Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
കടക്കെണി മരണക്കെണിയാകരുത്; കടത്തില് നിന്ന് കരകയറാന് വാസ്തു പറയും പരിഹാരങ്ങള്
ജീവിതത്തില് സമാധാനവും ഐക്യവും ആസ്വദിക്കാന് വായ്പയും കടവും ഇല്ലാത്തവനായിരിക്കുക എന്നത് പ്രധാനമാണ്. എന്നാല് മോശം സാമ്പത്തിക തീരുമാനങ്ങള് കാരണം പലരും കടക്കെണിയില് വീഴുന്നു. ആളുകള്ക്ക് അവരുടെ ആഗ്രഹങ്ങളും ചിലപ്പോള് ആവശ്യങ്ങളും നിറവേറ്റുന്നതിനായി വായ്പകള് എടുക്കേണ്ടിവരുന്നു. ബാങ്കുകളില് നിന്നും സുഹൃത്തുക്കളില് നിന്നും പരിചയക്കാരില് നിന്നുമെല്ലാം വായ്പയെടുത്ത് കൂട്ടി പലരും കടക്കെളിയില് വീണുപോകുന്നു.
കടം ഒരു വ്യക്തിയുടെ ജീവിതം നരകതുല്യമാക്കുന്നു. അത്തരമൊരു സാഹചര്യത്തില്, ചില പരിഹാരങ്ങള് നിങ്ങള് ചെയ്യുന്നതിലൂടെ കടത്തിന്റെ പ്രശ്നത്തില് നിന്ന് ആശ്വാസം ലഭിക്കുമെന്ന് വാസ്തു പറയുന്നു. നിങ്ങളുടെ ചുറ്റുപാടില് നല്ല ഊര്ജം നിലനിര്ത്തിയാല് എപ്പോഴും പണത്തിന്റെ സ്ഥിരമായ ഒഴുക്ക് ലഭിക്കും. അതിനായി വാസ്തു തത്ത്വങ്ങള് അനുസരിച്ച് ചില കാര്യങ്ങള് ചെയ്താല് മതി. കടക്കെണിയില് നിന്ന് രക്ഷനേടാന് വാസ്തു പറയുന്ന പരിഹാരങ്ങള് ഇതാ.

കണ്ണാടി
വാസ്തു ശാസ്ത്രം അനുസരിച്ച്, കടബാധ്യതയില് നിന്ന് മുക്തി നേടാന് നിങ്ങള് വീട്ടിലോ കടയിലോ വടക്ക് കിഴക്ക് ദിശയില് കണ്ണാടി സ്ഥാപിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് തന്റെ കടത്തില് നിന്ന് പെട്ടെന്ന് മുക്തി നേടാനാകും. ഇതുകൂടാതെ, നിങ്ങള്ക്ക് വായ്പയുണ്ടെങ്കില്, അത് തിരിച്ചടയ്ക്കാനുള്ള ഏറ്റവും നല്ല ദിവസമായി ചൊവ്വാഴ്ച കണക്കാക്കപ്പെടുന്നു. ചൊവ്വാഴ്ച പണം തിരികെ നല്കുന്നതിലൂടെ നിങ്ങളുടെ കടം ഉടന് പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു.
ലക്ഷ്മി, കുബേര വിഗ്രഹങ്ങള്
നിങ്ങള് കടക്കെണിയിലായി അത് തിരിച്ചടയ്ക്കാന് കഴിയുന്നില്ലെങ്കില്, ലക്ഷ്മി ദേവിയുടെയും കുബേരന്റെയും വിഗ്രഹങ്ങള് നിങ്ങളുടെ വീടിന്റെയോ കടയുടെയോ ഓഫീസിന്റെയോ വടക്ക് ദിശയില് സ്ഥാപിച്ച് ആരാധിക്കുക. ഇങ്ങനെ ചെയ്താല് കടബാധ്യതയില് നിന്ന് പെട്ടെന്ന് രക്ഷപ്പെടാനാകും.
