Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
വിധി പോലും മാറി നില്‍ക്കും അത്ര നല്ല സമയം ഫെബ്രുവരി 15 ശേഷം ഈ 4 രാശിക്കാര്‍ക്ക്
രാശിമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും നമ്മുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഈ ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നമ്മുടെ ജീവിതത്തെ എപ്രകാരമാണ് ബാധിക്കുന്നത് എന്ന കാര്യം. പലപ്പോഴും നമ്മുടെ ഗ്രഹമാറ്റങ്ങള്‍ അനുകൂലമായും പ്രതികൂലമായും ഫലങ്ങള്‍ പ്രദാനം ചെയ്യും. എന്നാല്‍ ചില ഗ്രഹമാറ്റങ്ങള്‍ അനുകൂല ഫലങ്ങള്‍ മാത്രം നല്‍കുന്നവയായിരിക്കും. ഓരോ ഗ്രഹചലനത്തിലും ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ 12 രാശിക്കാരില്‍ ചില പ്രത്യേക രാശിക്കാരുടെ വിധി പോലും മാറ്റി മറിക്കാന്‍ പ്രാപ്തമായതായിരിക്കും.

2023-ന്റെ തുടക്കത്തില്‍ നിരവധി ഗ്രഹമാറ്റങ്ങള്‍ നടന്നിട്ടുണ്ട്. വരും മാസങ്ങളിലും ഇതേ രാശിമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും സംഭവിക്കുകയും ചെയ്യുന്നു. എങ്കിലും ഫെബ്രുവരി 15-ന് ശേഷം ശുക്രനും വ്യാഴവും ഒരുമിച്ച് മീനം രാശിയില്‍ വരുന്നുണ്ട്. ഈ സമയം വളരെ ശുഭകരമായ വിധിവിപരീത രാജയോഗം രൂപപ്പെടുന്നുണ്ട്. ഈ രാജയോഗം വളരെ അപൂര്‍വവും ശുഭകരവുമായ ഫലങ്ങള്‍ ചില രാശിക്കാര്‍ക്ക് നല്‍കുന്നു. ഇത്തരത്തില്‍ ഭാഗ്യ ചിഹ്നങ്ങളായ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തില്‍ മാളവ്യ രാജയോഗം രൂപപ്പെടുന്ന സമയമാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ രൂപപ്പെടുന്ന പ്രത്യേക രാജയോഗം നിരവധി അനുകൂല ഫലങ്ങള്‍ നല്‍കുന്നു. ശനിയുടെ സ്വാധീനം അനുകൂലമായ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് കൂടാതെ വ്യാഴത്തിന്റെയും ശുക്രന്റെയും സ്വാധീനം നിങ്ങളില്‍ നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ജോലിയുടെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു. ജോലിയുള്ളവര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അത് മാത്രമല്ല ബിസിനസ് ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിത ലാഭവും നേട്ടവും സാമ്പത്തിക അനുകൂല സമയവും എല്ലാം രൂപപ്പെടുന്നു. കൂട്ടുത്തരവാദിത്വത്തോടെ ബിസിനസ് ചെയ്യുന്നവര്‍ക്ക് എന്തുകൊണ്ടും അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. പല വിധത്തിലുള്ള ആനുകൂല്യങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി വരുന്നു. ധനലാഭത്തിന് വേണ്ടി നിങ്ങള്‍ക്ക് അധികം കഷ്ടപ്പെടേണ്ടി വരുന്നില്ല എന്നതും ഒരു സത്യമാണ്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് മീനം രാശിയിലെ ശുക്രവ്യാഴ സംയോഗത്തിന്റെ ഫലമായി രൂപപ്പെടുന്ന രാജയോഗം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് നിങ്ങള്‍ക്ക് നിരവധി അവസരങ്ങളുടെ വാതില്‍ തുറന്ന് തരുന്നു. ആഢംബര വസ്തുക്കളും വാഹനവും വാങ്ങുന്നതിനുള്ള യോഗം കാണുന്നു. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷം നിറയുകയും ചെയ്യുന്നു. പിതാവിന്റെ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഷെയര്‍മാര്‍ക്കറ്റില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ധനലാഭം നിങ്ങളെ തേടി വരുന്നു. വിവാഹക്കാര്യത്തില്‍ തീരുമാനമാവും. പ്രണയിക്കുന്നവര്‍ക്ക് വളരെ അനുകൂലമായ ഒരു സമയമാണ്. ലോട്ടറി അടിക്കുന്നതിനുള്ള യോഗം വരെ കാണുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നതിനും അതിലൂടെ ലാഭം നേടുന്നതിനും സാധിക്കുന്നു. നിരവധി യാത്രകള്‍ ജോലിയുടെ ഭാഗമായി നടത്തേണ്ടതായി വരുന്നു. ഇതെല്ലാം നിങ്ങള്‍ക്ക് സന്തോഷവും സാമ്പത്തിക നേട്ടവും നല്‍കുന്നു.

