Latest Updates
-
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം!
വീട്ടില്‍ സമ്പത്തും പണവും വന്നുചേരും, ഊര്‍ജ്ജവും ഐശ്വര്യവും നിറയും, ചെയ്യേണ്ട അഞ്ചുകാര്യങ്ങള്‍
വാസ്തുശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയില്‍ വീടുകള്‍ പണിയാറ്. വീട്ടിലേക്കുള്ള ഊര്‍ജ്ജത്തിന്റെ ഒഴുക്ക് അവിടെ താമസിക്കുന്നവരുടെ ക്ഷേമവും മൊത്തത്തിലുള്ള ശാന്തതയും സമാധാനവും ഉറപ്പാക്കിയാകണമെന്ന് വാസ്തുശാസ്ത്രം നിര്‍ദ്ദേശിക്കുന്നു. ഒരു വീട്ടിലെ മുറികളുടെ സ്ഥാനവും വസ്തുക്കള്‍ വെച്ചിരിക്കുന്ന രീതിയും മറ്റ് ക്രമീകരണങ്ങളുമെല്ലാം ആ വീടിന്റെ എനര്‍ജിയെയും അവിടെ ജീവിക്കുന്നവരുടെ സന്തോഷത്തെയും സാമ്പത്തികസ്ഥിതിയെയും സ്വാധീനിക്കും.

വീട്ടിനുള്ളില്‍ ചെറിയ ചില അഡ്ജെസ്റ്റുമെന്റുകള്‍ വരുത്തിയാല്‍ ജീവിതത്തിലേക്ക് ഐശ്വര്യവും സമ്പത്തും വന്നുചേരുമെന്ന് വാസ്തുശാസ്ത്രം പറയുന്നു. അത്തരത്തില്‍ വീട്ടിലേക്ക് പണം വന്നുചേരുന്നതിനും ഐശ്വര്യം നിറയുന്നതിനും സഹായിക്കുന്ന ചില വാസ്തു ടിപ്പ്സ് നോക്കാം.
പ്രധാന കവാടം
വീടിന്റെ പ്രധാന കവാടം ആളുകള്‍ക്ക് വീട്ടിലേക്ക് പ്രവേശിക്കുന്നതിനുള്ള വഴി മാത്രമല്ല. നല്ല അവസരങ്ങളും സമ്പത്തും വീട്ടിലേക്ക് വന്നെത്തുന്നതിനുള്ള വഴി കൂടിയാണ്. പോസിറ്റീവ് എനര്‍ജിയെ വീട്ടിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രവേശന കവാടം എപ്പോഴും വൃത്തിയുള്ളതും ഒതുക്കമുള്ളതും സ്വീകരിക്കുന്ന രീതിയിലുള്ളതും ആയിരിക്കണം. വാതില്‍ തുറക്കുമ്പോള്‍ ഏതെങ്കിലും രീതിയിലുള്ള ശബ്ദം കേള്‍ക്കുന്നതോ തുറക്കാന്‍ പ്രയാസമുണ്ടാകുന്നതോ നല്ലതല്ല. പ്രവേശന കവാടത്തിന് മുമ്പിലായി പേര് എഴുതിയ ഫലകമോ ഐശ്വര്യകരമായ ചിഹ്നങ്ങളോ മന്ത്രങ്ങളോ വെക്കുന്നത് ഐശ്വര്യകരമാണ്. അതുപോലെ വാതിന് മുമ്പിലായി കയറിവരുന്നയിടത്ത് ഒരു ചവിട്ടി ഡോര്‍മാറ്റ് ഇടാവുന്നതാണ്. നെഗറ്റീവ് എനര്‍ജിയെ വീട്ടില്‍ കയറ്റാതെ പുറത്ത് നിര്‍ത്തുക എന്നതിന്റെ പ്രതീകമായി അതിനെ കണക്കാക്കാം.
