Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
വാസ്തു ടിപ്പ്സ്: വീട്ടിനുള്ളിലെ അന്തരീക്ഷത്തെ ഇങ്ങനെ മാറ്റിനോക്കൂ; സമാധാനം നിങ്ങളെ തേടിയെത്തും
സമാധാനം എന്നത് ഒരു വ്യക്തിയുടെ മാനസികവും ശാരീരിക വുമായി ക്ഷേമത്തിനും ആരോഗ്യത്തിനും വളരെ പ്രധാനപ്പെട്ട ഘടകമാണ്. എപ്പോഴും സമാധാനത്തോടെ ഇരിക്കാന്‍ സാധിക്കുക ഒരു ഭാഗ്യമാണ്. പക്ഷേ സമാധാനം നമ്മള് സ്വയം കണ്ടെത്തേണ്ടതാണ്. എത്ര വലിയ പ്രശ്ന സാഹചര്യങ്ങളിലും സ്വയം വിചാരിച്ചാല്‍ നമുക്ക് സമാധാനം കണ്ടെത്താന്‍ സാധിക്കുമെന്നാണ് ആചാര്യന്മാര് പറയുന്നത്. എന്നാല്‍ ആത്മീയമായി വളരെ അറിവുള്ളവര്‍ക്കും ധൈര്യമുള്ളവര്ക്കുമേ അതിന് സാധിക്കുകയുള്ളൂ.

വീടുകളിലെ അശാന്തിയും എപ്പോഴും പ്രശ്നങ്ങളും ഉണ്ടാകുമ്പോഴാണ് പലരും വാസ്തുപരമായി വീട്ടില്‍ പ്രശ്നങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കുക. വാസ്തു ശരിയല്ലാത്തത് കൊണ്ട് വീടുകളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ഹിതകരമല്ലാത്ത പല സംഭവങ്ങള്‍ നടക്കുകയും ചെയ്ത പല അനുഭവങ്ങളും ആളുകള്‍ പങ്കുവെക്കാറുണ്ട്. വാസ്തുപ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ പോസിറ്റീവ് ആയ മാറ്റങ്ങള്‍ ഉണ്ടായെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്.
വാസ്തു ശാസ്ത്രം സത്യമല്ലെന്നും ആണെന്നും പറയുന്നവരുണ്ട്. അത് വിശ്വസിക്കണമോ വേണ്ടയോ എന്നത് വ്യക്തികളുടെ ഇഷ്ടമാണ്. എങ്കിലും വാസ്തുശാസ്ത്രപ്രകാരം വീട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ അത് അന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. ശാസ്ത്രീയമായി വിശദീകരിക്കാവുന്ന പല വസ്തുതകളും അതിന് പിന്നിലുണ്ട്.
യോഗ, ധ്യാനം പോലെ മനസമാധാനം കണ്ടെത്താന്‍ ഇന്ന് ഏറെ മാര്‍ഗ്ഗങ്ങള്‍ നമുക്ക് പരിചിതമാണ്. വാസ്തു ശാസ്ത്രത്തിലും മനസമാധാനം കണ്ടെത്തുന്നതിന് ചില വഴികളുണ്ട്.
ജീവിതത്തില്‍ മനസമാധാനം കണ്ടെത്താനും കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന ചില വാസ്തു വിദ്യകളാണ് ഇനി പറയുന്നത്.
ചുറ്റുപാടുകള്‍ വൃത്തിയാക്കി വെക്കുക
താമസിക്കുന്ന, ഇടപെടുന്ന ചുറ്റുപാടുകള്‍ വൃത്തിയോടെയും ചിട്ടയോടെയും സൂക്ഷിക്കുക എന്നത് സമാധാനവും ശാന്തിയും അനുഭവിക്കുന്നതില്‍ വളരെ പ്രധാനമാണ്. നല്ല ഊര്‍ജ്ജം നമ്മളിലേയ്ക്ക് പ്രവഹിക്കണമെങ്കില്‍ വൃത്തിയും വെടിപ്പും ഉള്ള ഇടത്തായിരിക്കണം നമ്മള് ഉണ്ടാകേണ്ടതെന്ന് വാസ്തു ശാസ്ത്രം പറയുന്നു. ആവശ്യമില്ലാത്ത സാധനങ്ങളെല്ലാം വീടുകളില്‍ നിന്നും ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും അല്ലെങ്കില്‍ നമ്മള് ഇടപെടുന്ന ചുറ്റുപാടുകളില്‍ നിനിന്നും മാറ്റുക. വൃത്തിയും വെടിപ്പും ഉള്ള ഒരിടം കാഴ്ചയില്‍ മാത്രമല്ല സുന്ദരമായിരിക്കുക, മനസ്സിന് കൂടുതല്‍ ഉന്മേഷവും ആശ്വാസവും നല്‍കാനും അത് സഹായിക്കും.
