Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
അറിയാതെ ചെയ്യുന്ന തെറ്റുകള്‍ ജീവിതം തന്നെ മാറ്റും; ഇതെല്ലാം വാസ്തുദോഷത്തിന് കാരണം
Vastu Tips: ഓരോ വ്യക്തിയും തന്റെ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ അശ്രാന്ത പരിശ്രമം നടത്തിയാലും വിജയം അകന്നുനില്‍ക്കുന്നു. ജീവിതത്തില്‍ ഒന്നിനുപുറകെ ഒന്നായി പ്രശ്‌നങ്ങള്‍ വന്നുകൊണ്ടേയിരിക്കും. പ്രശ്‌നങ്ങളുടെ കാരണം മനസ്സിലാകാതെ നിങ്ങള്‍ ആശങ്കപ്പെടും. എന്നാല്‍ നിങ്ങള്‍ക്കറിയില്ല, നിങ്ങളുടെ പല ദുശ്ശീലങ്ങളും വീട്ടില്‍ വാസ്തുദോഷം വരുത്തുന്നുണ്ടെന്ന്.
സനാതന ധര്‍മ്മത്തില്‍ വാസ്തു ശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. വാസ്തുദോഷമുള്ള വീട്ടില്‍ എപ്പോഴും അഭിപ്രായവ്യത്യാസവും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാകുമെന്നാണ് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ തിരുത്തുക. കാരണം ഇത് വാസ്തുദോഷത്തിന്റെ പ്രധാന കാരണങ്ങളാണ്.

കണ്ടയിടത്ത് തുപ്പുന്നത് ഒഴിവാക്കുക
പലരും ആരെയും ഗൗനിക്കാതെ എവിടെയും തുപ്പുന്നത് കാണാം. എന്നാല്‍ ഇത് ചെയ്യുന്നതിലൂടെ, ഒരു വശത്ത് അണുബാധയ്ക്കുള്ള സാധ്യതയും മറുവശത്ത്, ജ്യോതിഷവും വാസ്തുവും അനുസരിച്ച്, നിങ്ങളുടെ പ്രശസ്തിക്കും ബഹുമാനത്തിനും പ്രശസ്തിക്കും ദോഷം ചെയ്യുകയും ചെയ്യും. നിങ്ങളുടെ ഈ ശീലം മൂലം ബുധന്‍, സൂര്യന്‍ എന്നീ ഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് മാനസികവും സാമ്പത്തികവുമായ നഷ്ടങ്ങള്‍ സമ്മാനിച്ചേക്കാം.
ചെരിപ്പ്
ശനിയുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരിക്കലും വീട്ടില്‍ ചെരിപ്പുകള്‍ ചിതറിയിടരുത്. ശനി പാദങ്ങളുടെ ഘടകമായി കണക്കാക്കപ്പെടുന്ന. അതിനാല്‍ പാദങ്ങളുമായി ബന്ധപ്പെട്ട ഏത് കാര്യവും ക്രമത്തില്‍ സൂക്ഷിക്കണം. പഴയ ഷൂസും ചെരിപ്പുകളും വീട്ടില്‍ സൂക്ഷിക്കുന്നതും നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നു. വീട്ടിലെ പ്രശ്‌നങ്ങള്‍ മാറില്ല. ചെരുപ്പുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഇടുന്നത് വീട്ടില്‍ വഴക്ക് കൂട്ടുകയും ബന്ധങ്ങള്‍ തകര്‍ക്കുകയും ചെയ്യും. അത്തരം വീട്ടില്‍ ശനിയുടെ ദോഷദൃഷ്ടിയും പതിയും.
എച്ചില്‍ പാത്രം
ഭക്ഷണം കഴിച്ചതിന് ശേഷം എച്ചില്‍ പാത്രങ്ങളുമായി വളരെ നേരം ഇരിക്കുകയോ രാത്രിയില്‍ അടുക്കളയിലെ സിങ്കില്‍ എച്ചില്‍ പാത്രങ്ങള്‍ ഇടുകയോ ചെയ്യുന്നത് നിങ്ങളുടെ വീട്ടില്‍ വാസ്തു ദോഷങ്ങള്‍ ഉണ്ടാക്കുന്നു. അതുപോലെ പ്ലേറ്റില്‍ തന്നെ കൈ കഴുകി പ്ലേറ്റ് അവിടെ വച്ചിട്ട് എഴുന്നേല്‍ക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. ഈ ശീലം വാസ്തുവിനും ജ്യോതിഷത്തിനും എതിരാണ്. ഇത്തരക്കാര്‍ക്ക് ജീവിതവിജയത്തിനായി ഒരുപാട് കഷ്ടപ്പെടേണ്ടിവരും. അത്തരം വീടുകളില്‍ ഐശ്വര്യമുണ്ടാകില്ല. സാമ്പത്തിക പ്രതിസന്ധിയുമുണ്ടാകും. ഈ ശീലങ്ങള്‍ കാരണം നിങ്ങളുടെ ജാതകത്തിലെ ചന്ദ്രന്‍, ശനി എന്നീ ഗ്രഹങ്ങള്‍ അശുഭകരമായ ഫലങ്ങള്‍ നല്‍കും.
