Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
ഒന്നിനും പണം തികയില്ല, ചിലവ് കൂടും; എത്രയും വേഗം ഈ വസ്തുക്കള്‍ വീട്ടില്‍ നിന്ന് മാറ്റിക്കോളൂ
സാമ്പത്തിക സമൃദ്ധി ആഗ്രഹിക്കുന്നവരാണ് എല്ലാവരും. പക്ഷേ അനാവശ്യ ചിലവുകളും ആകസ്മിക ധനനഷ്ടവും നമ്മുടെ സാമ്പത്തിക പ്രതീക്ഷകളെല്ലാം തകിടം മറയ്ക്കും. വാസ്തുശാസ്ത്രം അനുസരിച്ച് വീട്ടില്‍ സാമ്പത്തിക സമൃദ്ധി കൈവരണമെങ്കില്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ചിലതെല്ലാം വീട്ടില്‍ നിന്ന് ഒഴിവാക്കുകയും ചിലത് വീട്ടില്‍ കൊണ്ടുവരികയും വേണം. ചില വസ്തുക്കളുടെ സാന്നിധ്യമുള്ള വീട്ടില്‍ ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു. മാത്രമല്ല ഇവയുടെ സാന്നിധ്യം ധനനഷ്ടത്തിന് കാരണമാകുകയും ചെയ്യും.

വാസ്തുശാസ്ത്രം അനുസരിച്ച് വീട്ടില്‍ ഭാഗ്യക്കേട് കൊണ്ടുവരുന്ന, ധനനഷ്ടം ഉണ്ടാക്കുന്ന വസ്തുക്കള്‍ എന്തെല്ലാമാണെന്ന് നോക്കാം. എത്രയും വേഗം ഇവ വീട്ടില്‍ നിന്ന് മാറ്റാന്‍ നോക്കുക.
ഉടഞ്ഞ വിഗ്രഹങ്ങള്‍
വീട്ടില്‍ പൊട്ടിയ നിലയില്‍ ഏതെങ്കിലും ദൈവങ്ങളുടെ ഫോട്ടോകളോ രൂപങ്ങളോ ഉണ്ടെങ്കില്‍ അത് സാമ്പത്തികനഷ്ടവും നെഗറ്റിവിറ്റിയും ഉണ്ടാക്കും. വീട്ടില്‍ അത്തരത്തില്‍ എന്തെങ്കിലും വസ്തുക്കള്‍ ഉണ്ടെങ്കില്‍ അവ എത്രയും വേഗത്തില്‍ ഒഴിവാക്കുക. അതുമാത്രമല്ല, പൂജാമുറിയിലോ പ്രാര്‍ത്ഥിക്കുന്ന ഇടങ്ങളിലോ ഉള്ള പൊട്ടിയ ഏതൊരു വസ്തുവും മാറ്റുക.
കേടുപാട് വന്ന ഫര്‍ണിച്ചര്‍
മേശയോ കസേരയോ അങ്ങനെ പൊട്ടിയ നിലയിലുള്ള ഫര്‍ണിച്ചറുകള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് അശുഭകരമാണ്. വാസ്തുശാസ്ത്രം അനുസരിച്ച് അത്തരം വസ്തുക്കള്‍ വീടിന് ദോഷം വരുത്തിവെക്കും. എത്രയും പെട്ടെന്ന് അത്തരം വസ്തുക്കള്‍ വീട്ടില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുക.
കത്തിയ വിളക്കോ, മെഴുകുതിരിയോ
ഒരിക്കല്‍ കത്തിച്ച വിളക്കുതിരിയോ മെഴുകുതിരിയോ വീണ്ടും ഉപയോഗിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കുക. കാരണം കത്തിച്ച വിളക്കോ തിരിയോ വീണ്ടും ഉപയോഗിക്കുന്നത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന കാര്യമാണ്.
പഴയതും ഉപയോഗമില്ലാത്തതുമായ വസ്ത്രം
കീറിയതും പഴകിയതും ഉപയോഗിക്കാത്തതുമായ വസ്ത്രങ്ങള്‍ വീട്ടില്‍ കൂനക്കൂടി കിടക്കുന്നതും സൂക്ഷിച്ചുവെക്കുന്നതും അശുഭകരമാണ്. ഇവയുടെ അളവ് കൂടുന്നതിനനുസരിച്ച് വീട്ടില്‍ നെഗറ്റീവ് എനര്‍ജിയും കൂടും. അത്തരം വസ്തുക്കള്‍ ഉടന്‍ മാറ്റുകയോ ഉപയോഗയോഗ്യമായവ ആവശ്യക്കാര്‍ക്ക് കൊടുക്കുകയോ ചെയ്യുക.
ഉണങ്ങിയ പൂക്കള്‍, ഇലകള്‍
വീടിനുള്ളിലെ ഓരോ ചെറിയ വസ്തുക്കളും ആ വീട്ടിലെ അന്തരീക്ഷത്തെയും ഊര്‍ജനിലയെയും ബാധിക്കുന്നുണ്ടെന്ന് വാസ്തുശാസ്ത്രം പറയുന്നു. ഉണങ്ങിയ പൂക്കളോ ഇലകളോ ചെടികളോ വീട്ടില്‍ സൂക്ഷിക്കാതിരിക്കുക. കാരണം ഇവ സാമ്പത്തികനഷ്ടം വരുത്തിവെക്കും. അതേസമയം ഫ്രഷ് ആയ പുഷ്പങ്ങളം ചെടികളും വീട്ടില്‍ വെക്കുന്നത് ശുഭകരമാണ്.
അനാവശ്യ സാധനങ്ങള്‍
വീട്ടില്‍ അനാവശ്യമായ പഴയ വസ്തുക്കള്‍ കുന്നുകൂടി കിടക്കുന്നത് ഒട്ടും നന്നല്ല. ആവശ്യമില്ലെന്ന് തോന്നുന്നവ അപ്പപ്പോള്‍ നീക്കം ചെയ്യുക. രണ്ടുമനസ്സില്‍ വേണ്ടാത്ത ഒരു സാധനവും വീട്ടില്‍ സൂക്ഷിക്കാതിരിക്കുക. അത്തരം വസ്തുക്കള്‍ ശനിദോഷവും രാഹു ദോഷവും വിളിച്ചുവരുത്തുമെന്നാണ് വിശ്വാസം. ഈ ഗ്രഹങ്ങളുടെ ദോഷഫലങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിന് വീട് എപ്പോഴും അനാവശ്യവസ്തുക്കള്‍ ഇല്ലാതെ വൃത്തിയാക്കി വെക്കുക.
നിന്നുപോയ ഘടികാരം
ഘടികാരം സമയം അറിയാനുള്ളത്. പ്രവര്‍ത്തിക്കാത്ത ഘടികാരം സമയത്തിനും ധനത്തിനും തടസ്സമായി വര്‍ത്തിക്കും. ഒന്നുകില്‍ അവ കേടുപാട് തീര്‍ത്ത് വീണ്ടും പ്രവര്‍ത്തനസജ്ജമാക്കുക. അതിന് കഴിയാത്തപക്ഷം അല്ലെങ്കില്‍ ഉപേക്ഷിക്കുക. കാരണം ഓടാത്ത ഘടികാരം വീട്ടില്‍ വെക്കുന്നത് ആ വീടിനും വീട്ടിലുള്ളവര്‍ക്കും പുരോഗതി നല്‍കില്ല.



Click it and Unblock the Notifications
