For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധനു രാശിയിലെ ശുക്രജ്വലനം ജനുവരി 4ന് 12 രാശിയിലേയും മാറ്റം

|

ജ്യോതിഷത്തിലെ ജ്വലനം എന്ന് പലരും കേട്ടിരിക്കും. എന്നാല്‍ ഇതെന്താണ് എന്ന് കൃത്യമായി അറിയില്ല എന്നുള്ളതാണ് സത്യം. ശുക്രന്‍ ജ്വലനാവസ്ഥയിലായിരിക്കുന്നത് നിങ്ങളുടെ ജീവിതത്തെ എങ്ങനെ മാറ്റുമെന്നും നിങ്ങളുടെ ജാതകത്തില്‍ ശുക്രനെ ശക്തിപ്പെടുത്താനും അതിന്റെ അനുകൂല ഫലങ്ങള്‍ അറിയാനും പ്രതികൂല ഫലങ്ങളെക്കുറിച്ചും എന്തൊക്കെയാണ് പരിഹാരം എന്നും നമുക്ക് നോക്കാവുന്നതാണ്. എന്താണ് ജ്യോതിഷത്തില്‍ ജ്വലനത്തിന്റെ അര്‍ത്ഥം എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യം എന്നും നമുക്ക് നോക്കാവുന്നതാണ്.

ഏതെങ്കിലും ഗ്രഹം ഒരു പ്രത്യേക രാശിയില്‍ പത്ത് ഡിഗ്രിക്കുള്ളില്‍ സൂര്യനുമായി ചേരുമ്പോള്‍ ഉണ്ടാകുന്ന പ്രതിഭാസമാണ് ജ്വലനം എന്ന് പറയുന്നത്. 2022 ജനുവരി നാലിനാണ് ശുക്രദഹനം നടക്കുന്നത്. വ്യാഴം ഭരിക്കുന്ന ധനു രാശിയിലാണ് ഇത്തരമൊരു ശുക്രദഹന പ്രതിഭാസം ഈ വര്‍ഷം സംഭവിക്കുന്നത്. ഇവിടെ ശുക്രന്‍ 2022 ജനുവരി 4-ന് ധനു രാശിയില്‍ സൂര്യനോട് അടുക്കുന്നു. ഈ സമയത്താണ് ശുക്രജ്വലനം എന്ന് പറയുന്നത്. ഇതിന്റെ ഫലമായി ഗ്രഹത്തിന്റെ ശക്തി നഷ്ടപ്പെടുന്നുണ്ട്.

Venus Combust in Sagittarius

എന്നാല്‍ ശുക്രജ്വലന സമയത്ത് പലപ്പോഴും ശുക്രന്റെ ശക്തി കുറയുന്നു. സാധാരണ അവസ്ഥയില്‍ ശുക്രന്‍ പ്രതിനിധീകരിക്കുന്നത് സന്തോഷം, ആഡംബരങ്ങള്‍, ആനന്ദങ്ങള്‍ എന്നിവയെയാണ്. ഇത് വിവാഹത്തെയും മറ്റ് ശുഭകരമായ സംഭവങ്ങളെയും സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ശുക്രന്റെ ബലക്കുറവ് പലപ്പോഴും നിങ്ങളില്‍ നെഗറ്റീവ് ഫലം നല്‍കുന്നുണ്ട്. 2022 ജനുവരി 4-ന് ധനു രാശിയില്‍ ശുക്രന്‍ ജ്വലന സമയം നോക്കാം. രാവിലെ 7:44-ന് ധനുരാശിയില്‍ ആരംഭിക്കുകയും 2022 ജനുവരി 14-ന് രാവിലെ 5:29-ന് ധനുരാശിയില്‍ അവസാനിക്കുകയും ചെയ്യുന്നു. ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്ന ഫലങ്ങള്‍ നമുക്ക് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക്, ശുക്രജ്വലനം നല്‍കുന്ന ഫലങ്ങള്‍ അനുകൂലമായിരിക്കില്ല, ഇത് കൂടാതെ ഈ രാശിക്കാര്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് തടസ്സങ്ങള്‍ ഉണ്ടാകാം. കരിയര്‍ രംഗത്ത്, ജോലി സമ്മര്‍ദ്ദവും നിങ്ങളുടെ മേലുദ്യോഗസ്ഥരില്‍ നിന്ന് അംഗീകാരമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുന്നുണ്ട്. അതുപോലുള്ള എന്തെങ്കിലും പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് ലഭിക്കുകയില്ല. നിങ്ങള്‍ ബിസിനസ്സ് ചെയ്യുകയാണെങ്കില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് മികച്ച ലാഭം നേടാന്‍ കഴിഞ്ഞേക്കും, എന്നാല്‍ അതേ സമയം, നിങ്ങളുടെ ബിസിനസ്സില്‍ പ്രതീക്ഷിച്ച ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ക്ക് ക്ഷീണം, പൊണ്ണത്തടി, നേത്രസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. ഇക്കാരണത്താല്‍, നിങ്ങള്‍ യോഗ/ധ്യാനം തുടങ്ങിയ ചികിത്സകളും പരിശീലനങ്ങളും ചെയ്യേണ്ടതായി വരുന്നുണ്ട്.

