Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
മഹാവിഷ്ണുവിന്റെ പ്രതീകം; വീട്ടിലൊരു ആമ പ്രതിമ നല്‍കും അത്ഭുതം, ഈ ദിശയില്‍ വയ്ക്കണം
Vastu Tips: ഹിന്ദുമതത്തില്‍, മരങ്ങളും മൃഗങ്ങളും ദൈവത്തിന്റെ പ്രതീകങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ അത്തരത്തില്‍ ചില കാര്യങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് വാസ്തുപ്രകാരം ഐശ്വര്യം വരുത്തുമെന്ന് പറയുന്നു. അത്തരത്തിലുള്ള ഒരു വസ്തുവാണ് ആമയുടെ വിഗ്രഹം. ഒരു ആമയുടെ വിഗ്രഹം നിങ്ങളുടെ വീട്ടില്‍ സൂക്ഷിച്ചാല്‍ അത് നിങ്ങളുടെ ജീവിതത്തിലും വീട്ടിലും ഐശ്വര്യം കൊണ്ടുവരുമെന്ന് പറയുന്നു. ആമയെ മഹാവിഷ്ണുവിന്റെ അവതാരമായാണ് ഹിന്ദുമതത്തില്‍ കണക്കാക്കുന്നത്. ഹൈന്ദവ ഗ്രന്ഥങ്ങള്‍ അനുസരിച്ച്, മഹാവിഷ്ണു പാലാഴി മദന സമയത്ത് ഒരു കൂര്‍മ്മാവതാരമെടുത്തു.
അതിനാല്‍ ആമയുടെ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ വീട്ടില്‍ പോസിറ്റീവ് എനര്‍ജി വരുന്നു. ഒരു ആമയുടെ പ്രതിമ വീട്ടില്‍ സൂക്ഷിക്കുന്നത് പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നിങ്ങള്‍ക്ക് സാമ്പത്തിക പുരോഗതി കൈവരികയും രോഗങ്ങളെ വീട്ടില്‍ നിന്ന് അകറ്റുകയും ചെയ്യുന്നു. (tortoise idol vastu) വീട്ടില്‍ ആമയുടെ വിഗ്രഹം വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ആമയുടെ പ്രതിമ ഈ ദിശയില്‍ വയ്ക്കണം
ആമയുടെ പ്രതിമ എപ്പോഴും വീടിന്റെ വടക്ക് ദിശയില്‍ വയ്ക്കണം. കാരണം വടക്ക് ദിശയുടെ പല ഗുണങ്ങളും വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. വടക്ക് ദിശയിലാണ് ഏറ്റവും കൂടുതല്‍ പോസിറ്റീവ് എനര്‍ജി ഉള്ളത്. സമ്പത്തിന്റെ അധിപനായ കുബേരനും ഗണപതിയും ലക്ഷ്മിയും ഈ ദിക്കിലാണ് കുടികൊള്ളുന്നത്. ഈ ദിശയില്‍ നിന്നാണ് പണം വരുന്നത്. അതിനാല്‍ വടക്ക് ദിശയില്‍ ഒരു ആമയുടെ പ്രതിമ വയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ഈ ദിശയില്‍ വച്ചാലുള്ള ഗുണങ്ങള്‍
വടക്ക് ദിശയില്‍ ആമയെ വയ്ക്കുന്നത് സമ്പത്തിന്റെ വരവിന് വഴിയൊരുക്കും. നിങ്ങളുടെ ശത്രുക്കളെ നശിപ്പിക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും ബിസിനസ്സ് ഉണ്ടെങ്കില്‍ കടയുടെ പ്രധാന കവാടത്തില്‍ ആമയുടെ ചിത്രം വച്ചാല്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഇതുവഴി മുടങ്ങിക്കിടക്കുന്ന ജോലികള്‍ വീണ്ടും പുരോഗമിച്ച് തുടങ്ങും.
തടിയില്‍ തീര്‍ത്ത ആമ പ്രതിമ
നിങ്ങളുടെ വീട്ടില്‍ ആര്‍ക്കെങ്കിലും അസുഖമുണ്ടെങ്കില്‍, വീടിന്റെ തെക്ക്-കിഴക്ക് ദിശയില്‍ ഒരു മരത്തില്‍ തീര്‍ത്ത ആമയുടെ വിഗ്രഹം സൂക്ഷിക്കണം. ഇത് ആ വ്യക്തിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇത് എല്ലാ നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്നു. ഇത് നിങ്ങളുടെ കുടുംബാംഗങ്ങളുടെ ജീവിതത്തില്‍ വിജയം കൊണ്ടുവരുന്നു.