വെള്ളം പാഴാക്കുന്നത്
വീടുകളില്‍ വാട്ടര്‍ ടാങ്കുകളോ ടാപ്പുകളോ മേല്‍ക്കൂരയോ ചോര്‍ന്നൊലിക്കുന്നത് പലരും കാര്യമാക്കാറില്ല. എന്നാല്‍ ഇതില്‍ നിന്ന് ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് ആര്‍ക്കും അറിയില്ല. നിങ്ങളുടെ വീട്ടിലും ഇത് സംഭവിക്കുകയാണെങ്കില്‍, അതായത് വെള്ളം പാഴാകുന്നുവെങ്കില്‍ നിങ്ങളുടെ ജാതകത്തിലെ ചന്ദ്രന്‍ നിങ്ങള്‍ക്ക് അശുഭകരമായ ഫലങ്ങള്‍ നല്‍കും. അതുമൂലം നിങ്ങള്‍ മാനസികമായി അസ്വസ്ഥരാകു., നിങ്ങളുടെ പണവും വെള്ളം പോലെ ഒഴുകും.
നെഗറ്റീവ് ഊര്‍ജം വളര്‍ത്തുന്ന ചെടികള്‍
പല വീടുകളിലും ചെടികളുണ്ടെങ്കിലും അവ പരിപാലിക്കപ്പെടാത്തതിനാല്‍ ഉണങ്ങിത്തുടങ്ങുന്നു. വാസ്തുവില്‍, ഉണങ്ങിയ സസ്യങ്ങള്‍ വിഷാദരോഗത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. അവ നിങ്ങളുടെ ജീവിത പുരോഗതിയില്‍ ഒരു തടസ്സമായി മാറുന്നു. വീടിന് ചുറ്റുമുള്ള ഉണങ്ങിയതോ പകുതി ഉണങ്ങിയതോ ആയ മരങ്ങളും വാസ്തു ദോഷത്തിന് കാരണമായി കണക്കാക്കപ്പെടുന്നു. മുള്ളും പാലും ഉള്ള ചെടികള്‍ വീട്ടില്‍ വച്ചുപിടിപ്പിക്കാന്‍ പാടില്ല. കാരണം മുള്ളുകള്‍ നെഗറ്റീവ് ഊര്‍ജം ഉണ്ടാക്കുന്നു. നിങ്ങളുടെ വീടിന്റെ മുറ്റത്ത് നിങ്ങള്‍ മറ്റ് ചെടികള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ടെങ്കില്‍, അവ ശരിയായി പരിപാലിക്കുക. രാവിലെയും വൈകുന്നേരവും പതിവായി ചെടികള്‍ നനയ്ക്കുന്നതിലൂടെ സൂര്യന്‍, ബുധന്‍, ചന്ദ്രന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇല്ലാതാകും.
മുഷിഞ്ഞ വസ്ത്രങ്ങള്‍
വീട്ടില്‍ വലിച്ചെറിയപ്പെട്ടതോ കൂട്ടിയിട്ടതോ ആയ വസ്ത്രങ്ങള്‍ മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കുകയും നെഗറ്റീവ് എനര്‍ജി പരത്തുകയും ചെയ്യുന്നു. മുഷിഞ്ഞതോ ചുളിഞ്ഞിരിക്കുന്നതോ ആയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ആത്മവിശ്വാസക്കുറവിലേക്കും നിഷേധാത്മക ചിന്തകളിലേക്കും നയിക്കുന്നു.
പൊട്ടിയ സാധനങ്ങള്‍
വാസ്തു ശാസ്ത്ര പ്രകാരം പൊട്ടിയതോ പഴകിയതോ ആയ പാത്രങ്ങള്‍, കണ്ണാടികള്‍, ചിത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, ദേവീ വിഗ്രഹങ്ങള്‍, കിടക്ക, ക്ലോക്ക്, ചൂല്‍ തുടങ്ങിയവ വീട്ടില്‍ സൂക്ഷിക്കരുത്. ഇത്തരം വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുകയും വീട്ടില്‍ എപ്പോഴും വഴക്കിന് കാരണമാകുകയും ചെയ്യും.
കുളിമുറി
പലരും കുളികഴിഞ്ഞ് നനഞ്ഞ വസ്ത്രങ്ങള്‍ കുളിമുറിയില്‍ വയ്ക്കാറുണ്ട്. വാസ്തു പ്രകാരം ഇത് ചെയ്യുന്നത് സൂര്യനെ ദുര്‍ബലപ്പെടുത്തും. ഇങ്ങനെ ചെയ്താല്‍ ശനി ദേവന് ദേഷ്യം വരുമെന്നും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്നും വിശ്വസിക്കപ്പെടുന്നു. കുളിമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വാസ്തു ശാസ്ത്ര പ്രകാരം കുളിമുറിയില്‍ അഴുക്ക് ഉള്ള വീട്ടില്‍ രാഹു കേതു ദോഷഫലങ്ങള്‍ ഉണ്ടാകുകയും വീടിന്റെ ഐശ്വര്യത്തിന് തടസ്സമുണ്ടാകുകയും ചെയ്യുന്നു.



Click it and Unblock the Notifications