Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
ശുക്രന് പിന്തിരിയും, കാലം മാറും; ഓഗസ്റ്റ് 7 വരെ ലോകത്തും മനുഷ്യരിലും ശുക്രന്റെ പ്രഭാവം
ഗ്രഹങ്ങളുടെ ചലനങ്ങള്‍ മനുഷ്യരെ പലവിധത്തില്‍ സ്വാധീനിക്കാറുണ്ട്. ജ്യോതിഷപ്രകാരം പ്രണയം, സൗന്ദര്യം, കല, വിവാഹം, ബന്ധങ്ങള്‍, പ്രശസ്തി മുതലായവയുടെ കാരക ഗ്രഹമാണ് ശുക്രന്. ജൂലൈ 23ന് ശുക്രന് ചിങ്ങം രാശിയില്‍ വക്രഗതിയില്‍ നീങ്ങിത്തുടങ്ങും. ചിങ്ങം രാശിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ശുക്രന് വളരെ പ്രകടമായി മാറുന്നു.
ഒരു അഗ്നി ചിഹ്നമാണ് ചിങ്ങം. ശുക്രന്റെ ഈ മാറ്റം 12 രാശിക്കാരെയും പലവിധത്തില്‍ ബാധിക്കും. ഒപ്പം ശുക്രന്റെ പ്രഭാവം ലോകത്തിലും രാജ്യത്തും ദൃശ്യമാകും. ശുക്രന്റെ ഈ വക്രഗതി സഞ്ചാരം മനുഷ്യരിലും ലോകത്തും എന്തൊക്കെ സ്വാധീനം ചെലുത്തുമെന്ന് നമുക്ക് നോക്കാം.

ശുക്രന്റെ വക്രഗതി 2023 ജൂലൈ
ഒരു രാശിയില്‍ ശുക്രന്റെ സഞ്ചാരം ഏകദേശം 30-36 ദിവസം നീണ്ടുനില്‍ക്കും, ഈ സമയത്തിനുള്ളില്‍ ശുക്രന് മറ്റൊരു രാശിയിലേക്ക് സംക്രമിക്കും. ഈ സമയം ശുക്രന്െ ജൂലൈ 23ന് ചിങ്ങം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിച്ചുതുടങ്ങും. ഈ അസാധാരണമായ പിന്തിരിപ്പന് ചലനത്തിലൂടെ നീങ്ങുമ്പോള്‍, ശുക്രന് മനുഷ്യന്റെ ദൈനംദിന ജീവിതത്തിലോ അവരുടെ ചുറ്റുപാടുകളിലോ ചില മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഉറപ്പാണ്.
വക്രഗതിയിലുള്ള ഒരു ഗ്രഹം 12 രാശികളിലും പെട്ടെന്നുള്ള പരിവര്‍ത്തനങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു. മറ്റ് ഗ്രഹങ്ങളെയും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളെയും ആശ്രയിച്ച് അത് നല്ലതോ ചീത്തയോ ആകാം.
ശുക്രന്റെ വക്രഗതി; ലോകത്തിലെ സ്വാധീനം
ചിങ്ങം രാശിയിലെ ശുക്രന്റെ വക്രഗതി ചലനം, വ്യോമയാന മേഖലയില്‍ ചില പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരും. ഈ കാലയളവില്‍ രാജ്യത്തിനകത്ത് വ്യോമയാന മേഖലയില്‍ ചില പ്രധാന മാറ്റങ്ങള്‍ കാണാന്‍ കഴിയും. ലോകമെമ്പാടുമുള്ള ഹോട്ടല്‍, ഫുഡ് വ്യവസായത്തില്‍ കുറച്ചുകാലത്തേക്ക് സ്തംഭനാവസ്ഥ അനുഭവപ്പെട്ടേക്കാം. എന്നാല്‍ കുറച്ച് കാലത്തിന് ശേഷം അത് വീണ്ടും പഴയപടിയാകും. ആഗോളതലത്തില്‍ ഫാഷന്‍ വ്യവസായവും തുണി വ്യവസായങ്ങളും ഒരു കുതിച്ചുചാട്ടം അനുഭവിച്ചേക്കാം. ഫാഷന്‍ ഇനങ്ങളുടെ ആവശ്യകതകള്‍ വര്‍ദ്ധിച്ചേക്കാം.
പത്രപ്രവര്‍ത്തനം, മാധ്യമങ്ങള്‍, പബ്ലിക് റിലേഷന്‍സ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് തിരിച്ചടി നേരിട്ടേക്കാം. എഴുത്തുകാര്‍ക്കും ഗായകര്‍ക്കും ഇക്കാലത്ത് അര്‍ഹമായ പ്രശസ്തിയും പേരും നേടാന്‍ കഴിഞ്ഞേക്കില്ല. ഡിസൈനര്‍മാര്‍, വെബ് ഡിസൈനര്‍മാര്‍, ഫൈന്‍ ആര്‍ട്സ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ഈ സമയം ഒരു മന്ദത അനുഭവപ്പെട്ടേക്കാം. സൗന്ദര്യവര്‍ദ്ധക വ്യവസായത്തിലും ചര്‍മ്മ, മുടി സംരക്ഷണ വ്യവസായത്തിലും മാന്ദ്യം അനുഭവപ്പെട്ടേക്കാം. ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്കും കൈത്തറി ബിസിനസിനും ലോകമെമ്പാടും അല്പം മാന്ദ്യം അനുഭവപ്പെടും.

ശുക്രന്റെ വക്രഗതി: ഓഹരി വിപണിയിലെ മാറ്റം
ജൂലൈ 23 മുതല്‍ ശുക്രന് ചിങ്ങം രാശിയില്‍ നിന്ന് പിന്നോക്കം മാറും. രാജ്യത്തെ മറ്റെല്ലാ സംഭവങ്ങളെയും പോലെ ഇത് ഓഹരി വിപണിയെയും ബാധിക്കും. ശുക്രനുമായി ബന്ധപ്പെട്ട എല്ലാ വ്യവസായങ്ങളിലും ഓഹരി വിപണിയിലും എന്ത് മാറ്റങ്ങളുണ്ടാക്കുമെന്ന് നമുക്ക് നോക്കാം.
സൗന്ദര്യവര്‍ദ്ധക വസ്തുക്കളും പെര്‍ഫ്യൂം അല്ലെങ്കില്‍ സുഗന്ധവ്യഞ്ജന വ്യവസായവും മാസാവസാനത്തോടെ മന്ദഗതിയിലുള്ള ഒരു കാലഘട്ടത്തിലൂടെ കടന്നുപോകും. ഫാഷന്‍ വ്യവസായത്തിനും വസ്ത്രവ്യാപാരത്തിനും അല്പം തിരിച്ചടി നേരിട്ടേക്കാം.റിലയന്‍സ് ബ്രാന്‍ഡുകളും വ്യവസായങ്ങളും, പ്രത്യേകിച്ച് ഫാഷന്‍ വ്യവസായം പ്രതീക്ഷിച്ചതിലും കുറഞ്ഞ വില്‍പ്പനയും ലാഭവും അനുഭവിച്ചേക്കാം.
ഈ രാശിക്കാര്‍ ശ്രദ്ധിക്കണം
മിഥുനം
ശുക്രന്റെ വക്രഗതി ചലനം മൂലം മിഥുന രാശിക്കാര്‍ ഈ കാലയളവില്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് വളരെയധികം ആശങ്കാകുലരായിരിക്കും. സാമ്പത്തികമായി ഈ സമയം നിങ്ങള്‍ക്ക് അല്‍പ്പം ദുര്‍ബലമായിരിക്കും. ഈ സമയത്ത്, നിങ്ങള്‍ എവിടെയെങ്കിലും പണം നിക്ഷേപിക്കുകയാണെങ്കില്‍, ശ്രദ്ധിച്ച് മാത്രം കാര്യങ്ങള്‍ ചെയ്യുക. അല്ലെങ്കില്‍ നിങ്ങളുടെ പണം കുടുങ്ങിയേക്കാം. ഈ സമയത്ത് നിങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ശുക്രന്റെ വക്രഗതി ചലനത്തിന്റെ സ്വാധീനം മൂലം അപ്രതീക്ഷിത തിരിച്ചടികള്‍ നേരിടേണ്ടി വന്നേക്കാം. ബിസിനസ്സുകാര്‍ക്ക് ഈ കാലയളവില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ചില പുതിയ ആളുകളെ കണ്ടുമുട്ടാനാകും. ഈ കാലയളവില്‍ വലിയ ബിസിനസ്സ് തീരുമാനങ്ങളൊന്നും എടുക്കരുത്. ഈ സമയത്ത് നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ നിങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കും. അത് കാരണം നിങ്ങള്‍ കുഴപ്പത്തിലായേക്കാം.
ചിങ്ങം
ശുക്രന്റെ പ്രതിലോമ ചലനം ചിങ്ങം രാശിക്കാരുടെ ആരോഗ്യസ്ഥിതിയെ മോശമായി ബാധിക്കും. ഈ സമയത്ത് നിങ്ങള്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്തെങ്കിലും പ്രശ്നം ഇതിനകം നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്നുണ്ടെങ്കില്‍ അത് വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. ഇതോടൊപ്പം ഈ സമയം നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങളും ഏറെ ആലോചിച്ച ശേഷം മാത്രമേ എടുക്കാവൂ.
കുംഭം
ശുക്രന്റെ പ്രതിലോമ ചലനം കുംഭ രാശിക്കാര്‍ക്ക് ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും പണത്തിന്റെ കാര്യത്തിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങളുടെ അനാവശ്യ ചെലവുകള്‍ വളരെ കൂടുതലായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

