Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ശുക്രനും ചൊവ്വയും അനുഗ്രഹിക്കും; ജൂലൈ 1 വരെ ഈ രാശിക്കാര്ക്ക് ഭാഗ്യം മഴയായി പെയ്യും
ജ്യോതിഷത്തില്, ഗ്രഹങ്ങളുടെ സംക്രമണവും സംഗമവുമെല്ലാം വളരെ പ്രാധാന്യത്തോടെ കണക്കാക്കുന്നു. ഈ സമയം കര്ക്കടകം രാശിയില് അത്തരമൊരു ഗ്രഹസംയോഗം രൂപപ്പെടുന്നുണ്ട്. ശുക്രനും ചൊവ്വയും ഈ സമയം കര്ക്കിടകം രാശിയില് തുടരുന്നുണ്ട്.
ജ്യോതിഷ പ്രകാരം മെയ് 30ന് ശുക്രന് കര്ക്കടക രാശിയില് പ്രവേശിച്ചു. ജൂലൈ 1 വരെ ശുക്രന് കര്ക്കടകത്തില് തുടരും. മറുവശത്ത് ചൊവ്വയും മെയ് 10ന് കര്ക്കടകത്തില് പ്രവേശിച്ചുകഴിഞ്ഞു. ജൂലൈ 7 വരെ ചൊവ്വയും കര്ക്കടകം രാശിയില്ത്തന്നെ തുടരും. രണ്ട് ഗ്രഹങ്ങളും ഇപ്പോള് ഒരേ രാശിയിലാണ് സ്ഥിതി ചെയ്യുന്നത്.
ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരല് ജ്യോതിഷത്തിന്റെ അടിസ്ഥാനത്തില് അനുകൂലമായി കണക്കാക്കാം. ധീരത, വീര്യം, ക്രോധം, രക്തം, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ചൊവ്വ. മറുവശത്ത്, ശുക്രന് മഹത്വം, സമൃദ്ധി, ഭൗതിക സന്തോഷം, ആഡംബരം, കല എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ശുക്രന്റെയും ചൊവ്വയുടെയും സംയോഗം 12 രാശികളിലും സ്വാധീനം ചെലുത്തും. എന്നാല് ഈ ഗ്രഹസംയോഗത്താല് മൂന്ന് രാശിക്കാര്ക്ക് മികച്ച നേട്ടങ്ങള് ലഭിക്കും. ഈ സമയം ഇവര്ക്ക് വളരെ പ്രയോജനപ്രദമായിരിക്കും. ആ രാശിക്കാര് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
ചൊവ്വയുടെയും ശുക്രന്റെയും സംയോഗം നിങ്ങള്ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയുടെ രണ്ടാം ഭാവത്തിലാണ് ഈ സംയോഗം നടക്കുന്നത്. ഈ സമയത്ത് നിങ്ങള്ക്ക് അപ്രതീക്ഷിതമായി പണം ലഭിക്കാന് സാധ്യതയുണ്ട്. നിങ്ങളുടെ മൊത്തത്തിലുള്ള സമ്പത്ത് വര്ദ്ധിക്കുകയും കൂടുതല് പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങള് നിങ്ങള്ക്ക് വന്നുചേരുകയും ചെയ്യും.
മീഡിയ, കമ്മ്യൂണിക്കേഷന്, മാര്ക്കറ്റിംഗ്, കല തുടങ്ങിയ രംഗങ്ങളില് പ്രവര്ത്തിക്കുന്ന മിഥുന രാശിക്കാര്ക്ക് ഈ സമയം കൂടുതല് നേട്ടങ്ങള് സമ്മാനിക്കും. ഈ സമയത്ത് നിങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക നില മെച്ചപ്പെടുകയും ചെയ്യും.
മകരം
ചൊവ്വയുടെയും ശുക്രന്റെയും സംയോഗം മകരം രാശിക്കാര്ക്ക് ഗുണം ചെയ്യും. കാരണം ഈ സംയോഗം നിങ്ങളുടെ രാശിയുടെ ഏഴാം ഭാവത്തില് സംഭവിക്കും. മകരം രാശിക്കാര്ക്ക്, ഈ സമയത്ത് നിങ്ങളുടെ ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. ബിസിനസുകാര്ക്ക് സഹകരണ സംരംഭങ്ങളും പങ്കാളിത്ത പദ്ധതികളും വലിയ നേട്ടങ്ങള് നല്കും.
നിങ്ങളുടെ തൊഴില് മേഖലയില് കാര്യമായ ഉയര്ച്ചയ്ക്ക് സാധ്യതയുണ്ട്. വിദേശത്ത് ജോലി ചെയ്യാനുള്ള അവസരങ്ങളും കൈവന്നേക്കാം. ജ്യോതിഷത്തിലോ ആത്മീയതയിലോ പഠനത്തിലോ ഏര്പ്പെട്ടിരിക്കുന്നവര്ക്ക് ഈ സമയത്ത് വളരെയധികം പ്രയോജനം ലഭിക്കും.

മീനം
കര്ക്കടകത്തില് ചൊവ്വയും ശുക്രനും ഒന്നിക്കുന്നത് മീനം രാശിക്കാര്ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയുടെ അഞ്ചാം ഭാവത്തില് ഈ സംയോഗം സംഭവിക്കും. ഈ സമയത്ത് നിങ്ങളുടെ കുട്ടികളെ കുറിച്ച് നല്ല വാര്ത്തകള് കേള്ക്കും. അത് നിങ്ങള്ക്ക് സന്തോഷവും സംതൃപ്തിയും നല്കും. ഈ സമയത്ത്, മീനം രാശിക്കാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും യാഥാര്ത്ഥ്യമാകുകയും നിങ്ങളുടെ ജീവിതം പച്ചപിടിക്കുകയും ചെയ്യും.
നിങ്ങളുടെ വ്യക്തിപരവും തൊഴില്പരവുമായ ബന്ധങ്ങള് മെച്ചപ്പെടുകയും നിങ്ങളുടെ സാമൂഹിക സ്വാധീനം വര്ദ്ധിക്കുകയും ചെയ്യും. പ്രണയബന്ധങ്ങളില് തീവ്രത നിലനില്ക്കും. നിങ്ങളുടെ സാമ്പത്തിക പ്രയത്നങ്ങള് ഫലപ്രദമാകും. വിവിധ വഴികളിലൂടെ പണ സമ്പാദനത്തിന് അവസരങ്ങള് ലഭിക്കും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
