For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യമരാജനെപ്പോലും മുട്ടുകുത്തിച്ച സ്‌നേഹം; സത്യവാന്‍ സാവിത്രിയുടെ കഥ

|

സത്യവാന്‍, സാവിത്രി എന്നിവരുടെ കഥ പുരാണങ്ങളില്‍ പ്രസിദ്ധമാണ്. ഹിന്ദുമത വിശ്വാസപ്രകാരം ഈ രണ്ടുപേരെയും ആരാധിക്കുന്നത് ശോഭനമായ ദാമ്പത്യജീവിതം ഉറപ്പുനല്‍കുന്നു. വട സാവിത്രി വ്രതം നോല്‍ക്കുന്നതിന് ഹിന്ദുമതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം, വിവാഹിതരായ സ്ത്രീകള്‍ ഉപവസിക്കുകയും അവരുടെ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും മക്കളുടെ ശോഭനമായ ഭാവിക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Most read: പരിസ്ഥിതി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാന്‍ സന്ദേശങ്ങള്‍Most read: പരിസ്ഥിതി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാന്‍ സന്ദേശങ്ങള്‍

ഈ വര്‍ഷം ജൂണ്‍ 10 വ്യാഴാഴ്ചയാണ് വട സാവിത്രി വ്രതം അനുഷ്ഠിക്കേണ്ടത്. ഈ വ്രതം ആചരിക്കുന്നത് നല്ല ഭാഗ്യവും സന്താനസൗഭാഗ്യവും നല്‍കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. 2021 ജൂണ്‍ 09 ന് ഉച്ചയ്ക്ക് 01:57 മുതല്‍ അമാവാസി തിതി ആരംഭിക്കും. അത് 2021 ജൂണ്‍ 10 ന് വൈകുന്നേരം 04:22 വരെ ആയിരിക്കും. എന്താണ് ഈ വ്രതത്തിനു പിന്നിലെ കഥയെന്നും വ്രതം അനുഷ്ഠിക്കേണ്ട രീതി എങ്ങനെയെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

വട സാവിത്രി വ്രത കഥ

വട സാവിത്രി വ്രത കഥ

അശ്വപതി, മാളവി എന്നീ രാജ ദമ്പതിമാര്‍ കുട്ടികളില്ലാത്ത ദുഖത്തിലായിരുന്നു. പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ റാണി ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. അവള്‍ക്ക് സാവിത്രി എന്നും പേരിട്ടു. സുന്ദരിയായ യുവതിയായി വളര്‍ന്ന സാവിത്രി സത്യവാന്‍ എന്നൊരു യുവാവുമായി പ്രണയത്തിലായി. സര്‍വ ഗുണങ്ങളുമുള്ള യുവാവായിരുന്നു സത്യവാനെങ്കിലും അയാളുടെ ആയുസ്സ് കുറവായതിനാല്‍ സാവിത്രിയുമായുള്ള വിവാഹം നടത്തരുതെന്ന് നാരദ മഹര്‍ഷി അശ്വപതിയെ ഉപദേശിച്ചു. എങ്കിലും സാവിത്രി സത്യവാനെ തന്നെ വിവാഹം കഴിച്ചു. വിവാഹ ശേഷം വനവാസത്തില്‍ കഴിയുന്നതിനിടെ സത്യവാന് മൂന്നു ദിവസം കൂടിയേ ആയുസ്സുള്ളു എന്ന് സാവിത്രി മനസിലാക്കി. അന്നുമുതല്‍ സാവിത്രി കഠിനവ്രതം അനുഷ്ഠിച്ചു.

