Latest Updates
-
ഗോവർദ്ധൻ പൂജ 2026: കേരളത്തിൽ തീയതിയും സമയവും എങ്ങനെ കൃത്യമായി അറിയാം? ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ -
ലക്ഷ്മി പൂജയ്ക്ക് മുൻപ് വീടിന്റെ പ്രധാന വാതിലിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം തേടിയെത്തും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ജാഗ്രത വേണം, അറിയേണ്ടതെല്ലാം -
ശനി പ്രദോഷം ഇന്ന് രാത്രിയോ? ആശയക്കുഴപ്പം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവംബർ 7 ധനയോഗം: സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുത്; ആപ്പിൽ കൃത്യമായി പരിശോധിക്കുന്നത് എങ്ങനെ? -
ആകാശത്ത് വിസ്മയം! നവംബർ 7-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; ഈ കാഴ്ച മിസ്സാക്കരുത് -
നവംബർ 7 ചന്ദ്രരാശി മാറ്റം: കന്നിയിൽ നിന്ന് തുലാത്തിലേക്ക്, ദീപാവലി വാരാന്ത്യത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ദീപാവലിക്ക് മുൻപ് പ്രീതി യോഗം മാറി ആയുഷ്മാൻ യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
നരക ചതുർദ്ദശി: എണ്ണത്തേച്ചുകുളിയും യമദീപവും കൃത്യസമയത്ത് ചെയ്യാം; പഞ്ചാംഗം ആപ്പുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ -
ലക്ഷ്മീപൂജ 2026: 12 രാശിക്കാർക്കും ധനനേട്ടം ഉറപ്പാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
അടുക്കളയുടെ സ്ഥാനം തെറ്റരുത്; കുടുംബത്തിന്റെ അടിത്തറ തന്നെ ഇല്ലാതാക്കും
വീട് പണിയുമ്പോൾ വാസ്തു നോക്കുന്നതുപോലെ, അടുക്കള പണിയുമ്പോൾ വാസ്തു ശരിയാണോ എന്ന് നോക്കേണ്ടതും വളരെ അനിവാര്യമാണ്. കൃത്യമായ രീതിയിലല്ല അടുക്കള പണിതിരിക്കുന്നത് എങ്കിൽ, ആ വീട്ടിൽ വസിക്കുന്നവർക്ക് കഷ്ടകാലമായിരിക്കും. അസുഖങ്ങൾ വരാൻ സാധ്യത കൂടുതൽ. സാമ്പത്തികപരമായി നേട്ടങ്ങളും ഇവർക്ക് കുറവായിരിക്കും.

ഈ പ്രശ്നങ്ങൾ ഒഴിവാക്കി, വീട്ടിലേയ്ക്ക് ഐശ്വര്യവും ദേവ പ്രീതിയും ലഭിക്കാൻ ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
തെക്കു കിഴക്കേ മൂല
വാസ്തു പ്രകാരം തെക്കു-കിഴക്ക് മൂലയാണ് അടുക്കള പണിയാൻ ഏറ്റവും ഉത്തമമമായി കണക്കാക്കുന്നത്. കാരണം, ഈ ഏരിയ ആഗ്നിയുമായി ബന്ധപ്പട്ടിരിക്കുന്നു. അതിനാൽ, ഈ സ്ഥാനത്ത് അടുക്കള പണിതാൽ, ഇവിടെ പാചകം ചെയ്തെടുക്കുന്ന ആഹാരം ശുദ്ധീകരിക്കപ്പെടുന്നു. അതുപോലെ, ഈ മൂലയിലേയ്ക്ക് സൂര്യ പ്രകാശം നല്ലരീതിയിൽ ലഭിക്കും. ഇത് നല്ലൊരു പോസിറ്റീവ് എനർജി വീടിന് നൽകാനും, എല്ലാവരിലും സന്തോഷവും സമാധാനവും നിറയ്ക്കാനും ഇത് സഹായിക്കും.
ഈ മൂലയിൽ അടുക്കള പണിതാൽ, ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടും. നല്ല ആരോഗ്യകരമായ ആഹാരം തയ്യാറാക്കി കഴിക്കാൻ സാധിക്കും. വീട്ടിലേയ്ക്ക് ധനവും സന്തോഷവും വന്നുചേരും.
കിഴക്ക്-പടിഞ്ഞാറ് മൂല
തെക്കു കിഴക്ക് മൂലയിൽ എന്നതുപോലെ തന്നെ കിഴക്ക് വടക്ക് മൂലയിലും അടുക്കള പണിയാവുന്നതാണ്. സൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്ന ദിക്കാണ് കിഴക്ക്. കിഴക്ക് മൂലയിലയിൽ അടുക്കള വന്നാൽ, വീടിനകത്ത് നല്ല പോസിറ്റീവ് എനർജി ലഭിക്കും. പടിഞ്ഞാറുഭാഗം വെള്ളത്തിനെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് വീട്ടിൽ സമാധാനവും സ്ഥിരതയും കൈവരിക്കാൻ സഹായിക്കും.
