For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഴ് ജന്മം ദീര്‍ഘ മാംഗല്യം ഫലം; വര്‍ഷത്തില്‍ ഒരു തവണ ഈ വ്രതം

|

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രധാനമായും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ആണ് പ്രധാനമായും വടസാവിത്രി വ്രതം ആഘോഷിക്കുന്നത്. എന്നിരുന്നാലും വട സാവിത്രി വ്രതം വളരെ പ്രധാനപ്പെട്ടതാണ് നോര്‍ത്ത് ഇന്ത്യയില്‍ ആഘോഷിക്കുന്നതാണ്. അമാവാസി സമയത്താണ് വട സാവിത്രി വ്രതം ആചരിക്കുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച്, വിവാഹിതരായ എല്ലാ സ്ത്രീകളും അവരുടെ ഭര്‍ത്താവിന്റെ ക്ഷേമത്തിനും ദീര്‍ഘായുസ്സിനുമായി വട സാവിത്രി വ്രതം ആചരിക്കുന്നു.

നവഗ്രഹങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കും തീരാദോഷവും അപ്രതീക്ഷിത ഭാഗ്യവുംനവഗ്രഹങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കും തീരാദോഷവും അപ്രതീക്ഷിത ഭാഗ്യവും

ഈ ദിവസം സാവിത്രിക്കായി സമര്‍പ്പിച്ചിരിക്കുന്നു. സത്യവാന്‍ സാവിത്രിയുടെ കഥയാണ് ഈ വ്രതത്തിന് ആധാരം. സ്വന്തം ഭര്‍ത്താവിന്റെ ജീവന്‍ യമനില്‍ നിന്ന് പിടിച്ച് വാങ്ങിയാണ് സാവിത്രി തന്റെ സ്‌നേഹവും ദാമ്പത്യ ബന്ധത്തിന്റെ ശക്തിയും തെളിയിച്ചത്. ഇതിഹാസ മഹാനായ സാവിത്രി മരണത്തിന്റെ നാഥനായ യമനെ കബളിപ്പിക്കുകയും ഭര്‍ത്താവ് സത്യവാന്റെ ജീവിതം തിരികെ നല്‍കാന്‍ അവനെ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, വിവാഹിതരായ സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താവിന്റെ ക്ഷേമത്തിനും ദീര്‍ഘായുസ്സിനുമായി വട സാവിത്രി വ്രതം ആചരിക്കുന്നു എന്നാണ് വിശ്വാസം.

വട സാവിത്രി വ്രതം 2021: പൂജ സമയം
2021 ജൂണ്‍ 10 വ്യാഴാഴ്ചയാണ് വട സാവിത്രി അമാവസി
വട സാവിത്രി പൂര്‍ണിമ വ്രതം 2021 ജൂണ്‍ 24 വ്യാഴാഴ്ച
അമാവസി തിഥി ആരംഭിക്കുന്നത്- 2021 ജൂണ്‍ 09 ന് 01:57 PM
അമാവസി തിഥി അവസാനിക്കുന്നത് - 2021 ജൂണ്‍ 10 ന് 04:22 PM

വ്രത പൂജാ വിധികള്‍

വ്രത പൂജാ വിധികള്‍

ഈ ദിവസം, വിവാഹിതരായ സ്ത്രീകള്‍ അതിരാവിലെ ഉറക്കമുണര്‍ന്ന് കുളിച്ച ശേഷം പുതിയ വസ്ത്രങ്ങള്‍ ധരിച്ച് സീമന്ത രേഖയില്‍ കുങ്കുമം ചാര്‍ത്തി വേണം ദിവസം തുടങ്ങാന്‍. ശേഷം സ്ത്രീകള്‍ ഉപവാസം അനുഷ്ഠിക്കുകയും പൂജ അര്‍പ്പിക്കാന്‍ ഒരു ആല്‍മരം ഉള്ള സ്ഥലം സന്ദര്‍ശിക്കുകയും ചെയ്യുന്നു. വടവൃക്ഷമായ ആര്‍മരവുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ടാണ് ഇതിന് വടസാവിത്രി വ്രതം എന്ന് പറയുന്നത്.

