Latest Updates
-
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
പോക്കറ്റില്‍ പണം നിറയും, വീട്ടില്‍ ഐശ്വര്യവും; ഈ വിഗ്രഹങ്ങള്‍ ഭാഗ്യത്തിന്റെ പ്രതീകം
Vastu Tips: എല്ലാവരും തന്നെ അവരുടെ വീട് വളരെ മനോഹരമായി കാണണമെന്ന് ആഗ്രഹിക്കുന്നു. വീട് അലങ്കരിക്കാന്‍ പലതരം ഷോപീസുകളും വിഗ്രഹങ്ങളും മറ്റും വീട്ടില്‍ കൊണ്ടുവരുന്നു. വിഗ്രഹങ്ങളുടെ കാര്യത്തില്‍ വാസ്തു ചില നിയമങ്ങള്‍ പറയുന്നുണ്ട്. വിഗ്രഹങ്ങളില്‍ പലതും വീടിന് വളരെ ഐശ്വര്യപ്രദമാണ്, എന്നാല്‍ ചിലത് വീട്ടില്‍ നെഗറ്റീവ് എനര്‍ജിയും കൊണ്ടുവരുന്നു. വാസ്തുപ്രകാരം വീടിന്റെ നിര്‍മ്മാണവും അലങ്കാരവും നിങ്ങളുടെ ജീവിത പുരോഗതി, സാമ്പത്തിക സ്ഥിതി, സന്തോഷം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
വാസ്തു ശാസ്ത്രത്തില്‍ ചില വിഗ്രഹങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അവ നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ ഭാഗ്യം ഉയര്‍ത്തും. ചില വിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് പുരോഗതിയും സാമ്പത്തിക ഉയര്‍ച്ചയും സമ്മാനിക്കും. നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിക്കും. വീട്ടില്‍ വച്ചാല്‍ നിങ്ങളുടെ ഭാഗ്യം ഉയരുന്ന അത്തരം ചില വിഗ്രഹങ്ങള്‍ ഇതാ. (lucky idols for house)

ആന
വാസ്തു പ്രകാരം ആന എന്നത് സമൃദ്ധിയുടെ പ്രതീകമാണ്. ജ്യോതിഷവും വിശ്വാസവും അനുസരിച്ച് വീട്ടില്‍ ഒരു ആനയുടെ പ്രതിമ സൂക്ഷിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. നല്ല ഫലങ്ങള്‍ക്കായി ആനയുടെ പിച്ചള അല്ലെങ്കില്‍ വെള്ളി പ്രതിമ നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കാവുന്നതാണ്. വെള്ളി ആനയുടെ വിഗ്രഹം കിടപ്പുമുറിയില്‍ വച്ചാല്‍ രാഹുവുമായി ബന്ധപ്പെട്ട എല്ലാ ദോഷങ്ങള്‍ക്കും മോചനം ലഭിക്കുമെന്ന് വാസ്തു ശാസ്ത്രം പറയുന്നു. വെള്ളി നിറത്തിലുള്ള ആനയെ വീട്ടില്‍ സൂക്ഷിക്കുന്നത് വീടിന് ഐശ്വര്യവും സമൃദ്ധിയും നല്കുന്നു. (vastu tips for house)
അരയന്നം
വാസ്തു പ്രകാരം അരയന്നങ്ങളുടെ പ്രതിമ വീട്ടില്‍ വയ്ക്കുന്നത് നല്ലതാണ്. വീടിന്റെ വിസിറ്റേഴ്സ് റൂമില്‍ ഇത് സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും. വിവാഹിതരായ ദമ്പതികള്‍ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, അവര്‍ക്ക് ഒരു ജോടി അരയന്നങ്ങളുടെ പ്രതിമ അവരുടെ കിടപ്പുമുറിയില്‍ സൂക്ഷിക്കാം. ഇത് ദാമ്പത്യ ജീവിതത്തില്‍ സ്നേഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
ആമ
ഫെങ് ഷൂയി വാസ്തു പ്രകാരം ആമയെ വീട്ടില്‍ വച്ചാല്‍ നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കും. ഇതുകൂടാതെ ആമ മഹാവിഷ്ണുവിന്റെ രൂപമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ ഒരു ആമ ഉള്ള സ്ഥലത്ത് ലക്ഷ്മി ദേവി എപ്പോഴും വസിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഐശ്വര്യം വര്‍ധിപ്പിക്കാന്‍ വീടിന്റെ ഡ്രോയിംഗ് റൂമില്‍ കിഴക്കും വടക്കും ദിശയില്‍ ആമയെ വയ്ക്കണം.