കന്നിരാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ഏഴാം ഭാവത്തിലാണ് ശുക്രന്റെയും വ്യാഴത്തിന്റെയും സംയോജനം നടക്കുന്നത്. ഇത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശുഭകരമായ പല വിധത്തിലുള്ള കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന സമയം കൂടിയാണ് ഈ സമയം. ഫെബ്രുവരി 15-ന് ശേഷം ഇവരുടെ ജീവിതം മാറി മറിയുന്നു. പണത്തിന്റെ സ്രോതസ്സ് വര്‍ദ്ധിക്കും. പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസ് എല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നതിന് സാധിക്കുന്നു. ജീവിതത്തിലെ എല്ലാ കഷ്ടപ്പാടിന്റേയും അവസാനമാണ് ഈ സമയം. പുതിയ ഒരു തുടക്കം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നു. ദാമ്പത്യ ജീവിതത്തിലും നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സാധിക്കുന്ന ഒരു സമയം കൂടിയാണ്. ജീവിതത്തിലെ ഏറ്റവും അനുകൂല സമയത്തിലൂടേയാണ് കന്നി രാശിക്കാര്‍ കടന്നു പോവുന്നത്. സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള സ്ഥാനവും അന്തസ്സും വര്‍ദ്ധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതിലൂടെ അനുകൂലമായ നിരവധി ഫലങ്ങള്‍ ലഭിക്കുന്നു. നിയമപരമായ എന്തെങ്കിലും കേസുകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് വിജയിക്കുമെന്നതും സുനിശ്ചിതമാണ്.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് ഇത്തരത്തില്‍ ഒരു രാജയോഗം രൂപപ്പെടുന്നത്. ഇതിലൂടെ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. സന്താനഭാഗ്യം വരെ ഉണ്ടാവുന്ന സമയമാണ്. ഇത് കൂടാതെ സാമ്പത്തികമായും ജീവിതത്തില്‍ നിരവധി അനുകൂല മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ് എന്നതാണ് സത്യം. ആകസ്മികമായുണ്ടാവുന്ന ധനലാഭം നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ശനിയുടെ അഞ്ചാം ഭാവത്തില്‍ ആണ് സമ്പത്തിന്റെ അധിപനായ വ്യാഴം കുടികൊള്ളുന്നത്. അതുകൊണ്ട് തന്നെ ഈ സംക്രമണത്തിന്‍ നിങ്ങള്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കാം. നിങ്ങളുടെ വിവാഹ ജീവിതവും പ്രണയ ജീവിതവും മികച്ച രീതിയില്‍ മുന്നോട്ടട് പോവുന്നു. വിവാഹം കഴിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. മികച്ച ഭാഗ്യ ഫലങ്ങള്‍ക്കായി 2023 ഫെബ്രുവരി 15-ന് ശേഷം നിങ്ങള്‍ക്ക് പല കാര്യങ്ങളും ചെയ്യാവുന്നതാണ്. വിവാഹിതരായ ദമ്പതികള്‍ക്ക് ഈ സമയത്ത് ദാമ്പത്യ ജീവിതം സന്തോഷകരമായി മുന്നോട്ട് പോവുന്നു. പിതാവിന്റെ സ്വത്ത് ലഭിക്കുന്നതിനുള്ള സാധ്യതയും കാണുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