വ്രത പൂജാ വിധികള്‍

വ്രത പൂജാ വിധികള്‍

ആല്‍മരത്തിന് ചുവട്ടില്‍ ദീപം തെളിയിച്ച് പ്രാര്‍ത്ഥിച്ച ശേഷം അരയാലിന് ചുറ്റും പ്രദക്ഷിണവും വെക്കേണ്ടതാണ്. ഇത് കൂടാതെ വൃക്ഷത്തിന്റെ അടിയില്‍ അഞ്ച് പഴങ്ങള്‍, ധൂപവര്‍ഗ്ഗം, ചുവന്ന തുണി, എന്നിവ സമര്‍പ്പിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ മരത്തെ പ്രദക്ഷിണം വെക്കുന്നതോടൊപ്പം തന്നെ മരത്തിന് ചുറ്റും നൂല് കൊണ്ട് ചുറ്റുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ നൂല്‍ബന്ധിച്ച് പ്രാര്‍ത്ഥന നടത്തിയാല്‍ സ്ത്രീകള്‍ ദീര്‍ഘസുമംഗലികള്‍ ആയിരിക്കും എന്നാണ് പറയുന്നത്.

വ്രത പൂജാ വിധികള്‍

വ്രത പൂജാ വിധികള്‍

അതിനുശേഷം സ്ത്രീകള്‍ സാവിത്രിയുടെയും സത്യവാന്റേയും വ്രത കഥയുടെയും ഇതിഹാസം വായിക്കുകയും കേള്‍ക്കുകയും വൃക്ഷത്തിന്റെ ചുറ്റും മഞ്ഞ, ചുവപ്പ് നിറത്തിലുള്ള നൂലുകള്‍ കെട്ടുകയും അവര്‍ വൃക്ഷത്തെ ചുറ്റാന്‍ തുടങ്ങുകയും ചെയ്യുന്നു, അവര്‍ കഴിയുന്നത്ര പരിക്രമങ്ങള്‍ ചെയ്യുന്നു - 11, 21, 51 അല്ലെങ്കില്‍ 108 തവണ എന്നിങ്ങനെയാണ് പ്രദക്ഷിണം വെക്കേണ്ടത്. അവസാനം, സ്ത്രീകള്‍ തങ്ങളുടെ പങ്കാളികളുടെ ക്ഷേമത്തിനായി സാവിത്രിയില്‍ നിന്നും സത്യവാനില്‍ നിന്നും അനുഗ്രഹം തേടുന്നു. ആചാരങ്ങളും പൂജാ വിധിയും ഓരോ പ്രദേശത്തിനും വ്യത്യസ്തമായിരിക്കും.

വ്രത പൂജാ വിധികള്‍

വ്രത പൂജാ വിധികള്‍

അരയാലിനെ പ്രദക്ഷിണം ചെയ്യുമ്പോള്‍ ഇനി പറയുന്ന മന്ത്രങ്ങള്‍ ജപിക്കാവുന്നതാണ്. കാരണം അരയാലില്‍ ബ്രഹ്മാവ്, മഹാവിഷ്ണു, പരമശിവന്‍ എന്നീ ത്രിമൂര്‍ത്തികളുടെ സാന്നിധ്യമുണ്ട് എന്നാണ് വിശ്വാസം. അരയാലിനെ പ്രദക്ഷിണം വെക്കുമ്പോള്‍ ഈ പറയുന്ന മന്ത്രം ജപിക്കാവുന്നതാണ്.

മൂലതോ ബ്രഹ്മരൂപായ

മധ്യതോ വിഷ്ണുരൂപിണേ

അഗ്രതഃ ശിവരൂപായ

വൃക്ഷരാജായ തേ നമഃ.