സാവിത്രിയുടെ ബുദ്ധിസാമര്‍ത്ഥ്യം

സാവിത്രിയുടെ ബുദ്ധിസാമര്‍ത്ഥ്യം

മൂന്നാം ദിനം മരം വെട്ടുന്നതിനിടെ സത്യവാന്‍ മരണപ്പെട്ടു. സത്യവാന്റെ മൃതദേഹം സാവിത്രി ആലിന്‍ ചുവട്ടില്‍ വച്ച് പ്രാര്‍ത്ഥിച്ചു. സത്യവാന്റെ ആത്മാവിനെ കൊണ്ടുപോകാന്‍ യമധര്‍മ്മന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കൊണ്ടുപോകരുതേ എന്ന് സാവിത്രി അപേക്ഷിച്ചു. അത് കൂട്ടാക്കാതിരുന്നപ്പോള്‍ യമന്റെ ധര്‍മ്മപരിപാലനത്തെക്കുറിച്ച് പ്രകീര്‍ത്തിച്ച് സാവിത്രി സ്തുതിച്ചു. സാവിത്രിയുടെ ഭക്തിയില്‍ തൃപ്തനായ യമന്‍ അവളോട് സത്യവാനെ തിരിച്ച് നല്‍കണമെന്നല്ലാതെ വേറെ മൂന്നു വരങ്ങള്‍ ചോദിക്കാന്‍ ആവശ്യപ്പെട്ടു. ആദ്യത്തെ വരമായി സാവിത്രി ഭര്‍തൃപിതാവിന് കാഴ്ച നല്‍കുവാനും രണ്ടാമത്തെ വരമായി സ്വന്തം പിതാവിന് ഇനിയും പുത്രസൗഭാഗ്യം നല്‍കുവാനും മൂന്നാമത്തെ വരമായി സത്യവാനും സാവിത്രിക്കും മക്കളെ നല്‍കി അനുഗ്രഹിക്കണമെന്നും ആവശ്യപ്പെട്ടു.

Most read:ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളുംMost read:ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും

മരണത്തെ തോല്‍പിച്ച സത്യവാന്‍

മരണത്തെ തോല്‍പിച്ച സത്യവാന്‍

മൂന്നാമത്തെ വരത്തിലെ തന്ത്രം ചിന്തിക്കാതെ യമദേവന്‍ പതിവ്രതയായ സാവിത്രിക്ക് വരങ്ങള്‍ നല്‍കി. അങ്ങനെ യമദേവന് സത്യവാന്റെ ജീവന്‍ തിരികെ നല്‍കേണ്ടി വന്നു. സാവിത്രിയുടെ ബുദ്ധിസാമര്‍ത്ഥ്യത്തില്‍ അദ്ദേഹം സംപ്രീതനായി. ഇതിന്റെ ഓര്‍മ്മ പുതുക്കലായാണ് സുമംഗലികള്‍ വടപൂര്‍ണിമ ആഘോഷിക്കുന്നത്. വ്രതമെടുത്ത് ആരാധിച്ചാല്‍ ഏഴു ജന്‍മവും ഭര്‍ത്താവ് തന്നോടൊപ്പം ഉണ്ടാവുമെന്ന് സ്ത്രീകള്‍ കരുതപ്പെടുന്നു.

