Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ശുക്രന്റെ രാശിമാറ്റം; ഈ രാശിക്കാര്ക്ക് നല്ല സമയം
സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സൗന്ദര്യത്തിന്റെയും ആഡംബര ജീവിതത്തിന്റെയും പ്രതീകമായ ശുക്രന് ജനുവരി 29 ന് സംക്രമിക്കുന്നു. ജനുവരി 29ന് ഉച്ചയ്ക്ക് 02:28-ന് ശുക്രന് ധനു രാശിയില് നേര്രേഖയിലെത്തും. ഈ സമയത്ത് ചൊവ്വ ഗ്രഹവും ധനു രാശിയില് സഞ്ചരിക്കുന്നു. ഫെബ്രുവരി 27 വരെ ധനു രാശിയില് ശുക്രന് സംക്രമിക്കും. പിന്നീട് ശുക്രന് ധനു രാശി വിട്ട് മകരരാശിയില് പ്രവേശിക്കും. ഇപ്പോള് ധനു രാശിയില് ശുക്രന് സഞ്ചരിക്കുന്നതിനാല് ചില രാശിക്കാരുടെ വിധി മാറാന് പോകുന്നു. അവരുടെ ജീവിതത്തില് സന്തോഷവും ഐശ്വര്യവും സമ്പത്തും വര്ദ്ധിക്കും, ഭാഗ്യം ഉണ്ടാകും. ശുക്രന്റെ സഞ്ചാരം മൂലം ഏത് രാശിക്കാര്ക്കാണ് ഇപ്പോള് നല്ല സമയമെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുന രാശിക്കാര്ക്ക് അഞ്ചാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും ശുക്രന് അധിപനാണ്. ഈ സമയത്ത് ശുക്രന് അതിന്റെ ഏഴാം ഭാവത്തില് ധനു രാശിയില് സഞ്ചരിക്കും. അത്തരമൊരു സാഹചര്യത്തില്, മിഥുന രാശിക്കാരുടെ ഏഴാം ഭാവത്തില് ഇതിനകം നിലവിലുള്ള ചൊവ്വയുമായി ശുക്രന് ചേരുന്നത് വളരെ ഗുണകരമായ ഫലങ്ങള് നല്കും. ബന്ധങ്ങളിലും നല്ല ഫലങ്ങള് ലഭിക്കാന് സാധ്യതയുണ്ട്. മിഥുന രാശിക്കാര്ക്ക് അവരുടെ തൊഴില് മേഖലകളില് പുരോഗതി ലഭിക്കും. ശുക്രന് നേര്രേഖയില് വരുന്നത് നിങ്ങള്ക്ക് ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ അന്തസ്സ് വര്ദ്ധിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള് കുറയും, തൊഴില്രംഗത്ത് പുരോഗതിയുണ്ടാകും.

ചിങ്ങം
ചിങ്ങം രാശിക്കാര്ക്ക് ശുക്രന് അഞ്ചാം ഭാവത്തില് സഞ്ചരിക്കും. അത്തരമൊരു സാഹചര്യത്തില്, നിങ്ങളുടെ അഞ്ചാം ഭാവത്തില് ചൊവ്വയുമായി ശുക്രന്റെ സംയോജനം ഏറ്റവും ശുഭകരമായ ഫലങ്ങള് നല്കും. വിദ്യാഭ്യാസ മേഖലയില് നിങ്ങള്ക്ക് നല്ല അവസരങ്ങള് ലഭിക്കാന് സാധ്യതയുണ്ട്. നിങ്ങളുടെ പ്രണയബന്ധത്തില് കൂടുതല് തീവ്രതയുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങള്ക്ക് പുരോഗതിക്കുള്ള അവസരങ്ങള് ലഭിക്കാന് സാധ്യതയുണ്ട്. ഭൂമിയില് നിക്ഷേപിക്കുന്നത് നല്ല നേട്ടങ്ങള് നല്കും. മതപരമായ ചടങ്ങുകളുടെ ഭാഗമാകും. പങ്കാളിയുടെ ഉപദേശം മുഖേന ധനലാഭവും ലഭിക്കും.

