Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
വാസ്തു: ദാമ്പത്യഐക്യത്തിന് കിടപ്പുമുറിയിലെ കട്ടില് ഏത് ദിശയില് ഇടണം?
ജീവിതകാലം മുഴുവന് സന്തോഷത്തോടെ, ഐക്യത്തോടെ, പരസ്പരം തുണയായി കഴിയണമെന്ന ആഗ്രഹത്തോടും ശുഭാപ്തി വിശ്വാസത്തോടുമാണ് രണ്ട് വ്യക്തികള് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ദാമ്പത്യം വളരെ മനോഹരമായ ഒരു യാത്രയാണെന്നതില് ഒരു സംശയവുമില്ല. അതേസമയം ഈആ യാത്രയിലും കുണ്ടും കുഴികളും ഉണ്ടാകും. ഇടക്കിടയ്ക്ക് വരുന്ന കുണ്ടും കുഴികളും കരുതലോടെ താണ്ടിയാല് യാത്ര മുന്നോട്ടുപോകും. എന്നാല് കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെയുള്ള യാത്ര ദുരിതമായിരിക്കും.

ദാമ്പത്യമെന്ന ജീവിതയാത്രയിലും ഇത് സത്യമാണ്. വല്ലപ്പോഴുമുണ്ടാകുന്ന പ്രശ്നങ്ങള് അപ്പപ്പോള് പരിഹരിച്ച് ദാമ്പത്യം മുന്നോട്ടുകൊണ്ടുപോകാം. എന്നാല് എപ്പോഴും പ്രശ്നങ്ങള് ഉണ്ടായാല് എന്തുചെയ്യും. വിവാഹജീവിതത്തിലെ പ്രശ്നങ്ങളില് പെട്ട് എന്തുചെയ്യണമെന്ന് അറിയാതെ ഉഴലുന്നവര്ക്കായുള്ളതാണ് ഈ ലേഖനം. ഇവരുടെ ദാമ്പത്യപ്രശ്നങ്ങള് പരിഹരിക്കാന് ചില വാസ്തുവിദ്യകള് ഉണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
പരിശുദ്ധമായ കിടപ്പുമുറി
കിടപ്പുമുറിയാണ് ഒരു വീടിന്റെ ഹൃദയം, പ്രത്യേകിച്ച് ദാമ്പത്യജീവിതം പരിഗണിക്കുമ്പോള്. കിടപ്പുമുറി വളരെ പരിശുദ്ധമായ ഇടമായിരിക്കണമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. പരിശുദ്ധമായ, ഐക്യമുണ്ടാക്കുന്ന ഒരു കിടപ്പുമുറി പങ്കാളികള്ക്കിടയിലെ ഐക്യം ശക്തിപ്പെടുത്തും. കിടപ്പുമുറിയില് കട്ടില് തെക്ക്പടിഞ്ഞാറ് ദിശയില് ഇടുന്നതാണ് ഉചിതം. കിടപ്പുമുറിയില് കണ്ണാടികളോ ഇലക്ട്രോണിക് ഉപകരണങ്ങളോ വെക്കരുത്. ഇവയെല്ലാം പോസിറ്റീവ് എനര്ജിയെയും സമാധാനത്തെയും ഇല്ലാതാക്കുന്ന ഘടകങ്ങളാണ്.
