Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ദേവീദേവന്മാര്‍ കുടികൊള്ളുന്ന ശംഖ്; വീട്ടില്‍ വച്ചാല്‍ ഐശ്വര്യഫലം, വാസ്തു ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷം
Shankh Vastu Tips : ഹിന്ദു മതത്തില്‍ പല സംഗീതോപകരണങ്ങളും വളരെ പവിത്രമായി കണക്കാക്കുന്നു. ചില വാദ്യോപകരണങ്ങളില്‍ ദേവീദേവന്മാര്‍ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അതിലൊന്നാണ് ശംഖ്. ശംഖുമായി ബന്ധപ്പെട്ട് നിരവധി മതപരമായ പ്രാധാന്യങ്ങളുണ്ട്. ജ്യോതിഷത്തിന്റെയും വാസ്തു ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ ശംഖ് വീട്ടില്‍ സൂക്ഷിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ആരാധനയുടെ പ്രധാന ഭാഗമായി ശംഖിനെ കണക്കാക്കുന്നു.
ഏതെങ്കിലും മംഗള കര്‍മ്മം ചെയ്യുന്നതിനുമുമ്പ് ശംഖ് ഊതുന്നത് പതിവാണ്. പൂജാവേളയില്‍ ശംഖ് ഊതുന്ന വീടുകളില്‍ ദുഃഖവും ദാരിദ്ര്യവും പ്രയാസങ്ങളും അധികനാള്‍ നിലനില്‍ക്കില്ലെന്നാണ് പറയപ്പെടുന്നത്. ശംഖ് ഊതുന്ന വീട്ടില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നതെന്നും പറയപ്പെടുന്നു. ശംഖ് ഊതുന്നതും വീട്ടില്‍ ശംഖ് സൂക്ഷിക്കുന്നതുമായും ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളുണ്ട്. അത്തരം വിശ്വാസങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

കാമധേനു ശംഖ്
ഈ ശംഖ് അത്ര എളുപ്പത്തില്‍ ലഭിക്കാത്ത ഒന്നാണ്.പശുവിന്റെ വായ പോലെയാണ് ഇതിന്റെ ആകൃതി, അതിനാല്‍ ഇതിനെ കാമധേനു ശംഖ് എന്ന് വിളിക്കുന്നു. വാസ്തു പ്രകാരം ഈ ശംഖ് വീട്ടില്‍ സൂക്ഷിച്ച് പൂജിച്ചാല്‍ ലക്ഷ്മീ ദേവി നിങ്ങളുടെ സമ്പത്തും ചിന്താശേഷിയും ധാരണാശക്തിയും വര്‍ദ്ധിക്കും. ഈ ശംഖിനെ ആരാധിക്കുന്നതിലൂടെ നിങ്ങള്‍ വിചാരിക്കുന്നതെന്തും ചെയ്യാന്‍ കഴിയുമെന്നാണ് വിശ്വാസം.
ഗണേശ ശംഖ്
ആരാധനയില്‍ ഗണേശ ശംഖ് ഉള്‍പ്പെടുത്തിയാല്‍ ഗണപതിയുടെ അനുഗ്രഹവും ഐശ്വര്യവും ലഭിക്കും. ഈ ശംഖ് വീട്ടില്‍ വച്ചാല്‍ നിങ്ങളുടെ ജോലിയിലെ തടസ്സങ്ങള്‍ നീങ്ങുമെന്നാണ് വിശ്വാസം. നിങ്ങള്‍ക്ക് കടമുണ്ടെങ്കില്‍, അതെല്ലാം നിങ്ങള്‍ക്ക് എളുപ്പത്തില്‍ വീട്ടാന്‍ സാധിക്കും. ഇതിന്റെ ആകൃതി ഗണപതിയുടെ വായ പോലെയാണ്.
അന്നപൂര്‍ണ ശംഖ്
ഈ ശംഖ് അടുക്കളയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏതൊരു വീടിന്റെയും സന്തോഷവും സമാധാനവും അടുക്കളയിലാണ് തുടങ്ങുന്നത്. നല്ല ഭക്ഷണം കുടുംബത്തെ ആരോഗ്യകരമാക്കുകയും കുടുംബത്തെ ഒന്നിച്ചു നിര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ട് വീടിന്റെ അടുക്കളയില്‍ അന്നപൂര്‍ണ ശംഖ് സൂക്ഷിക്കുക. ഈ ശംഖില്‍ പാല് നിറച്ച് വീട്ടില്‍ തളിച്ചാല്‍ വാസ്തു ദോഷങ്ങള്‍ മാറുമെന്നാണ് വിശ്വാസം.
മോത്തി ശംഖ്
മോത്തി ശംഖ് വീട്ടില്‍ സൂക്ഷിച്ച് ദിവസവും പൂജിച്ചാല്‍ അത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് പറയപ്പെടുന്നു. ഈ ശംഖ് മനസ്സിനെ ശാന്തമാക്കുകയും ഹൃദ്രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. പൂജാമുറിയില്‍ വെളുത്ത തുണിയില്‍ പൊതിഞ്ഞ് വേണം ഈ ശംഖ് സൂക്ഷിക്കാന്‍.
വിഷ്ണു ശംഖ്
ജഗത്പിതാവായ നാരായണന്റെ കയ്യിലുള്ള ശംഖ് വിഷ്ണു ശംഖ് എന്നാണ് അറിയപ്പെടുന്നത്. ഇത് ജോലിസ്ഥലത്ത് വയ്ക്കണം. ഈ ശംഖ് നിങ്ങള്‍ക്ക് പുരോഗതി നല്‍കുകയും ജോലിയില്‍ കാര്യക്ഷമത നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
ഐരാവത ശംഖ്
ഐരാവത്ത് ശംഖ് വാസ്തുവിലും ആരോഗ്യത്തിന്റെ കാര്യത്തിലും വളരെ പ്രയോജനകരമാണ്. ഇത് വീടിന്റെ പ്രധാന കവാടത്തില്‍ വയ്ക്കുന്നതിലൂടെ നെഗറ്റീവ് എനര്‍ജി വീടിനുള്ളിലേക്ക് കടക്കില്ല. ഈ ശംഖില്‍ വെള്ളം നിറച്ച് കുടിച്ചാല്‍ മുഖത്തിന് തിളക്കം ലഭിക്കും.
മണി പുഷ്പക ശംഖ്
മണി പുഷ്പക ശംഖ് ജോലിസ്ഥലത്ത് സൂക്ഷിക്കുന്നത് നല്ലതാണ്. ഈ ശംഖ് പതിവായി പൂജിച്ചാല്‍ പ്രശസ്തിയും ബഹുമാനവും ലഭിക്കും. കൂടാതെ, നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് ഉയര്‍ന്ന സ്ഥാനവും ലഭിച്ചേക്കാം.
ദേവദത്ത ശംഖ്
നിങ്ങള്‍ കഠിനാധ്വാനം ചെയ്താലും അതെല്ലാം വിഫലമായി പോകുന്നുണ്ടെങ്കില്‍, അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ പതിവായി ദേവദത്ത ശംഖിനെ ആരാധിക്കണം. ദൗര്‍ഭാഗ്യങ്ങള്‍ അകറ്റുന്ന ശംഖ് ആണിത്. ഈ ശംഖ് പൂജിച്ചാല്‍ എല്ലാ രംഗത്തും വിജയം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. യുദ്ധത്തിന് മുമ്പ് അര്‍ജ്ജുനന്‍ ദേവദത്ത ശംഖ് ഊതുകയും പിന്നീട് പാണ്ഡവര്‍ വിജയിക്കുകയും ചെയ്തതായി മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്. ഈ ശംഖ് ശക്തിയുടെ പ്രതീകമായും കണക്കാക്കപ്പെടുന്നു.
വലംപിരി ശംഖ്
വലംപിരി ശംഖ് ദൈവികമായി കണക്കാക്കപ്പെടുന്നു. സമ്പത്തിന്റെ അധിപനായ കുബേരന്റെ വാസസ്ഥലമായി ഈ ശംഖ് കരുതപ്പെടുന്നു. വായ അടഞ്ഞതായതിനാല്‍ ഇതിനെ പൂജിക്കുക മാത്രമാണ് ചെയ്യുന്നത്. ഈ ശംഖ് ശുഭകരവും ഭാഗ്യവും സമാധാനവും സമൃദ്ധിയും ആകര്‍ഷിക്കുന്നു. പൂജാമുറിയില്‍ വടക്ക്, കിഴക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് കോണില്‍ വേണം വലംപിരി ശംഖ് സൂക്ഷിക്കാന്‍. ഈ ശംഖ് രോഗങ്ങളെ ശമിപ്പിക്കുമെന്നും വീട്ടില്‍ ഇതിന്റെ സാന്നിധ്യം എല്ലാവരേയും ആരോഗ്യത്തോടെ നിലനിര്‍ത്തുമെന്നും പറയപ്പെടുന്നു.