കന്നി
കന്നി രാശിക്കാര്ക്ക്, ശുക്രന് രണ്ട്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ്. കന്നി രാശിക്കാരുടെ നാലാമത്തെ ഭാവത്തില്, ശുക്രനും ചൊവ്വയും ഇതിനകം അവിടെ നില്ക്കുന്നത് നിങ്ങള്ക്ക് ശുഭകരമായ ഫലങ്ങള് നല്കും. പുതിയ വീടോ വാഹനമോ ലഭിക്കുന്നതിന് അനുകൂലമായ അവസരങ്ങള് ഉണ്ടാകും. എന്നിരുന്നാലും, നിങ്ങളുടെ ചിലവുകള് വര്ദ്ധിച്ചേക്കാം, അതിനാല് ഏത് തീരുമാനവും വളരെ ശ്രദ്ധയോടെ എടുക്കുക. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില് നിന്ന് മുക്തി നേടും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.

ധനു
ധനു രാശിക്കാര്ക്ക് ശുക്രന്റെ ഈ സ്ഥാനം വളരെ പ്രധാനമാണ്. ധനു രാശിക്കാരുടെ ആറാം ഭാവവും പതിനൊന്നാം ഭാവവും ശുക്രന് ഭരിക്കുന്നു. ഇപ്പോള് ഈ സമയത്ത് ശുക്രന് ധനു രാശിയില് നീങ്ങുന്നു. അത്തരമൊരു സാഹചര്യത്തില്, ജീവിതത്തില് സമ്പത്തിന്റെ പുതിയ വഴികള് നിങ്ങള്ക്കായി തുറക്കും. ഇതോടൊപ്പം പലര്ക്കും പെട്ടെന്ന് പണം ലഭിക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങള്ക്ക് രഹസ്യ ശത്രുക്കളില് നിന്ന് മോചനം ലഭിക്കും. ജോലി മേഖലയില് വിജയം നേടുന്നതിന് കഠിനാധ്വാനം ചെയ്യേണ്ടിവരും, പക്ഷേ വിജയം കൈവരിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.

ശുക്രദോഷം പരിഹാരം
ശുക്ര ദോഷ പരിഹാരത്തിന്റെ ഭാഗമായി, വെള്ളിയാഴ്ചകളില് നിങ്ങള് വ്രതം ആചരിക്കണം. വെള്ളിയാഴ്ചകളില് ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് നിങ്ങള്ക്ക് സന്തോഷവും ഭാഗ്യവും ഭൗതിക സമ്പത്തും നല്കുന്നു. ശുക്രന്റെ ദോഷഫലങ്ങളില് നിന്ന് മുക്തി നേടുന്നതിന് നിങ്ങള്ക്ക് വജ്ര രത്നങ്ങളും ധരിക്കാം. സ്വര്ണ്ണമോ വെള്ളിയോ ഉപയോഗിച്ച് മോതിരം ഉണ്ടാക്കി മോതിരവിരലില് അണിയണം. എന്നിരുന്നാലും, ധരിക്കുന്നതിന് മുമ്പ്, അതിനായി ഒരു ജ്യോതിഷിയെ സമീപിക്കുക. ഒരു ഏഴ്മുഖി രുദ്രാക്ഷം ധരിക്കുന്നത് ശുക്രന് മൂലമുണ്ടാകുന്ന തടസ്സങ്ങള് നീക്കം ചെയ്യുകയും ചെയ്യും. ശുക്ര ദോഷത്തിനുള്ള മറ്റൊരു പ്രതിവിധി ലക്ഷ്മി ദേവിക്ക് പൂജ അര്പ്പിക്കുകയും ദേവി സ്തുതി അല്ലെങ്കില് ദുര്ഗാ ചാലിസ ജപിക്കുകയും ചെയ്യുക എന്നതാണ്. നേട്ടങ്ങള് കൊയ്യാന് നിങ്ങള്ക്ക് ശുക്ര ബീജ മന്ത്രം ജപിക്കാവുന്നതാണ്.



Click it and Unblock the Notifications
