Latest Updates
-
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും!
അടുക്കളയില്‍ അന്നപൂര്‍ണ ദേവിയുടെ ചിത്രം; വീടിനും വീട്ടുകാര്‍ക്കും ഭാഗ്യം
ഹിന്ദു മതത്തില്‍ അന്നപൂര്‍ണ ദേവിക്ക് പ്രത്യേക സ്ഥാനമുണ്ട്. അന്നപൂര്‍ണ ദേവിയെ ഭക്ഷണത്തിന്റെ ദേവതയായി ആരാധിക്കുന്നു. അന്നപൂര്‍ണ ദേവിയുടെ അനുഗ്രഹത്താല്‍ മാത്രമാണ് ഒരു കുടുംബത്തിന് ഭക്ഷണം ലഭിക്കുന്നത്. പൂര്‍ണ മനസ്സോടെ അന്നപൂര്‍ണാ ദേവിയെ ആരാധിക്കുന്നവരുടെ വീട്ടില്‍ ഒരിക്കലും ധാന്യശേഖരം ശൂന്യമായി നില്‍ക്കില്ല. അതുകൊണ്ട് തന്നെ വാസ്തുപ്രകാരം നിങ്ങള്‍ അന്നപൂര്‍ണ ദേവിയുടെ ചിത്രം വീട്ടില്‍ വയ്ക്കുന്നത് സന്തോഷവും ഐശ്വര്യവും കൈവരുത്തുമെന്ന് പറയപ്പെടുന്നു. വാസ്തു ശാസ്ത്ര പ്രകാരം നിങ്ങളുടെ വീട്ടില്‍ അന്നപൂര്‍ണ ദേവിയുടെ ഒരു ചിത്രം അടുക്കളയില്‍ വയ്ക്കുന്നത് ഐശ്വര്യം കൊണ്ടുവരുമെന്ന് പറയുന്നു.
ഈ ദിശയില്‍ ചിത്രം വയ്ക്കുക
വാസ്തു ശാസ്ത്രപ്രകാരം അന്നപൂര്‍ണ ദേവിയുടെ ചിത്രം അടുക്കളയുടെ തെക്കുകിഴക്കേ മൂലയില്‍ വയ്ക്കുന്നത് വളരെ ഐശ്വര്യപ്രദമാണ്. കാരണം ഈ ദിശ വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. അന്നപൂര്‍ണ ദേവിയുടെ ചിത്രം അടുക്കളയില്‍ വയ്ക്കുന്നത് വീടിന് സന്തോഷവും ഐശ്വര്യവും കൈവരുത്തുമെന്നാണ് വിശ്വാസം. കൂടാതെ, നിങ്ങളുടെ ധാന്യ ശേഖരവും എപ്പോഴും നിറഞ്ഞിരിക്കും.

ചെറുപയര്‍ സമര്‍പ്പിക്കുക
വാസ്തു ശാസ്ത്ര പ്രകാരം അന്നപൂര്‍ണ ദേവിക്ക് ചെറുപയര്‍ സമര്‍പ്പിക്കുക. ഇതിനുശേഷം ഒരു പശുവിന് പയറുവര്‍ഗ്ഗങ്ങള്‍ കൊടുക്കുക. ഇതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ബഹുമാനവും പ്രശസ്തിയും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അന്നപൂര്‍ണയ്ക്ക് ദിവസേന സാത്വിക ഭക്ഷണം സമര്‍പ്പിക്കുക. അതിനുശേഷം വീട്ടിലെ മറ്റ് ആളുകള്‍ക്ക് ഭക്ഷണം നല്‍കുക.
ഈ കാര്യം ചെയ്യുക
അന്നപൂര്‍ണ ദേവിയുടെ ചിത്രം അടുക്കളയില്‍ വയ്ക്കുന്നത് വീട്ടില്‍ എപ്പോഴും സന്തോഷം പകരുമെന്നാണ് വിശ്വാസം. ഇതുകൂടാതെ ഭക്ഷണത്തില്‍ പരിശുദ്ധിയും നിലനില്ക്കുന്നു. ജീവിതത്തില്‍ ഒരിക്കലും ഭക്ഷ്യക്ഷാമം നേരിടാതിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ദിവസവും ആദ്യത്തെ ഭക്ഷണം പശുവിനും രണ്ടാമത്തെ ഭക്ഷണം നായയ്ക്കും മൂന്നാമത്തെ ഭക്ഷണം കാക്കയ്ക്കും എടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ അന്നപൂര്‍ണ ദേവിയുടെ അനുഗ്രഹം എപ്പോഴും നിലനില്ക്കും.