ശംഖിന്റെ ശബ്ദശക്തി
ശംഖിന്റെ ശബ്ദം ഊര്‍ജത്തെ ശുദ്ധീകരിക്കുമെന്ന് പറയപ്പെടുന്നു. ഇതിന് രോഗശാന്തി ഗുണങ്ങളുണ്ട്. നിയന്ത്രിത ശ്വാസോച്ഛ്വാസത്തോടെ ശംഖ് ഊതുമ്പോള്‍ അതില്‍ നിന്ന് ഓം എന്ന ശബ്ദം പുറപ്പെടുന്നു, ഇത് മനസ്സിന് ആശ്വാസം നല്‍കുന്നു. ശംഖ് ഊതുന്നയാള്‍ക്ക് ദീര്‍ഘായുസ്സും ആരോഗ്യവും ലഭിക്കുമെന്നാണ് വിശ്വാസം.
വീട്ടില്‍ ശംഖ് കൊണ്ടുള്ള ഗുണങ്ങള്‍
* വീട്ടില്‍ ശംഖ് സൂക്ഷിക്കുന്നത് സമ്പത്തും ഐശ്വര്യവും ആകര്‍ഷിക്കുന്നു.
* ശംഖ് നെഗറ്റീവ് എനര്‍ജികളെ അകറ്റി നിര്‍ത്തുകയും സമാധാനവും പോസിറ്റിവിറ്റിയും ക്ഷണിക്കുകയും ചെയ്യുന്നു. നെഗറ്റീവ് എനര്‍ജി അകറ്റാന്‍, ശംഖില്‍ വെള്ളമെടുത്ത് വീട്ടില്‍ മുഴുവന്‍ തളിക്കുക.
* ശംഖിന്റെ സാന്നിധ്യം സരസ്വതി ദേവിയുടെ അനുഗ്രഹം നല്‍കുന്നു.
* വീട്ടില്‍ പതിവായി ശംഖ് ഊതുന്നത് വഴി വാസ്തു ദോഷങ്ങള്‍ ഇല്ലാതാകും.
* ദമ്പതികള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കിടപ്പുമുറിയില്‍ ഒരു ശംഖ് വയ്ക്കുക.
വാസ്തു ദോഷങ്ങള്‍ക്ക് പരിഹാരം
വീട്ടിലെ വാസ്തു ദോഷങ്ങള്‍ നീക്കാനായി ശംഖം ഉപയോഗിക്കുന്നു. ശംഖ് ഉള്ള വീട്ടില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. നിങ്ങളുടെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് വാസ്തുദോഷമുണ്ടെങ്കില്‍, ആ കോണില്‍ ശംഖ് സ്ഥാപിക്കുക. ദോഷവും ദോഷശക്തിയും ഇല്ലാതാകും.
ശംഖ് ഉപയോഗിക്കാന്‍ നിയമങ്ങള്‍
* വീട്ടില്‍ എപ്പോഴും രണ്ട് ശംഖ് ഉണ്ടായിരിക്കണം, ഒന്ന് വിളിക്കാനും മറ്റൊന്ന് പൂജാസ്ഥലത്ത് സൂക്ഷിക്കാനും.
* ശംഖ് ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും അത് ഗംഗാജലം ഉപയോഗിച്ച് വൃത്തിയാക്കണം. ഗംഗാജലം ലഭ്യമല്ലെങ്കില്‍ ശുദ്ധജലം ഉപയോഗിക്കാം.
* പൂജാമുറിയില്‍ ശംഖ് വെള്ള തുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കണം എന്നാണ് പറയപ്പെടുന്നത്.
* ഹൈന്ദവ ശാസ്ത്രമനുസരിച്ച്, വിഷ്ണുവിന് ശംഖില്‍ നിന്ന് വെള്ളം സമര്‍പ്പിക്കണം. എന്നാല്‍ ശിവനും സൂര്യദേവനും ശംഖില്‍ നിന്നുള്ള വെള്ളം ഒരിക്കലും സമര്‍പ്പാന്‍ പാടില്ല.
* പൂജാമുറിയില്‍ സൂക്ഷിക്കുന്ന ശംഖില്‍ വെള്ളം നിറച്ച് പൂജയ്ക്ക് ശേഷം വീട്ടില്‍ തളിക്കണമെന്നാണ് വിശ്വാസം.
* മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും പ്രസാദിപ്പിക്കുന്നതാണ് ശംഖ്.
* ശംഖ് ഒരിക്കലും അഴുക്കിന്റെയും മാലിന്യത്തിന്റെയും ഇടയില്‍ സൂക്ഷിക്കരുത്, അത് അശുഭകരമായി കണക്കാക്കപ്പെടുന്നു.



Click it and Unblock the Notifications