ദോഷപരിഹാരം: വെള്ളിയാഴ്ച ശുക്രന് ഹോമം നടത്തുക.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് അനന്തരാവകാശം, ഓഹരികള്‍, വായ്പകള്‍ മുതലായവ വഴി അപ്രതീക്ഷിതമായ നേട്ടങ്ങള്‍ ഉണ്ടാകാം. പ്രൊഫഷണല്‍ രംഗത്ത്, നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി നിങ്ങള്‍ക്ക് ചില ബന്ധ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ലളിതമായ ജോലികള്‍ പോലും പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് സഹപ്രവര്‍ത്തകരില്‍ നിന്നുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, അത് തുടരുന്നതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന ലാഭം സാധ്യമായേക്കില്ല. സാമ്പത്തികമായി, നിങ്ങളുടെ പ്രതിബദ്ധതകളില്‍ നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം, അതുവഴി നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനായി പണം ചെലവഴിക്കേണ്ടിവരും. ആരോഗ്യത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ക്ക് തൊണ്ടവേദന, ദഹനപ്രശ്‌നങ്ങള്‍, തുടയിലെ വേദന എന്നിവയ്ക്ക് സാധ്യതയുണ്ട്.

പ്രതിവിധി: 'ഓം ശുക്രായ നമഹ' ദിവസവും 24 തവണ ജപിക്കുക.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് പ്രൊഫഷണല്‍ രംഗത്ത്, നിങ്ങളുടെ മേലുദ്യോഗസ്ഥരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും നിങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കുന്നു. ജോലിയിലെ നിങ്ങളുടെ പ്രകടനം അംഗീകരിക്കപ്പെടുകയും നിങ്ങള്‍ക്ക് പ്രോത്സാഹനങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ വിദേശത്തേക്ക് പോകാനും സാധ്യതയുണ്ട്. നിങ്ങള്‍ ബിസിനസ്സിലാണെങ്കില്‍, ലാഭം നേടുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. സാമ്പത്തിക രംഗത്ത്, നിങ്ങള്‍ക്ക് കൂടുതല്‍ വളരാനും പണം ലാഭിക്കാനും കഴിഞ്ഞേക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍, സമ്മര്‍ദ്ദം, ക്ഷീണം മുതലായവ യുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