വാസ്തുദോഷം മാറുന്നു
വാസ്തു ശാസ്ത്രപ്രകാരം അന്നപൂര്‍ണ ദേവിയുടെ ചിത്രം വീട്ടില്‍ വയ്ക്കണമെങ്കില്‍ അതിന് ഏറ്റവും അനുകൂലമായ ദിശ തെക്ക് കിഴക്കിന്റെ (തെക്ക് കിഴക്കേ മൂല) മധ്യഭാഗമാണ്. ഈ ദിശയിലാണ് ദേവന്മാര് കുടികൊള്ളുന്നത്. അതിനാല്‍, ഇവിടെ അന്നപൂര്‍ണയുടെ ചിത്രം സൂക്ഷിക്കുന്നതിലൂടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും ഭാഗ്യവും വസിക്കുകയും ജീവിതം സന്തോഷത്തോടെ നിലനില്ക്കുകയും ചെയ്യുന്നു. അന്നപൂര്‍ണ ദേവിയുടെ ചിത്രം വയ്ക്കുന്നത് വഴി വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജി നശിക്കുകയും വാസ്തു ദോഷങ്ങള്‍ മാറുകയും ചെയ്യും.
അടുക്കളയില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത സാധനങ്ങള്‍
പൊട്ടിയ പാത്രങ്ങള്‍
അടുക്കളയില്‍ ഒരിക്കലും പൊട്ടിയ പാത്രങ്ങള്‍ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യരുത്. പൊട്ടിയ പാത്രങ്ങള്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നു. പൊട്ടിയ പാത്രങ്ങള്‍ രാഹുവിന്റെ പ്രതീകമാണ്, ഇത് ദാരിദ്ര്യത്തിന്റെ അടയാളമാണ്. ഇവയില്‍ ഭക്ഷണം കഴിക്കുന്നത് ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുകയും വാസ്തു ദോഷങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
മരുന്ന്
ചിലര്‍ അവരുടെ മരുന്നുകള്‍ അടുക്കളയില്‍ സൂക്ഷിക്കുന്നു. എന്നാല്‍ ഇത് ചെയ്യാന്‍ പാടില്ല. മരുന്നുകള്‍ അടുക്കളയില്‍ സൂക്ഷിക്കുന്നതിലൂടെ, അവ പതുക്കെ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാകാന്‍ തുടങ്ങുകയും പിന്നീട് അവയില്‍ നിന്ന് മുക്തി നേടുന്നത് വളരെ ബുദ്ധിമുട്ടാകുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.
കണ്ണാടി
അടുക്കളയില്‍ കണ്ണാടി ഉപയോഗിക്കുന്നത് വീട്ടില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കും. അടുക്കളയില്‍ ഒരിക്കലും കണ്ണാടി സൂക്ഷിക്കാന്‍ പാടില്ലെന്ന് വാസ്തു പറയുന്നു.
ചെരിപ്പ്
ചിലര്‍ വീടിനകത്തും അടുക്കളയിലും പുറത്തും ഒരേ ചെരിപ്പുകള്‍ തന്നെ ഉപയോഗിക്കുന്നു. എന്നാല്‍ വാസ്തു പ്രകാരം ഇത് ചെയ്യാന്‍ പാടില്ല. അടുക്കളയില്‍ പ്രത്യേകം പാദരക്ഷകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.
ചവറ്റുകുട്ട
വീട്ടുമാലിന്യമോ ചവറ്റുകുട്ടയോ അടുക്കളയില്‍ വയ്ക്കരുത്. ഇത് ചെയ്യുന്നത് വീട്ടിലെ അംഗങ്ങളെ പ്രതികൂലമായി ബാധിക്കുകയും അവരുടെ ആരോഗ്യത്തിന് വലിയ ദോഷം വരുത്തുകയും ചെയ്യുന്നു. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടിവരികയും ചെയ്യുന്നു.
പൂജാദ്രവ്യങ്ങള്‍
വാസ്തു ശാസ്ത്ര പ്രകാരം ദേവതകളുടെ ചിത്രങ്ങളോ കലണ്ടറോ അടുക്കളയില്‍ വയ്ക്കരുത്. വാസ്തു പ്രകാരം ഇത് അത്ര നല്ലതായി കണക്കാക്കുന്നില്ല.
എച്ചില് പാത്രങ്ങള്‍
അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അടുക്കളയില്‍ ഒരിക്കലും എച്ചില് പാത്രങ്ങള്‍ സൂക്ഷിക്കരുത്. ഇതുകാരണം ലക്ഷ്മി ദേവി കോപിക്കുകയും നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications











