Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
വാസ്തു ടിപ്പ്സ്: തലയിണയ്ക്കടിയില്‍ ഇവ വെച്ചുനോക്കൂ, പോസിറ്റീവ് ആകും, ജീവിതത്തില്‍ സന്തോഷം വന്നെത്തും
ഒരു വീട്ടിലെ അന്തരീക്ഷവും ഓരോ വസ്തുക്കളുടെയും സ്ഥാനവും എനര്‍ജിയും അവിടെ താമസിക്കുന്ന ആളുകളുടെ മൂഡിനെയും വൈകാരികാവസ്ഥകളെയും സ്വാധീനിക്കുന്നുണ്ട്. ഇതെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പൗരാണിക ഭാരതീയ വൈജ്ഞാനിക ശാഖയാണ് വാസ്തുശാസ്ത്രം. വാസ്തു ശാസ്ത്രം അനുസരിച്ച് എന്നും കിടക്കുമ്പോള്‍ തലയിണയ്ക്കടിയില്‍ ചില വസ്തുക്കള്‍ വെച്ചാല്‍ സന്തോഷവും സമാധാനവും പോസിറ്റിവിറ്റിയും കൈവരും.

വാസ്തുശാസ്ത്രം പറയുന്നത് പ്രകാരം ഇവ തലയിണയ്ക്കടിയില്‍ വെക്കുമ്പോള്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കാണാനാകുമെന്നും ഓരോ ദിവസവും വിചാരിക്കുന്ന കാര്യങ്ങള്‍ സാധ്യമാകുമെന്നും പറയപ്പെടുന്നു. അത്തരത്തില്‍ വാസ്തുശാസ്ത്രം നിര്‍ദ്ദേശിക്കുന്നതനുസരിച്ച് തലയിണയ്ക്കടിയില്‍ വെച്ചാല്‍ നല്ല ഫലം ലഭിക്കുന്ന ചില വസ്തുക്കള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ഗ്രാമ്പൂ
ഉറക്കപ്രശ്നങ്ങളോ ഉറക്കക്കുറവോ ഉള്ള ആളുകള്‍ 5,7,9 എന്നിങ്ങനെ ഒറ്റ സംഖ്യകളില്‍ ഗ്രാമ്പൂ ഉറക്കസമയത്ത് തലയിണയ്ക്ക് അടിയില്‍ വെച്ച് പിറ്റേദിവസം രാവിലെ എടുത്ത് കളയുക. ഗ്രാമ്പൂ നെഗറ്റീവ് എനര്‍ജിയെ വലിച്ചെടുക്കുമെന്നും പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യുമെന്നുമാണ് വിശ്വാസം.
മയില്‍പ്പീലി
ഹിന്ദു മതവിശ്വാസത്തില്‍ മയില്‍പ്പീലി പാവനമായി കരുതപ്പെടുന്ന ഒരു വസ്തുവാണ്. ശ്രീകൃഷ്ണന് മുടിയില്‍ ചൂടിയിരിക്കുന്നത് മയില്‍പ്പീലിയാണ്. മുരുകന്റെ വാഹനം മയിലാണ്. മയില്‍പ്പീലി തലയിണയുടെ അടിയില്‍ വെച്ചാല്‍ എല്ലാ ദുഷ്ടശക്തികളില്‍ നിന്നും അത് സംരക്ഷണം നല്‍കുമെന്നും സമ്പത്തും ഭാഗ്യവും ആകര്‍ഷിക്കാന്‍ സാധിക്കുമെന്നുമാണ് വിശ്വാസം.
കാരം
ദുഷ്ശക്തികളെയും ദുഷ്ടാത്മാക്കളെയും നീക്കാനുള്ള ശേഷി കാരത്തിനുണ്ട്. ദുഃസ്വപ്നങ്ങള്‍ കാണുന്ന ആളുകള്‍ ഒരു കഷ്ണം കാരം അവരുടെ തലയിണയുടെ അടിയില്‍ വെക്കന്നത് നല്ലതാണ്. ഇത് നെഗറ്റീവ് എനര്‍ജി ആ വീട്ടില്‍ നിന്ന് തന്നെ തുടച്ചുമാറ്റാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.
കറുവപ്പട്ട
കറുവപ്പട്ട ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. ആഐശ്വര്യവും സമൃദ്ധിയും ഉണ്ടാകാന്‍ ആളുകള്‍ ഒരു കഷ്ണം കറുവപ്പട്ട തലയിണയുടെ അടിയില്‍ വെച്ചാല്‍ മതിയെന്നാണ് വാസ്തുശാസ്ത്രം നിര്‍ദ്ദേശിക്കുന്നത്.
വഴന ഇല
കറുവപ്പട്ടയുടെ ഇലകള്‍ തലയിണയുടെ അടിയില്‍ വെച്ചാല്‍ അത് സുരക്ഷിതത്വവും സമൃദ്ധിയും കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു. നെഗറ്റിവിറ്റി അകലാനും പോസിറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കാനും വലിയ ആഗ്രഹങ്ങള്‍ സാധിക്കാനും ഇവ സഹായിക്കുമെന്ന് വാസ്തുശാസ്ത്രം നിര്‍ദ്ദേശിക്കുന്നു.
മേല്‍പ്പറഞ്ഞ വസ്തുക്കള്‍ തലയിണയുടെ അടിയില്‍ വെക്കുന്നതിലൂടെ ജീവിതത്തില്‍ പോസിറ്റീവ് ആയ മാറ്റവും സന്തോഷവും വരണമെങ്കില്‍ അത് വെക്കുന്ന കിടക്കയും മുറിയും വളരെ വൃത്തിയായിരിക്കണം. ഒന്നോ രണ്ടോ ദിവസം കൂടുമ്പോള്‍ കിടക്കവിരി മാറുന്നത് ശരീരത്തിനും മനസ്സിനും ഉണര്‍വ്വ് നല്‍കുകയും മേല്‍പ്പറഞ്ഞ പരിഹാരങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രാപ്തി നല്‍കുകയും ചെയ്യും. സ്ഥിരമായി ഇവ ചെയ്തെങ്കിലേ ഫലം ഉണ്ടാകുകയുള്ളു. സംശയത്തോടെയോ പരീക്ഷിക്കാനോ ഇവ ചെയ്തതുകൊണ്ട് ഫലമുണ്ടാകുകയില്ല. വിശ്വാസത്തോടെ, പോസിറ്റീവ് ആയി വേണം ഇവ ചെയ്യാന്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
