Latest Updates
-
ദീപാവലിയിൽ തുലാം രാശിയിലെ ബുധാദിത്യ രാജയോഗം: ഈ കാര്യങ്ങളിൽ ജാഗ്രത വേണം, നേട്ടങ്ങൾ ഇങ്ങനെ! -
ഗജകേസരി യോഗം: സോഷ്യൽ മീഡിയയിലെ വൈറൽ സമയം വിശ്വസിക്കാമോ? ദീപാവലിക്ക് മുൻപ് അറിയേണ്ട സത്യം -
ഗോവർദ്ധൻ പൂജ 2026: കേരളത്തിൽ തീയതിയും സമയവും എങ്ങനെ കൃത്യമായി അറിയാം? ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ -
ലക്ഷ്മി പൂജയ്ക്ക് മുൻപ് വീടിന്റെ പ്രധാന വാതിലിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം തേടിയെത്തും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ജാഗ്രത വേണം, അറിയേണ്ടതെല്ലാം -
ശനി പ്രദോഷം ഇന്ന് രാത്രിയോ? ആശയക്കുഴപ്പം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവംബർ 7 ധനയോഗം: സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുത്; ആപ്പിൽ കൃത്യമായി പരിശോധിക്കുന്നത് എങ്ങനെ? -
ആകാശത്ത് വിസ്മയം! നവംബർ 7-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; ഈ കാഴ്ച മിസ്സാക്കരുത് -
നവംബർ 7 ചന്ദ്രരാശി മാറ്റം: കന്നിയിൽ നിന്ന് തുലാത്തിലേക്ക്, ദീപാവലി വാരാന്ത്യത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ദീപാവലിക്ക് മുൻപ് പ്രീതി യോഗം മാറി ആയുഷ്മാൻ യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
തെക്ക് പടിഞ്ഞാറ് ഭാഗത്തെ കിടപ്പ് മുറി: ദാമ്പത്യത്തിന് ഉത്തമം, സന്താനസൗഭാഗ്യം ഉറപ്പ്
വാസ്തുശാസ്ത്രപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തുന്നതിന് പലരും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ എന്തൊക്കെ മാറ്റങ്ങള്‍ ഏതൊക്കെ തരത്തില്‍ വേണം എന്നതിനെക്കുറിച്ച് കൃത്യമായി പലര്‍ക്കും അറിയില്ല. വിവാഹം, വിനോദം, എന്നിവയെല്ലാം തന്നെ പലപ്പോഴും വാസ്തുവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. വിവാഹത്തിന്റെ കാര്യത്തിലും വാസ്തു ചെറിയ ചില ഇടപെടലുകള്‍ നടത്തുന്നുണ്ട്.
നവദമ്പതികളുടെ കിടപ്പ് മുറി പോലും അത്രയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം വിവാഹത്തിന്റെ തുടര്‍ന്നുള്ള ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നതിന് വാസ്തുശാസ്ത്രപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നടത്തേണ്ടതുണ്ട്. കിടപ്പ് മുറി പോലും വളരെയധികം ശ്രദ്ധിച്ച് വേണം ഒരുക്കേണ്ടത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

കിടപ്പുമുറിയുടെ സ്ഥാനം
കിടപ്പ് മുറിയുടെ സ്ഥാനം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും തെക്ക്-പടിഞ്ഞാറ്, അല്ലെങ്കില്‍ പടിഞ്ഞാറ് ഭാഗം എന്നിവയാണ് കിടപ്പ് മുറിക്ക് വേണ്ടി തിരഞ്ഞെടുക്കേണ്ടത്. ബെഡ്റൂമിലെ മാറ്റങ്ങള്‍ കിടപ്പിനെ ബാധിക്കാത്ത രീതിയില്‍ വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. കാരണം ഈ ദിക്കുകള്‍ പ്രണയത്തിന്റെയും ലൈംഗികതയുടെയും ദിക്കായാണ് കണക്കാക്കുന്നത്. എന്നാല്‍ കിടക്കുമ്പോള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ട ദിശകള്‍ വടക്ക്, കിഴക്ക്, വടക്ക് കിഴക്ക് എന്നിവയാണ്.
വിവാഹ ചിത്രം വെക്കുമ്പോള്‍
വിവാഹ ചിത്രത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. വിവാഹചിത്രം വെക്കുമ്പോള്‍ അത് എപ്പോഴും കിഴക്ക് ഭാഗത്തെ ചുമരില്‍ വെക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. മാത്രമല്ല പോസിറ്റീവിറ്റി നിറക്കുന്നതിന് ഇത്തരത്തില്‍ ഉള്ള ചിത്രം സഹായിക്കുന്നു. പോസിറ്റീവിറ്റി നിറക്കുന്ന കാര്യത്തില്‍ ഇത് എന്തുകൊണ്ടും സഹായിക്കുന്നു.
തല തെക്ക് ദിശയിലായിരിക്കണം
എപ്പോഴും തല തെക്ക് ദിശയിലായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇത് വാസ്തുപ്രകാരം അനുയോജ്യമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുകയും പോസിറ്റീവ് ഊര്‍ജ്ജം നിറക്കുകയും ചെയ്യുന്നുണ്ട് ഈ രീതിയിലുള്ള കിടത്തം. മാത്രമല്ല നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറക്കുന്ന അവസ്ഥയും ഇതിലൂടെ ഉണ്ടാവുന്നു. ദാമ്പത്യത്തില്‍ എല്ലാ വിധത്തിലുള്ള പോസിറ്റീവ് ഊര്‍ജ്ജവും ഇത് നിറക്കുന്നു.
നിറങ്ങള്‍ ഉപയോഗിക്കുമ്പോള്‍
കിടപ്പ് മുറിയില്‍ ഉപയോഗിക്കുന്ന നിറങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ചില നിറങ്ങള്‍ ഒഴിവാക്കേണ്ടതായും ഉണ്ട്. അവയില്‍ ചിലതാണ് കറുപ്പ്, കടും തവിട്ട്, ചാരം ക്രീം എന്നിവ. ഇവ മുറി മങ്ങിയതായി കണക്കാക്കുന്നു. അവയില്‍ നിന്ന് തുടര്‍ച്ചയായി പുറത്തേക്ക് വരുന്ന കിരണങ്ങളാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
