ശുക്രന്‍ ചിങ്ങത്തില്‍ വക്രഗതിയില്‍: ജൂലൈ 23 മുതല്‍ 12 രാശിക്കും ഗുണദോഷഫലങ്ങള്‍

ജ്യോതിഷ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ നിരവധി ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നിങ്ങളെ സ്വാധീനിക്കുന്നുണ്ട്. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശുഭസ്ഥാനത്താണെങ്കില്‍ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലെ മാറ്റം പല വിധത്തിലുള്ള നേട്ടങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു.

സ്‌നേഹവും ധനവും ധാരാളം പ്രദാനം ചെയ്യുന്നതാണ് എപ്പോഴും ശുക്രന്‍. ചില രാശിക്കാര്‍ക്ക് ശുക്രന്റെ സ്ഥാനം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശുക്രന്റെ വക്രഗതിയില്‍ ചില രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ 12 രാശിക്കാരേയും ഇത് എപ്രകാരം ആണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ചിങ്ങം രാശിയിലെ ശുക്രന്റെ വക്രഗതി ബാധിക്കുന്നത് ഇപ്രകാരമാണ്.

astrological prediction

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശുക്രന്റെ വക്രഗതി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും അഞ്ചാം ഭാവത്തിലാണ് ശുക്രന്‍ അതിന്റെ വക്രഗതിയിലേക്ക് മാറുന്നത്. ഇവര്‍ക്ക് പങ്കാളികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും അതിന്റെ ഫലമായി ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുകയും ചെയ്യുന്നു. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ ചെറിയ രീതിയില്‍ ഉള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാം. സാമ്പത്തികമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. കാര്യങ്ങളെല്ലാം തന്നെ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നുണ്ട്. ചെറിയ രീതിയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ നാലാം ഭാവത്തിലാണ് ശുക്രന്റെ സംക്രമണം സംഭവിക്കുന്നത്. കലാപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വളരെയധികം താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. ശ്രദ്ധയോടെ കാര്യങ്ങളെല്ലാം ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ഏത് കാര്യത്തിലും സജീവമായി ഇടപെടുന്നതിനും അതിന്റെ മികച്ച ഫലം ലഭിക്കുന്നതിനും സാധിക്കുന്നു. കുടുംബത്തിന് വേണ്ടി കൂടുതല്‍ പണം ചിലവഴിക്കുന്നതിനാല്‍ കൂടുതല്‍ ചെലവുകള്‍ ഉണ്ടാവുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ മൂന്നാം ഭാവത്തിലാണ് ശുക്രന്റെ വക്രഗതി സഞ്ചാരം സംഭവിക്കുന്നത്. ദൂരെയുള്ള സ്ഥലങ്ങൡലേക്ക് യാത്ര ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായി മാറുന്നില്ല. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളില്‍ സാമ്പത്തിക മാറ്റങ്ങള്‍ മികച്ചതാക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട് കൂടുതല്‍ യാത്രകള്‍ നടത്തേണ്ടതായി വരുന്നു.

venus retrograde effects

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിലാണ് മാറ്റങ്ങള്‍ വരുന്നത്. ശുക്രന്റെ മാറ്റത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം. എന്നാല്‍ അത് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നത് നിങ്ങള്‍ക്ക് ജീവിതത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. പ്രത്യേക സ്‌നേഹം എല്ലാവരോടും നിങ്ങള്‍ പ്രകടിപ്പിക്കുന്നു. പ്രശ്‌നങ്ങളും തര്‍ക്കങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. തങ്ങളുടെ കുടുംബത്തിനായി കൂടുതല്‍ പണം ചെലവഴിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. വീട്ടില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ലഗ്നത്തിലാണ് വക്രഗതി സഞ്ചാരം സംഭവിക്കുന്നത്. എന്നാല്‍ ഭാഗ്യം ഇവരെ വിടാതെ പിടികൂടുന്നു. കഠിനാധ്വാനത്തിന്റെ ഫലം ഇവരെ തേടി എത്തുന്നു. ഈ രാശിയില്‍ പെടുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലികളെല്ലാം തന്നെ പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നു. ആശയവിനിമയവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടായിരുന്നു. കരിയറിനെ സംബന്ധിച്ച് നിങ്ങളെ തേടി നിരവധി അവസരങ്ങള്‍ വരുന്നു. വിജയം നിങ്ങളെ കൂടുതല്‍ പ്രതിസസന്ധിയില്‍ ആക്കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ശുക്രന്റെ വക്രഗതി സഞ്ചാരം സംഭവിക്കുന്നത്. കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാവുന്നു. പല കാരണങ്ങളാല്‍ ജീവിതത്തില്‍ ധനനഷ്ടവും കുടുംബത്തില്‍ പ്രശ്നങ്ങളും നേരിടുന്ന അവസ്ഥയുണ്ടാവുന്നു. നിങ്ങള്‍ പല വിധത്തിലുള്ള വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടേണ്ടി വരുന്നു. ദമ്പതികള്‍ തമ്മിലുള്ള ഐക്യം നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയമാണ് എന്നതാണ് സത്യം.

astrological prediction in malayalam

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ശുക്രന്റെ വക്രഗതി സഞ്ചാരം നടക്കുന്നത്. യാത്ര ചെയ്യുന്നതിന് ഇവര്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. സൗഹൃദത്തിന് മുന്‍ഗണന നല്‍കുന്നു. പുതിയ സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി പല വിധത്തിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. അപ്രതീക്ഷിതമായിരിക്കും നിങ്ങളുടെ ധനനേട്ടങ്ങള്‍. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് ശുക്രന്റെ സംക്രമണം സംഭവിക്കുന്നത്.. പല കാര്യങ്ങളിലും ആധിപത്യം സ്ഥാപിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പലപ്പോഴും നിങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്ന പല സാഹചര്യങ്ങളും ഉണ്ടാവാം. ജീവിതത്തില്‍ പുതിയ ജോലികള്‍ കൃത്യമായി പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ സാധിക്കാതെ വരുന്നു. ജീവിത പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് ശുക്രന്റെ വക്രഗതി മാറ്റം സംഭവിക്കുന്നത്. ആത്മീയ സ്വഭാവമുള്ളവരായിരിക്കും ഈ രാശിക്കാര്‍. സ്‌പോര്‍ട്‌സിന്റെ കാര്യത്തില്‍ താല്‍പ്പര്യം വളരെ കൂടുതലായിരിക്കും. നിങ്ങളുടെ പരിശ്രമങ്ങള്‍ വിജയത്തിലേക്കെത്തുകയും ആഗ്രഹങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു. ഭാഗ്യം നിങ്ങളെ തേടി വരുന്ന സമയമാണ് ജൂലൈ 23-ന് ശേഷം. വിജയം നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

venus retrograde in Leo

മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലാണ് ശുക്രന്റെ വക്രഗതി സഞ്ചാരം സംഭവിക്കുന്നത്. ഇവര്‍ക്ക് ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ദീര്‍ഘദൂര യാത്രകള്‍ പലപ്പോഴും നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം നിങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നു. കലാപരമായ കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളും സ്ഥാനവും നിങ്ങള്‍ക്കുണ്ടാവുന്നു. പല വിട്ടുവീഴ്ചകള്‍ നിങ്ങള്‍ നടത്തേണ്ടതായി വരുന്നു. കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങളെല്ലാം ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. നിലവിലുള്ള മാനസിക സമ്മര്‍ദ്ദം ഇല്ലാതാവുകയും നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ഏഴാം ഭാവത്തിലാണ് ശുക്രന്റെ വക്രഗതി സഞ്ചാരം സംഭവിക്കുന്നത്. ഇവരുടെ ജീവിതത്തില്‍ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. അത്ഭുതങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്നു. കൂടുതല്‍ പണം സമ്പാദിക്കുന്നതിനും അത് ലാഭത്തിലേക്ക് എത്തുന്നതിനും ഉള്ള സാധ്യതയുണ്ട്. ക്രിയേറ്റീവ് ആയ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സ്വത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉണ്ടാവുന്നു. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടം ഉണ്ടാവുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ആറാം ഭാവത്തിലാണ് ശുക്രന്റെ വക്രഗതി സഞ്ചാരം സംഭവിക്കുന്നത്. ഇവര്‍ക്ക് ആത്മീയമായ കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പല കാര്യങ്ങളിലും സ്ഥിരത നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കരിയറിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. അപ്രതീക്ഷിതമായ വരുമാന സ്രോതസ്സുകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഒരു സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടുംബത്തില്‍ ചെറിയ രീതിയിലുള്ള വഴക്കുകള്‍ നിലനില്‍ക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Monday, July 17, 2023, 12:22 [IST]
X
Desktop Bottom Promotion