For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവര്‍ഷത്തില്‍ വാസ്തു ശ്രദ്ധിക്കണം; ഐശ്വര്യം പടി കയറി വരും

|

വാസ്തുശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു സമൂഹമാണ് നമ്മുടേത്. വീട് പണിയുമ്പോഴും സ്ഥലം വാങ്ങുമ്പോഴും എല്ലാം നമ്മള്‍ വാസ്തുവിന് പ്രാധാന്യം നല്‍കുന്നുണ്ട്. എന്നാല്‍ ഈ പുതുവര്‍ഷത്തില്‍ വാസ്തുശാസ്ത്രത്തിന് അല്‍പം കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതാണ്. കാരണം ഇത് നിങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ ഐശ്വര്യം കൊണ്ട് വരുന്നതിന് സഹായിക്കുന്നുണ്ട്.

 2021 പുതുവര്‍ഷ ഫലം: 12 രാശിക്കും ജനുവരിയിലെ സമ്പൂര്‍ണഫലം 2021 പുതുവര്‍ഷ ഫലം: 12 രാശിക്കും ജനുവരിയിലെ സമ്പൂര്‍ണഫലം

ഈ പുതുവര്‍ഷ തിരക്കില്‍ സമ്പത്തിനും പുരോഗതിക്കും ആദരവിനും ഇടയാക്കുന്ന നിരവധി വാസ്തു തന്ത്രങ്ങളുണ്ട്. ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത് ചില വാസ്തു പരിഹാരങ്ങളാണ്, ഈ ദിവസം നിങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. വാസ്തുശാസ്ത്രപ്രകാരം അറിഞ്ഞിരിക്കേണ്ടത് ഇതെല്ലാമാണ്.

അനാവശ്യമായി വെള്ളം കളയുന്നത്

അനാവശ്യമായി വെള്ളം കളയുന്നത്

വെള്ളം കളയുന്നത് ഏത് സമയത്തും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ അനാവശ്യമായി വെള്ളം കളയുന്നത് പുതുവര്‍ഷ ദിനത്തിലാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് നഷ്ടങ്ങള്‍ സംഭവിക്കും എന്നാണ്. വെള്ളം ഒഴുകുന്ന വീട്ടില്‍ ഒരിക്കലും ഐശ്വര്യമുണ്ടാവില്ല എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് നിങ്ങള്‍ വീട്ടില്‍ നിന്ന് വെള്ളം ഒഴുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം എന്ന് പറയുന്നത്.

വെള്ളത്തിന്റെ ദിക്ക്

വെള്ളത്തിന്റെ ദിക്ക്

വാസ്തുശാസ്ത്രം വെറും ശാസ്ത്രമല്ല. ഒരുപാട് വേരുകളുള്ള വിശ്വാസത്തിന്റെ ഒരു ശാസ്ത്രമാണ.് വാസ്തുശാസ്ത്രമനുസരിച്ച്, കുടുംബത്തില്‍ സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി പൈപ്പ് വെള്ളത്തിന്റെ ഒഴുക്ക് എല്ലായ്‌പ്പോഴും വടക്കുകിഴക്ക് ദിശയിലായിരിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ ഐശ്വര്യക്കേടിലേക്കാണ് നിങ്ങളെ നയിക്കുന്നത്. വെള്ളത്തിന്റെ ദിക്ക് വടക്ക് കിഴക്ക് ദിശയില്‍ ആയിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ചെടികള്‍ നടുന്നതും നനക്കുന്നതും

ചെടികള്‍ നടുന്നതും നനക്കുന്നതും

വാസ്തുശാസ്ത്രമനുസരിച്ച്, പുതുവത്സര ദിനത്തില്‍ സസ്യങ്ങള്‍ നടുന്നതും നനയ്ക്കുന്നത് സമ്പത്ത് നേടാനുള്ള സാധ്യത സൃഷ്ടിക്കുന്നു, ഒപ്പം കുടുംബാംഗങ്ങള്‍ക്കിടയില്‍ സാഹോദര്യവും വളര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. ചെടികള്‍ നനക്കുന്നതും നടുന്നതും നാളത്തേക്കുള്ള ജീവിതത്തില്‍ കൂടി ഐശ്വര്യം നിറക്കുന്നു എന്നാണ് വിശ്വാസം.

