Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
ഗ്രഹദോഷങ്ങളകറ്റാനും ശനി-കേതു ദോഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ആര്യവേപ്പ്
ചില ചെടികളെ വളരെയധികം ആരാധിക്കുന്നവരാണ് നമ്മളില്‍ പലരും. തുളസി, ആര്യവേപ്പ്, കൂവളം, തെച്ചി തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ പല ദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്പം കൂടുതല്‍ കരുതല്‍ ഉള്ളവരാണ് എന്നതാണ്. ഇതില്‍ നമ്മള് വളരെയധികം ആരാധിക്കേണ്ടതാണ് ആര്യവേപ്പ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല ആത്മീയപരമായും വളരെയധികം പ്രാധാന്യമുള്ള ഒരു ചെടി തന്നെയാണ്.
ജ്യോതിഷത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു മരമാണ് ആര്യവേപ്പ്. ഈ വൃക്ഷം ജ്യോതിഷ പ്രകാരം ശനിയും കേതുവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഈ രണ്ട് ഗ്രഹങ്ങളുടേയും ദോഷഫലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്ന തരത്തിലേക്ക് ആണ ആര്യവേപ്പ് നിങ്ങളെ സഹായിക്കുന്നു. ഗ്രഹദോഷങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് എന്നന്നേക്കും മുക്തി നേടുന്നതിന് സാധിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു വൃക്ഷം ഉണ്ടെങ്കില്‍ അതിനെ നട്ടു പിടിപ്പിച്ച് പരിപാലിക്കേണ്ടത് എപ്രകാരമെന്ന് നോക്കാം.

ശനിയും ആര്യവേപ്പും
ശനിയും ആര്യവേപ്പും തമ്മിലുള്ള ബന്ധം അറിഞ്ഞിരിക്കേണ്ടതാണ്. വേപ്പിന്റെ തണ്ട് കൊണ്ട് ഹവനം ചെയ്യുന്നതിലൂടെ ശനിദേവന്റെ കോപം കുറയുകയും ശനിദേവന്റെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളും കുറയും എന്നാണ് വിശ്വാസം. ഇത് ശനിദോഷം ഇല്ലാതാക്കുന്നതിനും ശനിദേവന് അനുഗ്രഹം ചൊരിയുന്നതിനും സഹായിക്കുന്നു. കൂടാതെ കേതുവിന്റെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി വേപ്പില വെള്ളത്തില്‍ കുടിക്കുന്നതും നല്ലതാണ്. ഇത് കേതുവിന്റെ എത്ര വലിയ ദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
പിതൃദോഷത്തില്‍ നിന്ന് പൂര്‍ണമായും മാറ്റം വരുന്നതിനും ജീവിതത്തിലെ എല്ലാ ദോഷഫലങ്ങളേും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. പിതൃക്കളുടെ കോപം നിങ്ങളുടെ മേല്‍ ഉണ്ടെങ്കില്‍ അതില്‍ നിന്ന് പരിഹാരം കാണുന്നതിനും ജീവിതത്തില്‍ ഐശ്വര്യപൂര്‍ണമായി മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും ആര്യവേപ്പിനെ പരിപാലിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സാധിക്കുന്നു.

വേപ്പ് പിതൃദോഷം അകറ്റുന്നു
പിതൃദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ആര്യവേപ്പ് ഉപയോഗിക്കാവുന്നതാണ്. വേപ്പ് ദൈവീക ശക്തികളുടെ ഇടമാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി വീടിന്റെ തേക്ക് പടിഞ്ഞാറ് കോണില്‍ വേപ്പ് നടുന്നതിന് ശ്രദ്ധിക്കുക. ഇതിലൂടെ പിതൃദോഷം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല നിങ്ങള്‍ക്കുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഇതിലൂടെ പിതൃക്കളുടെ അനുഗ്രഹവും കൃപയും ലഭിക്കുന്നു.
ശനിദോഷത്തിന്
ഏറ്റവും കൂടുതല്‍ നിങ്ങളെ ദോഷത്തിലേക്കും പ്രശ്നത്തിലേക്കും എത്തിക്കുന്നത് ശനിയാണ്. ശനിയുടെ ദോഷഫലം പലപ്പോഴും നിങ്ങളെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. ശനിദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ശനിദേവന്റെ അനുഗ്രഹം ലഭിക്കുന്നതിനും വേണ്ടി ആര്യവേപ്പിന്റെ മാല ധരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ശനിദോഷത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു, ഇത് കൂടാതെ ശനി അനുഗ്രഹഭാവത്തില്‍ നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
കേതുദോഷത്തെ ഇല്ലാതാക്കുന്നതിന്
കേതു ദോഷത്തേയും അമിത ദോഷഫലമായാണ് കണക്കാക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഞായറാഴ്ച വേപ്പ് മരത്തില്‍ വെള്ളം സമര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ജ്യോതിഷ പ്രകാരം വീടിന്റെ തെക്ക് ദിശയില്‍ നടുന്നതിന് ശ്രദ്ധിക്കുക. ഇത് കേതു ദോഷത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ജീവിതം സന്തോഷത്തിലേക്കും സമാധാനത്തിലേക്കും ആക്കുന്നതിന് വേണ്ടി സഹായിക്കുന്നു.

വേപ്പിന്റെ മഹത്വം
ഹിന്ദുവിശ്വാസ പ്രകാരം വേപ്പിന് വളരെയധികം പ്രാധാന്യമുണ്ട്. വീടിന് പുറത്ത് വേപ്പ് മരം വെച്ച് പിടിപ്പിക്കുന്നത് നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ഗ്രഹദോഷങ്ങളായ ശനി, ചൊവ്വ, രാഹു-കേതു എന്നിവരുടെ ദോഷഫലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആര്യവേപ്പ് പരിപാലിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ദൈവാനുഗ്രഹം ഉണ്ടാവുന്നു. വേപ്പ് മരത്തിനെ ആരാധിക്കുന്നതിലൂടെ ചൊവ്വയുടെ എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു. ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
വാസ്തുദോഷങ്ങളെ അകറ്റുന്നു
വാസ്തുദോഷങ്ങളെ അകറ്റുന്നതിനും സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ്. കാരണം വേപ്പ് മരത്തിലാണ് നിമാരി ദേവി കുടി കൊള്ളുന്നത്. അതുകൊണ്ട് തന്നെ വേപ്പ് മരത്തെ ആരാധിക്കുന്നതിലൂടെ വാസ്തു ദോഷങ്ങളെ ഇല്ലാതാക്കുന്നതിനും പിതൃദോഷത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പിതൃതര്‍പ്പണം നടത്തുന്നതിനും പലരും ആര്യവേപ്പിന്റെ തണ്ടും മറ്റും ഉപയോഗിക്കുന്നതിന് പിന്നില്‍ ഇത് തന്നെയാണ് കാരണം. വേപ്പിന്റെ പുക ദുഷ്ടശക്തിയെ അകറ്റുന്നതിനും നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ജ്യോതിഷത്തില്‍ വേപ്പിന്റെ പ്രാധാന്യം
ജ്യോതിഷത്തില്‍ ആര്യവേപ്പ് ഉപയോഗിക്കുന്നതിലൂടെ അത് ഹനുമാനെ പ്രീതിപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഇത് വഴി ശനിദോഷവും ചൊവ്വാദോഷവും കേതു ദോഷവും മാറുന്നു. കൂടാതെ ദിവസവും കുളിക്കുന്ന വെള്ളത്തില്‍ ആര്യവേപ്പില ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ നെഗറ്റീവ് എനര്‍ജിയും ഗ്രഹദോഷങ്ങളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് എല്ലാ രാശിക്കാര്‍ക്കും ഗുണങ്ങള്‍ നല്കുന്നു എന്നതാണ് സത്യം. ഗ്രഹാധിപന്റെ സ്ഥാനം മോശമാണെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആര്യവേപ്പിനെ ആരാധിക്കാവുന്നതാണ്.



Click it and Unblock the Notifications
