Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Vastu Tips: ഭാര്യയുടെ മുഖം കറുക്കും, ഭര്‍ത്താവിന് ദേഷ്യം; കട്ടിലിനടിയില്‍ വയ്ക്കരുത് ഇതൊന്നും
Vastu Tips: സനാതന ധര്‍മ്മത്തില്‍ വാസ്തു ശാസ്ത്രത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. വാസ്തു നിയമങ്ങള്‍ പാലിക്കുന്നതിലൂടെ വീട്ടില്‍ സന്തോഷവും സമൃദ്ധിയും നിലനില്ക്കുന്നു. ഇതിനായി പല ആളുകളും വീട്ടില്‍ വാസ്തു നിയമങ്ങള്‍ പാലിക്കുന്നു. നിങ്ങളുടെ കിടപ്പ് മുറി സംബന്ധിച്ചുള്ള പല നിയമങ്ങളും വാസ്തുവില്‍ പറയുന്നുണ്ട്. വാസ്തു പ്രകാരം, നിങ്ങളുടെ കട്ടിലിനടിയില്‍ ചില വസ്തുക്കള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണം. കാരണം ഇതുമൂലം വീട്ടില്‍ വാസ്തു ദോഷങ്ങള്‍ വര്‍ദ്ധിക്കുന്നു. നിങ്ങളുുടെ മനസ്സ് അസ്വസ്ഥമായി തുടരുകയും ജീവിതത്തില്‍ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടിയും വന്നേക്കാം.
കട്ടിലിനരികില്‍ ഇവ സൂക്ഷിക്കുന്നത് വീട്ടില്‍ നെഗറ്റിവിറ്റി വര്‍ദ്ധിപ്പിക്കുമെന്നും നിങ്ങള്‍ക്ക് ജീവിതത്തില്‍ നിരവധി അശുഭകരമായ ഫലങ്ങള്‍ നേരിടേണ്ടിവരുമെന്നും വിശ്വസിക്കപ്പെടുന്നു. അതുപോലെ, ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ അകാരണമായി അടിക്കടി വഴക്കുണ്ടാകുകയും ചെയ്യുന്നു. വാസ്തുപ്രകാരം ഉറങ്ങുമ്പോള്‍ കട്ടിലിനടിയില്‍ വയ്ക്കാന്‍ പാടില്ലാത്ത വസ്തുക്കള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം നോക്കാം.

ഇലക്ട്രോണിക് ഉപകരണങ്ങള്‍
നിങ്ങള്‍ കിടക്കുന്ന കട്ടിലിനടിയില്‍ ഒരു തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും സൂക്ഷിക്കരുത്. ഇത് ചെയ്താല്‍ നിങ്ങളുടെ ബന്ധത്തില്‍ പരസ്പര പിരിമുറുക്കം സൃഷ്ടിക്കുകയും അനാവശ്യ വഴക്കുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. കേടായ ഇലക്ട്രോണിക് സാധനങ്ങള്‍ കട്ടിലിനടിയില്‍ സൂക്ഷിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഉറക്ക പ്രശ്നങ്ങള്‍ വരാമെന്ന് വാസ്തു ശാസ്ത്രം പറയുന്നു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിങ്ങളുടെ ഉറങ്ങുന്ന സ്ഥലത്തെ സ്വാഭാവിക ഊര്‍ജ്ജ പ്രവാഹത്തെ തടസ്സപ്പെടുത്തുന്ന വൈദ്യുതകാന്തിക മണ്ഡലങ്ങള്‍ സൃഷ്ടിക്കുന്നു. അതിനാല്‍, സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ നിങ്ങളുടെ കട്ടിലിനടിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.
ചൂല്
കട്ടിലിനടിയില്‍ ചൂല് വയ്ക്കുന്ന ശീലമുണ്ടെങ്കില്‍ ഉടന്‍ തന്നെ അത് നീക്കം ചെയ്യുക. വാസ്തു പ്രകാരം ഇത് വീട്ടിലെ അംഗങ്ങള്‍ക്ക് അസുഖം വരാനും സാമ്പത്തിക പ്രശ്നം വരുത്താനും ഇടയാക്കും. ചൂല് ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുമായി ബന്ധപ്പെട്ടതാണെന്നും കട്ടിലിനടിയില്‍ ചൂല് വയ്ക്കുന്നത് ലക്ഷ്മീദേവിയെ കോപാകുലയാക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ചൂല് ആര്‍ക്കും കാണാന്‍ കഴിയാത്ത ഒരു സ്ഥലത്ത് സൂക്ഷിക്കുക.
ഇരുമ്പ്
പലപ്പോഴും ആളുകള്‍ അറിഞ്ഞോ അറിയാതെയോ ഇരുമ്പ് ഉരുപ്പടികള്‍ കട്ടിലിനടിയില്‍ ഇടുന്നു. വാസ്തു പ്രകാരം ഇത് ചെയ്യുന്നത് അശുഭകരമാണെന്ന് പറയപ്പെടുന്നു. ഇരുമ്പ് സാധനങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സ്ഥലത്ത് സൂക്ഷിക്കുക.
ഷൂസ്
വാസ്തു പ്രകാരം ചെരിപ്പും ഷൂസുമൊന്നും കട്ടിലിനടിയില്‍ വയ്ക്കരുത്. പലപ്പോഴും ആളുകള്‍ അവരുടെ ഷൂസും സ്ലിപ്പറുകളും കട്ടിലിനടിയില്‍ സൂക്ഷിക്കുന്നു. ഇങ്ങനെ ചെയ്താല്‍ നെഗറ്റീവ് എനര്‍ജി വീട്ടിലേക്ക് വരുമെന്ന് വാസ്തുശാസ്ത്രം പറയുന്നു.
പുസ്തകങ്ങള്‍
നിങ്ങളുടെ പഠന കാര്യങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, പത്രങ്ങള്‍ അല്ലെങ്കില്‍ മാസികകള്‍ എന്നിവ കട്ടിലിനടിയില്‍ വയ്ക്കരുതെന്ന് വാസ്തുശാസ്ത്രം പറയുന്നു. അത് നിങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും.
ബെഡ്ഷീറ്റുകള്‍
നിങ്ങളുടെ കട്ടിലില്‍ രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ബെഡ്ഷീറ്റ് ഒരിക്കലും ഇടരുത്. ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമാകും. അതിനാല്‍ കട്ടിലിന് മുകളില്‍ എപ്പോഴും ഒരു ബെഡ്ഷീറ്റ് മാത്രം ഉപയോഗിക്കുക.
കണ്ണാടി
ഒരിക്കലും കട്ടിലിന് മുന്നില്‍ ഒരു തരത്തിലുള്ള കണ്ണാടിയും വയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. അഥവാ കണ്ണാടി വയ്ക്കുന്നുവെങ്കില്‍ അവ തുണി ഉപയോഗിച്ച് മറച്ചു വയ്ക്കുക.



Click it and Unblock the Notifications
