Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വലിയ വലിയ നേട്ടങ്ങള്‍ കണ്മുന്നില്; ഓഗസ്റ്റ് 7 വരെ ശുക്രന്റെ ശുഭഫലം, 4 രാശിക്ക് നല്ലകാലം
ജ്യോതിഷത്തില്‍ ശുക്രനെ സൗന്ദര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. ഏറ്റവും തിളക്കമുള്ള ഗ്രഹം കൂടിയാണ് ശുക്രന്. ഇപ്പോള്‍ ജൂലൈ 23ന് ശുക്രന് തന്റെ ശത്രു ഗ്രഹമായ സൂര്യന്റെ രാശിചക്രത്തില്‍ വക്രഗതിയില്‍ നീങ്ങാന്‍ പോകുകയാണ്. ഒരു ഗ്രഹം പിന്നിലേക്ക് നീങ്ങി സഞ്ചരിക്കുമ്പോള്‍ അതിനെ വക്രഗതി ചലനം എന്ന് വിളിക്കുന്നു. ജ്യോതിഷ മേഖലയില്‍, ഓരോ ഗ്രഹത്തിനും കാര്യമായ പ്രാധാന്യമുണ്ട്. ഒരു ഗ്രഹം സംക്രമിക്കുമ്പോഴോ അല്ലെങ്കില്‍ വക്രഗതിയിലോ നേര്‍രേഖയിലോ സഞ്ചരിക്കുമ്പോഴെല്ലാം അതിന്റെ പ്രതിഫലനം 12 രാശിയിലും കാണാന്‍ സാധിക്കും.
അതിന്റെ ഫലം ശുഭമോ അശുഭമോ ആയിരിക്കും. ജൂലൈ 23 ന് ചിങ്ങം രാശിയില്‍ നിന്ന് പിന്തിരിയുന്ന ശുക്രന് ഓഗസ്റ്റ് 7 വരെ ഈ സ്ഥിതിയില്‍ തുടരും. ഈ സമയം ചില രാശിക്കാര്‍ക്ക് ശുക്രന്റെ ശുഭഫലം ലഭിക്കും. ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും പ്രശസ്തിയു ജോലിയില്‍ നേട്ടങ്ങളുമുണ്ടാകും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുക്രന്റെ ഈ വക്രഗതി കാലയളവില്‍ സമൃദ്ധമായ നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
ജ്യോതിഷ പ്രകാരം ശുക്രന്റെ വക്രഗതി സമയത്ത് ഇടവം രാശിക്കാരായ ആളുകള്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കും. സ്വയം കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമാണിത്. നിങ്ങളുടെ കരിയറില്‍ പുരോഗതി കൈവരിക്കുകയും ജീവിതത്തില്‍ സംതൃപ്തി അനുഭവപ്പെടുകയും ചെയ്യും. ബിസിനസുകാര്‍ക്ക് ഈ സമയം ലാഭം ഉണ്ടാക്കും. ഈ സമയത്ത്, പ്രണയ ബന്ധങ്ങളില്‍ ഐക്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.
ചിങ്ങം
ശുക്രന്റെ വക്രഗതി കാലഘട്ടത്തില്‍, ശുക്രന്റെ കൃപ ചിങ്ങം രാശിക്കാരുടെ കരിയറില്‍ വിജയം കൊണ്ടുവരും. പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങളില്‍ മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ നേട്ടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആത്മസംതൃപ്തിയും ലഭിക്കും. കുടുംബബന്ധങ്ങള്‍ ശക്തമായി നിലനില്ക്കും. അവിവാഹിതര്‍ക്ക് വിവാഹസാധ്യതയുണ്ട്. ദാമ്പത്യ സന്തോഷവും അനുഭവപ്പെടും.

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ സമയം നല്ല വരുമാനം ലഭിക്കാന്‍ അനുകൂല അവസരമുണ്ടാകും. ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമാകും. വിദേശ യാത്രയ്ക്കുള്ള പുതിയ അവസരങ്ങള്‍ കൈവരും. പിതാവിന്റെ പിന്തുണ ലഭിക്കും. അതാത് മേഖലകളില്‍ നിങ്ങളുടെ സ്ഥാനം ശക്തമാകുകയും ചെയ്യും. പ്രത്യേകിച്ച് സാമ്പത്തിക സ്ഥിരതയുടെ കാര്യത്തില്‍ അനുകൂലമായ ഫലങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.
മകരം
ശുക്രന്റെ പ്രതിലോമ ചലനം മകരം രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് തെളിയും. ഈ കാലയളവില്‍ ശുക്രന് ഏഴാം ഭാവത്തില്‍ സ്ഥാനം പിടിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളുണ്ടാകും. നിങ്ങള്‍ക്ക് ജീവിതത്തില്‍ സംതൃപ്തി അനുഭവപ്പെടും. കരിയറില്‍ നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം.
ബിസിനസുകാര്‍ക്ക് ഈ കാലയളവ് ശുഭകരമാണെന്ന് തെളിയും. ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് അനുകൂല കാലമാണ്. എന്നിരുന്നാലും, ഏതെങ്കിലും സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് വിദഗ്ധോപദേശം സ്വീകരിക്കുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