പശു
ഹിന്ദു മതത്തില്‍ പശുവിനെ വളരെ പവിത്രമായ മൃഗമായി കണക്കാക്കുന്നു. വാസ്തു പ്രകാരം വീട്ടില്‍ പിച്ചളയില്‍ നിര്‍മ്മിച്ച പശുവിഗ്രഹം വീട്ടില്‍ സൂക്ഷിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. കുട്ടിയുണ്ടാകാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ പിച്ചളയില്‍ നിര്‍മ്മിച്ച പശുവിന്റെ പ്രതിമ വീട്ടില്‍ വയ്ക്കണം. ഇത് ഒരു കുട്ടി ഉണ്ടാകണമെന്ന ആഗ്രഹം സഫലമാക്കുമെന്നാണ് വിശ്വാസം. വിദ്യാര്‍ത്ഥികള്‍ അവരുടെ മുറിയില്‍ പശുവിന്റെ പ്രതിമ സൂക്ഷിക്കുന്നതും നല്ലതാണ്. ഇത് പഠനത്തില്‍ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
ഒട്ടകം
വാസ്തുവും ഫെങ് ഷൂയിയും പറയുന്നത് ഒട്ടക വിഗ്രഹം വീട്ടില്‍ സൂക്ഷിക്കുന്നത് സന്തോഷവും ഭാഗ്യവും സമൃദ്ധിയും നല്കുന്നു എന്നാണ്. വീടിന്റെ ഡ്രോയിംഗ് റൂമിലോ സ്വീകരണമുറിയിലോ വടക്ക് പടിഞ്ഞാറ് ദിശയിലാണ് ഒട്ടകത്തിന്റെ വിഗ്രഹം സൂക്ഷിക്കേണ്ടത്. ഇത് നിങ്ങളുടെ ജോലി, ബിസിനസ് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കുന്നു. നിങ്ങളുടെ കരിയറില്‍ നേട്ടങ്ങള്‍ സമ്മാനിക്കുന്നു.
മത്സ്യം
വീടിനുള്ളില്‍ പിച്ചളയിലോ വെള്ളിയിലോ തീര്‍ത്ത മത്സ്യം സൂക്ഷിക്കുന്നത് വീടിന് പുരോഗതി നല്കുന്നു. മത്സ്യ പ്രതിമ വീട്ടില്‍ വയ്ക്കുമ്പോള്‍ അത് വീടിന്റെ വടക്കുകിഴക്ക് വശത്തേക്ക് തിരിഞ്ഞ് സൂക്ഷിക്കാന്‍ മറക്കരുത്. ഇത് കുടുംബത്തിന്റെ വരുമാനം ഉയര്‍ത്തുകയും സംതൃപ്തിയില്‍ ഗണ്യമായ വര്‍ദ്ധനവ് അനുഭവപ്പെടുകയും ചെയ്യും.
കുബേര വിഗ്രഹം
സമ്പത്തിന്റെയും സമൃദ്ധിയുടെയും ദൈവമായാണ് കുബേരനെ ഹിന്ദുക്കള്‍ ആരാധിക്കുന്നത്. സാമ്പത്തിക വിജയത്തിനും സമൃദ്ധിക്കും വേണ്ടി ഭക്തര്‍ അദ്ദേഹത്തിന്റെ അനുഗ്രഹം തേടുന്നു. ഇന്ത്യന്‍ സംസ്കാരത്തിന്റെയും വാസ്തു ശാസ്ത്രത്തിന്റെയും അവിഭാജ്യ ഘടകമാണ് ഒരു കുബേര വിഗ്രഹം. ഇത് വീട്ടിലെ സമ്പത്തിന്റെയും സമൃദ്ധിയുടെയും ഒഴുക്ക് ഉറപ്പാക്കുന്നു. വീട്ടില്‍ കുബേരന്റെ വിഗ്രഹം സ്ഥാപിക്കുന്നത് പണവും സമ്പത്തും ആകര്‍ഷിക്കാനും വീട്ടുകാരെ സാമ്പത്തിക പരിമിതികളില്‍ നിന്ന് മുക്തമാക്കാനും സഹായിക്കുന്നു. നിങ്ങളുടെ വീടിന്റെ വടക്ക് ദിശയില്‍ കുബേരന്റെ വിഗ്രഹം സ്ഥാപിക്കണം.



Click it and Unblock the Notifications
