Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
ക്ഷേത്രത്തിന് സമീപം വീട് പണിതാല്‍ ദോഷമാണോ? വാസ്തു പറയുന്ന കാര്യങ്ങള്‍
Vastu Tips: ക്ഷേത്രത്തിനടുത്തായി വീട് പണിതാല്‍ അത് ദോഷമാണോ നല്ലതാണോ എന്ന ചോദ്യം പണ്ടുകാലം മുതല്‍ക്കേയുണ്ട്. ക്ഷേത്രങ്ങള്‍ ഐശ്വര്യത്തിന്റെ ഉറവിടമാണ്. എന്നാല്‍ വാസ്തു ശാസ്ത്ര പ്രകാരം വീടിനു മുന്നില്‍ ക്ഷേത്രം ഉള്ളത് അത്ര ശുഭകരമല്ലെന്ന് പറയുന്നു. പ്രത്യേകിച്ച് ക്ഷേത്രത്തിന്റെ നിഴല്‍ വീടിന് മുകളില്‍ വീണാല്‍. വാസ്തുവില്‍ വീടും ക്ഷേത്രവും സംബന്ധിച്ച നിരവധി നിയമങ്ങള്‍ പറയുന്നുണ്ട്. ക്ഷേത്രത്തിന് സമീപമാണ് നിങ്ങളുടെ വീടെങ്കില്‍ വാസ്തു പറയുന്ന ചില നിയമങ്ങള്‍ നിങ്ങള്‍ പാലിക്കണം. അല്ലെങ്കില്‍ വീടിനും വീട്ടിനുള്ളിലെ താമസക്കാര്‍ക്കും പല തരത്തിലുള്ള കഷ്ടതകള്‍ നേരിടേണ്ടിവന്നേക്കാം. (vastu tips for buying a house near a temple) ക്ഷേത്രത്തിന് സമീപം വീട് വച്ചാല്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില വാസ്തു നിയമങ്ങള്‍ ഇതാ.

ക്ഷേത്രത്തിന് സമീപം വീട് വാങ്ങുന്നത് നല്ലതാണോ
വാസ്തു തത്വമനുസരിച്ച്, ക്ഷേത്രത്തിന് സമീപം വീട് വാങ്ങുന്നത് അത്ര അഭികാമ്യമല്ല. ഒരു ക്ഷേത്രത്തിനടുത്തുള്ള സ്ഥലമോ കെട്ടിടമോ വാങ്ങുകയാണെങ്കില്‍, ഒരു വാസ്തു വിദഗ്ധന്റെ സഹായം തേടേണ്ടതാണ്. ക്ഷേത്രത്തിനടുത്താണ് താമസിക്കുന്നവരാണ് നിങ്ങളെങ്കില്‍, വാസ്തു സംബന്ധിച്ച ചില നിയമങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം.
* ക്ഷേത്രത്തിനടുത്ത് വീട് വാങ്ങേണ്ട സാഹചര്യം നിങ്ങള്‍ക്ക് നേരിടേണ്ടി വന്നാല്‍, വീടിന്റെ പ്രവേശന കവാടം ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ നിന്ന് 25 മുതല്‍ 80 അടി വരെ അകലെയായിരിക്കണം. ഇല്ലെങ്കില്‍ അത് വീട്ടില്‍ താമസിക്കുന്ന ആളുകളെ പ്രതികൂലമായി ബാധിക്കും.
* നിങ്ങളുടെ വീടിന്റെ പ്രവേശനം ഒരിക്കലും ക്ഷേത്രത്തിന് നേരെ അഭിമുഖീകരിക്കരുത്.
* ക്ഷേത്രത്തിന്റെ നിഴല്‍ ഒരിക്കലും നിങ്ങളുടെ വീട്ടില്‍ നേരിട്ട് പതിക്കരുത്. ഇത് ഒരു പ്രധാന നിയമമാണ്. ക്ഷേത്രത്തിന് സമീപം വീട് വാങ്ങുമ്പോള്‍ എല്ലായ്പ്പോഴും മനസ്സില്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കണം.