ബിസിനസ്സില്‍ പുരോഗതിക്ക്
നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിച്ചിട്ടുണ്ടെങ്കില്‍, നിങ്ങളുടെ കടയിലോ ഓഫീസിലോ ഒരു വെള്ളി ആമ പ്രതിമയെ വയ്ക്കുക. ഇത് നിങ്ങളുടെ ബിസിനസ്സില്‍ പുരോഗതിക്കുള്ള സാധ്യതകള്‍ കൊണ്ടുവരുന്നു. ലോഹ ആമയെ വടക്ക് പടിഞ്ഞാറ് ദിശയില്‍ സൂക്ഷിക്കുന്നത് കുട്ടികളുടെ ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരുകയും അവരുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതുകൂടാതെ, ആമ പ്രതിമയം അവരുടെ മുറിയുടെ വടക്ക്-പടിഞ്ഞാറ് ദിശയില്‍ വയ്ക്കുന്നത് കുട്ടികളുടെ ബുദ്ധി ഷാര്‍പ്പാക്കുന്നു.
കട്ടിലിന് സമീപം
വീട്ടിലെ കട്ടിലിന് സമീപം ആമയുടെ പ്രതിമ വച്ചാല്‍, അത് നിങ്ങളുടെ ആശങ്കകളെ അകറ്റുകയും ഉറക്ക പ്രശ്നത്തില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കുകയും ചെയ്യും. ഇതോടൊപ്പം പോസിറ്റീവ് സ്വപ്നങ്ങളും നിങ്ങള്‍ കാണാന്‍ തുടങ്ങും.
പ്രധാന കവാടത്തില്‍
വീടിന്റെ പ്രധാന കവാടത്തില്‍ ഒരു ആമയുടെ ചിത്രം സ്ഥാപിക്കുന്നത് കുടുംബത്തില്‍ സമാധാനം നിലനിര്‍ത്തുന്നു. ഇത് വീട്ടില്‍ നിന്ന് പ്രശ്നങ്ങളും നെഗറ്റീവ് എനര്‍ജിയും നീക്കംചെയ്യുന്നു.
കളിമണ്ണില്‍ തീര്‍ത്ത ആമ
ലോഹം, ഗ്ലാസ്, കളിമണ്ണ്, സ്ഫടികം, മരം തുടങ്ങി ഏത് വസ്തുക്കളിലും ആമയെ നിര്‍മ്മിക്കാം. ഇത് വീട്ടില്‍ സൂക്ഷിക്കുന്നത് ജീവിതത്തില്‍ സമാധാനവും ഐക്യവും ദീര്‍ഘായുസും പണവും നല്കുന്നു. കളിമണ്ണില്‍ നിര്‍മ്മിച്ച ആമ എപ്പോഴും വീടിന്റെയോ ഓഫീസിന്റെയോ വടക്ക്-കിഴക്ക് അല്ലെങ്കില്‍ തെക്ക്-പടിഞ്ഞാറ് ദിശയില്‍ സൂക്ഷിക്കണം, അങ്ങനെ ചെയ്യുന്നത് മികച്ച ഫലം നല്കുന്നു. തടി കൊണ്ടുള്ളതാണെങ്കില്‍ കിഴക്കോ തെക്ക് കിഴക്കോ വയ്ക്കണം.
വാസ്തു ദോഷം നീക്കുന്നു
വടക്ക് ദിശയാണ് ആമയുടെ വിഗ്രഹം സ്ഥാപിക്കാന്‍ ഏറ്റവും ഉത്തമം, കാരണം വേദങ്ങളില്‍ വടക്ക് ദിശയെ ധനത്തിന്റെ ദിശയായി കണക്കാക്കുന്നു. ആമയുടെ വിഗ്രഹം കിഴക്കോട്ട് സ്ഥാപിക്കാം. ആമയുടെ മുഖം വീടിന്റെ അകത്തേക്ക് ആയിരിക്കണം. ഏഴ് ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ആമയുടെ വിഗ്രഹം വീട്ടില്‍ വയ്ക്കുന്നത് വാസ്തു ദോഷങ്ങള്‍ ഇല്ലാതാക്കുന്നു. അതിനെ ആരാധിക്കുന്നതിലൂടെ വീട്ടില്‍ സമാധാനവും ഐശ്വര്യവും നിലനില്ക്കും.



Click it and Unblock the Notifications