Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ജീവിതം പ്രകാശിക്കും, ദീപാവലിക്ക് മുമ്പ് ഭാഗ്യം ഇങ്ങെത്തും; ശുക്ര-ശനി സംയോഗം 4 രാശിക്ക് നല്ലകാലം
ഇത്തവണ നവംബര്‍ 12നാണ് ദീപാവലി ആഘോഷം. ദീപാവലിക്ക് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, നവംബര്‍ 3 ന് ശുക്രന്‍ ചിങ്ങം രാശിയില്‍ നിന്ന് കന്നിരാശിയിലേക്ക് പ്രവേശിക്കും. നവംബര്‍ 4 ന് ശനി കുംഭ രാശിയില്‍ നിന്ന് നേരിട്ട് നീങ്ങും. ജ്യോതിഷപ്രകാരം ദീപാവലിയോട് അടുപ്പിച്ചുള്ള ഈ രാശിമാറ്റങ്ങള്‍ രാശിചക്രത്തില്‍ വലിയ സ്വാധീനം ചെലുത്തും. ശുക്രന്റെയും ശനിയുടെയും സ്ഥാനമാറ്റം നാല് രാശിക്കാരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഇവര്‍ക്ക് ജീവിതത്തില്‍ വച്ചടി വച്ചടി കയറാനുള്ള സൗഭാഗ്യം കൈവരും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
നവംബര്‍ മാസം മേടം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ സമയത്ത്, നിങ്ങള്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വരുമാന വര്‍ദ്ധനയോടെ ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. പങ്കാളിയുമായി നല്ല ബന്ധം ഉണ്ടാകും. ഈ കാലയളവ് വ്യാപാരികള്‍ക്ക് വളരെയേറെ ഗുണം ചെയ്യും. നിങ്ങള്‍ക്ക് ലാഭവും പുരോഗതിക്കുള്ള അവസരങ്ങളും കൈവരും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ ദീപാവലി സന്തോഷം നല്‍കുന്നു. ദീപാവലിക്ക് മുമ്പ്, ശുക്രനും ശനിയും നിങ്ങളുടെ മേല്‍ അനുഗ്രഹം ചൊരിഞ്ഞേക്കാം. ഈ രണ്ട് ഗ്രഹങ്ങളുടെ സ്വാധീനം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഈ സമയത്ത് നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്താന്‍ സാധ്യതയുണ്ട്. ജോലിയില്‍ വിജയം, കാര്യസാധ്യം, സാമ്പത്തിക ഉന്നതി എന്നിവ തേടിവരും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെയും ശനിയുടെയും സ്ഥാനത്ത് വരുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ കഠിനാധ്വാനത്തിന് പ്രതിഫലം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ക്ക് സാമ്പത്തിക അഭിവൃദ്ധി ലഭിക്കും. ധനപ്രതിസന്ധികള്‍ പരിഹരിക്കപ്പെടും. കോടതി കേസുകളില്‍ വിധി നിങ്ങള്‍ക്ക് അനുകൂലമായി വന്നേക്കാം.
മകരം
മകരം രാശിക്കാര്‍ക്ക്, ശുക്രനും ശനിയും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നല്‍കും. ദീപാവലിക്ക് മുന്നോടിയായി ഈ രണ്ട് ഗ്രഹങ്ങളുടെയും സ്ഥാനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ മകരം രാശിക്കാര്‍ക്ക് ബമ്പര്‍ നേട്ടങ്ങള്‍ കൊണ്ടുവരും. കരിയറുമായി ബന്ധപ്പെട്ട നല്ല അവസരങ്ങള്‍ വന്നേക്കാം. സാമ്പത്തിക ലാഭം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നല്ല സമയമായിരിക്കും.
ദീപാവലി 2023
ഹിന്ദുക്കളുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ദീപാവലി. ഈ ദിവസം വിളക്ക് കൊളുത്തുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, ദീപാവലി എന്നത് ദീപങ്ങളുടെ ഉത്സവമാണ്. ഈ ദിവസം മുഴുവന്‍ വീടും, പ്രത്യേകിച്ച് പ്രധാന കവാടവും ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കുന്നു. ദീപാവലി ദിനത്തില്‍ മണ്‍വിളക്ക് കൊളുത്തുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. മതവിശ്വാസമനുസരിച്ച്, ദീപാവലി ദിനത്തില്‍ ലക്ഷ്മീദേവി ഭക്തരുടെ വീട്ടില്‍ എത്തുന്നു, അത്തരമൊരു സാഹചര്യത്തില്‍ ഈ വിളക്കുകള്‍ ലക്ഷ്മി ദേവിയെ സ്വാഗതം ചെയ്യുന്നു.
രാമായണത്തില്‍ വിവരിച്ചതുപോലെ, 14 വര്‍ഷം വനത്തില്‍ ചെലവഴിച്ചതിന് ശേഷം ശ്രീരാമനും സീതാദേവിയും ലക്ഷ്മണനും അയോധ്യയിലേക്ക് മടങ്ങിയ ദിവസമാണിത്. ദീപാവലി പൂജയില്‍ ഏറ്റവും പ്രധാനപ്പെട്ട ദേവതയാണ് ലക്ഷ്മി ദേവി. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ 15-ാം ദിവസമായ അമാവാസിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി പൂജയുടെ അല്ലെങ്കില്‍ ലക്ഷ്മി ഗണേശ പൂജയുടെ ഭാഗമായി ഈ ദിവസം ലക്ഷ്മി ദേവിയെയും ഗണപതിയെയും ആരാധിക്കുന്നു. ഈ വര്‍ഷം നവംബര്‍ 12 ഞായറാഴ്ച രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കും. ലക്ഷ്മീ പൂജ മുഹൂര്‍ത്തം വൈകുന്നേരം 06:11 മുതല്‍ രാത്രി 08:15 വരെ ആയിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications