Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
ശുക്രനും ബുധനും നേര്‍രേഖയില്‍; 6 രാശിക്ക് സെപ്റ്റംബര്‍ നല്‍കും ഭാഗ്യം, ജീവിതം മാറുന്ന കാലം
ജ്യോതിഷപ്രകാരം, ആകാശഗോളങ്ങളുടെ സ്ഥാനങ്ങളും ചലനങ്ങളും മനുഷ്യജീവിതത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. രണ്ട് പ്രമുഖ ഗ്രഹങ്ങളായ ശുക്രനും ചൊവ്വയും ജീവിതത്തിന്റെ വിവിധ വശങ്ങളില് സ്വാധീനം ചെലുത്തുന്നതിനാല്‍ അവയ്ക്ക് ജ്യോതിഷത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഓഗസ്റ്റ് പോലെ തന്നെ സെപ്തംബറിലും പ്രധാന ഗ്രഹങ്ങളുടെ ചലനമുണ്ടാകും. സൂര്യന്, ബുധന്‍, ചൊവ്വ, ശുക്രന്, ശനി എന്നിവയ്ക്കെല്ലാം സ്ഥാനചലനമുണ്ടാകും.
ഈ മാറ്റങ്ങള്‍ എല്ലാ രാശിചിഹ്നങ്ങളിലും സ്വാധീനം ചെലുത്തും. സെപ്തംബര്‍ മാസത്തിന്റെ തുടക്കത്തില്‍ ബുധനും ശുക്രനും നേര്‍രേഖയിലേക്ക് നീങ്ങും. ഇതിന്റെ ഫലത്താല്‍ ചില രാശിക്കാര്‍ക്ക് ഈ സമയം ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ശുക്രനും ബുധനും നേര്‍രേഖയില്‍ വരുന്നതിന്റെ സ്വാധീനം എല്ലാ രാശിചിഹ്നങ്ങളിലെയും ആളുകളെ ബാധിക്കും, എന്നാല്‍ ഇത് 6 രാശിക്കാര്‍ക്ക് വളരെ ശുഭകരവും ഭാഗ്യവുമാണെന്ന് തെളിയും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ശുക്രനും ബുധനും നേര്‍രേഖയില്‍: 3 രാശികള്‍ക്ക് ബുധന്റെ ഗുണഫലം
ഇടവം
ബുധന്റെ വിന്യാസം നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ കൊണ്ടുവരും. വാഹനങ്ങളോ വസ്തുവകകളോ സമ്പാദിക്കുന്നത് പോലെയുള്ള ഭൗതിക സുഖങ്ങള്‍ ഈ സമയം കൈവരിക്കാനാകും. നിങ്ങള്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ സാധ്യമാണ്, കുടുംബത്തില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും.
ധനു
ബുധന്റെ വിന്യാസം ധനു രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായേക്കാം. ഈ സമയം നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും. ജോലിയുള്ളവര്‍ക്കും വിവാഹിതര്‍ക്കും സമയം അനുകൂലമായി നിലനില്ക്കും. ജോലിയുള്ളവര്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം പ്രമോഷനുകളും ലഭിച്ചേക്കാം. ബിസിനസ്സുകാര്‍ക്ക് ലാഭം പ്രതീക്ഷിക്കാം.
കര്‍ക്കിടകം
ബുധന്റെ വിന്യാസം നിങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ പ്രദാനം ചെയ്യും. നിങ്ങളുടെ ഉദ്യമങ്ങളില്‍ വിജയസാധ്യതയുണ്ട്. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് സ്വന്തമാക്കാനാകും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകാം. ആത്മവിശ്വാസം വര്‍ദ്ധിച്ചേക്കാം. ധൈര്യത്തിലും വീര്യത്തിലും ഒരു ഉത്തേജനം കൈവരും.
ശുക്രനില്‍ നിന്ന് പ്രയോജനം നേടുന്ന 3 രാശിക്കാര്‍

വൃശ്ചികം
ശുക്രന്റെ വിന്യാസം നിങ്ങള്‍ക്ക് ലാഭകരമായ ഫലങ്ങള്‍ കൊണ്ടുവരും. ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായേക്കാം. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാകും. യാത്രകള്‍ക്ക് അവസരം ലഭിക്കും. ഈ കാലയളവ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമാണെന്ന് തെളിഞ്ഞേക്കാം. മത്സര പരീക്ഷകളില്‍ വിജയസാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങളില്‍ വിജയം ലഭിക്കും. ജോലി സംബന്ധമായ കാര്യങ്ങളിലും അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കുന്നു.
മിഥുനം
ശുക്രന്റെ വിന്യാസം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായേക്കാം. സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി ഉണ്ടാകാം. ഉദ്യമങ്ങളില്‍ വിജയം കൈവരിക്കാനാകും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ സാധ്യമാണ്. ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം. നിങ്ങളുടെ വാക്കുകളാല്‍ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക് ചലനം വയ്ക്കും. കുടുങ്ങിക്കിടക്കുന്ന ഫണ്ടുകള്‍ തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ കാലഘട്ടം ബിസിനസുകാര്‍ക്ക് നല്ലതായി അനുഭവപ്പെട്ടേക്കാം.

തുലാം
ശുക്രന്റെ വിന്യാസം നിങ്ങള്‍ക്ക് സഹായകമാകും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടും. വിജയത്തിനൊപ്പം നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസുകാര്‍ക്ക് പുതിയ ഓര്‍ഡറുകളും അധിക വരുമാന സ്രോതസ്സുകളും ലഭിക്കും. ബിസിനസ്സുകാര്‍ക്ക് സമയം അനുകൂലമായിരിക്കും. ജോലിക്കാര്‍ക്ക് പ്രമോഷനുകള്‍ക്കും പുരോഗതിക്കും ഉള്ള അവസരങ്ങള്‍ കൈവരും. ഈ കാലയളവില്‍ ജോലിസ്ഥലത്ത് പ്രയോജനം ലഭിക്കും. സ്ഥലം മാറ്റത്തിനും അനുയോജ്യമായ സമയം ആയിരിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

