Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കണ്ണടച്ച് തീരും മുന്‍പ് കടങ്ങള്‍ തീരും, ഒരു നാണയമൂല്യം നൂറിരട്ടി ഫലം നല്‍കും, ധനവരവിന് വാസ്തു
വാസ്തുശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവര് നമുക്ക് ചുറ്റും ഉണ്ട്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും കോട്ടങ്ങളും അടിസ്ഥാനമായി വാസ്തുവിനുള്ള പങ്കിനേയും പരാമര്‍ശിക്കുന്നു. വീടുകളിലും ചുറ്റുപാടുകളിലും ഉള്ള ഊര്‍ജ്ജത്തെ സ്വാധീനിക്കുന്നതാണ് വാസ്തു എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ നാം വീട്ടില്‍ സൂക്ഷിക്കുന്ന അല്ലെങ്കില്‍ സൂക്ഷിക്കേണ്ട പല കാര്യങ്ങളും വാസ്തുപ്രകാരം അല്ലെങ്കില്‍ അത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ജീവിതത്തില്‍ ഉണ്ടാക്കിയേക്കാം.
വാസ്തുപ്രകാരം ചെയ്യുന്ന പല കാര്യങ്ങളും നമ്മുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സന്തോഷം, ആരോഗ്യം, അഭിവൃദ്ധി എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. കാരണം വാസ്തുപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും സമൃദ്ധി ഉറപ്പാക്കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുന്നതിനും വേണ്ടി വീട്ടില്‍ പണം എവിടെ സൂക്ഷിക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഏതൊക്കെ ദിക്കില്‍ വേണം പണം സൂക്ഷിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്.

വടക്ക്: സമ്പത്ത് മേഖല
വാസ്തുശാസ്ത്രപ്രകാരം വടക്ക് ഭാഗം സമ്പത്തുമായി ബന്ധപ്പെട്ട് വരുന്നതാണ്. ഇത് പ്രാഥമികമായി സമ്പത്തിന്റെ ഉറവിടമേഖലയായാണ് കണക്കാക്കുന്നത്. മാത്രമല്ല കുബേരന് ഭരിക്കുന്നിടമാണ് വടക്ക് ദിക്ക്. അത് മാത്രമല്ല നിങ്ങളുടെ വീടിന്റെ വടക്ക് ഭാഗത്ത് പണം സൂക്ഷിക്കുന്നത് മൂലം അത് ജീവിതത്തില്‍ ഐശ്വര്യവും വെച്ചടി വെച്ചടി ഉയര്‍ച്ചയും വരുന്നു. അത് മാത്രമല്ല നിങ്ങളുടെ വാലറ്റ്, പേഴ്സ് എന്നിവയും വടക്ക് ദിക്കില്‍ സൂക്ഷിക്കേണ്ടതാണ്. മാത്രമല്ല ഇത് വടക്ക് ഭാഗത്ത് തുറക്കുന്ന തരത്തിലുള്ളതായിരിക്കണം എന്നതും ശ്രദ്ധിക്കണം. ഇത് പോസിറ്റീവ് ഊര്‍ജ്ജത്തെ വര്‍ദ്ധിപ്പിക്കുന്നു.
വടക്കുകിഴക്ക്: ആത്മീയ സമ്പത്തിന്റെ ശക്തി
ശുക്രന്റെ ഭരണ സ്ഥാനമാണ് വടക്ക് കിഴക്ക് എന്ന് പറയുന്നത്. ഇത് നിങ്ങളുടെ ജീവിതത്തിലേക്ക് സ്ഥിരമായ സമ്പത്തിന്റെ ഒഴുക്കിലേക്ക് എത്തുന്നു. മാത്രമല്ല വിലപിടിപ്പുള്ള വസ്തുക്കള്‍ പ്രത്യേകിച്ച് വിലയേറിയ ആഭരണങ്ങള്‍ എന്നിവയെല്ലാം ഇപ്രകാരം ഈ ദിക്കില്‍ സൂക്ഷിക്കാവുന്നതാണ്. കൂടാതെ പ്രധാനപ്പെട്ട സാമ്പത്തിക രേഖകള്‍ എല്ലാം തന്നെ ഈ ദിക്കില്‍ സൂക്ഷിക്കുന്നത് സാമ്പത്തിക അഭിവൃദ്ധിയുണ്ടാക്കുന്നു. കൂടാതെ സമ്പത്ത് നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
തെക്ക്-പടിഞ്ഞാറ്: സ്ഥിരതയും സുരക്ഷയും
പണം എപ്പോഴും തെക്ക് പടിഞ്ഞാറ് ദിക്കില്‍ സൂക്ഷിക്കുന്നത് സമ്പത്തിന്റെ കാര്യത്തില്‍ സ്ഥിരതയും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്നു. സമ്പാദ്യമോ നിക്ഷേപമോ എല്ലാം വര്‍ദ്ധിക്കുന്നതിന് ഇത് കാരണമാകുന്നു. മാത്രമല്ല കാലക്രമേണ സാമ്പത്തിക സുരക്ഷിതത്വം ഇവര്‍ നേടിയെടുക്കുന്നു. തെക്ക് പടിഞ്ഞാറ് ദിശയില്‍ സൂക്ഷിച്ചിരിക്കുന്ന സേഫ് വൃത്തിയുള്ളതും ഈ ദിക്ക് ചിട്ടയുള്ളതും ആണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത് സമ്പത്തിന്റെ സ്ഥിരതയ്ക്ക് സഹായിക്കുന്നു.
കിഴക്ക്: പുതിയ അവസരങ്ങളുടെ ഇടം
സൂര്യനാണ് കിഴക്കിനെ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ തുടക്കത്തിന്റേയും അവസരങ്ങളുടേയും ഇടമാണ് കിഴക്ക് എന്ന കാര്യത്തില്‍ സംശയം വേണ്ട. പണത്തിന് ക്ഷാമമോ സാമ്പത്തിക പ്രതിസന്ധികളോ ഇല്ലാതിരിക്കുന്നതിന് കിഴക്ക് ദിക്കില്‍ പണം സൂക്ഷിക്കേണ്ടതാണ്. മാത്രമല്ല പുതിയ അവസരങ്ങളും വരുമാനവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. മാത്രമല്ല പണം കിഴക്ക് ദിക്കില്‍ സൂക്ഷിക്കുന്നത് വഴി അത് പുതിയ സാമ്പത്തിക വഴികള്‍ക്കും കാരണമാകുന്നു. കൂടാതെ മനസ്സിന്റെ തെളിമയ്ക്കും സാമ്പത്തിക വ്യക്തതയ്ക്കും സഹായിക്കുന്നു.
തെക്ക് - കിഴക്ക് ഒഴിവാക്കണം
പണം തെക്ക് കിഴക്ക് സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇത് ശുക്രന്റെ ദിക്കാണെങ്കില്‍ പോലും പണവും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്നതിന് അനുയോജ്യമല്ല. മാത്രമല്ല ഇത് പലപ്പോഴും ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുന്നതില്‍ തടസ്സം നേരിടുന്നു. അതുകൊണ്ട് തന്നെ തെക്ക് കിഴക്ക് ഒരു നാണയം പോലും സൂക്ഷിക്കുന്നത് പോലും ദോഷഫലത്തിലേക്കും ദാരിദ്ര്യത്തിലേക്കും എത്തുന്നു.



Click it and Unblock the Notifications
