Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശുക്രന് ചിങ്ങത്തില് : ജൂലൈ 7 വരെ ജീവിതാഭിവൃദ്ധിയും സമ്പത്സമൃദ്ധിയും നാള്‍ക്ക് നാള് വര്‍ദ്ധിക്കും 3 രാശി
ചിങ്ങം എന്ന രാശി തന്നെ വളരെയധികം ധാര്‍ഷ്ട്യമുള്ള ഒരു രാശിയായാണ് കണക്കാക്കുന്നത്. പലപ്പോഴും ആത്മാഭിമാനത്തിന്റെ കാര്യത്തില്‍ ഇവരെ വെല്ലുന്നതിന് സാധിക്കുകയില്ല. മാത്രമല്ല ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിനും ചിങ്ങം രാശിക്കാര്‍ക്ക് സാധിക്കുന്നു. എന്നാല്‍ ശുക്രനാവട്ടെ എന്ത് കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്ന ഒരു രാശിയാണ്. അത് മാത്രമല്ല എല്ലാവരിലും മികച്ച നേട്ടങ്ങള്‍ക്ക് കൂടി കാരണമാകുന്ന ഒരു ഗ്രഹമാണ് ശുക്രന് എന്നും നമുക്കറിയാം.
ശുക്രന് ശുഭാപ്തിവിശ്വാസമുള്ള ഒരു ഗ്രഹമാണ്, ചിങ്ങം രാശിയുടെ അനുകൂല രാശിയിലൂടെയുള്ള സംക്രമണം ശുക്രനില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു. അത് മാത്രമല്ല ഇത് നിങ്ങളില്‍ ആവേശവും ഊര്‍ജ്ജവും നിറക്കുകയും ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റുകയും ചെയ്യുന്നു. പ്രശസ്തിയും ഭാഗ്യവും എല്ലാം ഈ സമയം നിങ്ങളെ തേടി വരുന്നു. ശുക്രന് ചിങ്ങം രാശിയില്‍ പ്രവേശിച്ച് കഴിഞ്ഞു. എന്നാല്‍ ജൂലൈ 7 വരെ ശുക്രന് ചിങ്ങം രാശിയില്‍ തന്നെ തുടരുന്നു.

ശുക്രന്റെ സ്വാധീനം
ശുക്രന് ചിങ്ങം രാശിയില്‍ പ്രവേശിച്ചതിന്റെ ഫലമായി ജൂലൈ 7 വരെ ശുക്രന് ഉദിക്കുന്ന ചില രാശിക്കാരുണ്ട്. ഈ ഗ്രഹമാറ്റം 12 രാശികളേയും സ്വാധീനിക്കുന്നു, എന്നാല്‍ അതില്‍ ചില പ്രത്യേക രാശിക്കാര്‍ക്ക് അല്പം കൂടുതല്‍ നേട്ടങ്ങള്‍ ഈ ശുക്രമാറ്റം ഉണ്ടാക്കുന്നു. ആശ്ചര്യപ്പെടുത്തുന്ന തരത്തിലുള്ള ചില നേട്ടങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. അത് ഏതൊക്കെ രാശിക്കാരിലാണ് സ്വാധീനം ചെലുത്തുന്നത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുക്രന്റെ രാശി മാറ്റം മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കാരണം സമ്പത്തിന്റേയും സംസാരത്തിന്റേയും ഭാവങ്ങളിലേക്കാണ് ശുക്രന്റെ രാശി മാറ്റം സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായി ജീവിതത്തില്‍ ധനനേട്ടവും സാമ്പത്തിക മാറ്റങ്ങളും ഉണ്ടായേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകളെ എല്ലാം പരിഹരിക്കപ്പെടുന്ന സമയമായത് കൊണ്ട് തന്നെ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു ജൂലൈ 7 വരെയുള്ള കാലയളവില്‍.

