For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുംഭത്തില്‍ ശുക്രന്റെ സംക്രമണം; സാമ്പത്തിക അഭിവൃദ്ധി ഈ 5 രാശിക്കാര്‍ക്ക്

|

മാര്‍ച്ച് 31 വ്യാഴാഴ്ച ശുക്രന്‍ മകരം രാശി വിട്ട് കുംഭ രാശിയില്‍ പ്രവേശിക്കും. അതിനുശേഷം ഏപ്രില്‍ 27 ബുധനാഴ്ച വരെ ഇവിടെ തുടരുകയും പിന്നീട് മീനരാശിയില്‍ പ്രവേശിക്കുകയും ചെയ്യും. ജ്യോതിഷ പ്രകാരം, വ്യാഴം കഴിഞ്ഞാല്‍ ഏറ്റവും ശുഭകരമായ രണ്ടാമത്തെ ഗ്രഹമായി ശുക്രനെ കണക്കാക്കുന്നു. പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്.

Most read: ഏപ്രിലില്‍ 9 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; ഇന്ത്യയിലും ലോകത്തിലും മാറ്റങ്ങളുടെ കാലംMost read: ഏപ്രിലില്‍ 9 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; ഇന്ത്യയിലും ലോകത്തിലും മാറ്റങ്ങളുടെ കാലം

ബന്ധങ്ങള്‍, വിവാഹം, ഇന്ദ്രിയ സുഖം എന്നിവയുടെ പ്രധാന ഘടകമാണിത്. ഒരു ഗ്രഹം മാറുകയോ സംക്രമിക്കുകയോ ചെയ്യുമ്പോഴെല്ലാം അത് എല്ലാ രാശികളിലും നല്ലതോ ചീത്തയോ സ്വാധീനം ചെലുത്തുമെന്ന് കരുതപ്പെടുന്നു. തേജസ്സും ഐശ്വര്യവും നല്‍കുന്ന ശുക്രന്‍ ശനിദേവന്റെ കുംഭ രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. ഈ സംക്രമണം ഗുണകരമാകുന്ന ചില രാശിചിഹ്നങ്ങളുണ്ട്. ഏതൊക്കെയാണ് ഈ രാശികള്‍ എന്ന് നമുക്ക് നോക്കാം.

മേടം: കൂടുതല്‍ സ്രോതസ്സുകളില്‍ നിന്ന് സമ്പത്തിന് സാധ്യത

മേടം: കൂടുതല്‍ സ്രോതസ്സുകളില്‍ നിന്ന് സമ്പത്തിന് സാധ്യത

മേടം രാശിയുടെ ഏഴാം ഭാവത്തിന്റെ അധിപന്‍ ശുക്രനാണ്, ഈ സംക്രമ സമയത്ത് ശുക്രന്‍ പതിനൊന്നാം ഭാവത്തില്‍ അതായത് വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥാനത്താണ് സഞ്ചരിക്കുന്നത്. ഈ സംക്രമണം മേടം രാശിക്കാരെ സാമ്പത്തികമായി ശക്തരാക്കും. ഈ കാലയളവില്‍ ഒന്നിലധികം ഉറവിടങ്ങളില്‍ നിന്ന് പണം സമ്പാദിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അവരുടെ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ നല്ല ബന്ധങ്ങള്‍ ഉണ്ടാക്കും, അത് നിങ്ങള്‍ക്ക് സാമ്പത്തിക പുരോഗതി നല്‍കും.

ചിങ്ങം: കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും

ചിങ്ങം: കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും

ചിങ്ങം രാശിയുടെ മൂന്നാമത്തെയും പത്താം ഭാവത്തിന്റെയും അധിപനാണ് ശുക്രന്‍. ഈ കാലയളവില്‍ ശുക്രന്‍ ചിങ്ങം രാശിയുടെ ഏഴാം ഭാവത്തില്‍ സഞ്ചരിക്കും. പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം വളരെ ഫലപ്രദമായിരിക്കും. നിങ്ങളുടെ ബിസിനസ്സില്‍ വളര്‍ച്ച കാണും. ശമ്പളക്കാരായ ആളുകള്‍ക്ക് ഈ കാലയളവില്‍ ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ യാത്രകള്‍ വിജയിക്കും, നിങ്ങളുടെ കഠിനാധ്വാനവും പരിശ്രമവും തീര്‍ച്ചയായും ഫലം നല്‍കും. സര്‍ക്കാര്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത ലഭിക്കും.

