Latest Updates
-
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ -
ഡൽഹിയിൽ റെഡ് അലർട്ട്: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് ജീവന് ഭീഷണിയോ?
കഷ്ടപ്പാടിന്റെ കുരുക്കില്‍ കുടുങ്ങിമറിയും; ജൂലൈ 23 മുതല്‍ 3 രാശിക്ക് ശുക്രന്റെ ദോഷദൃഷ്ടി
ജ്യോതിഷത്തില്‍ ശുക്രനെ സ്നേഹത്തിന്റെയും ഭൗതിക സന്തോഷത്തിന്റെയും ഗ്രഹമായി കണക്കാക്കുന്നു. ജ്യോതിഷ പ്രകാരം, ഒരു ഗ്രഹത്തിന് സ്ഥാനചലനം സംഭവിക്കുമ്പോള്‍ അതിന്റെ ഫലം എല്ലാ രാശിചിഹ്നങ്ങളിലും ദൃശ്യമാകും. ജൂലൈ 23 ന് ശുക്രന് ചിങ്ങം രാശിയില്‍ വക്രഗതിയില്‍ നീങ്ങാന്‍ പോകുന്നു.
ശാരീരിക സന്തോഷത്തിന്റെയും സമ്പത്തിന്റെയും ഘടകമായി ശുക്രനെ കണക്കാക്കപ്പെടുന്നു. എപ്പോഴൊക്കെ ശുക്രന് ദോഷസ്ഥാനത്ത് നില്ക്കുന്നുവോ അപ്പോഴെല്ലാം ശാരീരിക സുഖങ്ങളില്‍ കുറവുണ്ടാകും. ചിങ്ങം രാശിയിലെ ശുക്രന്റെ വക്രഗതി ചലനം 4 രാശികളില്‍പ്പെട്ട ആളുകള്‍ക്ക് പ്രശ്നങ്ങളുണ്ടാക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
ശുക്രന്റെ വക്രഗതി ചലനം മൂലം മിഥുന രാശിക്കാര്‍ ഈ കാലയളവില്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് വളരെയധികം ആശങ്കാകുലരായിരിക്കും. സാമ്പത്തികമായി ഈ സമയം നിങ്ങള്‍ക്ക് അല്‍പ്പം ദുര്‍ബലമായിരിക്കും. ഈ സമയത്ത്, നിങ്ങള്‍ എവിടെയെങ്കിലും പണം നിക്ഷേപിക്കുകയാണെങ്കില്‍, ശ്രദ്ധിച്ച് മാത്രം കാര്യങ്ങള്‍ ചെയ്യുക. അല്ലെങ്കില്‍ നിങ്ങളുടെ പണം കുടുങ്ങിയേക്കാം. ഈ സമയത്ത് നിങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ശുക്രന്റെ വക്രഗതി ചലനത്തിന്റെ സ്വാധീനം മൂലം അപ്രതീക്ഷിത തിരിച്ചടികള്‍ നേരിടേണ്ടി വന്നേക്കാം. ബിസിനസ്സുകാര്‍ക്ക് ഈ കാലയളവില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ചില പുതിയ ആളുകളെ കണ്ടുമുട്ടാനാകും. ഈ കാലയളവില്‍ വലിയ ബിസിനസ്സ് തീരുമാനങ്ങളൊന്നും എടുക്കരുത്. ഈ സമയത്ത് നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ നിങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കും. അത് കാരണം നിങ്ങള്‍ കുഴപ്പത്തിലായേക്കാം.
ചിങ്ങം
ശുക്രന്റെ പ്രതിലോമ ചലനം ചിങ്ങം രാശിക്കാരുടെ ആരോഗ്യസ്ഥിതിയെ മോശമായി ബാധിക്കും. ഈ സമയത്ത് നിങ്ങള്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്തെങ്കിലും പ്രശ്നം ഇതിനകം നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്നുണ്ടെങ്കില്‍ അത് വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. ഇതോടൊപ്പം ഈ സമയം നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങളും ഏറെ ആലോചിച്ച ശേഷം മാത്രമേ എടുക്കാവൂ.

കുംഭം
ശുക്രന്റെ പ്രതിലോമ ചലനം കുംഭ രാശിക്കാര്‍ക്ക് ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും പണത്തിന്റെ കാര്യത്തിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങളുടെ അനാവശ്യ ചെലവുകള്‍ വളരെ കൂടുതലായിരിക്കും.
ജ്യോതിഷത്തിലെ ശുക്രന്
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രഹങ്ങള്‍ മനുഷ്യജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. സൂര്യന് ഒരു വ്യക്തിക്ക് ബഹുമാനവും പ്രശസ്തിയും നല്കുന്നു. മറുവശത്ത്, ശുക്രന് ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ നല്കുന്നു. വേദ ജ്യോതിഷത്തില്‍ ശുക്രനെ വളരെ ശുഭഗ്രഹമായി കണക്കാക്കുന്നു. ആരുടെ ജാതകത്തിലാണോ ശുക്രന് ബലവാനായി നില്‍ക്കുന്നത്, അവര്‍ക്ക് ജീവിതത്തില്‍ ശാരീരിക സന്തോഷവും സൗന്ദര്യവും പ്രതാപവും ആഡംബരവും ലഭിക്കും.
ജ്യോതിഷത്തില്‍ ശുക്രനെ ശുഭഗ്രഹമായി കണക്കാക്കുന്നു. ഇടവം, തുലാം രാശിയുടെ ഭരണ ഗ്രഹമാണ് ശുക്രന്. കന്നി രാശിയെ ശുക്രന്റെ ദുര്‍ബല രാശിയായി കണക്കാക്കുമ്പോള്‍ മീനം ഉയര്‍ന്ന രാശിയായി കണക്കാക്കപ്പെടുന്നു. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ദുര്‍ബലമായ ആളുകള്‍ സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. നേരെമറിച്ച്, ജാതകത്തില്‍ ശുക്രന് ശക്തമായ സ്ഥാനത്ത് നിന്നാല്‍, ഒരു വ്യക്തിക്ക് എല്ലാത്തരം ഭൗതിക സുഖങ്ങളും ലഭിക്കുന്നു.
ശുക്രനെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിവിധികള്‍
* ടോറസ്, തുലാം രാശിക്കാര്‍ വജ്രം ധരിക്കണം
* വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുക, വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യുക.
* ശുന്‍ ശുക്രായ നമ എന്ന് കുറഞ്ഞത് 108 തവണ ജപിക്കുക.
* എന്നും രാവിലെ പശുവിന് തീറ്റ കൊടുക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications