For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ ഗണേശ വിഗ്രഹം ഈ സ്ഥലത്തെങ്കില്‍ ഭാഗ്യം

|

സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും വിജയത്തിന്റെയും പ്രതീകമാണ് ഗണപതി. വിഘ്‌നേശ്വരന്‍, ഗണേശന്‍, വിനായകന്‍ എന്നൊക്കെയായി പല പല പേരുകളില്‍ ഗണപതിയെ നാം ആരാധിക്കുന്നു. ഏതൊരു പുതിയ പ്രവര്‍ത്തിയും പൂജയും ആരംഭിക്കുന്നത് ആദ്യം ഗണപതി ഭഗവാനെ ആരാധിക്കുന്നു. ഏതൊരു ശുഭസംഭവത്തിലും ആരാധിക്കപ്പെടുന്ന ആദ്യ വ്യക്തിയും വിഘ്നേശ്വരനാണ്. ഗണപതിയുടെ അനുഗ്രഹങ്ങള്‍ ഏറ്റവും ശക്തമാണെന്ന് പറയപ്പെടുന്നു. ഗണേശ ഭക്തി ഹിന്ദു മതത്തില്‍ മാത്രം ഒതുങ്ങി നിലനില്‍ക്കുന്നില്ല, മറിച്ച് ജൈനമതം, ബുദ്ധമതം മുതലായ മറ്റ് മതങ്ങളിലേക്കും വ്യാപിച്ചു നില്‍ക്കുന്നതാണ്. ഹിന്ദുമതമനുസരിച്ച്, വിജ്ഞാനം, ബുദ്ധി, സമൃദ്ധി എന്നിവയുടെ ദൈവമാണ് ഗണപതി. ഗണപതിയെ ആരാധിക്കുന്നത് നമ്മുടെ ജീവിതത്തില്‍ നിന്നുള്ള എല്ലാ പ്രതിബന്ധങ്ങളെയും നീക്കാന്‍ സഹായിക്കുന്നു.

Most read: ശിവവിഗ്രവം വീട്ടില്‍ വച്ചാല്‍ ശ്രദ്ധിക്കണം ഇതെല്ലാംMost read: ശിവവിഗ്രവം വീട്ടില്‍ വച്ചാല്‍ ശ്രദ്ധിക്കണം ഇതെല്ലാം

മിക്ക വീടുകളിലും ഗണേശ വിഗ്രഹങ്ങള്‍ കാണാവുന്നതാണ്. എന്നാല്‍ ഇത്തരം വിഗ്രഹങ്ങള്‍ വയ്ക്കുന്നതിന് വാസ്തുപരമായ ചില നിയമങ്ങളുണ്ട്. ഈ നിയമങ്ങള്‍ പാലിച്ച് ഗണേശ വിഗ്രഹം ശരിയായ സ്ഥലത്ത് സ്ഥാപിച്ചാല്‍ നിങ്ങള്‍ക്ക് ഐശ്വര്യവും സമൃദ്ധിയും കൈവരുന്നു. ഗണേശ വിഗ്രഹം വച്ച് പൂജിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

വെളുത്ത ഗണപതി വിഗ്രഹം

വെളുത്ത ഗണപതി വിഗ്രഹം

ജീവിതത്തില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും ആഗ്രഹിക്കുന്ന ആളുകള്‍ ഒരു വെളുത്ത ഗണപതിയുടെ വിഗ്രഹം വീട്ടില്‍ വയ്ക്കുന്നത് ഉത്തമമായിരിക്കും. ഗണപതിയുടെ വെളുത്ത നിറത്തിലുള്ള ഫോട്ടോകള്‍ പോലും സഹായകമാകും. അതുപോലെ, സ്വയം വളര്‍ച്ച ആഗ്രഹിക്കുന്നവര്‍ ഒരു ചുവന്ന നിറമുള്ള ഗണപതിയെ വീട്ടില്‍ വയ്ക്കുക. വാസ്തു പ്രകാരം ഇത് ശുഭമായി കണക്കാക്കപ്പെടുന്നു.

വിഗ്രഹം വയ്ക്കാന്‍ മികച്ച സ്ഥലം

വിഗ്രഹം വയ്ക്കാന്‍ മികച്ച സ്ഥലം

ഗണപതി വിഗ്രഹം വീടിന്റെ കിഴക്കോ പടിഞ്ഞാറോ ദിശയില്‍ സ്ഥാപിക്കണം. വീട്ടില്‍ ഗണപതി വിഗ്രഹം സ്ഥാപിക്കുന്നതിനുള്ള മികച്ച സ്ഥലമാണ് വീടിന്റെ വടക്കുകിഴക്കന്‍ മൂല. വടക്കുകിഴക്ക് സ്ഥലം ലഭ്യമല്ലെങ്കില്‍, പ്രാര്‍ത്ഥന നടത്തുമ്പോള്‍ വടക്ക് അല്ലെങ്കില്‍ കിഴക്ക് അഭിമുഖീകരിക്കുന്ന രീതിയില്‍ വിഗ്രഹം സ്ഥാപിക്കുക.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

തെക്ക് ദിശ വേണ്ട

തെക്ക് ദിശ വേണ്ട

ഗണപതിയെ ഒരിക്കലും തെക്ക് ദിശയില്‍ വയ്ക്കരുതെന്ന് പറയപ്പെടുന്നു. കൂടാതെ, വിഗ്രഹം ടോയ്ലറ്റ് വാഷ്റൂമുകള്‍ക്ക് സമീപമോ ബാത്ത്‌റൂമിന്റെയോ ടോയ്ലറ്റിന്റെയോ മതിലിനു കുറുകെയും വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

കിടപ്പുമുറിയില്‍ വേണ്ട

കിടപ്പുമുറിയില്‍ വേണ്ട

കിടപ്പുമുറിയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്നു. എങ്കിലും വിഗ്രഹം വയ്ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് വടക്കുകിഴക്കന്‍ ദിശയില്‍ സൂക്ഷിക്കുക. കൂടാതെ, വാസ്തു പ്രകാരം നിങ്ങളുടെ കാലുകള്‍ വിഗ്രഹത്തെ ഒരിക്കലും അഭിമുഖീകരിക്കുകയും ചെയ്യരുത്.

വിഗ്രഹത്തിന്റെ തരങ്ങള്‍

വിഗ്രഹത്തിന്റെ തരങ്ങള്‍

മാവ്, ആല്‍, വേപ്പ് തടി കൊണ്ടുള്ള ഗണപതി വിഗ്രഹം ഭാഗ്യവും പോസിറ്റീവ് എനര്‍ജിയും ആകര്‍ഷിക്കുമെന്ന് പറയപ്പെടുന്നു. ദുഖം ഇല്ലാതാക്കുന്നതിനും പോസിറ്റീവ് ഊര്‍ജ്ജം ആകര്‍ഷിക്കുന്നതിനും നല്ലത് ചാണകത്തില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങളാണെന്ന് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ, ക്രിസ്റ്റല്‍ പ്രതിമകളും എല്ലാ വാസ്തു ദോഷങ്ങളെ നീക്കംചെയ്യുമെന്നും വിശ്വസിക്കപ്പെടുന്നു. മഞ്ഞ വിഗ്രഹങ്ങള്‍ വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. വെള്ളിയില്‍ തീര്‍ത്ത ഗണേശ വിഗ്രഹം പ്രശസ്തി നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ തടിയില്‍ തീര്‍ത്ത ഗണേശവിഗ്രഹം നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കും.

Most read:രാവിലെ കണി ഇതെങ്കില്‍ ദിവസം ഗതിപിടിക്കില്ലMost read:രാവിലെ കണി ഇതെങ്കില്‍ ദിവസം ഗതിപിടിക്കില്ല

മികച്ച വഴിപാട്

മികച്ച വഴിപാട്

ഒരു ചെറിയ പാത്രം അരി, ഗണപതി വിഗ്രഹത്തിന്റെ മുന്‍വശത്ത് സ്ഥാപിക്കുന്നത് നിങ്ങള്‍ക്ക് നല്ലതാണ്. വിഗ്രഹം ഉയര്‍ന്ന ഒരു പീഠത്തിലോ പ്ലാറ്റ്‌ഫോമിലോ സ്ഥാപിക്കുന്നത് ഉത്തമമായിരിക്കും.

