Latest Updates
-
ഓഗസ്റ്റ് 28: നാലാം ഓണനാളിൽ ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം, യാത്രകളും ഷോപ്പിംഗും എളുപ്പമാകും! -
ഓണം-രാഖി ദിനത്തിൽ ഭാഗ്യം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ ഇന്നത്തെ ഫലവും ലളിതമായ പരിഹാരങ്ങളും അറിയാം -
രാഖി ആഘോഷത്തിന് മുന്നോടിയായി ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് അനുകൂല സമയം -
ഇന്ന് രാത്രി സിദ്ധയോഗം: ഓണം-രാഖി തിരക്കുകൾക്കിടയിൽ ഈ സമയം പണമിടപാടുകൾക്ക് ഉത്തമം! -
കടുത്ത വെയിലിലും യാത്രകളിലും ചർമ്മം കരിഞ്ഞുപോകുമോ? തിളക്കം നിലനിർത്താൻ ഈ സൺസ്ക്രീൻ ടിപ്സ് മറക്കരുത് -
ഓണസദ്യയ്ക്ക് ഇരിപ്പിടം ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; അതിഥികൾക്ക് സന്തോഷം നൽകാൻ എളുപ്പവഴികൾ -
അവസാന നിമിഷം ഓണം പൂക്കളം ഒരുക്കുകയാണോ? രാശിപ്രകാരം പൂക്കൾ തിരഞ്ഞെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
അതിഥികളെ വരവേൽക്കാൻ വീടിന്റെ കവാടം ഒരുങ്ങുന്നുണ്ടോ? വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വാടകവീടാണോ? സ്വർണ്ണം സൂക്ഷിക്കാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഐശ്വര്യം കൂടും! -
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും
ഗണപതിയെ വീട്ടില്‍ വയ്ക്കാന്‍ വാസ്തു
വീട്ടിലും നാം ഗണപതിയുടെ ചിത്രങ്ങളും ഗണേശവിഗ്രഹങ്ങളും വയ്ക്കാറുണ്ട്. ഇവ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരു
ഗണപതി അഥവാ വിഘ്നേശ്വരന് എല്ലാ വിഘ്നങ്ങളുമകറ്റുന്നയാളെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ ഏതു നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴും പൂജാദി കര്‍മങ്ങളിലുമെല്ലാം ആദ്യത്തെ പൂജ വിഘ്നേശ്വരനായിരിയ്ക്കും. തടസങ്ങള്‍ മാറാന്‍ ഇത് അത്യുത്തമാണെന്നാണ് വിശ്വാസം.
വീട്ടിലും നാം ഗണപതിയുടെ ചിത്രങ്ങളും ഗണേശവിഗ്രഹങ്ങളും വയ്ക്കാറുണ്ട്. ഇവ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്ന വിശ്വാസം തന്നെയാണ് കാരണം.
എന്നാല്‍ വീട്ടില്‍ ഗണേശവിഗ്രഹവും ഫോട്ടോകളും വയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. വാസ്തു പ്രകാരമാണ് ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. അല്ലെങ്കില്‍ ഇത് ദോഷഫലമാകും കൊണ്ടുവരിക. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ, വിഘ്നേശ്വരനെ വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍.

പൂമുഖ വാതിലില്‍
ഗണേശന്റെ ഫോട്ടോ വീടിന്റെ പൂമുഖ വാതിലില്‍ വയ്ക്കുന്നത് ഏറെ നല്ലതാണ്. പ്രത്യേകിച്ചും പുതുതായി വീടു മാറുമ്പോഴോ വാങ്ങുമ്പോഴോ.

തെക്കുവശത്തു വയ്ക്കരുത്
ഗണേശനെ ഒരിക്കലും തെക്കുവശത്തു വയ്ക്കരുത്. ഇത് ദോഷങ്ങള്‍ വരുത്തുമെന്നാണ് വിശ്വാസം.

ദാമ്പത്യം, മറ്റു കുടുംബബന്ധങ്ങള്‍
ദാമ്പത്യം, മറ്റു കുടുംബബന്ധങ്ങള്‍ എന്നിവയില്‍ സ്ഥിരത വേണമെന്നതാണ് ഉദ്ദേശ്യമെങ്കില്‍ ഗണേശചിത്രം വടക്കോ വടക്കുകിഴക്കോ ആയി വയ്ക്കാം.

