Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
എത്ര മരുന്ന് കഴിച്ചിട്ടും മാറാത്ത രോഗങ്ങള്‍, അപകടം; ഇവയ്ക്ക് പിന്നില്‍ ചില വാസ്തുദോഷങ്ങളാണ്
പൊതുവേ ഭാരതീയര്‍ വാസ്തപരമായ കാര്യങ്ങളില്‍ വിശ്വാസമുള്ളവരാണ്. വാസ്തു നോക്കിയാണ് വീടിന്റെയും വീട്ടിലെ മുറികളുടെയുമെല്ലാം സ്ഥാനം നിശ്ചയിക്കുന്നത്. എങ്കിലും വാസ്തു നിബന്ധനകളില്‍ വരുന്ന ചില പാകപ്പിഴകള്‍ കാരണം ജീവിതത്തില്‍ പലവിധ പ്രശ്നങ്ങള്‍ വന്നേക്കാം. വാസ്തുദോഷം എന്നാണ് ഇവയെ പറയുക. വാസ്തുദോഷം കൊണ്ട് പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. അതിലൊന്നാണ് ആരോഗ്യപ്രശ്നങ്ങള്‍. വാസ്തുദോഷം കൊണ്ട് പൊതുവായി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്താണെന്നും അവയ്ക്ക് കാരണമാകുന്ന വാസ്തുദോഷങ്ങള്‍ എന്തെല്ലാമാണെന്നും അതിനുള്ള പരിഹാരം എന്താണെന്നും നോക്കാം.

വാസ്തുശാസ്ത്രം
ഭൂമി, അഗ്നി, വായു, ആകാശം, ജലം എന്നീ പഞ്ചഭൂതങ്ങളാണ് വാസ്തുശാസ്ത്രത്തിന്റെ ആധാരം. ഇവയുടെ സ്ഥാനം അനുസരിച്ചാണ് ഓരോ വാസ്തുനിയമങ്ങളും രൂപപ്പെടുത്തിയിരിക്കുന്നത്. വാസ്തുശാസ്ത്ര പ്രകാരം ഒരു വീട്ടിലെ എല്ലാ വസ്തുക്കളും ആ വീടിന്റെ മൊത്തത്തിലുള്ള അന്തരീക്ഷത്തിലും അവിടെ താമസിക്കുന്ന ആളുകളുടെ ജീവിതത്തിലും ഒരു പങ്ക് വഹിക്കുന്നുണ്ട്. അവയുടെ സ്ഥാനം മാറിയാല്‍ ജീവിത്തില്‍ എന്തെങ്കിലും കല്ലുകടികള്‍ അനുഭവപ്പെട്ടേക്കാം. ഇത് വാസ്തുദോഷം കൊണ്ടാണെന്ന് തിരിച്ചറിഞ്ഞ് അത് പരിഹരിച്ചെങ്കില്‍ മാത്രമേ പ്രശ്നങ്ങള്‍ക്ക് ശമനമുണ്ടാകൂ. ഒരു വീട്ടിലെ ഓരോ വശങ്ങള്‍ക്കും വാസ്തുശാസ്ത്രത്തില്‍ വലിയ പങ്കുണ്ട്. ഇവയ്ക്ക് പ്രത്യേകമായ അര്‍ത്ഥങ്ങളും ഉദ്ദേശ്യങ്ങളും ഉണ്ട്. നെഗറ്റീവ് എനര്‍ജിയെ വീടിനുള്ളിലേക്ക് കയറാന്‍ അനുവദിക്കാതെയും പോസിറ്റീവ് എനര്‍ജിയെ നിലനിര്‍ത്തിയും ആരോഗ്യവും സമ്പത്തും സമാധാനവുമേകി ഒരു വീട്ടിനുള്ളിലെ ആളുകളുടെ ജീവിതം എളുപ്പവും സന്തോഷമുള്ളതും ആക്കിത്തീര്‍ക്കുക എന്നതാണ് വാസ്തു നിയമയങ്ങളുടെ ലക്ഷ്യം.
വാസ്തുനിയമങ്ങള്‍ പാലിക്കാതെ വരുമ്പോള്‍ പലതരത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങും. മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ചിലര്‍ക്ക് പലതരം അസുഖങ്ങള്‍ അലട്ടിക്കൊണ്ടിരിക്കും. ഒന്നിന് പിറകേ ഒന്നായി വീട്ടിലുള്ളവര്‍ക്ക് അസുഖങ്ങള്‍ വരും. ചിലര്‍ക്ക് എത്ര മരുന്ന് കഴിച്ചാലും അസുഖങ്ങള്‍ മാറില്ല.
വാസ്തുദോഷങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ഉദരരോഗങ്ങള്‍
ഇന്നത്തെ കാലത്ത് മിക്കവരും ഉദരരോഗങ്ങളും ദഹനപ്രശ്നങ്ങളും കൊണ്ട് കഷ്ടപ്പെടുന്നുണ്ട്. ആഹാരത്തിലെ പ്രശ്നങ്ങളും ജീവിതശൈലിയും അതിന് പിന്നിലെ ഒരു പ്രധാന കാരണമാണെങ്കിലും വാസ്തുദോഷം കൊണ്ടും ഇതുണ്ടാകാം. അടുക്കളയുടെ സ്ഥാനത്തിലുള്ള പ്രശ്നമാണ് സാധാരണഗതിയില്‍ ഉദരരോഗങ്ങള്‍ക്ക് കാരണമാകുന്നത്. വാസ്തുശാസ്ത്രപ്രകാരം അടുക്കള വീടിന്റെ വടക്കുകിഴക്ക് ദിശയില്‍ ആയിരിക്കരുത്. ഈ സ്ഥാനം വാസ്തുദോഷമായി കണക്കാക്കപ്പെടുന്നു. ഇവിടെ വെച്ച് പാകം ചെയ്യുന്ന ആഹാരം വയറിന് പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് പരിഹരിക്കാതെ വന്നാല്‍ ഉദരപ്രശ്നങ്ങള്‍ നിലനില്ക്കുകയും ആരോഗ്യം മോശമാകുകയും ചെയ്യാം.