ത്രിമൂര്‍ത്തികള്‍ സ്ഥിതി ചെയ്യുന്നത്

ത്രിമൂര്‍ത്തികള്‍ സ്ഥിതി ചെയ്യുന്നത്

അരയാലില്‍ ത്രിമൂര്‍ത്തികള്‍ സ്ഥിതി ചെയ്യുന്നത് പല ദിക്കിലാണ്. അരയാലിന്റെ കടക്കല്‍ ബ്രഹ്മാവിന്റെ രൂപത്തിലും വൃക്ഷത്തിന്റെ നടുവില്‍ വിഷ്ണുവിന്റെ രൂപത്തിലും വൃക്ഷത്തിന്റെ അറ്റത്ത് ശിവ രൂപത്തിലും ആണ് ത്രിമൂര്‍ത്തികള്‍ സ്ഥിതി ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് വ്രതാനുഷ്ഠാനം നടത്തുന്ന മംഗല്യവതികളായ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇത് നിങ്ങള്‍ക്ക് ദീര്‍ഘമാംഗല്യം ഫലം നല്‍കുന്നു എന്നാണ് വിശ്വാസം.

ഫലങ്ങള്‍

ഫലങ്ങള്‍

ദാമ്പത്യ ക്ലേശം നീങ്ങുന്നതിനും, ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സ്, ക്ഷേമം, അഭിവൃദ്ധി, ആരോഗ്യം എന്നിവക്ക് വേണ്ടിയും വടസാവിത്രി വ്രതം അനുഷ്ഠിക്കുന്നതിലുടെ ലഭിക്കുന്ന ഫലങ്ങളാണ്. പ്രത്യേക അഭീഷ്ടസിദ്ധിക്ക് വേണ്ടി അനുഷ്ഠിക്കുന്ന ഫലങ്ങളാണ് ഇത്. വിവാഹിതരായ സ്ത്രീകള്‍ അനുഷ്ഠിക്കുന്ന വ്രതമാണ് ഇത്. വിവാഹിതരായ സ്ത്രീകള്‍ പൗര്‍ണമി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് ഇഷ്ടദേവനെ പ്രാര്‍ത്ഥിക്കേണ്ടതാണ്. ഉപവാസത്തോടെ വേണം പ്രാര്‍ത്ഥനയും പൂജയും നടത്തേണ്ടത്. എന്നാല്‍ ആരോഗ്യ സ്ഥിതി അനുസരിച്ച് ഒരിക്കലൂണ് നടത്തി വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഇത് കൂടാതെ ഫലങ്ങള്‍ കഴിച്ചും വ്രതം അനുഷ്ഠിക്കാവുന്നതാണ്.

ഐതിഹ്യം

ഐതിഹ്യം

അശ്വപതി, മാളവി എന്നീ രാജദമ്പതികള്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഈ സമയത്ത് നിരവധി പ്രാര്‍ത്ഥനകള്‍ക്ക് അവസാനം റാണി ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയും അവള്‍ക്ക് സാവിത്രി എന്ന് പേരിടുകയും ചെയ്തു. ഈ യുവതി വളര്‍ന്ന് പിന്നീട് സത്യവാന്‍ എന്ന വ്യക്തിയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ ശേഷമാണ് നാരദ മഹര്‍ഷി പറയുന്നത് സത്യവാന് ആയുസ്സ് കുറവാണ് എന്നുള്ള കാര്യം. അതുകൊണ്ട് തന്നെ വിവാഹം നടത്തിയതില്‍ രാജാവിന് അതിയായ വിഷമം ഉണ്ടാവുകയും ചെയ്തു. വിവാഹ ശേഷം സത്യവാന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി സാവിത്രി എല്ലാ ദിവസവും അതികഠിനമായ വ്രതം അനുഷ്ഠിച്ചു.

ഐതിഹ്യം

ഐതിഹ്യം

ഇതിനിടെ മരം വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ സത്യവാന്‍ മരണപ്പെടുന്നു. പിന്നീട് സത്യവാന്റെ മൃതദേഹം ആലിന്‍ ചുവട്ടില്‍ വെച്ച് സാവിത്രി പ്രാര്‍ത്ഥിക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിന്റെ ആത്മാവിനെ കൊണ്ട് പോവുന്നതിന് വേണ്ടി യമരാജാവ് പ്രത്യക്ഷപ്പെട്ടത്. സാവിത്രി കരഞ്ഞ് പറഞ്ഞിട്ടും സത്യവാന്റെ ആത്മാവിനെ വിട്ടുകൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ സാവിത്രിയുടെ ഭക്തിയിലും ഭര്‍തൃസ്‌നേഹത്തിലും സംപ്രീതനായ യമധര്‍മ്മന്‍ സാവിത്രിക്ക് മൂന്ന് വരങ്ങള്‍ നല്‍കുന്നതിന് തീരുമാനിച്ചു. ഇതില്‍ ആദ്യത്തെ രണ്ട് വരവും തന്റെ കുടുംബത്തിനും അച്ഛനും അമ്മക്കും വേണ്ടിയായിരുന്നു. ആദ്യത്തെ വരമായി ഭര്‍തൃ പിതാവിന് കാഴ്ച ശക്തി ലഭിക്കണം എന്നും രണ്ടാമത്തെ വരമായി തന്റെ അചഅഛനും അമ്മക്കും ഇനിയൊരു പുത്രന്‍ ജനിക്കണം എന്നുമാണ് പ്രാര്‍ത്ഥിച്ചത്. എന്നാല്‍ മൂന്നാമത്തെ വരമായി തനിക്കും സത്യവാനും ഒരു കുഞ്ഞ് പിറക്കണം എന്നും ആവശ്യപ്പെട്ടു. ഈ മൂന്ന് വരങ്ങളും വീണ്ടു വിചാരമില്ലാതെ യമധര്‍മ്മന്‍ നല്‍കുകയും ചെയ്തു.

ഐതിഹ്യം

ഐതിഹ്യം

മൂന്നാമത്തെ വരത്തിലെ അപകടം യമരാജന്‍ ആലോചിച്ചില്ല എന്നുള്ളതാണ് സത്യം. ഭര്‍ത്താവ് മരിച്ച തനിക്ക് എങ്ങനെ കുട്ടികളുണ്ടാവും എന്ന സാവിത്രിയുടെ മറുചോദ്യത്തിന് മുന്നില്‍ സത്യവാന്റെ ആത്മാവിനെ മോചിപ്പിച്ച് കൊണ്ടാണ് യമധര്‍മ്മന്‍ പരിഹാരം കണ്ടത്. ഇദ്ദേഹം സാവിത്രിയുടെ ബുദ്ധിസാമര്‍ത്ഥ്യത്തില്‍ അദ്ദേഹം സംപ്രീതനാവുകയും ഇതിന്റെ പിന്നാലെയെന്നോണമാണ് സ്ത്രീകള്‍ വടസാവിത്രി വ്രതം അനുഷ്ഠിക്കുകയും ചെയ്തത്. വട സാവിത്രി വ്രതമെടുത്ത് ആരാധിച്ചാല്‍ ഏഴു ജന്‍മവും ഭര്‍ത്താവ് തന്നോടൊപ്പം ഉണ്ടാവുമെന്ന് സ്ത്രീകള്‍ കരുതപ്പെടുന്നു.

English summary

Vat Savitri Vrat 2021 Date, Tithi, Puja vidhi, Samagri list And Significance in malayalam

Here in this article we are discussing about the Vat Savitri Vrat 2021 date, tithi, Puja vidhi, Samagri list and significance in malayalam.Take a look.
X
Desktop Bottom Promotion