വടക്ക് തെക്ക് മൂല
ഒരിക്കലും വടക്ക്- തെക്ക് മൂലയിൽ അടുക്കള പണിയാൻ പാടുള്ളതല്ല. വടക്ക് കുമ്പേരന്റ ദിശയായാണ് കണക്കാക്കുന്നത്. ഈ സ്ഥാനത്ത് അടുക്കള പണിയുന്നത് വീട്ടിലേയ്ക്ക് സമ്പത്ത് വരുന്നത് കുറയാൻ കാരണമായേക്കും. കൂടാതെ, തെക്കുഭാഗത്തായാണ് നിങ്ങൾ അടുക്കള പണിയുന്നതെങ്കിൽ, വീട്ടിൽ അനിഷ്ട സംഭവങ്ങൾ നടക്കാം. കുടുംബ വഴക്ക് വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ബാത്ത്റൂം
അടുക്കളയോട് ചേർന്ന് ബാത്ത്റൂം പണിയുന്നത് നല്ലതല്ല. അതുപോലെ, മുകളിലത്തെ നിലയിലെ ബാത്ത്റൂം താഴെ, അടുക്കളയ്ക്കു നേരെയാണ് വരുന്നതെങ്കിൽ, അതും ശുഭകരമല്ല. കോണിപ്പടിയുടെ അടിയിലായി അടുക്കള പണിയുന്നതും നല്ല ലക്ഷണമല്ല.
അടുക്കളയുടെ വാതിൽ
അടുക്കളയുടെ വാതിൽ പണിയുമ്പോഴും സ്ഥാനം നോക്കേണ്ടത് അനിവാര്യമാണ്. വടക്ക് അല്ലെങ്കിൽ കിഴക്കുഭാഗത്തായി അടുക്കള വാതിൽ വരുന്നതാണ് ഉചിതം. കാരണം, കിഴക്ക് ഇന്ദ്രദേവനെ പ്രതിനിധീകരിക്കുന്നതിനാൽ, ഇവിടെ വാതിൽ പണിയുന്നത് വീടിന് ഐശ്വര്യം നൽകാൻ സഹായിക്കും. കൂടുതൽ നല്ല കാര്യങ്ങൾ നടക്കും. അതുപോലെ, വടക്ക് കുബേരനെയാണ് പ്രതിനിധീകരിക്കുന്നത്. അതിനാൽ, സമ്പത്ത് വന്നുചേരാൻ നല്ലതാണ്.
വടക്ക് ഭാഗത്തും തെക്കുഭാഗത്തുമായി അടുക്കളയുടെ വാതിൽ പണിയാൻ പാടുള്ളതല്ല. കാരണം, തെക്ക് യമദേവന്റെ ദിക്കായാണ് കണക്കാക്കുന്നത്. ഈ ദിശയിൽ വാതിൽ വരുന്നത് ദോഷങ്ങൾ വരുത്തി വെയ്ക്കും. അതുപോലെ, വടക്ക്, വരുണ ദേവനെയാണ് പ്രതിനിധീകരിക്കുന്നത് അതിനാൽ, തീയുമായി ബന്ധപ്പെട്ട യാതൊന്നും ഈ ദിശയിൽ വരാതിരിക്കുന്നതാണ് നല്ലത്.
ജനാല
അടുക്കളയുടെ ജനാല സ്ഥാപിക്കുമ്പോഴും ദിശ നോക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, കിഴക്ക്, അല്ലെങ്കിൽ വടക്ക് ഭാഗത്തേയ്ക്കായി അടുക്കളയുടെ ജനാല സ്ഥാപിക്കുന്നതാണ് ഉചിതം. സൂര്യപ്രകാശം കൃത്യമായി വീടിനകത്തേയ്ക്ക് ലഭിക്കാൻ ഇത് സഹായിക്കും. വീട്ടുകാരുമായുള്ള ഐക്യം വർദ്ധിപ്പിക്കാനും വീട്ടിലേയ്ക്ക് നല്ലപോലെ സമ്പത്ത് വരാനും ഇത് സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജനാല പണിയുമ്പോൾ നല്ല ഉയരത്തിൽ, വലുപ്പത്തിൽ പണിതെടുക്കാൻ ശ്രദ്ധിക്കുക. ഇത് വീട്ടിലേയ്ക്ക് വേണ്ടത്ര പ്രകാശവും ഊർജവും വരാൻ സഹായിക്കും. അടുക്കളയിലേയ്ക്ക് പൊടികൾ കയറാതിരിക്കാൻ ഇത് സഹായിക്കും. നല്ല വൃത്തിയിൽ ആഹാരം പാചകം ചെയ്യാനും ഇത് സഹായിക്കും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