വടക്കുദിശ
വാസ്തുശാസ്ത്രം അനുസരിച്ച് വടക്കുദിശ സമ്പത്തിന്റെ മൂര്‍ത്തിയായ കുബേരനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് വീട്ടില്‍ ഈ ദിശ എപ്പോഴും അടുക്കിയൊതുക്കി വൃത്തിയുള്ളതായി നിലനിര്‍ത്താന്‍ ശ്രമിക്കുക. ഒരു കണ്ണാടിയോ മണിപ്ലാന്റോ ഇവിടെ വെക്കുന്നത് ഇത് സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യവും കൊണ്ടുവരും. കണ്ണാടി അതില്‍ തട്ടുന്ന ഊര്‍ജ്ജത്തെ ഇരട്ടിയാക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് വടക്കുദിശയില്‍ കണ്ണാടി വെക്കുന്നത് സമ്പത്ത് ഇരട്ടിയാക്കാന്‍ സഹായിക്കും.
പണപ്പെട്ടി
ഇന്നത്തെ കാലത്ത് പണപ്പെട്ടിയോ ധനവും സ്വര്‍ണ്ണവും സൂക്ഷിക്കുന്ന സ്ഥലമോ വീടുകളില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷേ വീടിന്റെ തെക്ക്പടിഞ്ഞാറ് ദിശയില്‍ ആയിരിക്കണം പണമോ മൂല്യമുള്ള വസ്തുക്കളോ സൂക്ഷിക്കുന്ന സ്ഥലം. സ്ഥിരതയുടെ പ്രതീകമായ ഈ സ്ഥലത്ത് പണം സൂക്ഷിക്കുന്നത് സമ്പത്ത് നിലനിര്‍ത്താന്‍ സഹായിക്കും. അത്തരമൊരു പെട്ടി ഉണ്ടെങ്കില്‍ അത് തുറക്കുമ്പോള്‍ വടക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ദിശകള്‍ക്ക് അഭിമുഖമായി വരണം. ഈ രണ്ട് ദിശകളും സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമാണ്.
അടുക്കള
വാസ്തുശാസ്ത്ര പ്രകാരം വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരിടമാണ് അടുക്കള. ഭക്ഷണമായി മാത്രമല്ല, സമ്പത്തുമായും അടുക്കളയ്ക്ക് ബന്ധമുണ്ട്. അടുക്കള വീടിന്റെ തെക്ക്പടിഞ്ഞാറ് ദിശയില്‍ ആയിരിക്കണം. അഗ്നികോണ് എന്നാണ് ഇതറിയപ്പെടുന്നത്. അടുക്കള എപ്പോഴും വൃത്തിയില്‍ സൂക്ഷിക്കേണ്ടതും പൈപ്പുകളില്‍ നിന്ന് വെള്ളം ലീക്കാകാതെ ഇരിക്കേണ്ടതും സാമ്പത്തിക സമൃദ്ധിക്ക് ആവശ്യമാണ്. വെള്ളം ഇറ്റിപ്പോകുന്നത് നഷ്ടത്തെ സൂചിപ്പിക്കുന്നു. പാചകത്തില്‍ മഞ്ഞളും കുങ്കുമപ്പൂവും ഉപയോഗിക്കുന്നത് ഐശ്വര്യം കൊണ്ടുവരും.
തുളസി, മണിപ്ലാന്റ്
സാമ്പത്തിക സമൃദ്ധിക്കായി വീട്ടില്‍ ഒരു തുളസിയോ മണിപ്ലാന്റോ വേണം. തുളസി ഹിന്ദുക്കളെ സംബന്ധിച്ച് പവിത്രമായ ഒരു ചെടിയാണ്. ഒരു സ്ഥലത്തെ എനര്‍ജിയെ അത് ശുദ്ധീകരിക്കുന്നു. അതുപോലെ മണിപ്ലാന്റ് സമ്പത്തിനെ ആകര്‍ഷിക്കുന്നു. ഈ രണ്ട് ചെടികളും വടക്ക്, അല്ലെങ്കില്‍ കിഴക്ക് ദിശകളില്‍ വെക്കുക.
വളരെ ലളിതമായ ഈ വാസ്തു നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചുള്ള മാറ്റങ്ങള്‍ വീട്ടിനുള്ളില്‍ വരുത്തിയാല്‍ ആ വീട്ടില്‍ ഐശ്വര്യവും സമ്പത്തും വന്നുചേരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications