Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി!
ശനിദോഷത്തിന്റെ നൂറിരട്ടി അനുഭവിപ്പിക്കും കുബേരന്: കോപാകുലനായ കുബേരന് സര്‍വ്വനാശം നല്‍കും
കുബേരന് ധനവും അഭിവൃദ്ധിയും തന്റെ ഭക്തര്‍ക്ക് നല്കുന്ന ദേവനായാണ് കണക്കാക്കുന്നത്. സമ്പത്തിന്റേയും സമൃദ്ധിയുടേയും രൂപമാണ് കുബേരനുള്ളത്. ജീവിതത്തില്‍ നീതി പുലര്‍ത്തുകയും തന്നെ പ്രാര്‍ത്ഥിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരെ ഒരു കാരണവശാലും ഭഗവാന് കൈവിടില്ല. എന്നാല്‍ സമ്പത്തും സമൃദ്ധിയും നഷ്ടത്തിലേക്ക് എത്തിക്കുന്ന ചില സംഭവങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. അതിന് കാരണം പലപ്പോഴും കുബേരന്റെ കോപമാണ്. കാരണം തിരിച്ചടികള്‍ നല്കുന്നതില് ശനിദേവനെക്കാള് ഉഗ്രകോപിയാണ് കുബേരന്.
കുബേരന് കോപിച്ചാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഇതുവരെയില്ലാത്ത വിധം കഷ്ടപ്പാടുകള്‍ കൊണ്ട് വരുന്നു. പലപ്പോഴും സമ്പത്തിനേയും സ്ാമ്പത്തിക സ്ഥിരതയേയും ഇത് ബാധിക്കുന്നു. ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് ഇത് എത്തിക്കും. എന്നാല്‍ കുബേര കോപം എത്രത്തോളമെന്നും ചില ലക്ഷണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.

സാമ്പത്തിക നഷ്ടവും സ്ഥിരതയില്ലായ്മയും
കുബേരന്റെ കോപം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെന്നതിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് സാമ്പത്തിക നഷ്ടവും സ്ഥിരതയില്ലാത്തതുമായ കാര്യങ്ങള്‍. പലപ്പോഴും കടുത്ത സാമ്പത്തിക അസ്ഥിരത നിങ്ങള്‍ക്ക് നേരിടേണ്ടി വരാം. ബിസിനസില്‍ അതി കഠിനമായ നഷ്ടം നേരിടേണ്ടി വരുന്നു. വളരെ പെട്ടെന്ന് തന്നെ സമ്പാദ്യം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവാം. കൂടാതെ നിങ്ങള്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തും. ജീവിതത്തിലെ ഏറ്റവും മോശം സാമ്പത്തിക തീരുമാനങ്ങള്‍ വരെ ആ സമയം നിങ്ങള്‍ എടുക്കും.
അവസരങ്ങള്‍ നഷ്ടമാവുന്നു
കുബേരന്റെ കോപം നിമിത്തം നിങ്ങള്‍ക്ക് പല വിധത്തിലുള്ള തകര്ച്ചകള് ജീവിതത്തില്‍ നേരിടേണ്ടി വരുന്നു. അതില്‍ കരിയര്‍ പോലും ഛിന്നഭിന്നമായി പോവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത് കരിയര്‍ സ്തംഭിക്കുന്നതിനും പലപ്പോഴും യാതൊരു വിധത്തിലുള്ള ഗുണങ്ങളും ജോലിയില്‍ ഇല്ലാത്ത അവസ്ഥയിലേക്കും എത്തും. കൂടാതെ എത്ര കഠിനാധ്വാനം ചെയ്താലും അതിനൊന്നും തന്നെ ഫലങ്ങള്‍ ലഭിക്കുകയില്ല. ബിസിനസിലാണെങ്കിലും വളരെ വലിയ നഷ്ടം നിങ്ങളുടെ ജീവിതം തന്നെ തകര്‍ക്കുന്ന ഘട്ടത്തിലേക്ക് എത്തും. വിജയം അപ്പോഴും വിദൂരത്ത് തന്നെയായിരിക്കാം.
ആരോഗ്യ പ്രശ്നവും ശാരീരിക ബലഹീനതയും
പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളും ശാരീരിക ബലഹീനതയും മൂലം പലവിധത്തിലുള്ള പ്രശ്നങ്ങള്‍ നിരന്തരമായി നിങ്ങള്‍ അനുഭവിക്കേണ്ട അവസ്ഥയുണ്ടാവുന്നു. ഇത് ആരോഗ്യത്തേയും സാമ്പത്തികത്തേയും ബാധിച്ചേക്കാം. പെട്ടെന്ന് പെട്ടെന്ന് രോഗാവസ്ഥകള്‍, ക്ഷീണം അല്ലെങ്കില്‍ അതിന് സമാനമായ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഇതിന് കാരണമായേക്കാം. തൊഴില്‍പരവും സാമ്പത്തികപരവുമായ അസ്ഥിരത തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യും.

ബന്ധങ്ങളില്‍ വിള്ളലുകള്‍
പലപ്പോഴും നിങ്ങളുടെ ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാവുന്നു. വളരെയധികം സാമ്പത്തിക അസ്ഥിരത ഈ സമയം നേരിടുന്നതും ബന്ധങ്ങളെ കൂടുതല്‍ വഷളാക്കുന്നു. കൂടാതെ കരിയറിലെ വെല്ലുവിളികളും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഇത് വൈകാരികമായ പല പ്രതിസന്ധികളും ഭാവിയിലും ഉണ്ടാക്കാം. വ്യക്തിബന്ധങ്ങളില്‍ പ്രശ്നങ്ങളും പിരിമുറുക്കവും എല്ലാം കൂടുതല്‍ പ്രശ്നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രത്യേകിച്ചും സന്തോഷകരമായ സാഹചര്യങ്ങളില്‍ നിങ്ങള്‍ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാവും.
മന:സമാധാനമില്ലാതാവും
സാമ്പത്തികവും ആരോഗ്യവും ജോലിയും എല്ലാം പ്രതിസന്ധിയിലാവുന്നത് നിങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് എത്തിക്കുന്നു. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തിലുണ്ടാക്കും. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. എത്ര ശ്രമിച്ചാലും സമാധാനം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാവും. ആരോഗ്യത്തെ സംബന്ധിച്ച് മാത്രമല്ല ഭാവിയെക്കുറിച്ചുള്ള ചിന്തകളും നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇതിനെല്ലാം കാരണം പലപ്പോഴും കുബേര കോപം തന്നെയാണ്.



Click it and Unblock the Notifications