വടസാവിത്രി വ്രതം പൂജാവിധി

വടസാവിത്രി വ്രതം പൂജാവിധി

അഞ്ച് ഫലങ്ങള്‍, മഞ്ഞയും ചുവപ്പുമായ നൂലുകള്‍. ജലമേന്തിയ കലശം, സത്യവാന്‍, സാവിത്രി, യമദേവന്‍ എന്നിവരുടെ കളിമണ്‍ പ്രതിമകള്‍ ചന്ദനത്തിരി, ചുവന്ന തുണിക്കഷ്ണം, ചുവപ്പ് സിന്ദൂരം എന്നിവയാണ് ആല്‍മരത്തെ പൂജിക്കാന്‍ ആവശ്യമായവ. ഈ ദിനത്തില്‍ സ്ത്രീകള്‍ കുളിച്ച് ഭഗവാന്റെ മന്ത്രങ്ങള്‍ ചൊല്ലി പുതുവസ്ത്രങ്ങള്‍ അണിയുകയും മേല്‍പറഞ്ഞ പൂജാ സാമഗ്രികള്‍ ഒരു തളികയിലാക്കി വടവൃക്ഷത്തിന് അരികിലെത്തി വൃക്ഷത്തിനു കീഴെ സത്യവാന്റെ പ്രതിമ വച്ച് അതിന്റെ ഇടതുവശത്തായി സാവിത്രിയുടെ പ്രതിമ വയ്ക്കുകയും ചെയ്യും. സത്യവാന്റെ വലതുവശത്തായി യമദേവന്റെ പ്രതിയമയും വയ്ക്കുന്നു. പൂജാ സാധനങ്ങള്‍ ഇവര്‍ക്ക് സമര്‍പ്പിച്ച ശേഷം വൃക്ഷത്തെ വലംവയ്ക്കുന്നു.

Most read:ശനിദോഷം നിശ്ശേഷം മാറാന്‍ ഉത്തമം ഈ ദിനം; ശനി ജയന്തിയില്‍ ചെയ്യേണ്ടത്Most read:ശനിദോഷം നിശ്ശേഷം മാറാന്‍ ഉത്തമം ഈ ദിനം; ശനി ജയന്തിയില്‍ ചെയ്യേണ്ടത്

ആല്‍മരത്തെ പൂജിക്കുന്ന വിധം

ആല്‍മരത്തെ പൂജിക്കുന്ന വിധം

വട വൃക്ഷമായ അരയാലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഇതിനു വടസാവിത്രി എന്ന പേര് ലഭിച്ചത്. ആല്‍മരത്തെ ഏഴ് പ്രദക്ഷിണം വയ്ക്കുന്നതിനൊപ്പം മരത്തെ നൂലുകൊണ്ട് ചുറ്റുക. വിവാഹിതരായ സ്ത്രീകള്‍ ആല്‍മരത്തില്‍ നൂലുകൊണ്ട് ബന്ധിച്ച് അര്‍ച്ചന നടത്തി പ്രാര്‍ത്ഥിച്ചാല്‍ ദീര്‍ഘ സുമംഗലികളായിരിക്കുമെന്നാണ് വിശ്വാസം. ഓരോ വലംവയ്പിലും ചുവപ്പും മഞ്ഞയും നൂലുകളാല്‍ വൃക്ഷത്തെ ചുറ്റിവരിയുക. അതുപോലെ 11, 21, 51, 108 എന്നിങ്ങനെ എത്ര വലം വേണമെങ്കിലും വയ്ക്കാം. ശേഷം സത്യവാന്‍ സാവിത്രിയുടെ കഥ സ്രവിച്ച് പ്രാര്‍ത്ഥന ആരംഭിക്കും. പൂജ കഴിഞ്ഞാല്‍ നിവേദിച്ച ഫലങ്ങള്‍ പ്രസാദമായി വീട്ടില്‍ കൊണ്ടുപോവുകയും ചെയ്യാം. ഭര്‍ത്താവിന്റെ ആയുസ്സിനു വേണ്ടി ആരോഗ്യ സ്ഥിതി അനുസരിച്ച് ഒരിക്കലൂണ് വ്രതവും അനുഷ്ഠിക്കാവുന്നതാണ്. അന്നേദിവസം കഴിവതും ഈശ്വര ചിന്തയോടെ കഴിച്ചുകൂട്ടുക. ഫലങ്ങള്‍ മാത്രം കഴിച്ചും വ്രതം അനുഷ്ഠിക്കാവുന്നതാണ്.

English summary

Vat Savitri Vrat 2021: Vat Savitri Vrat Katha In Malayalam

It is believed that by observing vat savitri fast, one gets good fortune and children in their life. Read on the vat savitri vrat katha in malayalam.
X
Desktop Bottom Promotion