കടയുടെയോ ഓഫീസിന്റെയോ മുന്നില്‍

കടയുടെയോ ഓഫീസിന്റെയോ മുന്നില്‍

വാസ്തുശാസ്ത്രമനുസരിച്ച് നിങ്ങളുടെ കടയുടെയോ ഓഫീസിന്റെയോ മുന്നില്‍ വാസ്തു ദോഷം നീക്കാനായി ഗണപതിയുടെ രണ്ട് പ്രതിമകള്‍ പ്രവേശന കവാടത്തില്‍ സൂക്ഷിക്കാവുന്നതാണ്. വിഗ്രഹങ്ങള്‍ പരസ്പരം അഭിമുഖമായി സ്ഥാപിക്കുക. നിങ്ങളുടെ ബിസിനസ്സിന്റെ വളര്‍ച്ചയ്ക്ക് സഹായകമായ സമ്പത്തും സമൃദ്ധിയും നല്‍കാന്‍ ഗണപതിയുടെ ദര്‍ശനം സഹായിക്കും. ഒറ്റ ഗണപതിയുടെ വിഗ്രഹം മാത്രം പുറത്ത് വയ്ക്കുകയാണെങ്കില്‍, പുറത്തു നിന്ന് വരുന്നവര്‍ക്ക് മാത്രമേ പ്രയോജനം ലഭിക്കൂ. അതിനാല്‍, ഗണപതിയുടെ വിഗ്രഹമോ ചിത്രമോ ഇരുവശത്തുനിന്നും സ്ഥാപിക്കാന്‍ ശ്രദ്ധിക്കുക.

ഇരിക്കുന്ന ഗണപതി

ഇരിക്കുന്ന ഗണപതി

നിങ്ങളുടെ വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ ആരാധനയ്ക്കായി ഏറ്റവും നല്ലത് ഇരിക്കുന്ന തരത്തിലുള്ള ഗണപതിയുടെ വിഗ്രഹമാണ്. ഇത് ലളിതാസനം എന്നും അറിയപ്പെടുന്നു. ഇരിക്കുന്ന ഗണേശ വിഗ്രഹം ശാന്തമായ പെരുമാറ്റത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും വീട്ടില്‍ സമാധാനപരമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നുവെന്നും വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചാരിയിരിക്കുന്ന ഗണപതി ആഡംബരത്തിന്റെയും സുഖസൗകര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ്.

Most read:5 അല്ലി ഗ്രാമ്പൂ; പണവും ജയവും എന്നും കൂടെMost read:5 അല്ലി ഗ്രാമ്പൂ; പണവും ജയവും എന്നും കൂടെ

വിഗ്രഹം വയ്ക്കാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍

വിഗ്രഹം വയ്ക്കാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍

ഗണപതി വിഗ്രഹം സ്ഥാപിക്കുമ്പോള്‍ നിങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ട ചില സ്ഥലങ്ങള്‍ വീട്ടിലുണ്ട്. അവയില്‍ ചിലത് കിടപ്പുമുറി, ഗാരേജ്, വാഷ് റൂം, ഗോവണിക്ക് താഴെ, കുളിമുറി എന്നിവയാണ്. ഗാരേജ് ഒരു ഒഴിഞ്ഞ സ്ഥലമായി കണക്കാക്കുന്നതിനാല്‍ ഒരു വിഗ്രഹം സ്ഥാപിക്കുന്നതിന് ഈ സ്ഥലം ദോഷകരമാണെന്നു വാസ്തു വിദഗ്ധര്‍ പറയുന്നു. അതുപോലെ, നിങ്ങളുടെ ഗണപതി വിഗ്രഹം സ്റ്റെയര്‍കെയ്സുകള്‍ക്കും വാഷ്‌റൂമിനും കീഴിലായി ഒരിക്കലും വയ്ക്കരുത്.

ഗണേശന്റെ തുമ്പിക്കൈ

ഗണേശന്റെ തുമ്പിക്കൈ

ഗണേശന്റെ തുമ്പിക്കൈ ചൂണ്ടുന്ന ഓരോ ദിശയും വ്യത്യസ്ത ഫലത്തെയും അര്‍ത്ഥത്തെയും സൂചിപ്പിക്കുന്നു. പോസിറ്റീവ് എനര്‍ജികള്‍ കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നതിനാല്‍ ഇടത് ദിശയില്‍ അഭിമുഖീകരിക്കുന്ന തുമ്പിക്കൈയുള്ള വിഗ്രഹമാണ് വീട്ടില്‍ നല്ലത്. വലത് ദിശയിലേക്ക് തുമ്പിക്കൈയുള്ള സിദ്ധിവിനായകന്‍ എന്നറിയപ്പെടുന്ന ഗണപതിയെ പ്രത്യേക ആചാരങ്ങളില്‍ വേണം പൂജിക്കാന്‍.

Most read:ഈ സ്വപ്‌നം കണ്ടാല്‍ പണനഷ്ടം ഫലം; കരുതിയിരിക്കുകMost read:ഈ സ്വപ്‌നം കണ്ടാല്‍ പണനഷ്ടം ഫലം; കരുതിയിരിക്കുക

English summary

Vastu Tips to Place Ganesh Idol at Home For Wealth And Prosperity

Here we are discussing the vastu tips to place Ganesh idol at home for wealth and prosperity. Take a look.
X
Desktop Bottom Promotion