Latest Updates
-
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ
ഐശ്വര്യം കണ്ട് കണ്ണുതള്ളും, മറ്റുള്ളവരില്‍ അസൂയ; വാസ്തു പറയുന്ന കുറുക്കുവഴികള്‍
Vastu Tips: ഓരോ വ്യക്തിയും അവരുടെ വീട്ടില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ പരമാവധി ശ്രമിക്കുന്നു. കുടുംബത്തിന്റെ കെട്ടുറപ്പിനായി ബന്ധങ്ങളില്‍ സ്നേഹം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ ചിലപ്പോള്‍ നിങ്ങള്‍ എത്ര ശ്രദ്ധിച്ചാലും വീട്ടില്‍ ഒരു വിഷമാവസ്ഥ നിലനില്ക്കും. ചില സമയത്ത് ഒരു പിരിമുറുക്കത്തിന്റെ അന്തരീക്ഷം വീട്ടിലുണ്ടാകും. അതുമൂലം സദാസമയവും വഴക്കുണ്ടാകുകയും വീടിന്റെ സന്തോഷവും സമാധാനവും നശിക്കുകയും ചെയ്യുന്നു.
ഇത്തരം പ്രശ്നങ്ങളില്‍പെട്ട് ഉഴലുന്നവരാണ് നിങ്ങളെങ്കില്‍ വീട്ടില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില വാസ്തു വഴികളുണ്ടെന്ന് മനസിലാക്കുക. വീട്ടില്‍ സന്തോഷവും സമാധാനവും അലയടിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ട ചില വാസ്തു പരിഹാരങ്ങള്‍ ഇതാ. ( vastu tips for happiness)

പ്രവേശന വാതില്‍
വീടിന്റെ പ്രവേശന കവാടം മനോഹരവും ഉജ്ജ്വലവുമായ ഇനങ്ങള്‍ കൊണ്ട് അലങ്കരിക്കുക. വീടിന്റെ പ്രവേശന കവാടത്തിന് ചുറ്റും ധാരാളം പോസിറ്റീവ് സ്പന്ദനങ്ങളും ഊര്‍ജ്ജവും ഒഴുകുന്നു. അത് വീട്ടില്‍ താമസിക്കുന്ന വ്യക്തികളുടെ ജീവിതത്തെയും ബന്ധത്തെയും ബാധിക്കുന്നു. നിങ്ങള്‍ വീട്ടില്‍ പ്രവേശിക്കുമ്പോഴോ പുറത്തുകടക്കുമ്പോഴോ, ഇത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സന്തോഷകരമാക്കി നിലനിര്‍ത്തുന്നു.
കിഴക്ക് ദിശ
വാസ്തു പ്രകാരം ദേവന്മാരുടെ രാജാവായ ഇന്ദ്രന് കിഴക്ക് ദിശയെ ഭരിക്കുന്നു, അതിനാല്‍ ഇന്ദ്രനെ പ്രസാദിപ്പിക്കുന്നതിന് ആ ദിശ നന്നായി പരിപാലിക്കേണ്ടതാണ്. വീടിന്റെ കിഴക്ക് ദിശയിലുള്ള മുറികള്‍ വൃത്തിയായും നല്ല വായുസഞ്ചാരമുള്ളതായു പ്രകാശം കയറുന്ന രീതിയിലും സൂക്ഷിക്കുക. ഇത് നിങ്ങളുടെ വീട്ടില്‍ സമൃദ്ധി ഉറപ്പാക്കും.
ഫോട്ടോകള്‍
വീട്ടുടമയുടെ ചിത്രങ്ങള്‍ വീട്ടില്‍ തൂക്കുന്നത് അവരെ പ്രശസ്തരും സമ്പന്നരുമാക്കും. വടക്കുകിഴക്ക് ദിശയാണ് അതിന് ഉത്തമം. കാന്തിക ശക്തികള്‍ ഈ ദിശയില്‍ നിന്ന് ആകര്‍ഷിക്കപ്പെടുന്നു. ഇത് നിങ്ങളെ ജീവിതത്തില്‍ അഭിവൃദ്ധിപ്പെടുത്താന്‍ സഹായിക്കുന്നു. തെക്ക്-പടിഞ്ഞാറ് കോണിലുള്ള തെക്ക് ചുവരില്‍ മരിച്ചുപോയ ബന്ധുക്കളുടെയും പൂര്‍വ്വികരുടെയും ചിത്രങ്ങള്‍ വയ്ക്കുന്നതും നല്ലതാണ്.