ചുറ്റുമുള്ള നിറങ്ങള്‍
വ്യത്യസ്ത നിറങ്ങള്‍ നമ്മളെ വ്യത്യസ്ത തരത്തിലാണ് സ്വാധീനിക്കുക. നീല, പച്ച, ബ്രൗണ്‍ (ഭൂമിയിലെ സ്വാഭാവിക നിറങ്ങള്‍) പോലുള്ള നിറങ്ങളാണ് വീടുകളില്‍ ഉള്ളതെങ്കില്‍ അത് മനസ്സിന് കുളിര്‍മ്മ നല്‍കുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ഈ നിറങ്ങള്‍ക്ക് ഉന്മേഷം നല്‍കാനും ആളുകളുടെ മനസ്സിലെ സന്തുലിതമായി നിലനിര്‍ത്താനും സാധിക്കും. ഭിത്തികള്‍ക്ക് പെയിന്റ് ചെയ്യുമ്പോഴും ജനലുകള്‍ക്കും വാതിലുകള്‍ക്കും കര്‍ട്ടനുകള്‍ തിരഞ്ഞെടുക്കുമ്പോഴും മനസ്സിന് സമാധാനവും സന്തോഷവും തരുന്ന നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
ഫര്‍ണിച്ചറുകളുടെ സ്ഥാനം
നല്ല ഊര്‍ജ്ജത്തിന്റെ ഒഴുക്കിന് തടസ്സമുണ്ടാക്കാത്ത രീതിയിലായിരിക്കണം വീട്ടിലെ ഫര്‍ണിച്ചറുകളുടെ കിടപ്പ്. വീട്ടില്‍ സ്വതന്ത്രമായി, എളുപ്പത്തില്‍ നടക്കാന്‍ സാധിക്കുന്ന രീതിയില്‍ ഫര്‍ണിച്ചര്‍ ക്രമീകരിക്കണം. അനാവശ്യമായി ഫര്‍ണിച്ചറുകള്‍ വാങ്ങിക്കൂട്ടരുത്. വീട്ടിലുള്ള ഓരോ ഫര്‍ണിച്ചറും അവിടെ വേണ്ടതാണെന്ന് ഉറപ്പുവരുത്തുക. ആവശ്യമില്ലെങ്കില്‍ അത് നീക്കം ചെയ്യാന്‍ മടി കാണിക്കാതിരിക്കുക. പുതിയവ വാങ്ങുമ്പോള്‍ പഴയത് ഒഴിവാക്കുക. ജനലുകളും വാതിലുകളും അടയ്ക്കുന്ന രീതിയിലും ഭിത്തിക്ക് അഭിമുഖമായും ഫര്‍ണിച്ചര്‍ ഇടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് നല്ല ഊര്‍ജ്ജത്തിന്റെ ഒഴുക്കിനെ ദോഷകരമായി ബാധിക്കും. പകരം, മുറി തുറസ്സായും പോസിറ്റീവായും തോന്നുന്ന രീതിയില്‍ ഫര്‍ണിച്ചര്‍ ക്രമീകരിക്കുക.
സ്വാഭാവിക പ്രകാശം
ഇക്കാലത്ത് മിക്കവരും ജനലുകള്‍ കര്‍ട്ടനുകളും മറ്റും ഉപയോഗിച്ച് മറച്ച് സ്വാഭാവിക പ്രകാശം അകത്ത് കയറുന്നത് പരമാവധി ഒഴിവാക്കും. എന്നിട്ട് കൃത്രിമ ലൈറ്റുകള്‍ പകലും ഓണ്‍ ചെയ്തിടും. ഇത് ശരിയല്ല. സ്വാഭാവിക പ്രകാശം അഥവാ സൂര്യപ്രകാശം വീടിന്റെ അകത്തളങ്ങളെ പോസിറ്റീവ് ആക്കും. വലിയ ജനലുകളും കാറ്റും വെളിച്ചവും വീടിനുള്ളിലെ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ വളരെ നല്ലതാണെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. വീടിനുള്ളില്‍ പരമാവധി വായുസഞ്ചാരം ഉറപ്പാക്കുക. സൂര്യപ്രകാശം വീടിനെ പ്രകാശമയമാക്കുക മാത്രമല്ല, വീട്ടിനുള്ളിലെ ആളുകളുടെ ആരോഗ്യത്തെയും സന്തോഷത്തെയും സ്വാധീനിക്കാന്‍ അതിന് കഴിയും. എല്ലാ ദിവസവും രാവിലെ ജനലുകളും വാതിലുകളും തുറന്നിട്ട് വീട് പ്രകൃതിക്ക് മുമ്പില്‍ തുറന്നിടുക. പ്രകൃതിയുടെ പോസിറ്റീവ് ഊര്‍ജ്ജം അകത്തേക്ക് വരാന്‍ അനുവദിക്കുക. അതിലൂടെ വീട്ടില്‍ നവോന്മേഷവും പോസിറ്റീവ് വൈബും നിങ്ങള്‍ക്ക് അനുഭവവേദ്യമാകും.
പരിശുദ്ധമായ ഒരിടം
ധ്യാനത്തിനും സമാധാനപരമായി ചിന്തിക്കുന്നതിനും വേണ്ടി വളരെ പരിശുദ്ധമായ ഒരിടം വീട്ടില്‍ ഒരുക്കുക. പൂജാമുറിയുടോ പ്രാര്‍ത്ഥനയ്ക്ക് വേണ്ടിയുള്ള മറ്റിടങ്ങളോ ആകാം. അവിടെ നിങ്ങള്‍ക്ക് സമാധാനവും ശാന്തിയും നല്കുന്ന ചിത്രങ്ങളോ ചിഹ്നങ്ങളോ ചെടികളോ കൊണ്ട് അലങ്കരിക്കുക. മനസ്സിന് ഉന്മേഷം തോന്നാനും സമാധാനം ഉണ്ടാകാനും ഇത്തരം സ്ഥലങ്ങള്‍ വളരെ പ്രധാനമാണെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. എല്ലാദിവസവും കുറച്ച് നേരം ഇവിടെ വന്നിരിക്കുക. മനസ്സിന് ഉന്മേഷവും സമാധാനവും ലഭിക്കാന്‍ അത് വളരെ നല്ല ശീലമാണ്.



Click it and Unblock the Notifications
