Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ദോഷങ്ങള്‍ വഴിമുടക്കും, വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി; വാസ്തുദോഷം വരുത്തും ഈ വസ്തുക്കള്‍
പലരും വിശ്വസിക്കില്ലെങ്കിലും ഈ ലോകത്ത് നല്ല ഊര്‍ജങ്ങളും ചീത്ത ഊര്‍ജങ്ങളും ഉണ്ട്. അതുപ്രകാരം, വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാനായി പലരും പല സാധനങ്ങളും വാങ്ങി വയ്ക്കുന്നു. എന്നാല്‍ നിങ്ങളുടെ വീട്ടില്‍ തന്നെയുള്ള ചില സാധനങ്ങള്‍ നെഗറ്റീവ് എനര്‍ജിക്കും കാരണമാകും. ഭാഗ്യം, സ്‌നേഹം, സമൃദ്ധി, സാമ്പത്തിക നേട്ടങ്ങള്‍ എന്നിവ ആകര്‍ഷിക്കുന്നതിനായി പലതരം വസ്തുക്കളും മറ്റും വീട്ടില്‍ വയ്ക്കുന്നവരുണ്ട്.
എന്നിരുന്നാലും, ചില വസ്തുക്കള്‍ നെഗറ്റീവ് എനര്‍ജി ആകര്‍ഷിക്കുകയും പോസിറ്റീവ് എനര്‍ജി പുറപ്പെടുവിക്കുന്നതുമായ ചില സമയങ്ങളുണ്ട്. ഇത് വീടിനുള്ളിലും നിങ്ങള്‍ക്കും നെഗറ്റീവ് ഊര്‍ജ്ജം വളര്‍ത്താന്‍ കാരണമാകും. അതുകാരണം നിങ്ങള്‍ക്ക് പല പ്രശ്‌നങ്ങളും നേരിടേണ്ടിവന്നേക്കാം. ഹിന്ദുമതത്തില്‍ വാസ്തുവിന് പ്രത്യേക പ്രാധാന്യമുണ്ട്. വാസ്തു പ്രകാരം ചില കാര്യങ്ങള്‍ വീട്ടില്‍ വയ്ക്കുന്നത് ദോഷത്തിനും നെഗറ്റീവ് ഊര്‍ജ്ജത്തിനും കാരണമാകും. വീട്ടിലെ പോസിറ്റീവ് ഊര്‍ജത്തിന്റെ ഒഴുക്കിനെയും സന്തുലിതാവസ്ഥയെയും തടസ്സപ്പെടുത്തുന്ന ചില വസ്തുക്കള്‍ ഇതാ.

പഴയ പത്രം
ചില ആളുകള്‍ക്ക് പഴയ പത്രങ്ങള്‍ ശേഖരിച്ച് വയ്ക്കുന്ന ഒരു ശീലമുണ്ട്. അവര്‍ അങ്ങനെ ചെയ്യുന്നതിലൂടെ അവരുടെ വീട്ടില്‍ പഴയ പത്രങ്ങള്‍ കുന്നുകൂടുകയും ചെയ്യുന്നു. വാസ്തുവില്‍ ഇത് വളരെ തെറ്റായി കണക്കാക്കപ്പെടുന്നു. പഴയ പത്രങ്ങളില്‍ പൊടിയും മണ്ണും ശേഖരിക്കപ്പെടുകയും പ്രാണികള്‍ വളരുകയും ചെയ്യുന്നു. ഇവയെല്ലാം കാരണം, നിങ്ങളുടെ വീട്ടില്‍ ഒരുതരം നെഗറ്റീവ് എനര്‍ജി ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത് കുടുംബത്തില്‍ ഭിന്നത സൃഷ്ടിക്കുകയും വീടിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാല്‍, പഴയ പത്രങ്ങള്‍ വീട്ടില്‍ കുന്നുകൂട്ടി ഇടാതെ, കാലാകാലങ്ങളില്‍ നീക്കംചെയ്യുക.
പഴയ പൂട്ടുകള്‍
വാസ്തു പറയുന്നതനുസരിച്ച്, വീട്ടില്‍ പഴയ പൂട്ടുകള്‍ സൂക്ഷിക്കുന്നത് വളരെ നിന്ദ്യമാണ്. ഉപയോഗിക്കാത്തതോ കേടായതോ ആയ ലോക്കുകള്‍ ഉടനടി നീക്കം ചെയ്യണമെന്ന് വാസ്തുശാസ്ത്രം നിര്‍ദേശിക്കുന്നു. ലോക്കുചെയ്ത പൂട്ടുകള്‍ നിങ്ങളുടെ ഭാഗ്യം എന്നെന്നേക്കുമായി തടയുകയും നിങ്ങളുടെ പുരോഗതിയുടെ പാത അടയ്ക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
നിലച്ച ഘടികാരങ്ങള്‍
കേടായ ഘടികാരങ്ങളോ വാച്ചുകളോ വീട്ടില്‍ സൂക്ഷിക്കരുതെന്ന് വാസ്തു നിര്‍ദേശിക്കുന്നു. ചലിക്കുന്ന ക്ലോക്ക് നിങ്ങളുടെ ജീവിതത്തെയാണ് പ്രതിനിധീകരിക്കുന്നത്. സമയം എന്നത് നിങ്ങളുടെ ജീവിതത്തിലെ പ്രതിബന്ധങ്ങളെയും തടസ്സങ്ങളെയും കുറിച്ച് പറയുന്നു. നിങ്ങളുടെ വീട്ടില്‍ ഒരു കേടാതയതോ നിലച്ചതോ യഥാര്‍ത്ഥ സമയം കാണിക്കാത്തതോ ആയ ക്ലോക്കോ വാച്ചോ ഉണ്ടെങ്കില്‍, അത് ഉടനടി നീക്കംചെയ്യണം. കേടായ ഘടികാരങ്ങള്‍ നല്ല സമയം കാണിക്കാതെ, നിങ്ങളുടെ ജീവിതത്തിലെ സന്തോഷം തടയുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
പഴയ ചെരിപ്പുകള്‍
ജ്യോതിഷവും വാസ്തുവും പ്രകാരം പഴയ ചെരിപ്പ് ധരിക്കുന്നത് വളരെ ദോഷകരമാണ്. പഴയ ഷൂസോ ചെരിപ്പോ വീട്ടില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ പോരാട്ടത്തെ കാണിക്കുന്നു. നിങ്ങളുടെ പാദരക്ഷകള്‍ എല്ലായ്പ്പോഴും വൃത്തിയായും വെടിപ്പായും വേണം സൂക്ഷിക്കാന്‍. ശനിയാഴ്ച ദിവസം വീട്ടില്‍ നിന്ന് പഴയ ചെരിപ്പുകള്‍ പുറത്തെറിയണം. ഇത് ശനിയുടെ ദോഷകരമായ ഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രതിവിധിയാണ്.
