Just In
Don't Miss
- Finance
ഒരു മാസം കൊണ്ട് മള്‍ട്ടിബാഗറായി; ജൂണ്‍ മുതല്‍ ഈ ടെക്സ്റ്റൈല്‍ ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍
- Movies
നീയാണ് വിന്നര്‍, നീയാണ് ബിഗ് ബോസ്! പുറത്തായ റിയാസിന് ആര്‍പ്പുവിളിച്ച് മത്സരാര്‍ഥികള്‍
- Sports
IND vs ENG: 'വടി കൊടുത്ത് അടി വാങ്ങി', ബെയര്‍സ്റ്റോയുടെ സെഞ്ച്വറിയില്‍ കോലിക്ക് ട്രോള്‍ മഴ
- News
ഏക്നാഥ് ഷിന്‍ഡെയ്ക്ക് പണി വരും, ഉദ്ധവിന്റെയും രാജ് താക്കറെയും മക്കള്‍ ഒന്നിച്ചു, ഒരേ ആവശ്യം!!
- Automobiles
ജൂലൈയിൽ വിപണയിലെത്തുന്ന ക്രൂയിസർ ബൈക്കുകൾ
- Technology
Electricity Bill Scam: വിളിക്കുന്നത് കെഎസ്ഇബിക്കാരാവില്ല; സൂക്ഷിക്കുക ഈ തട്ടിപ്പുകാർ നിങ്ങളെയും സമീപിക്കാം
- Travel
മഴക്കാല യാത്രകളില്‍ ഈ അണക്കെട്ടുകളെയും ഉള്‍പ്പെടുത്താം
മേടം രാശിയില്‍ ശുക്രന്; ഈ രാശിക്കാരുടെ ചെലവുകള്‍ ഉയരും
മെയ് 23 ന് ശുക്രന് രാശി മാറുന്നു. ശുക്രന് ഈ സമയം അതിന്റെ ഉയര്‍ന്ന രാശിയായ മീനത്തില്‍ നിന്ന് മേടത്തിലേക്ക് പ്രവേശിക്കും. ജ്യോതിഷത്തില്‍ ശുക്രന് പ്രത്യേക സ്ഥാനമുണ്ട്. ജ്യോതിഷ പ്രകാരം പ്രണയബന്ധങ്ങള്‍, ദാമ്പത്യ സന്തോഷം എന്നിവയുടെ കാരണക്കാരനായ ഗ്രഹമാണ് ശുക്രന്. ഈ സംക്രമണ വേളയില്‍ ശുക്രന് 26 ദിവസം മേടം രാശിയില്‍ തുടരും. ജൂണ്‍ 18ന് ശുക്രന് ഇടവം രാശിയില്‍ പ്രവേശിക്കും. മേടരാശിയിലെ ശുക്രന്റെ സംക്രമണ സമയത്ത്, ചില രാശിക്കാരുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. ശുക്രന്റെ ഈ സംക്രമത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരികയെന്ന് നമുക്ക് നോക്കാം.
Most
read:
ധനലാഭം,
പാപനാശം;
ശിവപുരാണത്തിലെ
ഈ
പ്രതിവിധികളെങ്കില്
ജീവിതം
മാറും

ഇടവം
വ്യക്തിപരമായി, ഈ കാലയളവ് ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കില്ല. ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ചിലവുകളില്‍ ഭൂരിഭാഗവും അനാവശ്യമായ കാര്യങ്ങള്‍ക്കായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കില്ല. ശുക്രന്റെ ഈ സംക്രമ സമയത്ത്, നിങ്ങള്‍ സമീകൃതാഹാരം കഴിക്കുന്നതും നിങ്ങളുടെ ദിനചര്യയില്‍ വ്യായാമം ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

കന്നി
മേടം രാശിയിലെ ശുക്രന്റെ സംക്രമണം കാരണം, കന്നി രാശിക്കാരുടെ വ്യക്തിജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ കാണപ്പെടും. ഈ സമയത്ത് നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുമായി, പ്രത്യേകിച്ച് അമ്മയുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ പിതാവുമായും നിങ്ങള്‍ നല്ല ബന്ധം പങ്കിടില്ല. ഈ കാലയളവില്‍ നിങ്ങളുടെ പിതാവിന് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അതുകൊണ്ട് അവരുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. മൊത്തത്തില്‍, ഈ കാലയളവ് നിങ്ങളുടെ വ്യക്തിജീവിതത്തിന്റെ കാര്യത്തില്‍ അല്‍പ്പം സമ്മര്‍ദ്ദം നിറഞ്ഞതാണ്.
Most
read:അറിവും
ഓര്‍മ്മയും
വളര്‍ത്തി
ഐശ്വര്യത്തിന്;
ചൊല്ലാം
സരസ്വതി
മന്ത്രം

വൃശ്ചികം
മേടരാശിയിലെ ശുക്രന്റെ സംക്രമണം കാരണം, വൃശ്ചിക രാശിക്കാര്‍ ഈ കാലയളവില്‍ എന്തെങ്കിലും ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണം. നിങ്ങളുടെ എതിരാളികള്‍ നിങ്ങളുടെ ബിസിനസിനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തെക്കുറിച്ച് അല്‍പ്പം ജാഗ്രത പാലിക്കുക.

മീനം
മേടരാശിയിലെ ശുക്രന്റെ സംക്രമണം കാരണം, മീനം രാശിക്കാരുടെ വ്യക്തിജീവിതത്തില്‍ അല്‍പ്പം ചാഞ്ചാട്ടം നിലനില്ക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധത്തില്‍ നിങ്ങള്‍ക്ക് ചില തെറ്റിദ്ധാരണകളും അഭിപ്രായ വ്യത്യാസങ്ങളും നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് കുടുംബാംഗങ്ങളുടെ ആരോഗ്യം മോശമായേക്കാം. ഈ സമയത്ത് നിങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും നിങ്ങളോട് സഹകരിക്കാത്ത സാഹചര്യം വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
Most
read:ഏഴരശനിദോഷം
നീക്കാം;
ശനി
മന്ത്രം
പതിവായി
ജപിച്ചാലുള്ള
നേട്ടങ്ങള്‍

ശുക്രദോഷത്തിന് പരിഹാരങ്ങള്‍
ശുക്ര ദോഷ പരിഹാരത്തിന്റെ ഭാഗമായി, വെള്ളിയാഴ്ചകളില്‍ നിങ്ങള്‍ വ്രതം ആചരിക്കണം. വെള്ളിയാഴ്ചകളില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷവും ഭാഗ്യവും ഭൗതിക സമ്പത്തും നല്കുന്നു. ശുക്രന്റെ ദോഷഫലങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് നിങ്ങള്‍ക്ക് വജ്ര രത്നങ്ങളും ധരിക്കാം. സ്വര്‍ണ്ണമോ വെള്ളിയോ ഉപയോഗിച്ച് മോതിരം ഉണ്ടാക്കി മോതിരവിരലില്‍ അണിയണം. എന്നിരുന്നാലും, ധരിക്കുന്നതിന് മുമ്പ്, അതിനായി ഒരു ജ്യോതിഷിയെ സമീപിക്കുക. ഒരു ഏഴ്മുഖി രുദ്രാക്ഷം ധരിക്കുന്നത് ശുക്രന് മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും. ശുക്ര ദോഷത്തിനുള്ള മറ്റൊരു പ്രതിവിധി ലക്ഷ്മി ദേവിക്ക് പൂജ അര്‍പ്പിക്കുകയും ദേവി സ്തുതി അല്ലെങ്കില്‍ ദുര്‍ഗാ ചാലിസ ജപിക്കുകയും ചെയ്യുക എന്നതാണ്. നേട്ടങ്ങള്‍ കൊയ്യാന്‍ നിങ്ങള്‍ക്ക് ശുക്ര ബീജ മന്ത്രം ജപിക്കാവുന്നതാണ്