അതുപോലെ കിടപ്പുമുറിയിലെ ചുമരുകളുടെ നിറം ദാമ്പത്യഐക്യത്തില് വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് വാസ്തു പ്രകാരം കരുതുന്നത്. കണ്ണിന് കുളിര്മ്മ നല്കുന്ന, പരിശുദ്ധമായ നിറങ്ങള് കിടപ്പുമുറിക്കായി തിരഞ്ഞെടുക്കുക. നീല, പേസ്റ്റല് നിറങ്ങള് എന്നിവയെല്ലാം ദമ്പതിമാര്ക്കിടയിലെ വികാരങ്ങളെയും ആശയവിനിമയത്തെയും സ്വാധീനിക്കും. ഫലപ്രദമായ ആശയവിനിമയം ഉറപ്പാക്കുന്നതിന് കിടപ്പുമുറിയില് കടുംനിറങ്ങള് ഉപയോഗിക്കാതിരിക്കുക. അത്തരം നിറങ്ങള് അനാവശ്യ ടെന്ഷനുകള് ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
ഐക്യമേകുന്ന അടുക്കള
കിടപ്പുമുറി പോലെ തന്നെ ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഇടമാണ് അടുക്കള. വിജയകരമായ ദാമ്പത്യത്തിന് അടുക്കളയുടെ വാസ്തു വളരെ പ്രധാനമാണ്. അടുക്കളയില് നല്ല വെളിച്ചം ഉറപ്പുവരുത്തുക. വീടിന്റെ തെക്ക്കിഴക്ക് ദിശയിലാണ് അടുക്കള വരേണ്ടത്. അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പാത്രങ്ങളും ഭക്ഷ്യവസ്തുക്കളും വലിച്ചുവാരി ഇടരുത്. നല്ല വെളിച്ചവും വായു സഞ്ചാരവും ഉള്ള അടുക്കളയിലെ പോസിറ്റീവ് അന്തരീക്ഷം ദാമ്പത്യജീവിതം സന്തോഷകരമാക്കും.
ദാമ്പത്യസുഖം നല്കും ചെടികള്
ജീവനുള്ള ചെടികള് പോസിറ്റിവിറ്റിയുടെ പ്രതീകമാണ്. വീട്ടിനുള്ളില് ചെടികള് വെക്കുന്നത് അലങ്കാരം മാത്രമല്ല. വീട്ടിലൊന്നാകെ പോസിറ്റീവ് എനര്ജി നിറയ്ക്കാനും ചെടികള് നല്ലതാണ്. വീടിന്റെ തെക്ക്കിഴക്ക് ദിശയില് മണിപ്ലാന്റ്, മുള പോലുള്ള ചെടികള് വീട്ടിനുള്ളില് വെക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നും ദാമ്പത്യഐക്യം ഉറപ്പാക്കുമെന്നും വാസ്തുശാസ്ത്രം പറയുന്നു. ചെടികള് വെച്ചാല് മാത്രം പോര, അവയ്ക്ക വെള്ളമൊഴിച്ച് ആരോഗ്യത്തോടെ പരിപാലിക്കുകയും അവയുടെ വളര്ച്ച വീക്ഷിക്കുകയും വേണം. വളരുന്ന ചെടിയുള്ള വീട്ടിലെ കുടുംബബന്ധങ്ങളും അതുപോലെ വളരുമെന്നാണ് വിശ്വാസം.
പോസിറ്റിവിറ്റി നല്കുന്ന കല
കലാരൂപങ്ങള്ക്ക് മനുഷ്യരിലെ വികാരങ്ങളെ ഉണര്ത്താനുള്ള കഴിവുണ്ട്. വീട്ടിനുള്ളില് വാസ്തു-സൗഹൃദ കലാരൂപങ്ങള് ഉള്ക്കൊള്ളിക്കുക. അത് ദാമ്പത്യജീവിതത്തെ കൂടുതല് സുഗമമാക്കും. സ്നേഹവും ഐക്യവും പ്രതിഫലിപ്പിക്കുന്ന പെയിന്റിംഗുകളും പ്രതിമകളും തിരഞ്ഞെടുക്കുക. ഇവ വീടിന്റെ വടക്ക്കിഴക്ക് ദിശയിലോ തെക്ക്പടിഞ്ഞാറ് ദിശയിലോ വെക്കുക. കുടുംബജീവിതത്തിന് പോസിറ്റിവിറ്റി പകരാന് അവയ്ക്ക് കഴിയും.



Click it and Unblock the Notifications