മേല്‍ക്കൂരയില്‍ വാട്ടര്‍ ടാങ്ക്

മേല്‍ക്കൂരയില്‍ വാട്ടര്‍ ടാങ്ക്

വാസ്തു ശാസ്ത്രമനുസരിച്ച്, സാധ്യമെങ്കില്‍, തെക്ക്-പടിഞ്ഞാറ് ദിശയില്‍ നിന്ന് മേല്‍ക്കൂരയില്‍ ഒരു വാട്ടര്‍ ടാങ്ക് സ്ഥാപിക്കണം. ഇത് വാസ്തുശാസ്ത്രമനുസരിച്ച് ചെയ്യുന്നത് നിങ്ങള്‍ക്ക് ജീവിതത്തില്‍ വളരെയധികം ഉയര്‍ച്ചകള്‍ ഉണ്ടാക്കുന്നു എന്നതാണ് കാണിക്കുന്നത്. ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ക്ക് വാസ്തു പറയുന്ന ഒന്നാണ് ഈ പരിഹാരം.

ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കാം

ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കാം

വാസ്തു പറയുന്നതനുസരിച്ച്, ഒരു വ്യക്തി ആരോഗ്യത്തോടെയും സന്തോഷത്തോടെയും തുടരാന്‍ തല തെക്കോട്ടും വടക്കോട്ട് ദിശയിലേക്കും ഉറങ്ങണം. ഇത് വാസ്തുശാസ്ത്രപരമായി വളരെയധികം നേട്ടങ്ങള്‍ നല്‍കുന്ന ഒന്നാണ് എന്നത് തന്നെയാണ് കാരണം. ഒരിക്കലും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കുന്നതിനും കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തുന്നതിനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഇരിക്കുമ്പോഴും ശ്രദ്ധിക്കണം

ഇരിക്കുമ്പോഴും ശ്രദ്ധിക്കണം

വാസ്തു ശാസ്ത്രമനുസരിച്ച്, പുതുവര്‍ഷം മുതല്‍ വീടിന്റെ വടക്ക്-കിഴക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ എപ്പോഴും ഇരിക്കേണ്ടതാണ്, കാരണം അങ്ങനെ ചെയ്യുന്നത് വീട്ടില്‍ സന്തോഷവും സമൃദ്ധിയും നല്‍കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ വാസ്തുപ്രകാരം നാം ഇരിക്കുന്ന ദിക്ക് വരെ നിങ്ങളെ സഹായിക്കുന്നു എന്നുള്ളതാണ് സത്യം.

ഭക്ഷണം കഴിക്കുന്നത്

ഭക്ഷണം കഴിക്കുന്നത്

കിഴക്കോട്ട് അഭിമുഖമായി ഭക്ഷണം കഴിക്കുന്നത് സമൃദ്ധി നല്‍കുന്നുവെന്ന് പറയപ്പെടുന്നു. ഇതുമൂലം, വര്‍ഷത്തിലെ ആദ്യ ദിവസം ഇത് ചെയ്യണം. തെക്ക് അഭിമുഖമായുള്ള ഭക്ഷണം ഒരിക്കലും കഴിക്കരുതെന്ന് ഓര്‍മ്മിക്കുക. ഇതെല്ലാം ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്.

ശംഖ് സൂക്ഷിക്കുക

ശംഖ് സൂക്ഷിക്കുക

വാസ്തു പറയുന്നതനുസരിച്ച് പുതുവത്സര ദിനത്തില്‍ ആരാധനാലയത്തില്‍ ഒരു ശംഖ് സൂക്ഷിക്കണം. അങ്ങനെ ചെയ്യുന്നത് വീട്ടില്‍ സമാധാനവും സന്തോഷവും നല്‍കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിലൂടെ ജീവിതത്തില്‍ വളരെയധികം ഐശ്വര്യം നിറയുന്നുണ്ട് എന്നുള്ളതാണ്. ഒരിക്കലും സംശയിക്കാതെ നിങ്ങള്‍ക്ക് ഈ കാര്യം ചെയ്യാവുന്നതാണ്.

ഗംഗാ ജലം തളിക്കുക

ഗംഗാ ജലം തളിക്കുക

വാസ്തുശാസ്ത്രമനുസരിച്ച്, വൈകുന്നേരം ക്ഷേത്രത്തില്‍ ആരാധന നടത്തിയ ശേഷം ഗംഗാ വെള്ളം വീട്ടിലുടനീളം തളിക്കണം. ഇത് വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുകയും നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ വാസ്തുശാസ്ത്രപരമായി ജീവിതത്തില്‍ വളരെയധികം സന്തോഷം നിങ്ങള്‍ക്ക് ലഭിക്കുന്നു.

English summary

Vastu Tips for Getting Wealth and Respect in New Year

Here we are sharing some vastu tips for getting wealth and respect in New year, Take a look.
Story first published: Saturday, January 2, 2021, 13:36 [IST]
X
Desktop Bottom Promotion