For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂജാമുറിയില്‍ വാസ്തുദോഷം വേണ്ട

പൂജാമുറിയില്‍ വാസ്തു പ്രകാരം ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ ചില കാര്യങ്ങളെക്കുറിച്ചറിയൂ,

|

വാസ്തു നമ്മുടെയെല്ലാം ജീവിതത്തില്‍ പ്രധാന സ്ഥാനം വഹിയ്ക്കുന്ന ഒന്നാണ്. പ്രധാനമായും വീടു പണിയുമ്പോഴാണ് നാം വാസ്തു നോക്കാറ്. സ്ഥലം വാങ്ങുമ്പോഴും വീടു പണിയുമ്പോഴുമാണ് വാസ്തു പ്രാധാന്യം കൂടുതല്‍ നാം കണക്കാക്കാറും.

എന്നാല്‍ വാസ്തുവിന് ഇതിലും പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നതാണ് വാസ്തവം. ചില വാസ്തു പിഴവുകള്‍ നമ്മുടെ ജീവിതത്തിലും കുടുംബത്തിലുമെല്ലാം പ്രശ്‌നങ്ങളും ഐശ്വര്യക്കേടുമുണ്ടാക്കുമെന്നും പൊതുവേ പറയപ്പെടുന്നു.

പല വീടുകളിലും, പ്രത്യേകിച്ചു ഹൈന്ദവ ഭവനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പൂജാമുറി. വീടിന്റെ ഐശ്വര്യമാണ് പൂജാമുറിയെന്നാണ് വിശ്വാസം. ദേവീദേവന്മാരുടെ ഇരിപ്പിടം മാത്രമല്ലെന്നര്‍ത്ഥം.

പൂജാമുറിയിലും വാസ്തു ഏറെ പ്രധാനപ്പെട്ട ഒന്നാണ്. പൂജാമുറിയിലെ ചില വാസ്തു പിഴവുകള്‍ വീടിന്റെ ഐശ്വര്യം തന്നെ കെടുത്തിക്കളയും. പല ദോഷങ്ങളും വരുത്തും.

പൂജാമുറിയില്‍ വാസ്തു പ്രകാരം ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ ചില കാര്യങ്ങളെക്കുറിച്ചറിയൂ,

പൂജാമുറി

പൂജാമുറി

പൂജാമുറിയുടെ നിറവും ദൈവങ്ങളുടെ ചിത്രങ്ങളും കൃത്യമല്ലാത്ത അറേഞ്ച്‌മെന്റുകളുമെല്ലാം വാസ്തു പ്രകാരം വീടിനും കുടുംബാംഗങ്ങള്‍ക്കുമെല്ലാം ദോഷം വരുത്തുന്ന ചിലതു തന്നെയാണ്. പല പ്രശ്‌നങ്ങള്‍ക്കും ഇത് ഇടയാക്കും.

പൂജാറൂം

പൂജാറൂം

ബാത്‌റൂമിനും ടോയ്‌ലററിനു എതിര്‍ വശത്തായോ അല്ലെങ്കില്‍ ഇവയുടെ ചുമരിനോടു ചേര്‍ന്നോ പൂജാറൂം പണിയരുത്. ഇത് വാസ്തു പ്രകാരം ദോഷങ്ങള്‍ കൊണ്ടുവരും. ദൈവങ്ങളോടുള്ള ആദരക്കുറവാണ് ഇതു സൂചിപ്പിയ്ക്കുന്നതും. ഇതുപോലെ ദുര്‍ഗന്ധം പൂജാമുറിയിലേയ്ക്കു വരാനും പാടില്ല.

