For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Vat Savitri Vrat 2022: ഏഴ് ജന്മത്തിലും ദാമ്പത്യ വിജയവും ഐശ്വര്യവും വട സാവിത്രി വ്രതം

|

വിവാഹിതരായ ദമ്പതികള്‍ അവരുടെ ദാമ്പത്യ ജീവിതത്തില്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും പങ്കാളിയുടെ ആയുരാരോഗ്യത്തിനും വേണ്ടിയാണ് വട സാവിത്രി വ്രതം അനുഷ്ഠിക്കുന്നത്. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സ്, അഭിവൃദ്ധി, ക്ഷേമം എന്നിവക്ക് വേണ്ടി ഭാര്യമാര്‍ അനുഷ്ഠിക്കുന്ന വ്രതമാണ് വട സാവിത്രി വ്രതം. ഈ ദിനത്തില്‍ പ്രത്യേക പൂജയും പ്രാര്‍ത്ഥനയും മറ്റും നടത്തുന്നുണ്ട്. എല്ലാ വര്‍ഷവും ജ്യേഷ്ഠമാസത്തിലെ അമാവാസി ദിനത്തിലാണ് ഈ പ്രത്യേക വ്രതവും പൂജയും ആഘോഷിക്കപ്പെടുന്നത്. ഈ വര്‍ഷം അത് വരുന്നത് മെയ് 30 തിങ്കളാഴ്ചയാണ്. ഈ ദിവസം, സ്ത്രീകള്‍ ഉപവസിക്കുകയും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുകയും ആല്‍മരത്തിന് ചുറ്റും പ്രാര്‍ത്ഥിച്ച് പ്രദക്ഷിണം വെക്കുകയും ചെയ്യുന്നുണ്ട്.

Vat Savitri Vrat 2022

വട സാവിത്രി വ്രതത്തിന് നമുക്കിടയില്‍ അത്രത്തോളം പ്രാധാന്യം ഇല്ലെങ്കിലും മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശം, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വളരെയധികം സ്വീകാര്യതയാണ് ഉള്ളത്. ഈ ദിനം തന്നെയാണ് ശനി ജയന്തിയും വരുന്നത് എന്നത് ഈ ദിവസത്തിന്റെ പ്രത്യേകത വര്‍ദ്ധിപ്പിക്കുന്നു. എന്തൊക്കെയാണ് പ്രത്യേക പൂജകള്‍, മുഹൂര്‍ത്തം, ഇതിന് പിന്നിലെ ഐതിഹ്യം എന്നെല്ലാം ഈ ലേഖനത്തില്‍ നമുക്ക് വായിക്കാവുന്നതാണ്.

ശുഭമുഹൂര്‍ത്തം

ശുഭമുഹൂര്‍ത്തം

വട സാവിത്രി വ്രതത്തിന്റെ ശുഭ മുഹൂര്‍ത്തം ഏതാണെന്ന് നമുക്ക് നോക്കാം. 29 മെയ്, 2022 ഉച്ചയ്ക്ക് 02:54 ന് തിഥി ആരംഭിച്ച് അമാവാസിയില്‍ തിഥി അവസാനിക്കുന്നു. അതായത് മെയ് 30ന് വൈകുന്നേരം 04:59 വരെയാണ് വട സാവിത്രി വ്രതം അനുഷ്ഠിക്കപ്പെടുന്നത്. ഈ ദിനത്തിന്റെ പ്രത്യേകതയും പൂജാവിധിയും എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

പൂജ ഇപ്രകാരം

പൂജ ഇപ്രകാരം

വട സാവിത്രി ദിനത്തിലെ പൂജ എപ്രകാരം ആയിരിക്കണം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ശുദ്ധിയുള്ള ഒരു തുണി, പഴം, വിളക്ക്, ചന്ദനത്തിരി, താലം, പഴങ്ങളും പൂക്കളും, മധുരപലഹാരങ്ങള്‍, കലശം, ശുദ്ധ ജലം, തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് കൂടാതെ തളികയില്‍ വെക്കുന്നതിന് സാവിത്രിയുടേയും സത്യവാന്റേയും ചിത്രം കൂടി ഉണ്ടെങ്കില്‍ ഉത്തമം.

ആരാധനാ രീതി

ആരാധനാ രീതി

എന്തൊക്കെയാണ് ഈ ദിനത്തിലെ പ്രത്യേകത എന്നും ആരാധനാ രീതി എപ്രകാരം ആണ് എന്നും നമുക്ക് നോക്കാം. ഈ ദിനത്തില്‍ സ്ത്രീകള്‍ രാവിലെ എഴുന്നേറ്റു ദേഹശുദ്ധി വരുത്തുന്നു. അതിന് ശേഷം കോടി വസ്ത്രങ്ങള്‍ ധരിക്കുന്നു. പിന്നീട് തളികയില്‍ മുകളില്‍ പറഞ്ഞ ആരാധനക്കുള്ള എല്ലാ വസ്തുക്കളും വെക്കുക. പിന്നീട് ആല്‍മരത്തിന് അടുത്തേക്ക് പോവുക. ശേഷം പൂജക്കുള്ള വസ്തുക്കള്‍ എല്ലാം തന്നെ ആല്‍മരത്തിന് കീഴെ വെക്കുകയും വിളക്ക് കൊളുത്തി പൂജിക്കുകയും ചെയ്യുക. ശേഷം ചുവന്ന തുണിയും പഴങ്ങളും സമര്‍പ്പിക്കുക