പഴയ വസ്ത്രങ്ങള്‍
വാസ്തു ശാസ്ത്രം അനുസരിച്ച്, നിങ്ങള്‍ വസ്ത്രം ധരിക്കുന്ന രീതി നിങ്ങളുടെ വിധിയെ പ്രതിഫലിപ്പിക്കുന്നു. കീറിപ്പോയതോ വളരെ പഴയതോ ആയ വസ്ത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കരുതെന്ന് വാസ്തു നിര്‍ദേശിക്കുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ നിങ്ങളുടെ കരിയറില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പറയപ്പെടുന്നു.
പൊട്ടിയ പ്രതിമകള്‍
വാസ്തു പ്രകാരം വീട്ടില്‍ ഒരിക്കലും പൊട്ടിയ പ്രതിമകള്‍ സൂക്ഷിക്കരുത്. ഇത്തരം പ്രതിമകള്‍ വാസ്തു ദോഷങ്ങള്‍ക്ക് കാരണമാകുന്നു. പൊട്ടിയ വിഗ്രഹം സൂക്ഷിക്കുന്നത് വീട്ടിലെ അംഗങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും പറയപ്പെടുന്നു. നിങ്ങളുടെ വീട്ടില്‍ ദേവീദേവന്മാരുടെ പൊട്ടിയ വിഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ അവ ഉടനടി നീക്കംചെയ്യുക.
ഉണങ്ങിയ ചെടികള്‍
ഉണങ്ങിയതോ മുള്ളുള്ളതോ ആയ സസ്യങ്ങള്‍ ഒരിക്കലും വീട്ടില്‍ സൂക്ഷിക്കരുത്. ഉണങ്ങിയ അല്ലെങ്കില്‍ മുള്ളുള്ള ചെടികള്‍ വീട്ടിനുള്ളില്‍ സൂക്ഷിക്കുന്നത് പ്രായമായവരെ ബാധിക്കുന്നുവെന്നും അവരുടെ ആരോഗ്യം മോശമാകുമെന്നും വാസ്തു അഭിപ്രായപ്പെടുന്നു.
പൊട്ടിയ വസ്തുക്കള്‍
തകര്‍ന്ന ഗ്ലാസുകളും പ്ലേറ്റുകളും അത്തരം മറ്റ് വസ്തുക്കളും വീടുകളില്‍ മറച്ചുവെക്കാറുണ്ട്. എന്നാല്‍ കേടായതും പൊട്ടിയതുമായ ഇത്തരം സാധനങ്ങള്‍ നിങ്ങളുടെ വീട്ടിലേക്ക് അസന്തുഷ്ടിയും നെഗറ്റിവിറ്റിയും കൊണ്ടുവരുന്നു. വീട്ടിലെ എന്തെങ്കിലും സാധനം അബദ്ധത്തില്‍ തകര്‍ന്നാല്‍ അത് വീടിന് പുറത്ത് ഉപേക്ഷിക്കുന്നതാണ് നല്ലത്.
നിങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ നല്‍കുന്ന ഇനങ്ങള്‍
നിങ്ങളെ പ്രത്യേകിച്ച് ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത വ്യക്തിയോ തരുന്ന സാധനങ്ങള്‍ ഒരു കാരണവശാലും വീട്ടിനുള്ളില്‍ വയ്ക്കരുത്. അത്തരം വസ്തുക്കള്‍ വീടിന് പുറത്ത് സൂക്ഷിക്കണം.
ചില ചിത്രങ്ങള്‍
യുദ്ധം, ക്രൂര മൃഗങ്ങള്‍, കരയുന്ന കുട്ടി, മുങ്ങുന്ന കപ്പല്‍, ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍, അസ്തമിക്കുന്ന സൂര്യന്‍ തുടങ്ങിയ ചിത്രങ്ങള്‍ വീട്ടില്‍ നെഗറ്റീവ് അന്തരീക്ഷത്തിന് കാരണമാകും. കിടപ്പുമുറിയില്‍ വെള്ളച്ചാട്ടം, സമുദ്രം, മഴ എന്നിവയുടെ ചിത്രങ്ങള്‍ അല്ലെങ്കില്‍ അക്വേറിയം, ജലധാര എന്നിവ ഉണ്ടാകുന്നത് വൈകാരികവും മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.



Click it and Unblock the Notifications