ഗാസ്ട്രിക്, രക്ത ദോഷങ്ങള്‍
ഒരു വീട്ടിലെ പെയിന്റിന്റെ നിറത്തിനും വാസ്തുശാസ്ത്രം പ്രാധാന്യം നല്‍കുന്നുണ്ട്. അതുകൊണ്ട് വീട്ടിലെ പെയിന്റ് തിരഞ്ഞെടുക്കുമ്പോള്‍ വാസ്തു നിയമങ്ങള്‍ പരിഗണിക്കുക. കാരണം ഓറഞ്ച്, മഞ്ഞ പോലുള്ള നിറങ്ങള്‍ രക്തസമ്മര്‍ദ്ദ പ്രശ്നങ്ങളും കറുപ്പ്, കടുംനീല പോലുള്ള നിറങ്ങള്‍ വായുപ്രശ്നങ്ങള്‍, ഗ്യാസ്, കൈകാല്‍ വേദന എന്നിവയും കടുംചുവപ്പ് രക്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അപകടം എന്നിവ ഉണ്ടാക്കുമെന്നും വാസ്തുശാസ്ത്രം പറയുന്നു. അതുകൊണ്ട് വീട്ടിലെ പെയിന്റ് തിരഞ്ഞെടുക്കുമ്പോള്‍ വാസ്തുശാസ്ത്രം നിര്‍ദ്ദേശിക്കുന്ന നിറങ്ങള്‍ തിരഞ്ഞെടുക്കുക.
ശരീര വേദന
ഭക്ഷണം കഴിക്കേണ്ടത് എങ്ങനെയാണെന്നത് സംബന്ധിച്ചും വാസ്തു നിയമങ്ങളുണ്ട്. അതിന് വിരുദ്ധമായി ആഹാരം കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ വരെ ഉണ്ടാകാമെന്ന് വാസ്തുശാസ്ത്രം പറയുന്നു. വാസ്തുശാസ്ത്രപ്രകാരം ഒരു വ്യക്തി തെക്ക്ദിശയ്ക്ക് അഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ അത് ശരീരവേദനയുണ്ടാക്കും. കിഴക്ക് ദിശയ്ക്ക് അഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാനാണ് വാസ്തുശാസ്ത്രം നിര്‍ദ്ദേശിക്കുന്നത്. ആരോഗ്യത്തിന് നല്ലത് ഈ രീതിയാണ്. തെക്ക് ദിശയ്ക്ക് അഭിമുഖമായി ഇരുന്ന് ഭക്ഷണം പാകം ചെയ്താല്‍ ചര്‍മ്മപ്രശ്നങ്ങളും അസ്ഥിരോഗങ്ങളും ഉണ്ടാകാമെന്നും വാസ്തുശാസ്ത്രം പറയുന്നു. പടിഞ്ഞാറ് ദിശ അഭിമുഖമായി നിന്നുകൊണ്ട് ആഹാരം പാകം ചെയ്താല്‍ നേത്രരോഗങ്ങള്‍, ചെവി, തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഉണ്ടാകാം.
ഉറക്കക്കുറവ്
ഇന്ന് പലരും നേരിടുന്ന ഒരു തകരാറാണ് ഉറക്കക്കുറവ്. ശരീരത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമാണിത്. ഉറക്കക്കുറവ്, രാത്രിയിലെ മാനസിക സമ്മര്‍ദ്ദം, അസ്വസ്ഥത, വേദന എന്നിവയ്ക്ക് കാരണമായ വാസ്തുദോഷങ്ങള്‍ എന്താണെന്ന് നോക്കാം. കട്ടിലിന്റെ ദിശ ശരിയല്ലെങ്കില്‍ ഉറക്കക്കുറവ് ഉണ്ടാകാം. കിടക്കുമ്പോള്‍ നിങ്ങളുടെ പാദം കിഴക്ക് ദിശയില്‍ ആയിരിക്കണം. ഈ ദിശയില്‍ ഇരിക്കുകയും കിടക്കുകയും ചെയ്യുമ്പോള്‍ ശരീരത്തിന് ആശ്വാസം ലഭിക്കും. തല വടക്ക് ദിശയിലേക്ക് വെച്ചാണ് കിടക്കുന്നതെങ്കില്‍ വലിയ പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും.
ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങള്‍
വെള്ളവുമായി ബന്ധപ്പെട്ടതെല്ലാം തെക്ക്, പടിഞ്ഞാറ് ദിശകളില്‍ ആയിരിക്കരുത്. വാഷിംഗ് മെഷീനും വാഷ് ബേസിനും ഈ ദിശയില്‍ വരരുത്.
മരുന്നുകള്‍ ഒരിക്കലും തെക്ക് വശത്തിന് അഭിമുഖമായി സൂക്ഷിക്കരുത്. പ്രത്യേകിച്ച് വീട്ടില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍. വടക്ക്, അല്ലെങ്കില്‍ വടക്ക്-കിഴക്ക് ദിശയാണ് മരുന്നുകള്‍ സൂക്ഷിക്കാന്‍ അനുയോജ്യം.
ഇന്‍വെര്‍ട്ടര്‍, ഫ്രിഡ്ജ് പോലുള്ള വലിയ പെട്ടികള്‍ വടക്ക് കിഴക്ക് ദിശയില്‍ വെക്കരുത്. ഇത് അസുഖങ്ങള്‍ക്ക് കാരണമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