ദോഷഫലങ്ങള്‍
ക്ഷേത്രങ്ങള്‍ക്ക് സമീപം വീടുള്ളവര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ വരില്ല. എന്നാല്‍ അവര്‍ക്ക് ചില രോഗങ്ങള്‍ ബാധിച്ചേക്കാം. ശിവക്ഷേത്രത്തിന് സമീപം വീട് പണിതാല്‍ നിങ്ങള്‍ക്ക് സമാനമായ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരും. ഒരു ജൈന ക്ഷേത്രത്തിന് സമീപം നിങ്ങളുടെ വീട് പണിതാല്‍ വീടിന് അതിന്റെ മഹത്വം നഷ്ടപ്പെട്ടേക്കാം. ഭൈരവന് അല്ലെങ്കില്‍ കാര്‍ത്തികേയ ക്ഷേത്രത്തിനോ ഒരു ദേവീക്ഷേത്രത്തിനോ സമീപം വീട് നിര്‍മ്മിക്കുകയാണെങ്കില്‍, കുടുംബാംഗങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ പതിവായേക്കാം. വീട് പണിയുമ്പോള്‍ ക്ഷേത്ര സമുച്ചയത്തില്‍ നിന്ന് കല്ലുകളോ നിര്‍മ്മാണ സാമഗ്രികളോ ഉപയോഗിക്കാതിരിക്കുക.
ക്ഷേത്രത്തിലെ പ്രതിഷ്ഠ ആരെന്നറിയുക
നിങ്ങളുടെ വീട് ക്ഷേത്രത്തില്‍ നിന്ന് കുറഞ്ഞത് 50 മീറ്റര്‍ അകലെയായിരിക്കണം. കൂടാതെ ക്ഷേത്രത്തില്‍ ഏത് ദേവനാണ് കുടികൊള്ളുന്നതെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുക. ക്ഷേത്രങ്ങളിലെ ദേവതകള്‍ രണ്ട് വ്യത്യസ്ത വിഭാഗങ്ങളില്‍ പെടുന്നു. സാത്വിക ദേവന്മാരും, രൗദ്ര ദേവന്മാരും. പരമശിവന്, ഭദ്രകാളി, യക്ഷി തുടങ്ങിയവര്‍ രൗദ്രദേവന്മാരാണെങ്കില്, മഹാവിഷ്ണുവിന്റെയും സരസ്വതിയുടെയും അവതാരങ്ങള്‍ സാത്വിക ദേവന്മാരാണ്. സാത്വിക ദേവതയുടെ അടുത്താണ് വീടെങ്കില്‍ നിങ്ങളുടെ നിങ്ങളുടെ വീട് മുന്‍വശത്തോ വലതുവശത്തോ ആയിരിക്കണം. ക്ഷേത്രത്തില്‍ രൗദ്ര ദേവതയാണെങ്കില്‍, ക്ഷേത്രത്തിന്റെ ഇടതുവശത്തോ പിന്നിലോ ആണ് വീട് ഉണ്ടായിരിക്കേണ്ടത്.
ക്ഷേത്രത്തേക്കാള്‍ ഉയരത്തില്‍ വേണ്ട
സൂര്യന്റെ ഊര്‍ജം മുഴുവന്‍ സ്വീകരിക്കാനും ചുറ്റുമുള്ളവരുടെ ക്ഷേമത്തിനായി ആ ഊര്‍ജ്ജം പ്രചരിപ്പിക്കാനും കഴിയുന്ന രീതിയിലാണ് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൊടിമരവും താഴികക്കുടവും മറ്റും ക്ഷേത്രത്തിന്റെ ഭാഗമാണ്. ക്ഷേത്രത്തേക്കാള്‍ ഉയര്‍ന്ന ഭൂപ്രദേശത്താണ് നിങ്ങള്‍ വീട് പണിയുന്നതെങ്കില്‍, സൂര്യന്റെ ഊര്‍ജ്ജം ക്ഷേത്രത്തിലേക്ക് മുഴുവനായി എത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കും. നിങ്ങളുടെ വീടിന്റെ അതിര്‍ത്തി ഒരിക്കലും ക്ഷേത്ര വളപ്പില്‍ നേരിട്ട് ഒരു തരത്തിലും സ്പര്‍ശിക്കരുത്.
വാസ്തു ദിശകള്‍
ക്ഷേത്രത്തിനടുത്ത് വീട് വയ്ക്കുന്നുവെങ്കില്‍ തെക്കും പടിഞ്ഞാറും നല്ല ദിശകളാണ്. ഇത് വീട്ടില്‍ താമസിക്കുന്ന ആളുകളുടെ സാമ്പത്തിക സ്ഥിതിയില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും പുരോഗതിക്കും ഇടയാക്കുന്നു. എന്നിരുന്നാലും, ക്ഷേത്രം വീടിന്റെ വടക്കോ കിഴക്കോ അഭിമുഖമായാല്‍ അത് വീടിന്റെ പോസിറ്റീവ് എനര്‍ജികള്‍ക്ക് തടസ്സമായി പ്രവര്‍ത്തിച്ചേക്കാം. വാസ്തു പ്രകാരം വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ ക്ഷേത്രമുള്ള സ്ഥലത്ത് വീട് വയ്ക്കുന്നത് പരമാവധി ഒഴിവാക്കണം.



Click it and Unblock the Notifications