ആരാധനാ രീതി

ആരാധനാ രീതി

പിന്നീട് മരത്തിന് ചുറ്റും ചുവന്ന നൂല്‍ കൊണ്ട് ബന്ധിക്കുക. ആല്‍മരത്തെ കഴിയുന്നത്ര 5, 11, 21 അല്ലെങ്കില്‍ 51 തവണ പ്രദക്ഷിണം ചെയ്യുന്നതിനും ശ്രദ്ധിക്കുക. ആല്‍മരത്തിന് കീഴെ നേദിച്ച അതേ പ്രസാദം വീട്ടില്‍ ഭര്‍ത്താവിനും നല്‍കുക. പിന്നീട് പഴങ്ങള്‍ ഇരുവരും കഴിക്കുക. ഇത്രയുമാണ് വട സാവിത്രി ദിനത്തിലെ പൂജാവിധികള്‍. ഇത് ചെയ്താല്‍ ജീവിതത്തില്‍ ഐശ്വര്യവും നേട്ടവും ഉണ്ടാവും എന്നാണ് വിശ്വാസം.

വടസാവിത്രി ദിനത്തിന്റെ പ്രാധാന്യം

വടസാവിത്രി ദിനത്തിന്റെ പ്രാധാന്യം

എന്തുകൊണ്ടാണ് ഈ ദിനം വടസാവിത്രി ദിനം എന്ന് അറിയപ്പെടുന്നത് എന്ന് അറിയാന്‍ ആഗ്രഹമില്ലേ? ഐതിഹ്യമനുസരിച്ച് മഹാരാജാവ് അശ്വപതിയുടെ പുത്രിയാണ് സാവിത്രി. സ്വയംവര പ്രായമായപ്പോള്‍ സാവിത്രി സത്യവാനെ വരനായി തിരഞ്ഞെടുത്തു. എന്നാല്‍ വിവാഹ ശേഷം സത്യവാന് വെറും ചുരുങ്ങിയ ദിവസങ്ങള്‍ ആണ് ആയസ്സ് എന്ന് നാരദന്‍ അറിയിച്ചു. ഇത് കേട്ട് സാവിത്രിയോട് ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ രാജാവ് ആവശ്യപ്പെട്ടു. എന്നാല്‍ സാവിത്രി ഇതിന് തയ്യാറാവാതിരിക്കുകയും ഭര്‍ത്താവിനോടൊപ്പം വനത്തില്‍ താമസിക്കുകയും ചെയ്തു.

വടസാവിത്രി ദിനത്തിന്റെ പ്രാധാന്യം

വടസാവിത്രി ദിനത്തിന്റെ പ്രാധാന്യം

ഭര്‍ത്താവിന്റെ മരണ ദിനത്തോട് മുന്നോടിയായി സാവിത്രി അതികഠിനമായ നിരാഹാരം ആരംഭിച്ചു. യമരാജന്‍ സത്യവാന്റെ ആത്മാവിനെ കൂട്ടിക്കൊണ്ട് പോവുമ്പോള്‍ സാവിത്രിയും യമനെ അനുഗമിച്ചു. സാവിത്രിയുടെ ഭക്തിയില്‍ സന്തുഷ്ടനായ യമരാജന്‍ സാവിത്രിക്ക് വരം നല്‍കി. അന്ധനായ തന്റെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് കാഴ്ചയും ദീര്‍ഘായുസും നല്‍കാന്‍ ആണ് സാവിത്രി ആദ്യം ആവശ്യപ്പെട്ടത്. പിന്നീടും സാവിത്രി യമനോടൊപ്പം യാത്ര ചെയ്തു. രണ്ടാമത്തെ വരമായി നഷ്ടപ്പെട്ട രാജ്യം വീണ്ടെടുക്കുന്നതിന് അനുഗ്രഹിച്ചു. മൂന്നാമത്തെ വരമായി നൂറ് പുത്രന്‍മാരെ നല്‍കണമെന്ന് വരം ആവശ്യപ്പെട്ടു. അതിന് അനുഗ്രഹിച്ച ശേഷം യമന്‍ യാത്ര തുടര്‍ന്നപ്പോള്‍ ഭര്‍ത്താവ് മരിച്ച തനിക്ക് എങ്ങനെ പുത്രന്‍മാരുണ്ടാവും എന്ന് സാവിത്രി തിരിച്ച് ചോദിച്ചു. സാവിത്രിയുടെ ബുദ്ധിയില്‍ സന്തുഷ്ടനായ യമരാജന്‍ സത്യവാന്റെ ആത്മാവിനെ മോചിപ്പിച്ചു.

ശനിയാഴ്ച ദിനങ്ങള്‍ ഇവയെല്ലാം ഒഴിവാക്കൂ: ദൗര്‍ഭാഗ്യമാണ് ഇവയെല്ലാംശനിയാഴ്ച ദിനങ്ങള്‍ ഇവയെല്ലാം ഒഴിവാക്കൂ: ദൗര്‍ഭാഗ്യമാണ് ഇവയെല്ലാം

most read:പുലര്‍ച്ചെയുള്ള സ്വപ്‌നം ഫലിക്കുമോ: അഗ്നിപുരാണത്തിലുണ്ട് കൃത്യമായ ഉത്തരം

Read more about: puja vrat വ്രതം പൂജ
English summary

Vat Savitri Vrat 2022: Know Shubh Muhurat, Puja Method And Significance Of The Day In Malayalam

Here in this article we are sharing the shubh muhurat, puja method and significance of the day on vat savitri 2022 in malayalam. Take a look.
Story first published: Monday, May 23, 2022, 18:52 [IST]
X
Desktop Bottom Promotion