വിഗ്രഹങ്ങളും ഫോട്ടോകളും

വിഗ്രഹങ്ങളും ഫോട്ടോകളും

പൂജാമുറിയില്‍ ധാരാളം വിഗ്രഹങ്ങളും ഫോട്ടോകളും വയ്ക്കുന്നതാണ് പലരുടേയും പതിവ്. എന്നാല്‍ ഇത് നല്ലതല്ലെന്നാണ് വാസ്തു പറയുന്നത്. ഇത് പ്രാര്‍ത്ഥനാസമയത്തും നമ്മുടെ ശ്രദ്ധ തെറ്റിയ്ക്കും. ഇതുപോലെ ഒരു ദൈവത്തിന്റെ തന്നെ ഒന്നിലധികം വിഗ്രഹമോ ഫോട്ടോകളോ വയ്ക്കാതിരിയ്ക്കുക.

നിറങ്ങള്‍

നിറങ്ങള്‍

കറുപ്പ്, ചാരം, നീല എന്നീ നിറങ്ങള്‍ പൂജാമുറിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ഡിപ്രഷന്‍, ആശകള്‍ നശിയ്ക്കുക തുടങ്ങിയവയെ സൂചിപ്പിയ്ക്കുന്നു. പ്രാര്‍ത്ഥിയ്ക്കുമ്പോള്‍ ഇവ മനസിനു സുഖം നല്‍കുകയുമില്ല.

ഇരിപ്പിടങ്ങള്‍

ഇരിപ്പിടങ്ങള്‍

പൂജാമുറിയില്‍ ഇരുന്നു പ്രാര്‍ത്ഥിയ്ക്കുന്നതാണ് നല്ലത്. നിന്നു തിരക്കിട്ടു പ്രാര്‍ത്ഥിയ്ക്കുകയല്ല. ഇതുപോലെ പൂജാമുറിയില്‍ ജൂട്ട് അഥവാ ചണം കൊണ്ടു നിര്‍മിച്ച ഇരിപ്പിടങ്ങള്‍ അരുത്.

ബെഡ്‌റൂമിലോ ഇതിനോടു ചേര്‍ന്നോ പൂജാമുറി

ബെഡ്‌റൂമിലോ ഇതിനോടു ചേര്‍ന്നോ പൂജാമുറി

ബെഡ്‌റൂമിലോ ഇതിനോടു ചേര്‍ന്നോ പൂജാമുറി നല്ലതല്ലെന്നും വാസ്തു പറയുന്നു. ഇതും ദോഷകരമാണ്.

 ഭഗവാന് നൈവേദ്യം

ഭഗവാന് നൈവേദ്യം

പ്രാര്‍ത്ഥിയ്ക്കുമ്പോഴോ പൂജ ചെയ്യുമ്പോഴോ ഭഗവാന് നൈവേദ്യം അര്‍പ്പിയ്ക്കുന്നത് നല്ലതാണ്. ഇത് പുഷ്പമോ ഫലങ്ങളോ ആകാം.

പൂജാമുറിയില്‍ കര്‍ട്ടനിടുകയാണെങ്കില്‍

പൂജാമുറിയില്‍ കര്‍ട്ടനിടുകയാണെങ്കില്‍

പൂജാമുറിയില്‍ കര്‍ട്ടനിടുകയാണെങ്കില്‍ നല്ല വൃത്തിയായി സൂക്ഷിയ്ക്കുക. രാത്രി കിടക്കും മുന്‍പ് കര്‍ട്ടന്‍ കൊണ്ട് പൂജാമുറി മൂടുക, അതായത് കര്‍ട്ടന്‍ നിവര്‍ത്തിയിട്ടു പൂജാമുറി മറയ്ക്കുക.

ഉണങ്ങിയ പൂമാല

ഉണങ്ങിയ പൂമാല

ഉണങ്ങിയ പൂമാല വിഗ്രഹങ്ങള്‍ക്കു മേലുണ്ടാകരുത്. ഉണങ്ങും മുന്‍പു നീക്കണം.

English summary

Vastu Tips That Are Important For Puja Room

Vastu Tips That Are Important For Puja Room, Read more to know about,
Story first published: Thursday, May 17, 2018, 22:09 [IST]
X
Desktop Bottom Promotion