Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ശനി, ബുധന്‍, ശുക്രന് ഗ്രഹങ്ങള്‍ മകരം രാശിയില്‍; ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷതുടക്കം ഭാഗ്യത്തോടെ
2022 വര്‍ഷത്തിലെ അവസാന ആഴ്ചയില്‍ രാശിമാറ്റത്തിന്റെയും ഗ്രഹങ്ങളുടെ സംയോജനത്തിന്റെയും മാസമാണ്. ഡിസംബര്‍ അവസാന വാരത്തില്‍ ബുധന്‍ രണ്ടു തവണയും ശുക്രന് ഒരു തവണയും രാശിമാറും. മറുവശത്ത്, ശനിയുടെ രാശിയായ മകരത്തില്‍ ബുധന്‍, ശുക്രന്, ശനി യോഗം നടക്കാന്‍ പോകുന്നു. പഞ്ചാംഗ പ്രകാരം ഡിസംബര്‍ 28ന് ബുധന്‍ ഗ്രഹം ധനു രാശി വിട്ട് മകരം രാശിയില്‍ പ്രവേശിക്കും. അടുത്ത ദിവസം, ഡിസംബര്‍ 29ന് ശുക്രനും ധനു രാശിയില്‍ നിന്ന് മാറി മകരത്തില്‍ പ്രവേശിക്കും. ശനി ഇതിനകം മകരത്തില്‍ തുടരുന്നുണ്ട്.
ഇത്തരത്തില്‍ മകരം രാശിയില്‍ ബുധന്‍, ശുക്രന്, ശനി എന്നീ ഗ്രഹങ്ങള്‍ ചേരുന്നത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ഈ ഗ്രഹങ്ങളുടെ സംയോഗം 12 രാശികളേയും ബാധിക്കും. എന്നാല്‍ ഗ്രഹങ്ങളുടെ ഈ സ്ഥാനം ഈ 4 രാശിക്കാര്‍ക്ക് വളരെ ശുഭകരവും ഭാഗ്യവുമായിരിക്കും. അത്തരം രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
തൊഴില്‍രംഗത്ത് പുരോഗതിയുടെ വഴികള്‍ തുറക്കും. പുതിയ ബിസിനസ് തുടങ്ങാന്‍ സമയം അനുകൂലമാണ്. സാമ്പത്തികമായി നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ഈ സമയം നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണയും ലഭിക്കും.

കന്നി
മകരം രാശിയില്‍ ബുധന്‍, ശുക്രന്, ശനി എന്നിവരുടെ സാന്നിദ്ധ്യം മൂലം കന്നി രാശിക്കാരുടെ ജീവിതത്തില്‍ ശുഭകാലം ആരംഭിക്കും. പുതിയ തൊഴിലവസരങ്ങള്‍ വന്നുചേരും. ഇന്‍ക്രിമെന്റ്, പ്രമോഷന് എന്നിവയ്ക്കും സാധ്യതയുണ്ട്. സുഹൃത്തുക്കളുടെ സഹായത്തോടെ ചില കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടം ലഭിക്കും.

മീനം
ഗ്രഹചലനങ്ങളുടെ ശുഭഫലത്താല്‍ മീനം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് വിജയം കൈവരിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ഓഫറും ലഭിക്കും. കച്ചവടവുമായോ വ്യാപാരവുമായോ ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ കാലയളവില്‍ സാമ്പത്തികമായി മെച്ചമായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും.

കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ ഈ സമയം പുതിയ വസ്തുവകകള്‍ വാങ്ങാന്‍ സാധ്യതയുണ്ട്. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കും, സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹത്തിനുള്ള സാധ്യതകളുണ്ടാകും. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും.

ജ്യോതിഷത്തിലെ ശുക്രന്
നിങ്ങളുടെ ജാതകത്തില്‍ ശുക്രന് ശുഭസ്ഥാനത്താണെങ്കില്‍ അത് നിങ്ങള്‍ക്ക് ആകര്‍ഷകമായ വ്യക്തിത്വം നല്കുന്നു. സമ്പത്തിന്റെയും സമൃദ്ധിയുടെയും കാര്യത്തില്‍ ഇത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. ദാമ്പത്യ സുഖം ആസ്വദിക്കാനാകും. നിങ്ങളുടെ ജാതകത്തില്‍ ശുക്രന് ബലവാനും മറ്റ് ഗ്രഹങ്ങളുമായി ചേരുകയും ചെയ്താല്‍, നിങ്ങള്‍ക്ക് എതിര്‍ലിംഗത്തിലുള്ളവരുടെ സഹവാസം ആസ്വദിക്കാനാകും. നിങ്ങളുടെ ദാമ്പത്യ ജീവിതം എല്ലാവിധ സുഖസൗകര്യങ്ങളും നിറഞ്ഞതായിരിക്കും. നിങ്ങള്‍ നേരത്തെ വിവാഹം കഴിക്കാനും സാധ്യതയുണ്ട്. അശുഭസ്ഥാനത്ത് നില്ക്കുന്ന ശുക്രന് നിങ്ങള്‍ക്ക് യഥാസമയം വിവാഹഭാഗ്യം നല്‍കില്ല, ദാമ്പത്യ ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകാം. കുഞ്ഞിന് ജന്മം നല്കുന്നതില് തടസ്സങ്ങള്‍ ഉണ്ടാകാം. അത് നിങ്ങളുടെ ബന്ധങ്ങളെ തകര്‍ത്തേക്കാം. വിവാഹത്തിന് കാരകമായ ഗ്രഹമാണ് ശുക്രന്.

ജ്യോതിഷത്തിലെ ബുധന്‍
നിങ്ങളുടെ ജാതകത്തില്‍ ബുധന്‍ പോസിറ്റീവ് ആയി നില്ക്കുന്നുണ്ടെങ്കില് അത് നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സമ്പത്തും സംസാരവും നല്കുന്നു. അത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. ഇത് നിങ്ങള്‍ക്ക് സംസാരം, അറിവ്, ബുദ്ധി തുടങ്ങിയവ പ്രദാനം ചെയ്യുന്നു. നിങ്ങള്‍ക്ക് ഒരേ സമയം ഒന്നിലധികം ജോലികള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ബുധന്‍ അനുകൂലമായ രാശിയിലോ ഉയര്‍ച്ചയിലോ വന്നാല്‍ നിങ്ങളുടെ ആശയവിനിമയകഴിവ് ശക്തമാകും. ഒരു വ്യക്തിയെ ബുദ്ധിമാനും സമര്‍ത്ഥനും വിശകലനശേഷിയുള്ളവനുമായി മാറ്റുന്ന ഗ്രഹമാണ് ബുധന്‍. ദോഷസ്ഥാനത്ത് നില്ക്കുന്ന ബുധന്‍ കാരണം ഒരാള്‍ക്ക് കഷ്ടതകള്‍ നേരിടേണ്ടിവരുന്നു. തനിക്ക് ഇഷ്ടമില്ലാത്തവരോട് അത്തരം വ്യക്തികള്‍ എപ്പോഴും എതിര്‍പ്പ് കാണിക്കും. അത്തരക്കാര്‍ ചൂതാട്ടക്കാരായിരിക്കും. നുണയന്, വഞ്ചകന്, സ്വയം പറഞ്ഞ കാര്യങ്ങളും വാഗ്ദാനങ്ങളും മറക്കുന്നവര്‍ എന്നിങ്ങനെയുള്ള ആളായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