ആഗ്രഹങ്ങള്‍ എല്ലാം തന്നെ ഈ സമയം നിറവേറ്റപ്പെടുന്നു. കുടുംബത്തില്‍ സ്നേഹവും സമാധാനവും നിലനില്ക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിനാല്‍ അത് അനുകൂലമായ പല മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പഠന കാര്യങ്ങളില്‍ വിജയം കരസ്ഥമാക്കുന്നതിനും വിദേശ രാജ്യങ്ങളില്‍ പഠനാവശ്യത്തിന് വേണ്ടി പോവുന്നതിനും സാധിക്കുന്നു. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിലൂടെ കരിയര്‍ മുന്നിലേക്ക് കൊണ്ട് പോവുന്നതിനും സാധിക്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശുക്രന്റെ രാശി മാറ്റം അനുകൂല ഫലങ്ങള്‍ നല്കുന്നു. ശുക്രന് പത്താം ഭാവത്തിലാണ് ഇവരില്‍ നിലനില്‍ക്കുന്നത്. ഈ സമയം ജോലിയില്‍ ഉയര്‍ച്ചയും അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. തൊഴിലില്‍ മാത്രമല്ല ബിസിനസിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഇതോടൊപ്പം ഉപജീവന കാര്യങ്ങളില്‍ വര്‍ദ്ധനവും നേട്ടവും സാമ്പത്തികമായി അനുകൂല മാറ്റങ്ങളും തുലാം രാശിക്കാരെ തേടി വരുന്നു. ജീവിതം ആകെ മൊത്തം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും തുകയായി മാറുന്നു.
നിങ്ങളുടെ ഓഫീസ് ജോലിയുമായോ ബിസിനസ്സുമായോ ബന്ധപ്പെട്ട യാത്രകള്‍ക്ക് നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ഏത് ആഗ്രഹവും പൂര്‍ത്തീകരിക്കപ്പെടുന്നു. പുതിയ ജോലി ആരംഭിക്കുന്നതിനുള്ള സാധ്യത നിങ്ങളെ തേടി വരുന്നു. ബിസിനസില്‍ നിങ്ങള്‍ക്കുണ്ടാവുന്ന സാമ്പത്തിക ലാഭം നിങ്ങളെ തന്നെ അതിശയിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കും. ഈ സമയം നിങ്ങള്‍ക്ക് അധിക ജോലികള്‍ ചെയ്യേണ്ടതായി വരുകയും അതില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്യാം. എങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ഏഴാം ഭാവത്തിലാണ് ശുക്രന്റെ സംക്രമണം സംഭവിക്കുന്നത്. ഇത് വളരെയധികം ഗുണകരമായ മാറ്റങ്ങള്‍ ഈ രാശിക്കാരില്‍ ഉണ്ടാക്കുന്നു. എന്നാല്‍ മകരം രാശിയുടെ അഞ്ച്, പത്ത് എന്നീ ഭാവങ്ങളുടെ അധിപന് കൂടിയാണ് ശുക്രന്. കുട്ടികളെക്കുറിച്ച് ആലോചിച്ച് നിങ്ങള്‍ അഭിമാനം കൊള്ളുന്നു. ആരോഗ്യപരമായ കാര്യങ്ങളില്‍ എല്ലാം തന്നെ അല്പം ശ്രദ്ധയോടെ ഇടപെടേണ്ടതാണ്. അത് മാത്രമാണ് നിങ്ങള്‍ക്ക് ഈ സമയം ശ്രദ്ധിക്കേണ്ട കാര്യം. നിയമപരമായ കാര്യങ്ങളില്‍ പോലും നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിജയം നിങ്ങളെ തേടി വരുന്ന സമയമാണ്.
കോടതി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുന്നു. ശുക്രന്റെ രാശിമാറ്റ സമയത്ത് നിങ്ങള്‍ക്ക് ധൈര്യവും സമ്പത്തും ലഭിക്കുന്നു. ബിസിനസില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ സാമ്പത്തിക ലാഭം തേടി വരുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വലിയ നേട്ടങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി വരുന്നു. പങ്കാളിയുമായുള്ള ബന്ധത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിവാഹിതരല്ലാത്തവര്‍ക്ക് അനുയോജ്യമായ വിവാഹാലോചനകള്‍ വരുന്ന സമയമാണ്.
ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