ഡൈനിംഗ് മുറിയില്‍
ഡൈനിംഗ് മുറിയില്‍ ഗണപതി വിഗ്രഹമോ ഫോട്ടോയോ വയ്ക്കുന്നത് ആരോഗ്യപരമായ ഏറെ നല്ലതാണെന്നാണ് വിശ്വാസം. ഇത് പൊസറ്റീവ് ഊര്‍ജം കൊണ്ടുവരികയും ചെയ്യുന്നു.

ബാത്റൂമിനോടു ചേര്‍ന്ന ചുവരിലോ പരിസരത്തോ
ബാത്റൂമിനോടു ചേര്‍ന്ന ചുവരിലോ പരിസരത്തോ വിഘ്നേശ്വര വിഗ്രഹമോ ഫോട്ടോയോ ചിത്രങ്ങളോ പാടില്ല. ഇത് ദോഷമാണ്.

കിടപ്പുമുറിയില്‍
കിടപ്പുമുറിയില്‍ യാതൊരു കാരണവശാലും ഗണേശവിഗ്രഹമോ ഫോട്ടോയോ പാടില്ല. ഇത് നല്ലതല്ല.

നൃത്തം ചെയ്യുന്ന
നൃത്തം ചെയ്യുന്ന ഗണേശന്, ഗണേശന് മാത്രമല്ല, യാതൊരു ദേവതകളുടേയും ചിത്രങ്ങളോ വിഗ്രഹമോ നല്ലതല്ലെന്നാണ് പറയുന്നത്. ഇത് രൗദ്രഭാവം സൂചിപ്പിയ്ക്കുന്നതാണ് കാരണം. നടരാജ വിഗ്രഹവും ഇതുപോലെ വീട്ടില്‍ വയ്ക്കരുതെന്നാണ് പ്രമാണം.

വെളുത്ത ഗണപതി
സന്തോഷത്തിനും അഭിവൃദ്ധിയ്ക്കും സാമ്പത്തികഭദ്രതയ്ക്കും വെളുത്ത ഗണപതി വിഗ്രഹമോ ഫോട്ടോയോ ചിത്രങ്ങളോ നല്ലതാണ്.

മാവ്, ആല്, ആര്യവേപ്പ്
മാവ്, ആല്, ആര്യവേപ്പ് എന്നീ മരങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ഗണേശവിഗ്രഹങ്ങള്‍ വാതില്ക്കല് വയ്ക്കുന്നത് വീടിന് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇത് പൊസറ്റീവ് ഊര്‍ജവും നല്ല ഭാഗ്യവും നല്‍കും.

ക്രിസ്റ്റല്‍
ക്രിസ്റ്റല്‍ കൊണ്ടു നിര്‍മിച്ച ഗണേശവിഗ്രഹങ്ങള്‍ വീട്ടിലെ വാസ്തുദോഷങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. ഇവയ്ക്കു വില കൂടുതലെങ്കിലും.

പൂജാമുറിയില്‍
പൂജാമുറിയില്‍ ഒന്നില്‍ കൂടുതല്‍ ഗണപതി വിഗ്രഹങ്ങള്‍ പാടില്ല. ഇത് ഗണപതിയുടെ പത്നിമാരായ റിഥി, സിദ്ധി എന്നിവരുടെ അപ്രീതിയ്ക്കു കാരണമാകുമെന്നു പറയപ്പെടുന്നു.

ഇരിയ്ക്കുന്ന ഗണപതിവിഗ്രഹമാണ്
ഇരിയ്ക്കുന്ന ഗണപതിവിഗ്രഹമാണ് വീട്ടിലേയ്ക്ക് ഏറെ നല്ലത്. ഇത് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരും.ജോലിസ്ഥലത്ത് നില്ക്കു ന്ന ഗണേശ വിഗ്രഹമാണ് ഏറെ നല്ലത്.

നേരെയുള്ള തുമ്പിക്കൈയുള്ള ഗണേശപ്രതിമകള്‍
നേരെയുള്ള തുമ്പിക്കൈയുള്ള ഗണേശപ്രതിമകള്‍ വിരളമാണ്. എന്നാല്‍ ഇവ ഏറെ നല്ലതുമാണ്. പ്രത്യേകിച്ചു വീട്ടിലുള്ളവരുടെ മാനസിക സന്തോഷത്തിനും കുട്ടികളുടെ ആരോഗ്യത്തിനും നല്ലതിനും.



Click it and Unblock the Notifications