Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ഈ രണ്ട് പക്ഷികള്‍ വീട്ടില്‍ വരാറുണ്ടോ, സമ്പത്ത് വരുന്നതിന്റെ സൂചനയെന്ന് വാസ്തുശാസ്ത്രം
Vastu Shastra: വാസ്തു ശാസ്ത്രം അനുസരിച്ച് ചില വസ്തുക്കളും ചിഹ്നങ്ങളും പോസിറ്റീവ് എനര്‍ജിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പോസിറ്റീവ് എനര്‍ജി നമുക്ക് ചുറ്റും ഉണ്ടെങ്കില്‍ ജീവിതവും പോസിറ്റീവ് ആകുമെന്നാണ് കരുതപ്പെടുന്നത്. ജീവിതത്തിന് പോസിറ്റിവിറ്റി പകരുന്നതിന് നിരവധി വാസ്തുവിദ്യകള്‍ വാസ്തുശാസ്ത്രം നല്‍കാറുണ്ട്.

ജീവിതത്തില്‍ സമ്പത്ത് വരുന്നതിന് മുന്നോടിയായി പല ലക്ഷണങ്ങളും ഉണ്ടാകുമെന്ന് വാസ്തുശാസ്ത്രം കരുതുന്നു. സന്തോഷവും സമൃദ്ധിയും സൂചിപ്പിക്കുന്ന ചില ചിഹ്നങ്ങള്‍ അപ്പോള്‍ ജീവിതത്തില്‍ തെളിയും. ഉദാഹരണത്തിന്, ഒരു പശു പുല്ല് തിന്നുന്നത് കാണുന്നത് ശുഭസൂചനയായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച്, അതിരാവിലെയാണ് ഇത് കാണുന്നതെങ്കില്‍ ജീവിലത്തിലെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും ഉടന്‍ അവസാനിക്കുമെന്നാണ് അത് സൂചിപ്പിക്കുന്നത.് ഇതുകൂടാതെ ജീവിതത്തില്‍ സമ്പല്‍സമൃദ്ധി വന്നെത്തുന്നതിന് മുന്നോടിയായി മറ്റ് ചില പ്രത്യേക ചിഹ്നങ്ങളും ഉണ്ടാകാറുണ്ട്. സമ്പത്ത് ലഭിക്കുന്നതിന് മുന്നോടിയായി കാണുന്ന ഈ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
കണ്ണ് പിടയ്ക്കുക
രാവിലെ അല്ലെങ്കില്‍ വൈകുന്നേരങ്ങളില്‍ കണ്ണ് പിടയ്ക്കുകയാണെങ്കില് അഥവാ കണ്പോളയില് (ഒരു ചലനം അനുഭവപ്പെടുകയാണെങ്കില്‍, അത് ലക്ഷ്മി ദേവിയുടെ അനുഗ്രഹങ്ങള്‍ വരാനിരിക്കുന്നതിന്റെ സൂചനയാണെന്ന് കരുതുന്നു. സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദേവിയാണ് ലക്ഷ്മി. ലക്ഷമീദേവിയുടെ അനുഗ്രഹം ഉണ്ടെങ്കില്‍ മാത്രമേ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകൂ. അതുകൊണ്ട് രാവിലെകളിലോ വൈകുന്നേരങ്ങളിലോ കണ്ണ് പിടയ്ക്കുന്നുണ്ടെങ്കില് അത് ശുഭസൂചനയായി കണക്കാക്കുക.
സ്വപ്നത്തില്‍ താമര കണ്ടാല്‍
ഓരോ സ്വപ്നത്തിനും ഓരോ അര്‍ത്ഥങ്ങള്‍ ഉണ്ടെന്നാണ് സ്വപ്നശാസ്ത്രം പറയുന്നത്. അതുകൊണ്ട് ഓരോ സ്വപ്നത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ട്. സ്വപ്നത്തില്‍ താമര കാണുന്നത് ഭാഗ്യത്തിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. ഹിന്ദു പുരാണങ്ങളില്‍, ലക്ഷ്മി ദേവിയെ പലപ്പോഴും താമരപ്പൂവില്‍ ഇരിക്കുന്നതായി ചിത്രീകരിക്കാറുണ്ട്. താമര സമര്‍പ്പിക്കുന്നത് ദേവിയുടെ അനുഗ്രഹം നേടാന്‍ സഹായിക്കും എന്നും വിശ്വസിക്കുന്നു. അതിനാല്‍, സ്വപ്നത്തില്‍ താമരപ്പൂ കാണുന്നത് ഭാവിയിലെ സമൃദ്ധിയുടെ സൂചനയാകാം.
വീട്ടില്‍ തത്ത വന്നെത്തുന്നത്
തത്ത സമ്പത്തിന്റെ ദേവനായ കുബേരനുമായി ബന്ധിപ്പിക്കുന്നു. കൂടാതെ ഐശ്വര്യത്തിന്റെ ദേവിയായ ലക്ഷ്മിയുമായും തത്തയ്ക്ക് ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു. അതിനാല്‍, ഒരു തത്ത നിങ്ങളുടെ വീട്ടിലേക്ക് വന്നാല്‍, അത് ഭാഗ്യത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു.
മൂങ്ങ
മൂങ്ങ ലക്ഷ്മി ദേവിയുടെ വാഹനമായാണ് ഹിന്ദു പുരാണങ്ങള്‍ പറയുന്നത്. മാത്രമല്ല ബുദ്ധിയുടെയും വിവേകത്തിന്റെയും സൂചകം കൂടിയാണ് ഈ പക്ഷി. അതുകൊണ്ട് മൂങ്ങ സമൃദ്ധിയുടെ അടയാളമായി കണക്കാക്കപ്പെടുന്നു. മൂങ്ങ നിങ്ങളുടെ വീട്ടില്‍ വന്നാല്‍ അല്ലെങ്കില്‍ സമീപത്ത് ഇരിക്കുന്നതായി കണ്ടാല്‍, അത് സാമ്പത്തിക ബുദ്ധിമുട്ടുകളുടെ അവസാനവും വരുമാനത്തില്‍ വര്‍ധനവുമാണ് സൂചിപ്പിക്കുന്നത്. ഏതെങ്കിലും സമയത്ത് മൂങ്ങയെ കാണുന്നത് ഭാവിയിലെ വലിയ ധനലാഭത്തിന്റെ പ്രധാന സൂചനയായി കണക്കാക്കുന്നു.
ശംഖ്
രാവിലെ ഉണരുമ്പോള്‍ ശംഖിന്റെ ശബ്ദം കേള്‍ക്കുന്നത് ശുഭസൂചനയായി കണക്കാക്കപ്പെടുന്നു. സാമ്പത്തിക സാഹചര്യങ്ങളില്‍ പുരോഗതി ഉണ്ടാകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. സമുദ്രത്തില്‍ നിന്നും ശേഖരിക്കുന്ന ശംഖ് ഒരു പവിത്ര വസ്തുവായാണ് കരുതപ്പെടുന്നത്. ഇത് ഐശ്വര്യദേവതയുമായി ബന്ധിപ്പിക്കപ്പെടുന്നു. കാരണം ലക്ഷ്മി ദേവി സമുദ്രത്തില്‍ നിന്ന് ഉദിച്ചുവന്നതാണെന്നാണ് ഹൈന്ദവവിശ്വാസം.



Click it and Unblock the Notifications
