Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ശുക്രന്റെയും ബുധന്റെയും അനുഗ്രഹം, ലക്ഷ്മീ നാരായണ യോഗം; 6 രാശിക്ക് അതിഗംഭീര നേട്ടങ്ങള്‍
ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങള്‍ ഒരു നിശ്ചിത ഇടവേളയില്‍ അവയുടെ രാശി മാറുന്നു. ഇതിന്റെ സ്വാധീനം രാജ്യത്തിലും ലോകത്തിലും മനുഷ്യജീവിതത്തിലും പ്രതിഫലിക്കും. ഗ്രഹങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന ചലനങ്ങള്‍ ചിലപ്പോള്‍ ജീവിതത്തില്‍ ശുഭമോ അശുഭമോ ആയ ഫലങ്ങള്‍ ഉണ്ടാക്കുന്നു. ഗ്രഹങ്ങളുടെ മാറ്റം ചില യോഗങ്ങളും സൃഷ്ടിക്കുന്നു. മാര്‍ച്ച് 31ന്, മേടം രാശിയില്‍ ബുധന്റെയും ശുക്രന്റെയും സംയോജനം രൂപപ്പെട്ടുകഴിഞ്ഞു.
ബുധന്‍ സംക്രമിച്ചത് ശുക്രന്റെ സാന്നിദ്ധ്യമുള്ള മേടം രാശിയിലാണ്. അതുവഴി ഈ സമയം ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെടുന്നു. ലക്ഷ്മി നാരായണ യോഗത്തിന്റെ പ്രത്യേക പ്രാധാന്യം ജ്യോതിഷത്തില്‍ പറഞ്ഞിട്ടുണ്ട്. ബുധനും ശുക്രനും ഏതെങ്കിലും രാശിയില്‍ ഒന്നിച്ചിരിക്കുമ്പോള്‍ ലക്ഷ്മീ നാരായണ യോഗമുണ്ടാകുന്നു. ഈ യോഗത്തെ ജ്യോതിഷത്തില്‍ വളരെ ശുഭകരമായി കണക്കാക്കുന്നു. ഈ രാജയോഗത്തിന്റെ ഫലത്തോടെ 6 രാശിക്കാര്‍ക്ക് നല്ലകാലം തുടങ്ങുന്നു. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ ധാരാളം നേട്ടങ്ങള്‍ കൈവരുന്നു.

മിഥുനം
ലക്ഷ്മി നാരായണ രാജയോഗം നിങ്ങള്‍ക്ക് സാമ്പത്തികമായി ശുഭകരമായ സമയമായിരിക്കും. നിങ്ങളുടെ രാശിയില്‍ നിന്നുള്ള ആദായ ഭവനത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതുകൊണ്ട് ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിനായി പുതിയ സ്രോതസ്സുകള്‍ സൃഷ്ടിക്കും. ദാമ്പത്യജീവിതം സുഖകരമാകും. അവിവാഹിതര്‍ക്ക് വിവാഹത്തിനായി അവസരങ്ങളുണ്ടാകും. ബിസിനസുകാര്‍ക്കും ഈ സമയം നേട്ടമുണ്ടാക്കാനാകും. ഈ സമയത്ത് നിങ്ങള്‍ക്ക് വസ്തുവകകള്‍ വാങ്ങാനും കഴിയും. ഓഹരി വിപണിയിലും വാതുവെപ്പിലും ലോട്ടറിയിലും പണം നിക്ഷേപിക്കാനാകും.

കര്‍ക്കിടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് തൊഴില്‍, ബിസിനസ്സ് എന്നീ മേഖലകളില്‍ ലക്ഷ്മി നാരായണ യോഗം ഗുണം ചെയ്യും. നിങ്ങളുടെ രാശിയുടെ കര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ ജോലികള്‍ ആരംഭിക്കുന്നതിന് അനുകൂലമായ സമയമാണ്. ഒരു വലിയ കമ്പനിയിലോ മള്‍ട്ടിനാഷണല്‍ കമ്പനിയിലോ ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം നേട്ടങ്ങള്‍ നിറഞ്ഞതായിരിക്കും. ഈ സമയത്ത് ബിസിനസുകാര്‍ക്കും നല്ല ലാഭം ലഭിക്കും. ബിസിനസ്സില്‍ നിക്ഷേപം നടത്താന്‍ നല്ല സമയമാണ്.

ചിങ്ങം
ലക്ഷ്മി നാരായണ യോഗം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. നിങ്ങളുടെ രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. ഈ സമയത്ത് നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളിലും ഭാഗ്യം ലഭിക്കും. നിങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്റ്റുകളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഭാവിയിലേക്ക് പണം ലാഭിക്കാനും നിങ്ങള്‍ക്ക് കഴിയും. ഈ സമയത്ത് ആത്മീയതയിലുള്ള നിങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിക്കും. ഏതെങ്കിലും മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാനാകും. ഈ കാലയളവ് വിദ്യാര്‍ത്ഥികള്‍ക്ക് നല്ലതായിരിക്കും. തത്ത്വചിന്തകര്‍, എഴുത്തുകാര്‍, കണ്‍സള്‍ട്ടന്റുകള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് അവരുടെ മേഖലയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കും.

ധനു
ലക്ഷ്മി നാരായണ യോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിയും. നിങ്ങളുടെ രാശിയില്‍ നിന്ന് രണ്ടാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. സമ്പത്തിന്റെയും സംസാരത്തിന്റെയും സ്ഥലമായി ഇത് കണക്കാക്കപ്പെടുന്നു. ഈ സമയത്ത് കടം കൊടുത്തതോ കിട്ടാതെ കിടക്കുന്നതോ ആയ പണം തിരികെ ലഭിക്കും. പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ മികച്ച വിജയം നേടാനാകും. വിദ്യാഭ്യാസം, മാധ്യമം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ യോഗം ശുഭകരമാണെന്ന് തെളിയും.

മകരം
ലക്ഷ്മീ നാരായണ രാജയോഗം മകരം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. ഇത് ഭാഗ്യത്തിന്റെയും വിദേശ യാത്രയായും സ്ഥലമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് എല്ലാ ജോലികളിലും ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. മുടങ്ങിയ ജോലികള്‍ പുനരാരംഭിക്കാനാകും. മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭാഗ്യം ലഭിക്കും. പഠനത്തിനോ ബിസിനസ്സിനോ വേണ്ടി വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ല അവസരം ലഭിക്കും.

മീനം
ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെടുന്നതിനാല്‍ മീനം രാശിക്കാര്‍ക്ക് ഈ സമയം പെട്ടെന്ന് ധനം ലഭിക്കും. നിങ്ങളുടെ രാശിയില്‍ നിന്ന് പതിനൊന്നാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. ഇത് വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥലമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് ബിസിനസ്സില്‍ ഒരു വലിയ ഇടപാടുകള്‍ നടത്താനാകും. അവിവാഹിതര്‍ക്ക് നല്ല പങ്കാളിയെ ലഭിക്കും.



Click it and Unblock the Notifications

