Latest Updates
-
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!
ഭക്ഷണം പാകം ചെയ്യുമ്പോഴുള്ള ഈ വാസ്തു പിഴവുകള്‍ വീട്ടിലെ സമാധാനം നശിപ്പിക്കും
ഭാരതീയര്‍ വാസ്തുശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ്. വീട് പണിയുമ്പോഴാണ് നമ്മള് വാസ്തുനിയമങ്ങള്‍ കൂടുതലായി ശ്രദ്ധിക്കുന്നത്. എന്നാല്‍ അപ്പോള്‍ മാത്രമല്ല, ദൈനംദിന ജീവിതത്തില്‍ നമ്മള് പാലിക്കേണ്ടതായിട്ടുള്ള നിരവധി വാസ്തു നിയമങ്ങള്‍ ഉണ്ട്. ഭക്ഷണം പാകം ചെയ്യുമ്പോഴും ചില വാസ്തു നിബന്ധനകള്‍ ബാധകമാണ്. അവ എന്തെല്ലാമാണെന്ന് നോക്കാം.

അടുക്കള വാസ്തുശാസ്ത്രം
ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുറി തന്നെയാണ് പാചകമുറി അഥവാ അടുക്കള. വീട്ടിലെ എല്ലാവര്ക്കും വേണ്ട ആഹാരം പാകം ചെയ്യുന്ന ഇടം കുടുംബാംഗങ്ങളുടെ ആരോഗ്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. വീട്ടില്‍ ഒരാളുടെ ആരോഗ്യത്തില്‍ പ്രശ്നങ്ങള്‍ വന്നാല്‍ മൊത്തത്തിലുള്ള കുടുംബാന്തരീക്ഷം മോശമാകും. അതുകൊണ്ട് അടുക്കളയിലും ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും തീര്‍ച്ചയായും ചില വാസ്തു നിയമങ്ങള്‍ പാലിക്കണം. അവ എന്തെല്ലാമാണെന്ന് നോക്കാം.
ദിശ
തെക്ക് വശത്തിന് അഭിമുഖമായി നിന്ന് ഭക്ഷണം പാകം ചെയ്യുമ്പോള്‍ വീട്ടില്‍ ദാരിദ്ര്യം ഉണ്ടാകുമെന്നും കുടുംബാംഗങ്ങള്‍ക്ക് സ്ഥിരമായ തലവേദന, സന്ധിവേദന, മൈഗ്രേന് എന്നിവയുണ്ടാകുമെന്നും പറയപ്പെടുന്നു. പടിഞ്ഞാറ് വശത്തിന് അഭിമുഖമായി നിന്നാണ് പാകം ചെയ്യുന്നതെങ്കില്‍ വീട്ടില്‍ അഭിപ്രായഭിന്നത ഉടലെടുക്കും. ദാമ്പത്യത്തില്‍ അസംതൃപ്തി പുകയും. വടക്ക് ദിശയ്ക്ക് അഭിമുഖമായി നിന്നാണ് പാകം ചെയ്യുന്നതെങ്കില്‍ സാമ്പത്തികപ്രശ്നങ്ങളും ദാരിദ്ര്യവും ഉണ്ടാകും.
അതുകൊണ്ട് എപ്പോഴും കിഴക്ക് വശത്തിന് അഭിമുഖമായി നിന്ന് ഭക്ഷണം പാകം ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് വളരെ മംഗളകരമായി കരുതപ്പെടുന്നു. സൂര്യന് അഭിമുഖമായി വരുന്ന ഈ ദിശ പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിശയില്‍ നിന്ന് പാകം ചെയ്യുന്ന ഭക്ഷണം വീട്ടിലെല്ലാവര്‍ക്കും പോസിറ്റീവ് എനര്‍ജിയും ആരോഗ്യവും പ്രദാനം ചെയ്യും. വീട്ടില്‍ വഴക്കുകള്‍ കുറയും. സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. ഐശ്വര്യം വരും.
അടുക്കളയിലെ മറ്റ് വാസ്തുനിയമങ്ങള്‍
സ്ഥാനം അടുക്കളയുടെ സ്ഥാനം വീടിന്റെ വടക്കുപടിഞ്ഞാറോ തെക്ക് കിഴക്കോ ആയിരിക്കണം. അഗ്നിമൂല അഥവാ അഗ്നികോണ് ഇവിടെയാണ്. അടുക്കള ശുചിമുറുയുടെയോ പൂജാമുറിയുടെയോ മുകളിലോ താഴെയോ അടുത്തോ ആകരുത്. അതുപോലെ കിടപ്പുമുറിയുടെ താഴെയോ മുകളിലോ ആയിരിക്കരുത് അടുക്കളയുടെ സ്ഥാനം.
സിങ്ക് പാത്രം കഴുകുന്ന സ്ഥലം, അഥവാ സിങ്കിന്റെ സ്ഥാനം വടക്ക് കിഴക്ക് ആയിരിക്കണം.
ജനാലകള്‍ അടുക്കളയിലെ ജനാലകള്‍ കിഴക്കും, പടിഞ്ഞാറും ദിശകളില്‍ ആയിരിക്കണം.
വൃത്തി അടുക്കള എപ്പോഴും വൃത്തിയോടെയും വെടിപ്പോടെയും ആയിരിക്കണം. ഇത് ആരോഗ്യത്തിലും വീടിന്റെ ഐശ്വര്യത്തിലും പ്രധാനമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