പ്രതിവിധി: വ്യാഴാഴ്ച പ്രായമായവര്‍ക്ക് അന്നദാനം നടത്തി അനുഗ്രഹം വാങ്ങുക.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് പ്രൊഫഷണല്‍ രംഗത്ത്, ചെറിയ ചില അനിശ്ചിതത്വങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ജോലിയിലുള്ള കഴിവ് പലപ്പോഴും അവര്‍ തിരിച്ചറിഞ്ഞേക്കില്ല എന്നതിനാല്‍, നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് ഇത് നിങ്ങള്‍ക്ക് സുഗമമായ കാലഘട്ടമായിരിക്കില്ല. ഇതുമൂലം, നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ബിസിനസ് ചെയ്യുന്ന വ്യക്തിയാണെങ്കില്‍ പലപ്പോഴും സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നഷ്ടം നേരിടാനും സാധ്യതയുണ്ട്. വായ്പ എടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍, നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തിനായി നിങ്ങള്‍ പണം ചെലവഴിക്കേണ്ടി വന്നേക്കാം.

ദോഷപരിഹാരം: ശനിയാഴ്ചകളില്‍ കാക്കകള്‍ക്ക് ഭക്ഷണം നല്‍കുക.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും കുട്ടികളുടെ വളര്‍ച്ചയിലും വികാസത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിങ്ങളെ ആശങ്കയിലെത്തിക്കും. അതുകൊണ്ട് ശ്രദ്ധിക്കണം. പ്രൊഫഷണല്‍ രംഗത്ത്, നിങ്ങള്‍ക്ക് ചില അനാവശ്യ യാത്രകള്‍ക്കും കൈമാറ്റങ്ങള്‍ക്കും വേണ്ടി പോവേണ്ടി വന്നേക്കാം. പങ്കാളിത്തത്തില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പലപ്പോഴും നഷ്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍, പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. അലര്‍ജി പോലുള്ള അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടായിരിക്കും. അമിതവണ്ണമുള്ളവര്‍ അല്‍പം ശ്രദ്ധിക്കണം.

പ്രതിവിധി: ദുര്‍ഗാ ചാലിസ ജപിക്കുക.

കന്നിരാശി

കന്നിരാശി

കന്നി രാശി ഒരു സാധാരണ രാശിയാണ്. ഇവര്‍ക്ക് ശുക്രജ്വലനം പുതിയ സുഹൃത്തുക്കളെ കാണാനും അവരുമായി സഹവസിക്കാനും അവസരമുണ്ടായിരിക്കും. പ്രൊഫഷണല്‍ രംഗത്ത്, നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നുണ്ട്. നിങ്ങളുടെ മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും നിങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. നിങ്ങള്‍ ബിസിനസിലാണെങ്കില്‍, നല്ല ലാഭം നേടാനും അത് നിലനിര്‍ത്താനും നിങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. സാമ്പത്തിക രംഗത്ത് മികച്ച അവസരങ്ങള്‍ ഉണ്ടായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍, നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ കാലുകളില്‍ വേദന ഉണ്ടാകാന്‍ സാധ്യതയുണ്ട്.

പ്രതിവിധി: ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കുക.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ എളുപ്പത്തില്‍ സാധ്യമാകണമെന്നില്ല. നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നും പലപ്പോഴും ഇത്തരം എതിര്‍പ്പുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രൊഫഷണല്‍ രംഗത്ത്, നിങ്ങള്‍ ജോലി സമ്മര്‍ദ്ദത്തിന് വിധേയരാകും. ജോലി മാറ്റുന്നതിനോ ജോലിക്കായി വിദേശത്തേക്ക് പോകുന്നതിനോ ഉള്ള യോഗം നിങ്ങള്‍ക്ക് ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ബിസിനസ്സ് ചെയ്യുന്ന വ്യക്തിയാണെങ്കില്‍ ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന ലാഭം നേടാന്‍ കഴിഞ്ഞേക്കില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ ചില വെല്ലുവിളികള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട് എന്നതാണ് സത്യം. കാലുകളിലും തുടകളിലും വേദനയുണ്ടാവുന്നു.

