Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഒന്നാം തീയ്യതി കയറുന്നത് ഐശ്വര്യത്തിലേക്ക്: വര്‍ഷം മുഴുവന്‍ നീണ്ട് നില്ക്കുന്ന നേട്ടങ്ങള്‍ ഇവര്‍ക്കൊപ്പം
Vastu Tips 2025: പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി വെറും ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ഈ സമയം നമ്മുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അതിനെല്ലാം തടസ്സം വരുന്നുണ്ടെങ്കില്‍ അതും അല്പം ശ്രദ്ധിക്കണം. വാസ്തു ഈ തടസ്സങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം തന്നെയാണ്. പലപ്പോഴും നമ്മുടെ വീട്ടിലും നമുക്ക് ചുറ്റും പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതിലുപരി വാസ്തുവിന്റെ കാര്യത്തിലും അല്പം ശ്രദ്ധ ചെലുത്താവുന്നതാണ്.
കരിയറിലും വ്യക്തിജീവിതത്തിലും കുടുംബത്തിലും സാമ്പത്തിക സ്ഥിതിയിലും എല്ലാം അഭിവൃദ്ധി പ്രാപിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. വാസ്തുപ്രകാരം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് വഴി നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്നു. വാസ്തുപ്രകാരം നിങ്ങള്‍ ശ്രദ്ധിക്കാതെ വിടുന്ന ചെറിയ കാര്യങ്ങള്‍ പോലും നാളെ ഐശ്വര്യത്തിലേക്കുള്ള തുടക്കമാണ്. പുതുവര്‍ഷത്തില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനും നെഗറ്റീവ് ഫലങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം.

മന്ത്രജപം നല്ലതിന്
മന്ത്രജപം നടത്തുന്നത് ഈ സമയം നല്ലതാണ്. കാരണം പുതുവര്‍ഷത്തിന് ആരംഭം കുറിക്കുന്നത് വഴി ശുഭകരമായ പല മാറ്റങ്ങളും കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലക്ഷ്മി കടാക്ഷം അനിവാര്യമാണ്. പലപ്പോഴും സമാധാനവും സന്തോഷവു ഐശ്വര്യവും കൈവരിക്കുന്നതിന് വേണ്ടി അതിരാവിലെ എഴുന്നേറ്റ് ശാന്തമായ സന്തോഷമായ മനസ്സോട് ലക്ഷ്മീ സൂക്തവും ഗായത്രി മന്ത്രവും ജപിക്കുക. ഇത് ദോഷങ്ങളെ എല്ലാം ഇല്ലാതാക്കി നിങ്ങളുടെ പുതുവര്‍ഷം ഐശ്വര്യത്തിന്റേതാക്കുന്നു.
വീട് വൃത്തിയാക്കി കോലമിടുക
പലപ്പോഴും കോലമിടുക എന്നത് പലര്‍ക്കും അത്ര പരിചിതമല്ല. തമിഴ് ആചാരമായത് കൊണ്ട് തന്നെ ആരും വേണ്ടത്ര ഗൗരവത്തില്‍ ഇക്കാര്യം ചെയ്യാറില്ല. എന്നാല്‍ വീട് വൃത്തിയാക്കി വാസ്തുപ്രകാരം കോലം വരക്കുന്നത് വീട്ടില്‍ പുതുവര്‍ഷത്തില്‍ പോസിറ്റീവ് എനര്‍ജി നിറക്കും എന്നാണ് പറയുന്നത്. ജീവിതത്തില്‍ വാസ്തുപ്രകാരം നിങ്ങളെ തേടി നല്ലതെല്ലാം ഈ വര്‍ഷം മുഴുവന്‍ കാത്തിരിക്കും എന്നാണ് വിശ്വാസം.
ഇഷ്ടദേവതയെ ആരാധിക്കുക
2025-ല്‍ ഐശ്വര്യവും സമൃദ്ധിയും സ്വന്തമാക്കുന്നതിന് വേണ്ടി ഇഷ്ടദേവതയെ ആരാധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ലക്ഷ്മി ദേവിയേയും ആരാധിക്കുക. സന്തോഷത്തിനും സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ഈ ദിനത്തില്‍ പ്രാര്‍ത്ഥിക്കുകയാണ് ചെയ്യേണ്ടത്. മാത്രമല്ല മനസ്സ് പുതുമയുള്ളതും പോസിറ്റീവ് ആയി നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും അതിന് വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുക എന്നതും പുതുവര്‍ഷത്തെ കൂടുതല്‍ നിറമുള്ളതാക്കുന്നു.
പുതുവസ്ത്രങ്ങള്‍ ധരിക്കാം
വാസ്തുശാസ്ത്രപ്രകാരം പുതുവര്‍ഷത്തില്‍ പുത്തന്വസ്ത്രങ്ങള് ധരിക്കുന്നത് വഴി അത് ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും സമൃദ്ധിയും കൊണ്ട് വരും എന്നാണ് വിശ്വാസം. കൂടാതെ മോശം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ നല്ല കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. എല്ലാ തരത്തിലും ജീവിതം സന്തോഷകരമാണ് എന്ന് മനസ്സിലാക്കി മുന്നോട്ട് പോവുക എന്നതാണ് ഈ സമയം ചെയ്യേണ്ട കാര്യം.
ദാനം ചെയ്യുക
ദാനം എന്നത് മഹത്തായ ഒരു കര്‍മ്മമാണ്. ഇത് നിങ്ങള്‍ക്ക് ഐശ്വര്യവും സമാധാനവും സംതൃപ്തിയും നല്കുന്നു. വാസ്തുശാസ്ത്രപ്രകാരം പുതുവര്‍ഷത്തോടെ വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കും വേണ്ടി ഭക്ഷണമോ പണമോ മറ്റ് വസ്തുക്കളോ ആവശ്യക്കാര്‍ക്ക് ദാനം ചെയ്യുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും ലക്ഷ്മി ദേവിയുടെ അനുഗ്രഹവും നിറയുന്നതിന് കാരണമാകുന്നു.



Click it and Unblock the Notifications