ലോക്കര്
വാസ്തു ശാസ്ത്രത്തില് പറയുന്നത് കടബാധ്യതയില് നിന്ന് മുക്തി നേടുന്നതിന്, നിങ്ങളുടെ ലോക്കര് വീടിന്റെ ശരിയായ ദിശയില് സൂക്ഷിക്കണം എന്നാണ്. നിങ്ങളുടെ വീടിന്റെയോ കടയുടെയോ സേഫ് എപ്പോഴും വടക്കോട്ട് ആയിരിക്കണമെന്ന് ഓര്മ്മിക്കുക. വീടിന്റെ തെക്ക്-പടിഞ്ഞാറ് മൂലയും ലോക്കര് സൂക്ഷിക്കാന് നല്ലതായി കണക്കാക്കപ്പെടുന്നു. ശരിയായ ദിശയില് ലോക്കര് സൂക്ഷിക്കുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും.
കുളിമുറിയുടെ ദിശ
വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെയോ കടയുടെയോ ഭിത്തി കടും നീല നിറത്തിലായിരിക്കരുത്. ഇത് ചെയ്യുന്നതിലൂടെ ആളുകള്ക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം. നിങ്ങള് കടക്കെണിയില് അകപ്പെട്ടേക്കാം. ഇത് ഒഴിവാക്കാന്, വീട്ടില് ഇളം നിറങ്ങള് ഉപയോഗിക്കണം. ഇതുകൂടാതെ വീടിന്റെ കുളിമുറി ഒരിക്കലും തെക്ക് പടിഞ്ഞാറ് ദിശയിലായിരിക്കരുത്. ഇതുമൂലം ഒരു വ്യക്തിയുടെ കടബാധ്യത വര്ദ്ധിക്കുന്നു.
തുളസി ആരാധന
കടബാധ്യത അകറ്റാന് തുളസിച്ചെടിക്ക് ദിവസവും വെള്ളം അര്പ്പിക്കുകയും എല്ലാ ദിവസവും വൈകുന്നേരം തുളസിച്ചെടിക്ക് ചുവട്ടില് നെയ്യ് വിളക്ക് തെളിയിക്കുകയും വേണം. ഇത് ചെയ്യുന്നത് വീട്ടില് പോസിറ്റിവിറ്റി വരുകയും ലക്ഷ്മി ദേവിയുടെ അനുഗ്രഹം വര്ഷിക്കുകയും ചെയ്യുന്നു. ഈ പരിഹാരത്തിലൂടെ, നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ഏതാനും ദിവസങ്ങള്ക്കുള്ളില് പരിഹരിക്കാന് കഴിയും.
ഉറക്കത്തിന്റെ സ്ഥാനം
കടക്കെണിയില് പെട്ടയാളാണ് നിങ്ങളെങ്കില് നിങ്ങളുടെ ഉറക്കത്തിന്റെ സ്ഥാനം മാറ്റുക. വായ്പയെടുത്ത അല്ലെങ്കില് ഏതെങ്കിലും തരത്തിലുള്ള കടത്തിന് വിധേയനായ വ്യക്തി എല്ലായ്പ്പോഴും തെക്കുപടിഞ്ഞാറന് ദിശയിലുള്ള ഒരു മുറിയില് ഉറങ്ങണം.
ജനലുകളുടെ സ്ഥാനം
കിടപ്പുമുറിയുടെ വടക്കുപടിഞ്ഞാറന് അല്ലെങ്കില് തെക്ക് പടിഞ്ഞാറ് ദിശയില് വാതിലുകളോ ജനാലകളോ ഇല്ലെന്ന് ഉറപ്പാക്കുക. ആ ദിശയില് ഏതെങ്കിലും ജാലകങ്ങളോ ഗേറ്റോ ഉണ്ടെങ്കില്, അത് അടച്ചിടുക. അങ്ങനെ ചെയ്യുന്നത് നെഗറ്റീവ് എനര്ജി വീട്ടില് പ്രവേശിക്കാന് അനുവദിക്കില്ല.
മതിലിന്റെ സ്ഥാനം
വീടിന്റെ വടക്ക് ദിശയില് ഉയര്ന്ന അതിര്ത്തി മതിലുകളുണ്ടെങ്കില്, അവയുടെ ഉയരം കുറയ്ക്കുകയും തെക്ക് മേഖലയിലെ മതിലുകള് അല്പ്പം ഉയരത്തിലാക്കുകയും ചെയ്യുക. വടക്ക്, കിഴക്ക് അല്ലെങ്കില് വടക്ക് കിഴക്കന് മേഖലയിലേക്ക് ഒരു ചായ്വും നല്കുക.



Click it and Unblock the Notifications
