Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
ശുക്രന് കുംഭം രാശിയില്‍; മാര്‍ച്ച് 31 മുതല്‍ ഈ രാശിക്കാരുടെ ബുദ്ധിമുട്ടുകളേറും
മാര്‍ച്ച് 31 ന് ശുക്രന് മകരം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്ക് സംക്രമിക്കാന്‍ പോകുന്നു. ശുക്രന് ഏപ്രില്‍ 27 വരെ ശനിയുടെ ഉടമസ്ഥതയിലുള്ള കുംഭത്തില്‍ തുടരുകയും അതിനുശേഷം അത് മീന രാശിയിലേക്ക് മാറുകയും ചെയ്യും. ശുക്രന് ഒരു ശുഭഗ്രഹമാണ്, എന്നാല്‍ കുംഭം രാശിയിലെ അതിന്റെ സംക്രമണം ചില രാശിചിഹ്നങ്ങള്‍ക്ക് വെല്ലുവിളിയാകാം. ശുക്രന് കുംഭ രാശിയില്‍ പ്രവേശിച്ചാല്‍ പ്രശ്നമുണ്ടാക്കുന്ന രാശികള്‍ ഏതൊക്കെയാണെന്ന് അറിയണോ? ജ്യോതിഷത്തിലെ കണക്കുകൂട്ടല്‍ എന്താണ് പറയുന്നത് എന്ന് നമുക്ക് നോക്കാം.

കര്‍ക്കടകം: പണം ചിലവഴിക്കുന്നതില്‍ ശ്രദ്ധിക്കുക
ശുക്രന്റെ സംക്രമം നിങ്ങളുടെ രാശിയില്‍ നിന്ന് എട്ടാം ഭാവത്തില്‍ ആയിരിക്കും. അതുകൊണ്ട് തന്നെ ഈ രാശിയിലുള്ള ചിലരുടെ ജീവിതത്തില്‍ പെട്ടെന്ന് മാറ്റങ്ങള്‍ ഉണ്ടായേക്കാം. ചിലര്‍ക്ക് ഇഷ്ടമില്ലെങ്കിലും യാത്ര ചെയ്യേണ്ടി വന്നേക്കാം. അതേസമയം, ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെട്ട ആളുകളുടെ സ്ഥലംമാറ്റം ഈ സമയത്ത് സംഭവിക്കാം. ഈ രാശിക്കാര്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം, നിങ്ങള്‍ക്ക് ഉദരവുമായി ബന്ധപ്പെട്ട് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. ഏതെങ്കിലും തരത്തിലുള്ള അനാവശ്യമായ ഭയം ഈ രാശിയിലെ ചിലരെ വേട്ടയാടിയേക്കാം. ശുക്രന്റെ ഈ സംക്രമണം സാമ്പത്തിക പ്രശ്നങ്ങള്‍ക്കും കാരണമാകും. അതുകൊണ്ട് ഈ രാശിക്കാര്‍ ശരിയായ ബജറ്റ് ആസൂത്രണം ചെയ്തുകൊണ്ട് മുന്നോട്ട് പോകണം.

കന്നി: ആരോപണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക
ശുക്രന് സംക്രമണം കന്നി രാശിക്കാരെ വലയം ചെയ്യും. ലൈംഗികതയോടും കാമത്തോടുമുള്ള നിങ്ങളുടെ അടുപ്പം വര്‍ദ്ധിച്ചേക്കാം. ഈ സമയത്ത്, നിങ്ങള്‍ ജോലിസ്ഥലത്ത് എതിര്ലിംഗത്തിലുള്ളവരില് നിന്ന് അകന്നു നില്‍ക്കണം. നിങ്ങള്‍ക്ക് വിട്ടുമാറാത്ത രോഗങ്ങളുണ്ടെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ ഒരു തരത്തിലുള്ള അശ്രദ്ധയും എടുക്കരുത്. എന്നിരുന്നാലും, വിവാഹിതരായ കന്നി രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമത്തില്‍ അമ്മായിയമ്മയുടെ ഭാഗത്തുനിന്ന് പിന്തുണ ലഭിക്കും. വിദ്യാഭ്യാസ രംഗത്ത് നല്ല ഫലങ്ങള്‍ ലഭിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ പരിശ്രമിക്കണം.

ധനു: ആരോഗ്യം ശ്രദ്ധിക്കുക
കുംഭം രാശിയില്‍ ശുക്രന്റെ സംക്രമണ സമയത്ത്, ധനു രാശിക്കാര്‍ രഹസ്യ ശത്രുക്കളെ സൂക്ഷിക്കേണ്ടതുണ്ട്. ഈ സമയത്ത്, നിങ്ങളുടെ വാക്കുകള്‍ വളരെ ചിന്താപൂര്‍വ്വം ഉപയോഗിക്കുക. ഈ രാശിയിലുള്ള ചിലര്‍ക്ക് തൊണ്ടയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം. അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകും. അവരുടെ ആരോഗ്യം ശ്രദ്ധിക്കുന്നതാണ് നല്ലത്. ഇളയ സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസത്തിനും സാധ്യതയുണ്ട്, അതിനാല്‍ അവരോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ വാക്കുകള്‍ വിവേകത്തോടെ ഉപയോഗിക്കുക.

ശുക്രദോഷത്തിന് പരിഹാരമാര്‍ഗങ്ങള്‍
ശുക്ര ദോഷ പരിഹാരത്തിന്റെ ഭാഗമായി, വെള്ളിയാഴ്ചകളില്‍ നിങ്ങള്‍ വ്രതം ആചരിക്കണം. വെള്ളിയാഴ്ചകളില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷവും ഭാഗ്യവും ഭൗതിക സമ്പത്തും നല്കുന്നു. ശുക്രന്റെ ദോഷഫലങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് നിങ്ങള്‍ക്ക് വജ്ര രത്നങ്ങളും ധരിക്കാം. സ്വര്‍ണ്ണമോ വെള്ളിയോ ഉപയോഗിച്ച് മോതിരം ഉണ്ടാക്കി മോതിരവിരലില്‍ അണിയണം. എന്നിരുന്നാലും, ധരിക്കുന്നതിന് മുമ്പ്, അതിനായി ഒരു ജ്യോതിഷിയെ സമീപിക്കുക. ഒരു ഏഴ്മുഖി രുദ്രാക്ഷം ധരിക്കുന്നത് ശുക്രന് മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും. ശുക്ര ദോഷത്തിനുള്ള മറ്റൊരു പ്രതിവിധി ലക്ഷ്മി ദേവിക്ക് പൂജ അര്‍പ്പിക്കുകയും ദേവി സ്തുതി അല്ലെങ്കില്‍ ദുര്‍ഗാ ചാലിസ ജപിക്കുകയും ചെയ്യുക എന്നതാണ്. നേട്ടങ്ങള്‍ കൊയ്യാന്‍ നിങ്ങള്‍ക്ക് ശുക്ര ബീജ മന്ത്രം ജപിക്കാവുന്നതാണ്



Click it and Unblock the Notifications