Most read:ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍Most read:ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍

തുലാം: സന്തോഷങ്ങള്‍ക്കായി പണം ചെലവഴിക്കും

തുലാം: സന്തോഷങ്ങള്‍ക്കായി പണം ചെലവഴിക്കും

തുലാം രാശിയുടെ അഞ്ചാം ഭാവത്തിന്റെ അധിപനായ ശുക്രന്‍ ഈ സംക്രമണ കാലയളവില്‍ പല സ്രോതസ്സുകളില്‍ നിന്നും നല്ല വരുമാനം നല്‍കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ കാലയളവ് വളരെ അനുകൂലമായിരിക്കും. ഈ സമയത്ത്, ലാഭത്തിനായി നിരവധി പുതിയ അവസരങ്ങള്‍ വരും, അത് സാമ്പത്തികമായി ഗുണം ചെയ്യും. പുതിയ ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലഘട്ടം വളരെ അനുകൂലമായിരിക്കും. ബിസിനസ്സ് ചെയ്യുന്ന ആളുകളുടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. ഹോബികള്‍, വിനോദങ്ങള്‍ എന്നിവയ്ക്കായി പണം ചെലവഴിക്കുകയും പുതിയ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. ശുക്രന്റെ സംക്രമണം കലാരംഗത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഗുണം ചെയ്യും. ഗ്രഹങ്ങളുടെ നേരിട്ടുള്ള ഗുണഫലം വിദ്യാഭ്യാസത്തില്‍ ദൃശ്യമാകും.

മകരം: കുടുങ്ങിയ പണം തിരികെ ലഭിക്കാന്‍ സാധ്യത

മകരം: കുടുങ്ങിയ പണം തിരികെ ലഭിക്കാന്‍ സാധ്യത

ശുക്രന്‍ മകരം രാശിക്കാര്‍ക്ക് ഗുണകരമായ ഗ്രഹമാണ്. ഈ സംക്രമണ സമയത്ത് അത് പണത്തിന്റെയും സംസാരത്തിന്റെയും രണ്ടാം ഭാവത്തില്‍ സംക്രമിക്കും. മകരം രാശിയുടെ അഞ്ച്, പത്ത് ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. ഈ ശുക്രന്റെ സംക്രമണം മകരം രാശിക്കാര്‍ക്ക് പ്രോത്സാഹജനകമായിരിക്കും. ഈ കാലയളവ് വ്യാപാരികള്‍ക്ക് പ്രത്യേകിച്ച് അനുകൂലമായിരിക്കും. നിങ്ങളുടെ മുന്‍ മാസങ്ങളിലെ ഇടപാടുകളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും, നിങ്ങളുടെ കുടുങ്ങിയ പണം തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇതോടൊപ്പം, നിങ്ങള്‍ ചില പുതിയ ഡീലുകളും ചെയ്യും. ജോലിക്കാര്‍ക്ക് ശമ്പളവര്‍ദ്ധനവും മികച്ച ആനുകൂല്യങ്ങളും പ്രമോഷനും ലഭിക്കാന്‍ സാധ്യതയുണ്ട്. പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ലാഭവും വിജയവും ലഭിക്കും.

Most read:വീട്ടില്‍ മയില്‍പ്പീലി സൂക്ഷിച്ചാല്‍ ഫലങ്ങള്‍ ഇത്‌Most read:വീട്ടില്‍ മയില്‍പ്പീലി സൂക്ഷിച്ചാല്‍ ഫലങ്ങള്‍ ഇത്‌

കുംഭം: ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും

കുംഭം: ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും

കുംഭത്തിന് യോഗകാരക ഗ്രഹമാണ് ശുക്രന്‍. കുംഭ രാശിയുടെ നാലാമത്തെയും ഒമ്പതാമത്തെയും ഭാവാധിപനാണ് ശുക്രന്‍. ഈ സംക്രമണ സമയത്ത്, ശുക്രന്‍ നിങ്ങളുടെ ഉദയ രാശിയില്‍ തുടരും. കുംഭം രാശിക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഭാഗ്യവാന്മാരായിരിക്കും, ഈ സംക്രമണത്തില്‍ നിങ്ങള്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ചെറുതായാലും വലുതായാലും നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ കാലയളവ് പ്രത്യേകിച്ച് പ്രോപ്പര്‍ട്ടി ഡീലര്‍മാര്‍, റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍, ട്രാവല്‍ ഏജന്റുമാര്‍, ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ എന്നിവര്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കും. ഈ കാലയളവില്‍ സാമ്പത്തിക അഭിവൃദ്ധി ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍, കുംഭം രാശിക്കാര്‍ ഏത് തരത്തിലുള്ള നിക്ഷേപം നടത്തിയാലും വിജയം കൈവരിക്കും.

English summary

Venus Transit in Aquarius 31 March: These Zodiac Signs Will Get Luck in Malayalam

The Venus Transit in Aquarius will take place on 31st March 2022. Lets see the lucky zodiac signs which gets good from this transit.
Story first published: Wednesday, March 30, 2022, 9:42 [IST]
X
Desktop Bottom Promotion