ദോഷപരിഹാരം: ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ദുര്‍ഗ്ഗാദേവിയെ ക്ഷേത്രത്തില്‍ ആരാധിക്കുക.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ എളുപ്പത്തില്‍ സാധ്യമാകണമെന്നില്ല. സന്തോഷം കുറവായിരിക്കും എന്നുള്ളതാണ് സത്യം. തൊഴില്‍പരമായി, നിങ്ങള്‍ക്ക് കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കണം എന്നില്ല. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായും സഹപ്രവര്‍ത്തകരുമായും ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങള്‍ക്ക് ജോലി സമ്മര്‍ദ്ദം നേരിടേണ്ടിവരാം, നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന് അംഗീകാരം ലഭിക്കണം എന്നില്ല. നിങ്ങള്‍ ബിസിനസ്സ് ചെയ്യുന്ന വ്യക്തിയെങ്കില്‍ ലാഭം നേടുന്നതിന് സാധിക്കണം എന്നില്ല. നിങ്ങളുടെ ബിസിനസ്സ് പങ്കാളികളുമായി നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകാം. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന ചെലവുകള്‍ നേരിടേണ്ടി വന്നേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍, കണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്.

പ്രതിവിധി: സൗന്ദര്യ ലഹരി ജപിക്കുക.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. അലര്‍ജിയും ജലദോഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്. പ്രൊഫഷണല്‍ രംഗത്ത്, ജോലിസ്ഥലത്തെ സമ്മര്‍ദ്ദം നിങ്ങളുടെ സമയവും ഊര്‍ജവും നഷ്ടപ്പെടുത്തും. മേലുദ്യോഗസ്ഥരുമായുള്ള പ്രൊഫഷണല്‍ ബന്ധത്തെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കഠിനാധ്വാനം ചെയ്തിട്ടും, നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിനുള്ള അംഗീകാരം ലഭിക്കണം എന്നില്ല. ഇത് നിങ്ങളെ വിഷമിപ്പിച്ചേക്കാം. ബിസിനസില്‍ നിങ്ങള്‍ക്ക് ചില നഷ്ടങ്ങള്‍ നേരിടാം. സാമ്പത്തികമായി, നിങ്ങള്‍ അഭിമുഖീകരിക്കുന്ന ഉയര്‍ന്ന പ്രതിബദ്ധതകള്‍ കാരണം നിങ്ങള്‍ക്ക് ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിന്റെ ഫലമായി പലപ്പോഴും നിങ്ങള്‍ സമ്മര്‍ദ്ദത്തിന് ഇരയാകാം. ഇക്കാരണത്താല്‍, നിങ്ങളുടെ ആരോഗ്യം നിയന്ത്രിക്കാന്‍ നിങ്ങള്‍ മെഡിറ്റേഷന്‍ ചെയ്യേണ്ടതായി വരുന്നുണ്ട്.

ദോഷപരിഹാരം: ക്ഷേത്രത്തില്‍ ശിവന് പാല്‍ നിവേദിക്കുക.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാം. നിങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളിലും തടസ്സങ്ങളും കാലതാമസവും നേരിടാം. അതുമൂലം നിങ്ങള്‍ക്ക് മതിയായ സന്തോഷം നേടാന്‍ കഴിഞ്ഞേക്കില്ല. പ്രൊഫഷണല്‍ രംഗത്ത്, നിങ്ങളുടെ കഴിവുകളെ മേലുദ്യോഗസ്ഥന്‍ അംഗീകരിക്കണം എന്നില്ല. ജോലിസ്ഥലത്ത് നിങ്ങള്‍ ഉയര്‍ന്ന ജോലി സമ്മര്‍ദ്ദത്തിന് വിധേയമായേക്കാം. നിങ്ങള്‍ക്ക് ലഭിച്ചേക്കാവുന്ന ലാഭം നിങ്ങളുടെ പ്രതീക്ഷകളെക്കാള്‍ കുറയും. നിങ്ങളുടെ ബിസിനസ്സ് പങ്കാളിയുമായി നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രധാന തീരുമാനങ്ങള്‍ ഈ സമയത്ത് എടുക്കാതിരിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍, നിങ്ങളുടെ കാലുകള്‍, സന്ധികളില്‍ വേദന അനുഭവപ്പെടാം. പ്രതിരോധശേഷി നഷ്ടപ്പെടുന്നതിനാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങളും നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം.