തെക്കുപടിഞ്ഞാറുള്ള പ്രവേശനം ഒഴിവാക്കുക
നിങ്ങളുടെ വീടിന്റെ മുന്‍വശത്തെ പ്രവേശന കവാടം തെക്കുപടിഞ്ഞാറ് ദിശയില്‍ വയ്ക്കരുത്. അഗ്നിദേവന് നിയന്ത്രിക്കുന്ന ഈ ദിശയില്‍ നിന്നാണ് സൂര്യന്റെ ശക്തമായ ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ പുറപ്പെടുന്നത്. ഈ സ്ഥാനത്ത് ഒരു വാതില്‍ വച്ചാല്‍ നെഗറ്റീവ് എനര്‍ജികള്‍ വീട്ടില്‍ പ്രവേശിക്കുകയും നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുകയും അപകീര്‍ത്തി വരികയും ചെയ്യും.
വടക്കുഭാഗത്ത് വീട്ടുചെടികള്‍
കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വീട്ടില്‍ ഐശ്വര്യം ആകര്‍ഷിക്കുന്നതിനുമായി പച്ച സസ്യങ്ങള്‍ അത്യുത്തമമാണ്. വീടിന്റെ വടക്കുഭാഗത്ത് പച്ചനിറത്തിലുള്ള ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുക. ഇത് കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്നേഹവും വിശ്വാസവും വികസിപ്പിക്കാന്‍ സഹായിക്കുന്നു.
ക്രിസ്റ്റല്‍
വാസ്തു ശാസ്ത്ര പ്രകാരം, വീട്ടില്‍ നെഗറ്റീവ് എനര്‍ജി വന്നാല്‍ അത് നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് നീക്കാന്‍ വീട്ടില്‍ ഒരു ക്രിസ്റ്റസ് സൂക്ഷിക്കുന്നത് നല്ലതാണ്. വീടിന്റെ മധ്യഭാഗത്ത് ഒരു ക്രിസ്റ്റല്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജി അകറ്റാന്‍ സഹായിക്കുന്നു.
അടുക്കളയില്‍ ഇവ വയ്ക്കരുത്
പല രോഗങ്ങള്‍ക്കും കാരണം അടുക്കളയാണ്. അതിനാല്‍, അടുക്കളയ്ക്ക് സമീപം ഒരിക്കലും കുളിമുറി ഉണ്ടാകരുത്. വാസ്തു ശാസ്ത്രം അനുസരിച്ച്, അടുക്കളയും കുളിമുറിയും അടുത്തടുത്ത് വച്ചാല്‍ ആ വീട്ടിലെ അംഗങ്ങള്‍ക്ക് രോഗങ്ങള്‍ വിട്ടുമാറില്ല.
ദാമ്പത്യസ്നേഹത്തിന്
ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ അഭിപ്രായവ്യത്യാസമോ സ്നേഹക്കുറവോ ഉണ്ടായാല്‍ കിടപ്പുമുറിയില്‍ രാധാ-കൃഷ്ണ ചിത്രമോ ഹംസങ്ങളുടെ ചിത്രമോ വയ്ക്കണം. ഇത് ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള സ്നേഹം വര്‍ദ്ധിപ്പിക്കും. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള സ്നേഹം വര്‍ധിപ്പിക്കാന്‍ ശംഖ്, ഓടക്കുഴല്‍ തുടങ്ങിയ ചിത്രങ്ങളും വീട്ടില്‍ വയ്ക്കാം, എന്നാല്‍ ഇതില്‍ ഒരെണ്ണം മാത്രം വയ്ക്കണം. വിവാഹിതര്‍ ഒരിക്കലും കിടപ്പുമുറിയില്‍ വെള്ളത്തിന്റെ ചിത്രം വയ്ക്കരുത്. ഇത് ബന്ധങ്ങളില്‍ വേര്‍പിരിയല്‍ സൃഷ്ടിക്കുന്നു, ഇത് ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് അഭിപ്രായവ്യത്യാസത്തിലേക്കും നയിച്ചേക്കാം.



Click it and Unblock the Notifications











