ശുക്ര- ശനി സഖ്യം: വര്‍ഷാവസാനത്തിലെ ഗ്രഹമാറ്റത്തില്‍ വീണുപോവുന്ന രാശിക്കാര്‍

ഗ്രഹമാറ്റങ്ങള്‍ നിരവധിയുണ്ട് എന്ന് നമുക്കറിയാം. 2022 അവസാനിക്കുമ്പോള്‍ ഈ വര്‍ഷത്തെ അവസാന ഗ്രഹമാറ്റത്തിന് കൂടി സാക്ഷ്യം കുറിക്കുകയാണ് നമ്മള്‍. പുതുവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ചില രാശിമാറ്റങ്ങള്‍ സംഭവിക്കുകയും അത് 12 രാശിക്കാരേയും ബാധിക്കുകയും ചെയ്യുന്നു. ഇതില്‍ പ്രധാന രാശിമാറ്റം സംഭവിക്കുന്നത് ശനിക്കും ശുക്രനുമാണ്. ശുക്രന്‍ 2022 ഡഡിസംബര്‍ 29-ന് മകരം രാശിയില്‍ പ്രവേശിച്ച് കഴിഞ്ഞു. മകരം രാശിയില്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന ശനിയുമായി സംയോജിക്കുകയും അതിന്റെ മാറ്റങ്ങള്‍ നമ്മുടെ രാശിയില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു. ജനുവരി 17-നാണ് ശനിക്ക് രാശി മാറ്റം സംഭവിക്കുന്നത്. ശനി അതിന്റെ സ്വന്തം രാശിയായ കുംഭത്തിലേക്ക് നീങ്ങുന്നു.

Venus & Saturn Conjunction 2022

ജ്യോതിഷ പ്രകാരം പറയുകയാണെങ്കില്‍ ശനിയുടെയും ശുക്രന്റേയും ഈ കൂടിച്ചേരല്‍ നിങ്ങളില്‍ പലര്‍ക്കും അത്ര നല്ല ഫലങ്ങളായിരിക്കില്ല നല്‍കുന്നത്. ചില രാശിക്കാരില്‍ ഇത് അങ്ങേയറ്റം ദോഷഫലങ്ങളെ പ്രദാനം ചെയ്യുന്നു. ശുക്രന്‍ ആഡംബരത്തിന്റെയും ഐശ്വര്യത്തിന്റെയും ഗ്രഹമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ശനിയാകട്ടെ ഒരു കര്‍മ്മ ഗ്രഹം കൂടിയാണ്. അതുകൊണ്ട് തന്നെ ഈ കൂടിച്ചേരല്‍ പലപ്പോഴും നിങ്ങളില്‍ ചില രാശിക്കാരില്‍ നെഗറ്റീവ് ഫലം ഉണ്ടാക്കുന്നു. ശനിദോഷത്തിന് സമാനമായ ചില ഫലങ്ങള്‍ ഈ ഗ്രഹമാറ്റം നിങ്ങള്‍ക്ക് നല്‍കുന്നു. ഏതൊക്കെ രാശിക്കാരില്‍ ആണ് ഈ ഗ്രഹസംയോജനം സ്വാധീനം ചെലുത്തുന്നത് എന്ന് നോക്കാം.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാരില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് ഈ ഗ്രഹമാറ്റം. മകരം രാശിയില്‍ ശുക്രന്റെ സ്വാധീനം നിങ്ങളില്‍ സാമ്പത്തികമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് കൂടാതെ വരുമാനം കുറയുകയും ചിലവുകള്‍ അസാധാരണമായി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ നാം സാമ്പത്തികമായി കൂടുതല്‍ പ്രതിസന്ധികള്‍ അനുഭവിക്കുന്നു. വര്‍ഷാവസാനത്തിലേക്ക് കടക്കുന്ന ഈ സമയം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നത് പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു.ഉപയോഗശൂന്യമായ കാര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കുന്നതും ഈ സമയത്തെ പ്രത്യേകതയാണ്. ശനിയുടെ സ്വാധീനം ഇവരുടെ ജീവിതത്തില്‍ അനേകം മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. വിവാഹബന്ധത്തിലും പ്രണയ ബന്ധത്തിലും പങ്കാളിയുമായി പ്രശ്‌നങ്ങളും അകല്‍ച്ചയും ഉണ്ടായേക്കാം. ഇത് മാത്രമല്ല ആരോഗ്യകരമായ പ്രശ്‌നങ്ങളും നിങ്ങളെ ബാധിക്കാം. അമിതമായി മാനസിക സമ്മര്‍ദ്ദത്തില്‍ ആവരുത്. ഇത് നിങ്ങളില്‍ ഗുരുതര മാറ്റങ്ങള്‍ ഉണ്ടാക്കും. അത് മാത്രമല്ല ക്ഷമയോടെ ഏത് കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. തിരക്കില്‍ ചെയ്യുന്ന പല കാര്യങ്ങളും നമുക്ക് വെല്ലുവിളി ഉയര്‍ത്തുകയും വലിയ നഷ്ടത്തിലേക്ക് എത്തുകയും ചെയ്യുന്നു.

കര്‍ക്കടകം രാശി

കര്‍ക്കടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലാണ് ശുക്രന്റെ സംക്രമണം നടക്കുന്നത്. അവര്‍ക്ക് ശനിയുടെ മാറ്റങ്ങളും ദോഷകരമായാണ് ഫലങ്ങള്‍ നല്‍കുന്നത്. കരിയറില്‍ വളരെയധികം ജാഗ്രത പാലിക്കണം. അല്ലാത്ത പക്ഷം ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്താം. ഒരു തരത്തിലുള്ള അലംഭാവവും കാണിക്കരുത്. ശുക്രന്റേയും ശനിയുടെ ഈ സംക്രമണം നിങ്ങളുടെ കുടുംബ ജീവിതം താറുമാറാക്കും. ജീവിത പങ്കാളിയുടെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. ഏത് ജോലി ചെയ്യുമ്പോഴിം വളരെയധികം ചിന്തിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് നിങ്ങളെ കൂടുതല്‍ കുഴപ്പത്തില്‍ എത്തിച്ചേക്കാം. ഏത് ജോലി ചെയ്യുമ്പോഴും എന്ത് തീരുമാനം എടുക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളെ കൂടുതല്‍ കുഴപ്പത്തിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് അല്‍പം ശ്രദ്ധ വേണം.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് ഈ സഞ്ചാരം അല്‍പം ദോഷം ചെയ്യുന്നതാണ്. അത് പലപ്പോഴും അവരുടെ ജോലിയുടെ കാര്യത്തില്‍ തകരാറുകള്‍ ഉണ്ടാക്കുന്നു. ജോലി നഷ്ടപ്പെടുന്നതിലേക്കോ ജോലിയില്‍ സമ്മര്‍ദ്ദം വരുന്ന അവസ്ഥയിലോ ജോലിയുടെ കാര്യത്തില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന അവസ്ഥയിലേക്കോ കാര്യങ്ങള്‍ എത്താം ഈ സമയത്ത് നിങ്ങള്‍ക്ക് അതി കഠിനമായ രീതിയില്‍ സാമ്പത്തിക പ്രതിസന്ധിയും അനുഭവിക്കേണ്ടതായി വരുന്നു. ജീവിത പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യം നിങ്ങള്‍ക്ക് ഒരു തലവേദനയുണ്ടാക്കുന്ന സമയമാണ്. അശ്രദ്ധയോടെ ഒരു കാര്യവും ചെയ്യരുത്. അതില്‍ നിങ്ങള്‍ വീണ്ടും അകപ്പെടുകയും അതിന് പരിഹാരം കാണാന്‍ സാധിക്കാതെ വരുകയും ചെയ്യുന്നു. എല്ലാ ദിവസവും ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് അതില്‍ നിന്ന് മോചനം ലഭിക്കാന്‍ കാലതാമസം ഉണ്ടാവുന്നു.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് ഈ ഗ്രഹമാറ്റങ്ങള്‍ ഒരു തരത്തിലും അനുകൂല ഫലങ്ങള്‍ നല്‍കുകയില്ല. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍. അത്തരം കാര്യങ്ങളില്‍ ഇവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടി വരുന്നു. പല വിധത്തില്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അതിനെയെല്ലാം അതിന്റേതായ ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പണമിടപാട് നടത്തുമ്പോള്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഇത് കൂടാതെ ജോലിയിലും വളരെയധികം ശ്രദ്ധ വേണം. കാരണം സാമ്പത്തിക തകര്‍ച്ചയില്‍ ജോലി നഷ്ടപ്പെടുന്ന അവസ്ഥയും അതിഭീകരമായിരിക്കും. നഷ്ടങ്ങള്‍ ഈ വര്‍ഷത്തോടെ അവസാനിക്കാന്‍ നിങ്ങള്‍ അതികഠിനമായി പ്രയത്‌നിക്കേണ്ടി വരും. ടാര്‍ഗറ്റുകളും മറ്റും നിങ്ങളുടെ ദിവസങ്ങളെ പ്രശ്‌നത്തിലാക്കുന്നു. ഇത് നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും അതിന്റെ ഫലമായി ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതലാവുകയും ചെയ്യുന്നു. ബിസിനസുകാര്‍ക്ക് അവര്‍ ജീവിതത്തില്‍ അനുഭവിക്കുന്ന ഏറ്റവും വലിയ നഷ്ടത്തിലൂടെ കടന്നു പോവേണ്ട സാഹചര്യം ഉണ്ടാവുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Friday, December 30, 2022, 11:34 [IST]
X
Desktop Bottom Promotion