ശുക്രന്‍ മേടം രാശിയില്‍: മാര്‍ച്ച് 12-ന് ശേഷം നിര്‍ണായക മാറ്റം മൂന്ന് രാശിക്കാര്‍ക്ക്

ശുക്രന്റെ മേടം രാശി സംക്രമണം വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്. കാരണം വേദജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ മാറ്റം പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. എന്നാല്‍ ഇതില്‍ ഏറ്റവും ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന രാശി മാറ്റമാണ് ശുക്രന്റെ മേടം രാശി സ്ംക്രമണം. എന്നാല്‍ എല്ലാ രാശിമാറ്റവും അനുകൂല ഫലങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാക്കണം എന്നില്ല. ചിലരില്‍ പ്രതികൂല മാറ്റങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ ഓരോ ഗ്രഹമാറ്റത്തിന്റേയും ഫലങ്ങൡ ശുക്രനുദിക്കുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്നത് നമുക്ക് നോക്കാം.

Venus Transit In Aries

സമ്പത്തും മഹത്വവും നല്‍കുന്ന ചില രാശിമാറ്റങ്ങളില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന ഒന്നാണ് ശുക്രന്റെ മേടം രാശി സംക്രമണം. മാര്‍ച്ച് 12-നാണ് രാശിമാറ്റം സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ മാര്‍ച്ച് 12-ന് ശേഷം ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ സംഭവിക്കുന്ന ചില രാശിക്കാരുണ്ട്. ഇതുമൂലം 3 രാശിക്കാര്‍ പണത്തിന്റെയും പുരോഗതിയുടെയും പാതയിലൂടെ സഞ്ചരിക്കുന്നു. ഇത് ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാം, അതിലുപരി നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി

മേടം രാശി

സ്വന്തം രാശിയില്‍ നടക്കുന്ന മേടം രാശി സംക്രമണം പലപ്പോഴും നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ ജാതകം തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. ലഗ്നഭാവത്തിലാണ് ശുക്രന്‍ സഞ്ചരിക്കുന്നത്. ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും മികച്ച മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുകയും ചെയ്യുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ചെയ്യുന്ന പല ജോലികളും നിങ്ങളില്‍ മികച്ച വിജയം കണ്ടെത്തുന്നതിന് സഹായിക്കുന്നു. ശുക്രന്‍ സമ്പത്തിന്റെയും ഏഴാംഭാവത്തിന്റേയും അധിപനായത് കൊണ്ട് തന്നെ ജീവിതത്തില്‍ ആഗ്രഹിക്കുന്നത് പോലെ സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിവാഹം കഴിക്കാത്തവര്‍ക്ക് മികച്ച ആലോചനകള്‍ വരുന്നതിനുള്ള സാധ്യത കാണുന്നു.

മേടം രാശി

മേടം രാശി

പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നില്ല. പ്രണയം വിവാഹത്തിലേക്ക് എത്തുന്നു. ജോലിയില്‍ ഉയര്‍ന്ന സ്ഥാനവും അനുകൂല മാറ്റങ്ങളും സംഭവിക്കുന്നു. ഒരിക്കലും സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങളോ ദുരിതങ്ങളോ അനുഭവിക്കേണ്ടി വരുന്നില്ല. അതെല്ലാം തന്നെ നിങ്ങളെ വിജയത്തിലേക്ക് ആണ് എത്തിക്കുന്നത്. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആകെത്തുകയായി മാറുന്നു. എപ്പോഴും നിങ്ങള്‍ക്ക് ഈശ്വരാനുഗ്രഹം ഉണ്ടാവുന്നു. ഇതെല്ലാം ജീവിതം സന്തോഷകരമായി മാറ്റുന്നതിലേക്ക് നിങ്ങളെ നയിക്കുന്നു എന്നുള്ളതാണ് സത്യം.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം അനുകൂലമായ പല ഫലങ്ങളും നല്‍കുന്നതാണ് ഈ രാശിമാറ്റം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷം നിറയുന്ന പല അവസരങ്ങളും ഉണ്ടാവുന്നു. ശുക്രന്‍ സാമ്പത്തികമായ മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്ന സമയം കൂടിയാണ് മാര്‍ച്ച് 12-ന് ശേഷം. പുതിയ വരുമാന മാര്‍ഗ്ഗങ്ങളും നിങ്ങളെ തേടി വരുന്നു. വിവാഹിതരായവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ഈ രാശിമാറ്റം നിങ്ങളുടെ സമ്പത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുത്തുന്നു. സാമ്പത്തിക നേട്ടത്തിന്റെ കാര്യത്തില്‍ നിങ്ങളെ വെല്ലാന്‍ ആര്‍ക്കും സാധിക്കില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഒരു ശുഭകരമായ മാറ്റത്തിന് തുടക്കം കുറിക്കുന്നതിന് സഹായിക്കുന്നതാണ് ഈ രാശിമാറ്റം.

മിഥുനം രാശി

മിഥുനം രാശി

ശുഭകരമായ അനേകം ഫലങ്ങളാണ് ഈ ദിനത്തില്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ പോവുന്നത്. ശുക്രന്‍ നിങ്ങളുടെ ആദായ സ്ഥാനത്തേക്ക് മാറുന്നു. ഇത് ശുഭകരമായ ഫലങ്ങള്‍ക്കൊപ്പം തന്നെ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിലേക്ക് നിങ്ങളെ നയിക്കുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് പഴയ നിക്ഷേപങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കുന്നു. ഇതോടൊപ്പം പുതിയ വരുമാന മാര്‍ഗങ്ങളും നിങ്ങളെ തേടി വരുന്നു. വിവാഹ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ഓഹരി വിപണിയില്‍ മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് ഭാവിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഓഹരി വിപണിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന നേട്ടം ലഭിക്കുന്നു. ലോട്ടറി ഭാഗ്യം വരെ നിങ്ങളെ തേടി എത്തുന്നു. പണം നിക്ഷേപിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് മേടം രാശിയിലെ ശുക്രസംക്രമണം. ശുക്രന്‍ അഞ്ചാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് അനുകൂലമായ പല ഫലങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നു. വിവാഹ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. കുട്ടികളുടെ കാര്യത്തിലും അഭിമാനിക്കുന്നതിനുള്ള നിരവധി കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ബിസിനസില്‍ നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സാമ്പത്തിക ലാഭം സംഭവിക്കുന്നു. പണം സമ്പാദിക്കുന്നതില്‍ മികച്ച സമയമാണ്. ബിസിനസിലെ വിജയം ജീവിതത്തെ ആകെ മാറ്റി മറിക്കുന്നു. തൊഴിലില്‍ ഉണ്ടാവുന്ന അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി വരുന്നു.

Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion