Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
20 വര്‍ഷത്തിന് ശേഷം ശുക്ര - ചൊവ്വ സംയോഗം: സമയം തെളിയുന്ന 3 രാശിക്കാര്‍
ഗ്രഹമാറ്റവും രാശിമാറ്റവും നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഗ്രഹമാറ്റം നമ്മുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. എന്നാല്‍ 20 വര്‍ഷത്തിന് ശേഷം ചൊവ്വയും ശുക്രനും ചിങ്ങം രാശിയില്‍ ഒരുമിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ചില രാശിക്കാര്‍ക്ക് അത്ഭുതകരമായ ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. ജൂലൈ 1-നാണ് ചൊവ്വ ചിങ്ങം രാശിയില്‍ പ്രവേശിക്കുന്നത്. ഇത് ഓഗസ്റ്റ് 18 വരെ ഈ രാശിയില്‍ തന്നെ തുടരുന്നു.
ശുക്രന് ജൂലൈ 7-ന് ആണ് ചിങ്ങം രാശിയില്‍ പ്രവേശിക്കുന്നത്. ഇതിന്റെ ഫലമായി ഉണ്ടാവുന്ന ചില രാശിമാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളേയും കൊണ്ട് വരുന്നു. ഇവ രണ്ടും ചിങ്ങം രാശിയില്‍ ഒരുമിച്ച് സഞ്ചരിക്കുന്നതിന്റെ ഫലമായി അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. അത് പലപ്പോഴും സാമ്പത്തികമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും സഹായിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ രണ്ട് ഗ്രഹങ്ങളുടേയും കൂടിച്ചേരല്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശുഭകരമായ പല ഫലങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്ന സമയമാണ്. പ്രത്യേകിച്ച് സാമ്പത്തികമായ പല മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. അത് നിങ്ങളില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്ന സമയമാണ്.
പണം നഷ്ടപ്പെട്ടത് തിരികെ ലഭിക്കുന്നു, ഒരു തരത്തിലും നിങ്ങള്‍ക്ക് പണത്തിന്റെ കാര്യത്തില്‍ വിഷമിക്കേണ്ടി വരുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് കരിയര്‍ മാറ്റങ്ങള്‍ മികച്ചതായിരിക്കും. കരിയര്‍ മാറ്റങ്ങള്‍ നിങ്ങളെ പ്രശ്നത്തിലാക്കുന്നു. പണത്തിന്റെ കാര്യത്തില്‍ കടം കൊടുക്കുന്നതിനും കൊടുത്ത പണം തിരിച്ച് കിട്ടുന്നതിനും ഉള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജ്യോതിഷപരമായി പറയുകയാണെങ്കില്‍ 20 വര്‍ഷത്തിന് ശേഷം രൂപം കൊള്ളുന്ന ഈ യോഗം നിങ്ങളുടെ ജീവിതത്തിലെ അനുകൂലമാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജാതകത്തിന്റെ ധനസ്ഥാനത്താണ് ഈ യുതി രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തിക നേട്ടങ്ങള്‍ പലതും നിങ്ങളെ തേടി എത്തുന്നു. സമ്പത്ത് വര്‍ദ്ധിക്കുകയും ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ വിദേശത്ത് ജോലി നേടാനോ പഠിക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍, അതിന് ഏറ്റവും അനുയോജ്യമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. മാത്രമല്ല കുടുംബ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ നിറവേറ്റപ്പെടുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. മാര്‍ക്കറ്റിംഗ്, മീഡിയ, കല തുടങ്ങിയ മേഖലകളില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുകയും നേട്ടങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ചൊവ്വയുടേയും ശുക്രന്റേയും സംക്രമം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ തന്നെ വളരെയധികം മാ്റ്റങ്ങള്‍ വരുത്തുന്നു. ഈ സമയത്ത് വരുമാനം വര്‍ദ്ധിക്കുന്നതിന് ഉള്ള സാധ്യതയുണ്ട്. മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുള്ള മാസം ആയതിനാല്‍ നിങ്ങള്‍ക്ക് അനുകൂലമായ പല സമയവും ഉണ്ടാവുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകുന്നു. മറ്റുള്ളവരോടുള്ള സ്നേഹവും ബഹുമാനവും വര്‍ദ്ധിക്കുന്ന സമയം കൂടിയാണ്. ബിസിനസിന് അനുകൂല സമയം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