പ്രതിവിധി: തൈര് ചോറ് ദാനം ചെയ്യുക

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് വിജയവും സന്തോഷവും ലഭിക്കും. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി മാറിയേക്കാം. പ്രൊഫഷണല്‍ രംഗത്ത്, നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. അത്തരം അവസരങ്ങള്‍ നിങ്ങളുടെ സന്തോഷം വര്‍ദ്ധിപ്പിക്കും. മേലുദ്യോഗസ്ഥരില്‍ നിന്ന് മികച്ച ഫലം ലഭിക്കുന്നുണ്ട്. നിങ്ങള്‍ ബിസിനസ്സ് ചെയ്യുന്ന വ്യക്തിയാണെങ്കില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങള്‍ ചെയ്യുന്ന ജോലിയിലൂടെ നല്ലൊരു തുക സമ്പാദിക്കുന്നതിന് സാധിക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍, നല്ല ശാരീരികക്ഷമതയും ഉയര്‍ന്ന ഊര്‍ജ്ജവും നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും.

ദോഷപരിഹാരം: ദിവസവും ലക്ഷ്മീദേവിയെ പൂജിക്കുകയും നെയ്യ് വിളക്ക് തെളിയിക്കുകയും ചെയ്യുക.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ചെയ്യുന്ന ജോലികളില്‍ നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പൊതുവേ, ജീവിതത്തിലെ സന്തോഷവും സന്തോഷകരമായ നിമിഷങ്ങളും നിങ്ങള്‍ക്ക് നഷ്ടമായേക്കാം. പ്രൊഫഷണല്‍ രംഗത്ത്, മേലുദ്യോഗസ്ഥരില്‍ നിന്ന് നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. നിങ്ങള്‍ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍, നഷ്ടം സംഭവിക്കാം. സാമ്പത്തിക രംഗത്ത്, ഈ കാലയളവില്‍ നിങ്ങള്‍ക്ക് വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവുകള്‍ നേരിടേണ്ടിവരും. പണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ജീവിത പങ്കാളിയുമായി തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യപരമായി, നിങ്ങള്‍ക്ക് തൊണ്ടയിലെ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. എന്നിരുന്നാലും, വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഈ കാലയളവില്‍ ഉണ്ടാവണം എന്നില്ല.

ദോഷപരിഹാരം: ദുര്‍ഗ്ഗാദേവിയേയും ലക്ഷ്മി ദേവിയേയും ദിവസവും ആരാധിക്കുക.

ഗംഗാജലം വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കണം ഇതെല്ലാംഗംഗാജലം വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കണം ഇതെല്ലാം

2022-ല്‍ 12 രാശിക്കാരുടേയും ഭാഗ്യദിനങ്ങള്‍ ഇവയാണ്; മഹാഭാഗ്യം ഇവിടെ തുടങ്ങും2022-ല്‍ 12 രാശിക്കാരുടേയും ഭാഗ്യദിനങ്ങള്‍ ഇവയാണ്; മഹാഭാഗ്യം ഇവിടെ തുടങ്ങും

English summary

Venus Combust in Sagittarius on 4th January 2022 Effects on Zodiac Signs in Malayalam

Venus Combust in Sagittarius 4th January 2022 on Effects on Rashis: How Venus being in a combust state will change your life and what all remedies must be performed in Malayalam.
Story first published: Monday, January 3, 2022, 16:48 [IST]
X
Desktop Bottom Promotion